തിരുവിതാംകൂർ ഭരണാധികാരികൾ

തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കെയറ്റത്തായി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയുണ്ടായിരുന്ന നാട്ടുരാജ്യമാണ് തിരുവിതാംകൂർ. ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നും മലയാളത്തിൽ തിരുവാഴുംകോട് എന്നും അറിയപ്പെട്ടു [3]. തിരുവാഴുംകോട് പിന്നീട് തിരുവിതാംകൂർ എന്നായി മാറി. ഇംഗ്ലീഷുകാർ ഈ രാജ്യത്തെ ട്രാവൻകൂർ (Travancore) എന്നു വിളിച്ചു [4] [5]. തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ വേണാട്‌ ഭരിച്ച (1729-1758) അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ നിന്നാണ്‌. അദ്ദേഹം രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. പിന്നീട് വന്ന കാർത്തിക തിരുനാൾ രാമവർമ്മ ഭരണ സൗകര്യാർത്ഥം തലസ്ഥാനനഗരി പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റി, രാജ്യാതിർത്തി ചാലക്കുടിപ്പുഴ വരെയും നീട്ടി [6].

തിരുവിതാംകൂർ കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക്
അതിരുകൾ[7] തിരുനെൽ‌വേലി, മധുര, രാമനാട് ജില്ലകൾ (മദ്രാസ് റസിഡൻസി) അറബിക്കടൽ ഇന്ത്യൻ മഹാസമുദ്രം കൊച്ചി രാജ്യം, കോയമ്പത്തൂർ ജില്ല (മദ്രാസ് റസിഡൻസി)

ആധുനിക തിരുവിതാംകൂറിലെ ഭരണാധികാരികൾ

തിരുത്തുക
ചിത്രം പേർ ഭരണകാലം വിവരണം
  അനിഴം തിരുനാൾ
മാർത്താണ്ഡ വർമ്മ

ജനനം:1706
മരണം:Error: Need valid birth date (second date): year, month, day
17291758
(27.01.1729 - 07.07.1758)[8]
ആധുനിക തിരുവിതാംകൂറിന്റെ ശില്പി. രാമ വർമ്മയ്ക്കു ശേഷം വേണാടിന്റെ രാജാവായി.[9] എട്ടുവീട്ടിൽ പിള്ളമാരെയും, തമ്പിമാരെയും, മറ്റു മാടമ്പിമാരെയും ഇല്ലായ്മ ചെയ്തു. ആറ്റിങ്ങൽ റാണിമാരുടെ സ്വതന്ത്ര അധികാരം ഇല്ലാതാക്കി. ദേശിങ്ങനാട് സ്വരൂപവും, ഇളയിടത്ത് സ്വരൂപവും ആക്രമിച്ചു കീഴ്പെടുത്തി. ഇന്ത്യയിൽ വിദേശ നാവികസേനയോട് ഏറ്റുമുട്ടി വിജയിച്ച ആദ്യത്തെ യുദ്ധമായ കുളച്ചൽ യുദ്ധത്തിലൂടെ (1741 ഓഗസ്റ്റ് 10) തിരുവിതാംകൂർ ഡച്ച് സേനയെ തോല്പിച്ചു [10]. ഡച്ച് നാവിക സൈന്യാധിപനായ ഡി ലനോയെ തിരുവിതാംകൂറിന്റെ സൈന്യാധിപനാക്കി [11]. തുടർന്ന് രാജ്യ വിസ്തൃതിക്കായി വടക്കോട്ട് യുദ്ധങ്ങൾ നടത്തി കായംകുളവും, ചെമ്പകശ്ശേരിയും, തെക്കുംകൂറും, കരപ്പുറവും, വടക്കുംകൂറും തോല്പിച്ചു [12]. കൊച്ചിയോട് യുദ്ധം ചെയ്ത് സന്ധിയിൽ ഏർപ്പെട്ട് പെരിയാറിൻ തീരം വരെ രാജ്യം വലുതാക്കി. ഭൂനികുതി പരിഷ്കരണം, വാണിജ്യരംഗ പുനഃസംഘടന, റോഡ് നിർമ്മാണം, സുശക്തമായ സൈന്യവിസരണം എന്നിവയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തി. 1750 ജനുവരി 3-നു തന്റെ രാജ്യം പത്മനാഭസ്വാമിക്ക് തൃപ്പടിദാനമായി സംർപ്പിച്ചു. തുടർന്ന് പ്രതിപുരുഷന്മാരായി (പത്മനാഭദാസനായി) രാജ്യം ഭരിച്ചോളാമെന്നു പ്രതിഞ്ജ ചെയ്തു. ഇത് രാഷ്ടീയപ്രരമായ മാർത്താണ്ഡവർമ്മയുടെ വിജയമായി ചരിത്രകാരന്മാർ കാണുന്നു [13]. 1758-ൽ നാടുനീങ്ങി.
  കാർത്തിക തിരുനാൾ
രാമ വർമ്മ

ജനനം:1724
മരണം:Error: Need valid birth date (second date): year, month, day
1758 - 1798
(07.07.1758 - 17.02.1798)
1758-ൽ മാർത്താണ്ഡവർമ്മ അന്തരിച്ചു, തുടർന്ന് അനിന്തരവനായ രാമവർമ്മ ഭരണത്തിലേറി. തിരുവിതാംകൂറിന്റെ സുവർണ്ണകാലമായിട്ടാണ് ചരിത്രകാരന്മാർ ഇദ്ദേഹത്തിന്റെ 40-വർഷത്തെ ഭരണത്തെ വിലയിരുത്തുന്നത്. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചതും ഇദ്ദേഹമാണ് [14]. ടിപ്പു തിരുവിതാംകൂർ ആക്രമിച്ചത് ഈ കാലത്താണ്. ആലുവപെരിയാറിന്റെ തീരത്തുവരെ എത്തിയ ടിപ്പുവിന്റെ സൈന്യത്തെ നയതന്ത്രപരമായി തോൽപ്പിക്കുവാനും തിരിച്ചുവിടാനും അദ്ദേഹത്തിനായി. തിരുവിതാംകൂർ നെടുംകോട്ട തകർക്കുന്ന അവസരത്തിലാണ് ടിപ്പുവിന്റെ ഒരു കാലൊടിഞ്ഞതും മുടന്തനായതും [15]. ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായം ഇതിനായി ആവശ്യം വന്നതിനാൽ തുടർന്ന് നിർവധി കരാറുകളിൽ രാജാവിനു ഒപ്പുവെക്കേണ്ടിവന്നു. ഇത് തിരുവിതാംകൂറിന്റെ സ്വയംഭരണാധികാരത്തിനു തിരിച്ചടിയായി. ദിവാൻ രാജാകേശവദാസന്റെ നേതൃത്വത്തിൽ ആലപ്പുഴ തുറമുഖവും, പട്ടണവും നിർമ്മിച്ചത് ഈ കാലത്താണ്. രാമവർമ്മയുടെ ഭരണകാലത്ത് കൂട്ടിച്ചേർത്ത പ്രദേശങ്ങൾ കൂടി ശ്രീപത്മനാഭനു തൃപ്പടിദാനമായി സമർപ്പിച്ചു. 1798-ൽ അന്തരിച്ചു.
  അവിട്ടം തിരുനാൾ
ബാലരാമ വർമ്മ

