കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്
ഒരു കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമാണ് കേരള ഓട്ടോമൊബൽസ് ലിമിറ്റഡ്[1][2]. ഓട്ടോറിക്ഷകൾ, പിക്കപ് വാനുകൾ, ഡെലിവറി വാനുകൾ തുടങ്ങിയ മുച്ചക്ര വാഹനങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. 1978-ൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകര താലൂക്കിൽ ആറാലുംമൂട് എന്ന സ്ഥലത്താണ് ഫാക്ടറി പ്രവർത്തിക്കുന്നത്.[3] 2012 വരെ 185,000-ത്തോളം വാഹനങ്ങൾ നിർമിച്ചിട്ടുണ്ട്. 2012-ൽ ISO 9001: 2000 സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചു. ബാംഗ്ലാദേശ്, സുഡാൻ, നൈജീരിയ, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കമ്പനിയിൽ നിന്നും വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. പൊതു മേഘലയിൽ ലാഭത്തിൽ ഓടുന്ന വാഹന നിർമാണ ഫാക്ടറി ലോകത്തിൽ തന്നെ അപ്പൂർവം അണ്.ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശ വാഹനങ്ങൾക്കു വേണ്ട ചില ഭാഗങ്ങളും ഇവിടെ നിന്നും നിർമ്മിക്കപ്പെടുന്നുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന നീം-ജി ഇലക്ട്രിക് ഓട്ടോറിക്ഷ കമ്പനി നിർമ്മിക്കുന്നു.സമീപ ഭാവിയിൽ 1000 കോടിയുടെ നിക്ഷേപത്തിൽ ഇ സ്കൂട്ടർ, ഇ ഓട്ടോ കാർ , ഇ.മിനി ബസ്സ്,എന്നിവയുടെ പ്ലാൻ്റ്കളും സ്ഥാപിക്കുന്നു.
Public Sector | |
വ്യവസായം | Automotive |
സ്ഥാപിതം | 1978 |
ആസ്ഥാനം | Aralumoodu, Thiruvananthapuram , |
സേവന മേഖല(കൾ) | India |
പ്രധാന വ്യക്തി |
|
ഉത്പന്നങ്ങൾ |
|
ഉടമസ്ഥൻ | Government of Kerala |
വെബ്സൈറ്റ് | KAL |
അവലംബം
തിരുത്തുക- ↑ Thiruvananthapuram നെയ്യാറ്റിൻകര സ്ഥിതി ചെയ്യുന്നു.Kerala Automobiles Limited (KAL) incorporated in 1978 as a Government of Kerala undertaking
- ↑ Kerala Automobiles to tap niche market areas
- ↑ കേരളസർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം