നെയ്യാർ അണക്കെട്ട്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട്[1] . 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം[2], [3] എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമായ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.നെയ്യാർ ജലസേചനപദ്ധതിയുടെ ഭാഗമായാണ് ഈ അണക്കെട്ട്[4] , [5], [6].പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്
നെയ്യാർ അണക്കെട്ട് | |
![]() അണക്കെട്ടിന്റെ ഒരു ദൃശ്യം | |
നദി | നെയ്യാർ |
---|---|
Creates | നെയ്യാർ റിസർവോയർ |
സ്ഥിതി ചെയ്യുന്നത് | കാട്ടാക്കട, തിരുവനന്തപുരം, കേരളം,ഇന്ത്യ ![]() |
പരിപാലിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
നീളം | 294.83 m |
ഉയരം | 56.08 m |
തുറന്നു കൊടുത്ത തീയതി | 1973 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 8°32′6″N 77°8′44.88″E / 8.53500°N 77.1458000°E |
നെയ്യാർ ജലസേചനപദ്ധതി |
പ്രധാന ആകർഷണങ്ങൾ തിരുത്തുക
- സിംഹ സഫാരി ഉദ്യാനം
- ബോട്ട് യാത്ര
- മാൻ ഉദ്യാനം
- സ്റ്റീവ് ഇർവിൻ സ്മാരക മുതല വളർത്തൽ കേന്ദ്രം.(മുതലകളെ കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു)
- ചെറിയ വന്യജീവി സംരക്ഷണ കേന്ദ്രം
- തടാക ഉദ്യാനം
- നീന്തൽക്കുളം
- കാഴ്ചമാടം
- ശുദ്ധജല അക്വാറിയം (ഏഷ്യയിലെ ഏറ്റവും വലുത്[അവലംബം ആവശ്യമാണ്], ഉദ്ഘാടനം ചെയ്തിട്ടില്ല)
- കുട്ടികളുടെ ഉദ്യാനം
- കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയിൽ (തടവറയില്ലത്ത ജയിൽ)
- കാളിപാറ ക്ഷേത്രം (2000 അടി ഉയരം,1കി.മി.ദൂരം,മല കയറ്റത്തിന് അനുയോജ്യം)
- ഉദ്യാനവും പ്രതിമകളും
- ശിവാനന്ദ ആശ്രമം (യോഗ പഠനകേന്ദ്രം)
എത്തിച്ചേരാനുള്ള വഴി തിരുത്തുക
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം- 38 കി.മി.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: തിരുവനന്തപുരം (തമ്പാനൂർ) - 32 കി.മി.
- തിരുവനന്തപുരം നഗരത്തിൽ നിന്നും നെയ്യാറിന് ബസ്സ് ലഭിക്കും
ചിത്രശാല തിരുത്തുക
-
നെയ്യാർ അണക്കെട്ട്
-
സഫാരി പാർക്കിലെ സിംഹങ്ങൾ
-
വലിയ ഗൗരാമി ഫിഷ് (ശുദ്ധജല അക്വാറിയം)
-
നെയ്യാർ ഡാം ജല സംഭരണിയുടെ ഒരു ദൃശ്യം
-
നെയ്യാർ ഡാം മുകളിൽ നിന്നുള്ള ദൃശ്യം
കൂടുതൽ കാണുക തിരുത്തുക
കണ്ണികൾ തിരുത്തുക
- കേരളത്തിലെ തുറന്ന ജയിൽ Archived 2009-02-11 at the Wayback Machine.
- തുറന്ന ജയിൽ[പ്രവർത്തിക്കാത്ത കണ്ണി]
- കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയിൽ Archived 2007-08-15 at the Wayback Machine.
അവലംബങ്ങൾ തിരുത്തുക
- ↑ "Neyyar(Id) Dam D03075-". www.www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Neyyar Wildlife Sanctuary -". www.forest.kerala.gov.in.
- ↑ "Neyyar Wildlife Sanctuary -". www.keralatourism.org.
- ↑ "Neyyar Stage I & II Medium Irrigation Project Kerala JI02683-". www.www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Neyyar Irrigation Scheme -". www.irrigation.kerala.gov.in.
- ↑ "NEYYAR IRRIGATION PROJECT-". www.idrb.kerala.gov.in. മൂലതാളിൽ നിന്നും 2020-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-01.