ജനനം:1782
മരണം:Error: Need valid birth date (second date): year, month, day
1798 - 1810
(17.02.1798 - 07.11.1810)
ധർമ്മരാജായ്ക്കുശേഷം 1798 മുതൽ തിരുവിതാംകൂറിന്റെ രാജാവായത് അവിട്ടം തിരുനാളാണ്. തിരുവിതാംകൂർ രാജ്യം ഏറെ പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അതുകൊണ്ടുതന്നെ കഴിവുകുറഞ്ഞ ഭരണാധികാരിയായി അദ്ദേഹത്തെ ചരിത്രം കാണുന്നു. അവിട്ടം തിരുനാളിന്റെ ഉപജാപസംഘത്തിൽ (ജയന്തൻ നമ്പൂതിരി, ശങ്കരനാരായണൻ ചെട്ടി, തച്ചിൽ മാത്തൂത്തരകൻ) ഉള്ളവരായിരുന്നു ഭരണം കൈയ്യാളിയത്. തുടർന്ന് വേലുത്തമ്പിയുടെ പ്രക്ഷോപവും പിന്നീടുള്ള ദളവാഭരണവും, ബ്രിട്ടീഷ് ഭരണത്തിനെതിരായിട്ടുള്ള കുണ്ടറ വിളംബരവും (1809 ജനുവരി 11)[16] അതിനുശേഷമുണ്ടായ യുദ്ധവും, വേലുത്തമ്പിയുടെ ആത്മഹത്യയിൽ കലാശിച്ചു. ഇതെല്ലാം ബ്രിട്ടീഷ് റസിഡന്റായ മെക്കാളെക്ക് രാജാവിനെ കൂടുതൽ പ്രതിസന്ധിയിലാക്കുനതിലേക്ക് വഴിതിരിച്ചു. 12-വർഷം നീണ്ട ഈ ഭരണത്തിൽ വ്യവസായ മേഖലക്ക് കൂടുതൽ മുൻതൂക്കം ഉണ്ടായിട്ടുണ്ട്. ഈ കാലത്താണ് (ചങ്ങനാശ്ശേരി പണ്ടകശ്ശാല നിർമ്മിച്ചതും, ആലപ്പുഴ തുറമുഖ വികസനം നടന്നതും.
  ആയില്യം തിരുനാൾ
ഗൗരി ലക്ഷ്മി ബായി

ജനനം:1791
മരണം:1815 (പ്രായം 24)
[17]
1810 - 1813
(07.11.1810 - 16.04.1813) (മഹാറാണി)
.
1813 - 1815
(16.04.1813 -
18.08.1815) (സ്വാതി തിരുനാളിനു പകരം)
1810-ൽ അവിട്ടം തിരുനാൾ ബാലരാമവർമ്മ അന്തരിച്ചു. അദ്ദേഹം അന്തരിക്കുമ്പോൾ തിരുവിതാംകൂറിൽ അനന്തരവകാശികളായി പുരുഷന്മാർ ആരും ഇല്ലായിരുന്നു. കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത കേരളവർമ്മയെ രാജാവാക്കുന്നതിനോട് ബ്രിട്ടീഷ് റസിഡന്റ് മൺറോയ്ക്കു താൽപര്യം ഇല്ലായിരുന്നു. ബ്രിട്ടീഷുകാർ രാജ്യം കൈവശപ്പെടുത്തുമെന്നുള്ള ആശങ്കയുണ്ടായിരുന്ന ആ അവസരത്തിലാണ് ആറ്റിങ്ങൽ റാണി ആയിരുന്ന ലക്ഷ്മി ബായി തിരുവിതാംകൂർ ഭരണാധികാരിയായത്. അന്ന് മഹാറാണിക്ക് ഒരു പുത്രി (ഗൗരി രുക്മിണി ബായി) മാത്രമെ ഉണ്ടായിരുന്നുള്ളു. മഹാറാണി വീണ്ടും ഗർഭം ധരിക്കുന്നതിനും ഒരു പുത്രനുണ്ടായി തിരുവിതാംകൂർ രാജാവാകുന്നതിനും രാജ്യം മുഴുവനും പ്രാർത്ഥനകളും വഴിപാടുകളും നടന്നു. 1813 ഏപ്രിൽ മാസം 16-ന് ലക്ഷ്മി ബായിക്ക് രാജ രാജ വർമ്മയിൽ ഒരു പുത്രനുണ്ടായി (സ്വാതി തിരുനാൾ). തുടർന്ന് അവർ പുത്രനു വേണ്ടി തന്റെ മരണം വരെ (1815) റീജന്റായി ഭരണം തുടർന്നു. ചങ്ങനാശ്ശേരിയിൽ ലക്ഷ്മീപുരം കൊട്ടാരം പണിതു. ആധുനിക നീയമ നിർമ്മാണ ശൈലി നടപ്പിൽ വരുത്തി; തുടർന്ന് അഞ്ചു ജില്ലാകോടതികൾ (പത്മനാഭപുരം, തിരുവനന്തപുരം, മാവേലിക്കര, വൈക്കം, ആലുവ) സ്ഥാപിച്ചു. തിരുവിതാംകൂർ പോലീസ് പുനഃസംഘടിപ്പിച്ചു. 1814-ൽ ഉത്രം തിരുനാളിനു ജന്മം നൽകി. തുടർന്നു അസുഖബാധിതയായ ലക്ഷ്മിബായി 1815-ൽ അന്തരിച്ചു.
  ഉത്രട്ടാതി തിരുനാൾ
ഗൗരി പാർവ്വതി ബായി

