തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
1932-ൽ കേരള ഫ്ലൈയിങ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായി. ആദ്യം കൊല്ലം ആശ്രമത്തിലായിരുന്നു ഈ വിമാനത്താവളം. 1935-ൽ തിരുവനന്തപുരത്തേക്ക് സർ.സി.പി മാറ്റി സ്ഥാപിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും 5 കി.മീ ദൂരത്തിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. 1991 ജനുവരി 1 ന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇവിടെ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങൾ, സിംഗപ്പൂർ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് നേരിട്ട് വീമാന സർവീസുകൾ ഉണ്ട്.
Trivandrum International Airport തിരുവനന്തപുരം വിമാനത്താവളം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||
Summary | |||||||||||
എയർപോർട്ട് തരം | Public | ||||||||||
പ്രവർത്തിപ്പിക്കുന്നവർ | Airports Authority of India | ||||||||||
സ്ഥലം | Thiruvananthapuram | ||||||||||
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 13 ft / 4 m | ||||||||||
നിർദ്ദേശാങ്കം | 08°28′56″N 76°55′12″E / 8.48222°N 76.92000°E | ||||||||||
വെബ്സൈറ്റ് | http://www.trivandrumairport.com/ | ||||||||||
Runways | |||||||||||
|
ഇന്ത്യൻ ഏയർലൈൻസ്, ജെറ്റ് ഏയർവേയ്സ്, എയർ വിസ്താര, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ ഏവയർവേയ്സ്എന്നീ ആഭ്യന്തര വീമാന കമ്പനികളും, ഏയർ ഇന്ത്യ, ഗൾഫ് ഏയർ, ഒമാൻ ഏയർ, കുവൈറ്റ് ഏയർവേയ്സ്, സിൽക് ഏയർ, ശ്രീലങ്കൻ ഏയർലൈൻസ്, ഖത്തർ ഏയർവേയ്സ്, ഏയർ അറേബ്യ, എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നീ അന്താരഷ്ട്ര വീമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തിൽ നിന്ന് സർവീസുകൾ നടത്തുന്നു. രണ്ട് സൈനികാവശ്യത്തിനായുള്ള വീമാനത്തവളങ്ങളും - ഒന്നു അന്താരാഷ്ട്രവീമാനത്തവളത്തിനടുത്തായും മറ്റൊന്ന് ഇന്ത്യൻ ഏയർ ഫോഴ്സിന്റെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ് ആസ്ഥാനത്തും- ഉണ്ട്. സ്ഥിരമായുള്ള ഷെഡ്യൂൾഡ് സർവീസുകൾക്കു പുറമേ, ഫസ്റ്റ് ചോയ്സ് ഏയർ വേയ്സ്, ലണ്ടൻ ഗാറ്റ്‌വിക്ക്, മൊണാർക്ക് മുതലായ ചാർട്ടേർഡ് സർവീസുകളും ടൂറിസം സീസണോടനുബന്ധിച്ച് ഇവിടെ ലാന്റ് ചെയ്യാറുണ്ട്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള വിമാനത്താവളം എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനു കാരണമായിട്ടുണ്ട്. ശ്രീലങ്ക, മാലിദ്വീപ് എന്നിവയോട് ഏറ്റവും അടുത്തുകിടക്കുന്നതിനാൽ അവിടങ്ങളിലേയ്ക്ക് പോകുവാനായി തിരുവനന്തപുരത്തുനിന്ന് ഇന്ത്യയിലെമറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ചെലവും കുറവായിരിക്കും. 2011 ഫെബ്രുവരി 12 നു പുതിയ രാജ്യാന്തര ടെർമിനൽ ഉദ്ഘാടനം ചെയ്തു.
ഇതുകൂടി കാണുകതിരുത്തുക
ചിത്രശാലതിരുത്തുക
- വിമാനത്താവളത്തിലെ ചിത്രങ്ങൾ
വിക്കിമീഡിയ കോമൺസിലെ Trivandrum International Airport എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |