വിതുര
കേരളത്തിലെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് 37 കിലോമീറ്റർ അകലെയുള്ള പട്ടണമാണ് വിതുര (VITHURA).[2][3] തിരുവനന്തപുരത്തിന്റെ ഹിൽ സിറ്റി എന്നാണ് വിതുരയെ അറിയപ്പെടുന്നത്. വിവിധ വിനോദസഞ്ചാര , സാംസ്കാരിക, മത കേന്ദ്രങ്ങളിലേക്കുള്ള വഴിത്തിരിവിൽ ആണ് വിതുര പട്ടണം സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടം (സഹ്യാദ്രി) ചുറ്റി സ്ഥിതി ചെയ്യുന്ന വിതുരയിൽ മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും കാണപ്പെടുന്നു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ ക്യാമ്പസ് ഇവിടെയാണ് സ്ഥിതി ചെയ്തിരിക്കുന്നത്.
വിതുര | |
---|---|
പട്ടണം | |
വിതുര പട്ടണം | |
Coordinates: 8°40′54″N 77°06′08″E / 8.6818°N 77.1022°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
Talukas | Nedumangad |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 26,927 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695551[1] |
വാഹന റെജിസ്ട്രേഷൻ | KL-21 |
അടുത്തുള്ള നഗരം | Thiruvananthapuram |
ലോക്‌സഭാ മണ്ഡലം | Attingal |
നിരവധി റബ്ബർ ഏസ്റ്റേറ്റുകൾ വിതുരയിൽ കാണപ്പെടുന്നു.
പൊൻമുടി, പേപ്പാറ അണക്കെട്ട്, മീൻമുട്ടി വെള്ളച്ചാട്ടം, ബോണക്കാട്, അഗസ്ത്യകൂടം എന്നിങ്ങനെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെ ഉൾപ്പെടുന്നു. സാഹസിക തരം സഞ്ചാരികൾ ഇഷ്ടപ്പെടുന്ന സ്ഥലമാണ് വിതുരക്കടുത്തുള്ള ചിറ്റിപ്പാറ.
2001-ലെ സെൻസസ് ജനസംഖ്യ 26,927 ആണ്.
ബോണക്കാട്,പൊന്മുടി കുന്നുകളിൽ ആയിരക്കണക്കിന് തൊഴിലാളികൾ പ്രവർത്തിക്കുന്ന തേയിലത്തോട്ടങ്ങളും ഇടതൂർന്ന പച്ച പുൽപ്പാടങ്ങൾ, റബ്ബർ തോട്ടങ്ങൾ, തെങ്ങിൻ തോട്ടങ്ങൾ, പൈനാപ്പിൾ കൃഷിതൊട്ടങ്ങൾ എന്നിവയും ഇവിടെയുണ്ട്.
കേരളത്തിന്റെ സംസ്ഥാന പാതകളായ തിരുവനന്തപുരം - പൊന്മുടി (സംസ്ഥാന പാത 45), മലയോര ഹൈവേ (സംസ്ഥാന പാത 59) എന്നിവ വിതുര വഴിയാണ് കടന്നു പോകുന്നത്.
കെഎസ്ആർറ്റിസിയാണ് ഈ ഭാഗത്തെ ജനങ്ങളുടെ ഏക യാത്രമാർഗം, വിതുര - പാലോട് റൂട്ടിൽ മാത്രം ചില സ്വാകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. വിതുരയിൽ കെഎസ്ആർറ്റിസി ഡിപ്പോ ഉണ്ട്, ഗുരുവായൂർ, ചക്കുളത്തുകാവ്, ആലപ്പുഴ, എറണാകുളം, ഈരാറ്റുപേട്ട, കൊല്ലം, തൃശ്ശൂർ, പത്തനംതിട്ട ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും ദീർഘദൂര സർവീസുകൾ ലഭ്യമാണ്. തൊട്ടടുത്ത പ്രധാന ഇടങ്ങളായ തിരുവനന്തപുരം, നെടുമങ്ങാട്, പാലോട്, ആര്യനാട്, കാട്ടാക്കട, കുളത്തുപ്പുഴ, വെഞ്ഞാറമൂട് ഭാഗങ്ങളിലേക്കും വിതുരയിൽ നിന്നും സർവീസുകൾ ലഭ്യമാണ്.
അവലംബം
തിരുത്തുക- ↑ "India Post :Pincode Search". Indiapost.gov.in. Archived from the original on 2012-05-20. Retrieved 2008-12-16.
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
- ↑ "Yahoo Maps India : Vithura". In.maps.yahoo.com. Retrieved 2008-12-18.