ജനനം:1802
മരണം:1853 (പ്രായം 51)[18]
1815 - 1829
(19.08.1815 - 21.04.1829) (സ്വാതി തിരുനാളിനു പകരം)
1815-ൽ റീജന്റ് മഹാറാണി ഗൗരി ലക്ഷ്മി ബായി അന്തരിച്ചു. രണ്ടു വയസ്സുള്ള സ്വാതി തിരുനാളിനു പകരമായി പാർവ്വതി ബായി രാജഭരണം നടത്തി. പാർവ്വതി ബായിയുടെ കാലത്താണ് പ്രധാന ജലപാത പാർവ്വതി പുത്തനാറിന്റെ നിർമ്മാണം തുടങ്ങിയത്. നായന്മാർക്കു മാത്രം നിർമ്മിക്കാൻ അവകാശം ഉണ്ടായിരുന്ന നാലുകെട്ട്, എട്ടുകെട്ട് എന്നിവ മറ്റു ജാതിക്കാർക്കും അനുവദനീയമെന്നു വിളംബരം ചെയ്തു. കൂടാതെ കീഴ് ജാതിക്കാർക്കും ക്രിസ്തീയർക്കും പല അനുകൂല വിളംബരങ്ങളും നടത്തി. കൊല്ലത്ത് തേവള്ളി കൊട്ടാരം നിർമ്മിച്ചു. ബ്രിട്ടീഷ് റസിഡന്റ് മൺറോയുടെ പൂർണ്ണ സഹകരണം മഹാറാണിക്കുണ്ടായിരുന്നു. 14 വർഷങ്ങൾക്കുശേഷം സ്വാതിതിരുനാളിനു (വയസ്സ്:16) രാജാധികാരം ഒഴിഞ്ഞു കൊടുത്തു.
  സ്വാതി തിരുനാൾ
രാമ വർമ്മ

ജനനം:(1813-04-16)ഏപ്രിൽ 16, 1813
മരണം:ഡിസംബർ 27, 1846(1846-12-27) (പ്രായം 33)
18291846
(21.04.1829 - 27.12.1846)
അവിട്ടം തിരുനാളിന്റെ മരണത്തെ (1810) തുടർന്ന് തിരുവിതാംകൂറിൽ ഒരു പുരുഷ സന്താനം ജനിക്കാനായി രാജ്യം മുഴുവനും പ്രാർത്ഥനകളും വഴിപാടുകളും നടത്തി. അതിനുശേഷം രാജ രാജവർമ്മയ്ക്ക് മഹാറാണി ലക്ഷ്മി ബായിയിൽ ജനിച്ച ((1813-04-16)ഏപ്രിൽ 16, 1813) പുത്രനാണ് സ്വാതിതിരുനാൾ. ജനനത്തോടുകൂടി തന്നെ സ്വാതിതിരുനാൾ രാജപദവിക്ക് അവകാശിയായി; അതിനാൽ അദ്ദേഹം ഗർഭശ്രീമാൻ എന്നറിയപ്പെട്ടു. മാതാവ് ലക്ഷ്മി ബായി പുത്രനുവേണ്ടി റീജന്റായി ഭരണം നടത്തി (1813-1815). ലക്ഷ്മി ബായിയുടെ നിര്യാണത്തെ തുടർന്ന് സഹോദരി പാർവ്വതി ബായി അദ്ദേഹത്തിനുവേണ്ടി റീജന്റായി രാജ്യം ഭരിച്ചു. പതിനാറാം വയസ്സിൽ (1829 ഏപ്രിൽ 21) അദ്ദേഹം നേരിട്ട് ഭരണം ഏറ്റെടുത്തു, തുടർന്ന് പതിനെട്ട് വർഷം രാജ്യം ഭരിച്ചു. കലാകാരന്മാരിൽ രാജാവും രാജാക്കന്മാർക്കിടയിൽ കലാകാരനുമായിരുന്നു സ്വാതിതിരുനാൾ. ബ്രിട്ടീഷ്കാർക്ക് സ്വന്തം ഉദ്യോഗസ്ഥർ സ്തുതിപാഠകരായി മാറുന്നതും അവരുടെ ദുഷ്പ്രവൃത്തിയും സ്വാതിതിരുനാളിനെ വിഷമിപ്പിച്ചു. അദ്ദേഹം ദൈനംദിന ഭരണകാര്യങ്ങളിൽ ശ്രദ്ധവെയ്ക്കാതെയായി. മരണം വരിക്കാനെന്നപോലെ ആഹാരം കഴിക്കാൻ വിസമ്മതിക്കുകയും തന്റെ അസുഖങ്ങൾ മറച്ചുവെച്ചും ജീവിതത്തിന്റെ അന്ത്യവർഷങ്ങൾ കഴിച്ചുകൂട്ടി. 1846 ഡിസംബർ 27-നു (33-വയസ്സ്) സ്വാതിതിരുനാൾ നാടുനീങ്ങി[19].
  ഉത്രം തിരുനാൾ
മാർത്താണ്ഡ വർമ്മ

ജനനം:(1814-09-26)സെപ്റ്റംബർ 26, 1814
മരണം:ഓഗസ്റ്റ് 18, 1860(1860-08-18) (പ്രായം 45)
18461860
(27.12.1846 - 18.08.1860)
1846-ൽ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് വിശ്വപ്രസിദ്ധ സംഗീതഞ്ജനായ സ്വാതിതിരുനാൾ മഹാരാജാവ് അന്തരിച്ചു. പിൻഗാമിയായി അനുജൻ ഉത്രം തിരുനാൾ അധികാരത്തിലേറി. വൈദ്യ ശാസ്ത്രത്തിൽ ഉത്രം തിരുനാളിനുണ്ടായിരുന്ന അറിവ് ആതുരരംഗത്തെ പുരോഗതിക്കും പിന്നീട് രാജാവായ ആയില്യം തിരുനാളിന്റെ കാലത്തെ മെച്ചപ്പെട്ട സേവനത്തിനും വഴിതെളിച്ചു. കഥകളി സംഗീതം ഉത്തുംഗശൃഗമേറിയ കാലമായിരുന്നു. [20]. കേരളത്തിലെ ആദ്യ കോൺക്രീറ്റ് പാലം (കരമന വലിയപാലം), അനന്ത-മാർത്താണ്ഡ-വിക്‌ടോറിയ കനാൽ നിർമ്മാണം, ചാന്നാർ ലഹളയും അതിനുണ്ടായ പരിഹാരവും ഉത്രംതിരുനാളിന്റെ കാലത്താണ്. അടിമത്തം നിർത്തലാക്കി. 1860 ആഗസ്റ്റ് 18-ന് തന്റെ 46-മത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
  ആയില്യം തിരുനാൾ
ബാലരാമ വർമ്മ

ജനനം:(1832-03-14)മാർച്ച് 14, 1832
മരണം:മേയ് 30, 1880(1880-05-30) (പ്രായം 48)
[21]
1860 - 1880
(18.08.1860 - 30.05.1880)
1860-ൽ ഉത്രം തിരുനാൾ നാടുനീങ്ങി. അദ്ദേഹത്തിന്റെ സഹോദരി (ഗൗരി രുക്മിണി ബായി)യുടെ പുത്രൻ ആയില്യം തിരുനാൾ തന്റെ 29-ാമത്തെ വയസ്സിൽ രാജാവായി. രോഗപ്രതിരോധ വാക്സിൻ, പുതിയ ആശുപത്രികൾ, പാഠപുസ്തക നിർമ്മാണരീതി, സ്കൂളുകൾ, ഗതാഗതസൗകര്യം (പൊതുമരാമത്തു വകുപ്പ്, പുനലൂർ തൂക്കുപാലം, വർക്കല തുരങ്കം, ആലപ്പുഴ വിളക്കുമാടം), നീയമ നടപടികമ്രം (സദർ, ജില്ലാ കോടതികൾ), അഞ്ചൽ സർവീസ് എന്നീ പരിഷ്കാരങ്ങൾ നടപ്പിലാക്കി. സാമ്പത്തികമായും സാമൂഹികമായും തിരുവിതാംകൂർ ഒരു മാതൃകാരാജ്യമായി അറിയപ്പെട്ടു. ആറ്റിങ്ങൽ റാണി (1857-1901) ഭരണി തിരുനാൾ ലക്ഷ്മി ബായിയുമായി മഹാരാജാവിനുണ്ടായ കടുത്ത അസ്വാരസ്യവും, റാണിയുടെ എതിർപ്പും പ്രശസ്തം. 1880 മേയ് 30-നു 48-ാമത്തെ വയസ്സിൽ ആയില്യം തിരുനാൾ അന്തരിച്ചു.
  വിശാഖം തിരുനാൾ
രാമ വർമ്മ

