തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം ജില്ലയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
(തിരുവനന്തപുരം നഗരസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരം കോർപ്പറേഷന്റെ വിസ്തൃതി 214.86 ചതുരശ്രകിലോമീറ്റർ ആണ്. കേരളത്തിൽ ആദ്യമായി രൂപീകരിച്ച കോർപ്പറേഷനാണ് തിരുവനന്തപുരത്തേത്. സ്വാതന്ത്ര്യത്തിനുമുമ്പ് രൂപം കൊണ്ട് ഏക കോർപ്പറേഷനും ഇതാണ്.

തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം കോർപ്പറേഷൻ
0°N 0°E / 0°N 0°E / 0; 0
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
ഭരണസ്ഥാപനം(ങ്ങൾ) മഹാനഗരസഭ
മേയർ
'
'
വിസ്തീർണ്ണം 214.86ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ ഏകദേശം 10 ലക്ഷം
ജനസാന്ദ്രത 6993/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695 XXX
+0471
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
Map
തിരുവനന്തപുരം കോർപ്പറേഷൻ

1940-ൽ രൂപീകരിച്ച തിരുവനന്തപുരം സിറ്റി മുനിസിപ്പൽ ആക്റ്റിലെ നാലാം വകുപ്പ് പ്രകാരം രൂപം കൊണ്ടതാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഇത് രൂപം കൊണ്ടത് 1940 ഒക്ടോബർ 30-നാണ്[1].

തിരുവനന്തപുരം താലൂക്കും നെയ്യാറ്റിൻകര താലൂക്കും ഭാഗികമായും തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്നു. കൂടാതെ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കോവളം (ഭാഗീകം) എന്നീ നിയമസഭാമണ്ഡലങ്ങളും തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥിതിചെയ്യുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ 23 റവന്യൂ വില്ലേജുകൾ സ്ഥിതിചെയ്യുന്നു. അവ പാങ്ങപ്പാറ, ഉളിയാഴ്ത്തുറ, കഴക്കൂട്ടം, അയിരൂപ്പാറ, വിഴിഞ്ഞം, തൈക്കാട്, മണക്കാട്, തിരുമല, ചെറുവയ്ക്കൽ, ഉള്ളൂർ, പട്ടം, കുടപ്പനക്കുന്ന്, പേരൂർക്കട, കവടിയാർ, വട്ടിയൂർക്കാവ്, ശാസ്തമംഗലം, പേട്ട, വഞ്ചിയൂർ, കടകമ്പള്ളി, മുട്ടത്തറ, ആറ്റിപ്ര, തിരുവല്ലം, നേമം.

കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തൃശ്ശൂർ, കൊല്ലം, കൊച്ചി, കോഴിക്കോട് കണ്ണൂർ എന്നിവയാണ്. സി.പി.ഐ.എമ്മിലെ എസ് ആര്യ രാജേന്ദ്രൻ ആണ് ഇപ്പോഴത്തെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ.(ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്)

Map
തിരുവനന്തപുരം കോർപ്പറേഷൻ വാർഡുകൾ


വാർഡുകൾ

തിരുത്തുക
 
കോർപ്പറേഷൻ ഓഫീസ്
  1. കഴക്കൂട്ടം.
  2. ചന്തവിള.
  3. കാട്ടായിക്കോണം.
  4. ശ്രീകാര്യം.
  5. ചെറുവയ്ക്കൽ.
  6. ഉള്ളൂർ.
  7. ഇടവക്കോട്.
  8. ചെല്ലമംഗലം.
  9. ചെമ്പഴന്തി.
  10. പൗഡികോണം.
  11. ഞാണ്ടൂർക്കോണം.
  12. കിണവൂർ.
  13. മണ്ണന്തല.
  14. നാലാഞ്ചിറ.
  15. കേശവദാസപുരം.
  16. മെഡിക്കൽ കോളേജ്.
  17. പട്ടം.
  18. മുട്ടട.
  19. കുടപ്പനക്കുന്ന്.
  20. പാതിരിപ്പള്ളി.
  21. ചെട്ടിവിളാകം.
  22. ശാസ്തമംഗലം.
  23. കവടിയാർ.
  24. കുറവൻകോണം.
  25. നന്തൻകോട്.
  26. കുന്നുകുഴി.
  27. പാളയം.
  28. തൈക്കാട്.
  29. വഴുതയ്ക്കാട്.
  30. കാഞ്ഞിരംപാറ.
  31. പേരൂർക്കട.
  32. തുരുത്തുംമല.
  33. നെട്ടയം.
  34. കാച്ചാണി.
  35. വാഴോട്ടുകോണം.
  36. വട്ടിയൂർക്കാവ്.
  37. കൊടുങ്ങാനൂർ.
  38. പി.ടി.പി. നഗർ.
  39. പാങ്ങോട്.
  40. തിരുമല.
  41. വലിയവിള.
  42. പൂജപ്പുര.
  43. വലിയശാല.
  44. ജഗതി.
  45. കരമന.
  46. ആറന്നൂർ.
  47. മുടവൻമുകൾ.
  48. തൃക്കണ്ണാപുരം.
  49. നേമം.
  50. പൊന്നുമംഗലം.
  51. പുന്നയ്ക്കാമുകൾ.
  52. പാപ്പനംകോട്.
  53. എസ്റ്റേറ്റ്.
  54. നെടുങ്കാട്.
  55. കാലടി.
  56. മേലാങ്കോട്.
  57. പുഞ്ചക്കരി.
  58. പൂങ്കുളം.
  59. വേങ്ങാനൂർ.
  60. മുല്ലൂർ.
  61. കോട്ടപ്പുറം.
  62. വിഴിഞ്ഞം.
  63. ഹാർബർ.
  64. വെള്ളാർ.
  65. തിരുവല്ലം.
  66. പൂന്തുറ.
  67. അമ്പലത്തറ.
  68. കമലേശ്വരം.
  69. കളിപ്പാൻകുളം.
  70. ആറ്റുകാൽ.
  71. ചാല.
  72. മണക്കാട്.
  73. കുര്യാത്തി.
  74. പുത്തൻപള്ളി
  75. മാണിക്യവിളാകം.
  76. ബീമാപ്പള്ളി ഈസ്റ്റ്.
  77. ബീമാപ്പള്ളി.
  78. മുട്ടത്തറ.
  79. ശ്രീവരാഹം.
  80. ഫോർട്ട്.
  81. തമ്പാനൂർ.
  82. വഞ്ചിയൂർ.
  83. ശ്രീകണ്ഠേശ്വരം.
  84. പെരുന്താന്നി.
  85. പാൽക്കുളങ്ങര.
  86. ചാക്ക.
  87. വലിയതുറ.
  88. വള്ളക്കടവ്.
  89. ശംഖുമുഖം.
  90. വെട്ടുകാട്.
  91. കരിയ്ക്കകം.
  92. കടകംപള്ളി.
  93. പേട്ട.
  94. കണ്ണമ്മൂല.
  95. അണമുഖം.
  96. ആക്കുളം.
  97. കുളത്തൂർ.
  98. ആറ്റിപ്ര.
  99. പൗണ്ട്കടവ്.
  100. പള്ളിത്തുറ.