ഇന്ത്യയിലെ കേരള സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലാണ് മുക്കുന്നിമല സ്ഥിതി ചെയ്യുന്നു. പള്ളിച്ചൽ - വിളവൂർക്കൽ പഞ്ചായത്തുകളിലായാണ് മുക്കുന്നിമല സ്ഥിതി ചെയ്യുന്നത്. 3525 അടി ഉയരമാണ് മുക്കുന്നിമലയ്ക്കുള്ളത്.

ചരിത്രത്തിൽ പുരാണങ്ങളുടെ പിൻബലത്തോടു കൂടിയ ഐതീഹ്യങ്ങളും മുക്കുന്നിമലയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ശ്രീരാമൻ്റെ പാദസ്പർശനമേറ്റ ഭൂമിയാണ് മുക്കുന്നിമല എന്നാണ് ഐതീഹ്യം. വിശ്വാമിത്ര മഹർഷി രാമലക്ഷ്മണന്മാർക്ക് ഉപദേശിച്ച ബല, അതിബല മന്ത്രങ്ങളുടെ വൃക്ഷ രൂപമായ വെളിച്ചപ്പാല മുക്കുന്നിമലയിൽ ഉണ്ടായിരുന്നത്രേ. ഈ മന്ത്രം വിശപ്പ്, ദാഹം എന്നിവ ശമിപ്പിക്കുമെന്നും വിശ്വാസം. ഏത് ലോഹത്തെയും സ്വർണ്ണമാക്കുന്ന അത്ഭൂത കിണറും മൂക്കുന്നിമലയിൽ ഉണ്ടെന്നാണ് വിശ്വാസം. ഇത്തരം വിശ്വാസങ്ങൾ വാമൊഴി അറിവുകളാണ്.

മൂക്കുന്നിമലയുടെ ഒരു ഭാഗത്ത് മിലിറ്ററി ക്യാമ്പും റെഡാർ സ്റ്റേഷനും പ്രവർത്തിക്കുന്നു. എന്നാൽ വ്യാവസായിക വത്ക്കരണത്തിൻ്റെ ഭാഗമായി മൂക്കുന്നിമല തകർച്ചയുടെ പാതയിലാണ്. അംഗീകൃതവും അന ക്രിതവുമായി നൂറിലേറെ ക്വാറികൾ ഇന്ന് മൂക്കുന്നിമലയെ നാശത്തിലേയ്ക്ക് നയിക്കുന്നു. ധാരാളം പരസ്ഥിതി സമരങ്ങൾക്ക് മൂക്കുന്നിമലവേദിയായിട്ടുണ്ട്.[1]

അവലംബം തിരുത്തുക

  1. "മുക്കുന്നിമല; നിയമസഭാ പരിസ്ഥിതി സമിതി കണ്ടതും കാണേണ്ടതും". DoolNews.
"https://ml.wikipedia.org/w/index.php?title=മുക്കുന്നിമല&oldid=3941461" എന്ന താളിൽനിന്ന് ശേഖരിച്ചത്