ജനനം:(1837-05-19)മേയ് 19, 1837
മരണം:ഓഗസ്റ്റ് 4, 1885(1885-08-04) (പ്രായം 48)
[22]
1880 - 1885
(30.05.1880 - 04.08.1885)
1880-ൽ ജ്യേഷ്ഠനായിരുന്ന ആയില്യം തിരുനാൾ രാജാവ് നാടുനീങ്ങി. അനുജൻ വിശാഖം തിരുനാൾ 43-മത്തെ വയസ്സിൽ മഹാരാജാവായി. പണ്ഡിതശ്രേഷ്ഠനായ അദ്ദേഹത്തിന്റെ അഞ്ചു വർഷം മാത്രം നീണ്ട ഭരണം വിദ്യാഭ്യാസത്തിനും കൃഷിക്കും നീയമവ്യവസ്ഥയ്ക്കും മുൻതൂക്കം ഉള്ളവയായിരുന്നു. രാജ്യത്തെ പട്ടിണി മരണങ്ങൾക്കു തടയിടാനായി കാലാവസ്ഥ ഭൂപ്രകൃതി മനസ്സിലാക്കി ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗത്തിൽ മികച്ച ഭക്ഷ്യവസ്തു കൃഷി ചെയ്യുവാനുള്ള ഉപാധിയായി മരച്ചീനികൃഷി വ്യാപകമാക്കി. തുടർച്ചയായ അസുഖം മൂലം തന്റെ 48-മത്തെ വയസ്സിൽ 1885 ആഗസ്ത് 4-നു വിശാഖം തിരുനാൾ നാടുനീങ്ങി. 1889-ൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ഇദ്ദേഹത്തെ കുറിച്ചെഴുതിയ സംസ്കൃത മഹാകാവ്യമാണ് വിശാഖവിജയം.[23]
  മൂലം തിരുനാൾ
രാമ വർമ്മ

ജനനം:(1857-09-25)സെപ്റ്റംബർ 25, 1857
മരണം:മാർച്ച് 7, 1924(1924-03-07) (പ്രായം 66)
1885 - 1924
(04.08.1885 - 07.03.1924)
1885-ൽ മഹാരാജാവ് വിശാഖം തിരുനാൾ നാടുനീങ്ങി. സ്വാതിതിരുനാളിന്റെ സഹോദരി പുത്രിയായ പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടെ രണ്ടാമത്തെ പുത്രനാണ് മൂലം തിരുനാൾ. ജ്യേഷ്ഠൻ ഹസ്തം തിരുനാൾ 1877-ൽ തന്റെ 23-മത്തെ വയസ്സിൽ നാടുനീങ്ങിയതിനാൽ മൂലം തിരുനാൾ രാജാധികാരമേറ്റു. ബാല്യകാലം മുതൽക്കെ രോഗപീഡിതനായിരുന്നു ഹസ്തം തിരുനാൾ. ഇന്ത്യയിൽ ആദ്യ നിയമ നിർമ്മാണസഭയായ തിരുവിതാംകൂർ ലെജിസ്ളേറ്റിവ് കൗൺസിൽ സ്ഥാപിച്ചു (1888). 39 വർഷങ്ങൾ നീണ്ട ശ്രീമൂലം തിരുനാളിന്റെ രാജഭരണം തിരുവിതാംകൂറിന്റെ സുവർണ്ണ കാലഘട്ടമെങ്കിലും നിരവധി ജനകീയ പ്രക്ഷോപങ്ങൾ (മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, വിദ്യാർത്ഥി പ്രക്ഷോപം) ