ഇന്ത്യയിലെ വാഹനങ്ങളുടെ ലൈസൻസ് ഫലകം
ഇന്ത്യയിലെ എല്ലാ യന്ത്രവൽകൃത വാഹനങ്ങളും റെജിസ്ട്രേഷൻ അല്ലെങ്കിൽ അനുമതി ഫലകങ്ങൾ ഉള്ളവയായിരിക്കും. ഒരോ സംസ്ഥാനത്തേയും ജില്ലാതലത്തിലുള്ള[അവലംബം ആവശ്യമാണ്] മേഖലാ ഗതാഗത ഓഫീസ് (Regional Transport Office (RTO)) ആണ് ഈ ലൈസൻസ് ഫലകങ്ങൾക്ക് (നമ്പർ പ്ലേറ്റ് എന്നും അറിയപ്പെടുന്നു) അനുമതി നൽകുന്നത്. വാഹത്തിന്റെ മുന്നിലും പിന്നിലുമായി ഇത്തരത്തിലുള്ള ലൈസൻസ് ഫലകങ്ങൾ സ്ഥാപിക്കുന്നു. നിയമപരമായി ഫലകത്തിൽ ഇന്തോ-അറബിക്ക് അക്കങ്ങളും റോമൻ അക്ഷരമാലയും ആയിരിക്കണം ഉപയോഗിച്ചിരിക്കേണ്ടത്. രാത്രിയിൽ ഫലകം വ്യക്തമായി കാണുന്നതിനായി പ്രകാശം നൽകിയിരിക്കണം, ഉപയോഗിക്കാവുന്ന ഫോണ്ടുകളിൽ നിബന്ധനയുണ്ട്. സിക്കിം പോലെയുള്ള സംസ്ഥാനങ്ങളിൽ പുറമേ നിന്നുള്ള ലൈസൻസ് പ്ലേറ്റോടു കൂടിയ വാഹങ്ങൾക്ക് ചിലയിടങ്ങളിൽ പ്രവേശിക്കാൻ അനുമതിയില്ല.
2019 ഏപ്രിൽ മുതൽ ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് അവശ്യമായ ഒന്നാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ (എച്ച്.എസ്.ആർ.പി). കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് 2018 ലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്. പുതിയ വാഹനങ്ങൾ ഷോറൂമിൽ നിന്നു പുറത്തിറക്കുമ്പോൾ തന്നെ വാഹന നിർമാതാക്കൾ അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ പതിച്ചു നൽകണം എന്നതാണ് വ്യവസ്ഥ. [1]
പ്രത്യേകതകൾതിരുത്തുക
രജിസ്ട്രേഷൻ മാർക്ക്, വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം എന്നിവ സൂചിപ്പിക്കുന്ന അടയാളങ്ങൾ അതിസുരക്ഷ നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കും. സംസ്ഥാന സർക്കാരുകളുടെ അനുമതി ഉണ്ടെങ്കിൽ പഴയ വാഹനങ്ങളിലും അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാം. നിലവിൽ ഡൽഹി, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ആസാം, മധ്യപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇതിൽ സാവകാശം അനുവദിച്ചിട്ടുണ്ട്. [2]
നിർമ്മാണംതിരുത്തുക
അലൂമിനിയം പ്ലേറ്റിൽ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിൽ അക്കങ്ങൾ എഴുതിയാണ് അതി സുരക്ഷാ നമ്പർ പ്ലേറ്റുകൾ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകൾ ലേസർ വിദ്യ ഉപയോഗിച്ച് നമ്പർ പ്ലേറ്റിൽ ഘടിപ്പിക്കും. രജിസ്ട്രേഷൻ നടത്തുന്ന വാഹനത്തിൻറെ എഞ്ചിൻ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. ഇതുവഴി വ്യാജ നമ്പർ പ്ലേറ്റിൽ ഓടുന്നുതും മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ കഴിയും. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചാൽ ഇവ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.
സൂചകങ്ങൾതിരുത്തുക
രണ്ട് ആംഗലേയ അക്ഷരങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പേരുകളെ സൂചിപ്പിക്കുന്നത്തിന്റെ പട്ടിക
സൂചന | സംസ്ഥാനം | സൂചന | സംസ്ഥാനം |
---|---|---|---|
AN | ആൻഡമാൻ നിക്കോബാർ ദ്വീപുകൾ | LD | ലക്ഷദ്വീപ് |
AP | ആന്ധ്രാ പ്രദേശ് | MH | മഹാരാഷ്ട്ര |
AR | അരുണാചൽ പ്രദേശ് | ML | മേഘാലയ |
AS | ആസാം | MN | മണിപ്പൂർ |
BR | ബീഹാർ | MP | മധ്യപ്രദേശ് |
CG | ഛത്തീസ്ഗഡ് | MZ | മിസോറം |
CH | ചണ്ഢീഗഡ്‍ | NL | നാഗാലാൻഡ് |
DD | ദമൻ, ദിയു | OD[3] | ഒഡീഷ |
DL | ഡൽഹി | PB | പഞ്ചാബ് |
DN | ദാദ്ര, നഗർ ഹവേലി | PY | പുതുച്ചേരി |
GA | ഗോവ | RJ | രാജസ്ഥാൻ |
GJ | ഗുജറാത്ത് | SK | സിക്കിം |
HR | ഹരിയാന | TN | തമിഴ്‌നാട് |
HP | ഹിമാചൽ പ്രദേശ് | TR | ത്രിപുര |
JH | ഝാർഖണ്ഡ് | TS[4][5] | തെലംഗാണ |
JK | ജമ്മു - കാശ്മീർ | UK | ഉത്തരാഖണ്ഡ് |
KA | കർണാടക | UP | ഉത്തർപ്രദേശ് |
KL | കേരളം | WB | പശ്ചിമ ബംഗാൾ |
- ↑ ഏഷ്യാനെറ്റ് ന്യൂസ് [1] ശേഖരിച്ചത് 2019 ജൂലൈ 19
- ↑ സമകാലിക മലയാളം [2] ശേഖരിച്ചത് 2019 ജൂലൈ 19
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)