കവടിയാർ കൊട്ടാരം
കേരളത്തിലെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു പഴയകാല കൊട്ടാരമാണ് കവടിയാർ കൊട്ടാരം. (Kowdiar Palace ) . ഇത് 1931 ൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ആണ് പണികഴിപ്പിച്ചത്. 1934 ൽ, തന്റെ അനുജത്തി മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായിയുടെയും ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജയുടെയും വിവാഹത്തോട് അനുബന്ധിച്ചാണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള കൊട്ടാരം അദ്ദേഹം പണികഴിപ്പിച്ചത്. 1971 തിരുവിതാംകൂർ രാജകുടുംബത്തിന്റെ സ്വത്തുവകകൾ തിരുവിതാംകൂർ റാണിമാരായിരുന്ന സേതു ലക്ഷമി ബായിയുടെയും സേതു പാർവതി ബായിയുടേയും സന്തതി പരമ്പരകൾക്കായി സമമായി വീതം വച്ചു. കവടയാർ കൊട്ടാരം പണിതത് സേതു പാർവതി ബായിയുടെ മകനായ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് ഈ കൊട്ടാരം സേതു പാർവതി ബായിയുടെയും ശ്രീ ചിത്തിര തിരുനാളിന്റെയും പിന്ഗാമികൾക്ക് അവകാശപെട്ടെതാണ്.[3]
പ്രത്യേകതകൾതിരുത്തുക
കവടിയാർ കൊട്ടാരത്തിന്റെ വാസ്തുവിദ്യകൾ വളരെ പ്രസിദ്ധമാണ്. ഇതിനകത്ത് 150 ലേറേ മുറികൾ ഉണ്ട്. ഇതിന്റെ കവാടം വളരെ മനോഹരമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് രാജകുടുംബത്തിന്റെ സ്വകാര്യ വസിതി ആയതിനാൽ ഇവിടേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്. [4]
ഇതുകൂടി കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ thiruvananthapuram, updates. "UthradomThirunal Marthanda Varma at 90". Sourced from “Malayala Manorama”. ശേഖരിച്ചത് 26 മാർച്ച് 2014.
- ↑ http://www.zonkerala.com/tourism/Kowdiar-Palace-9.html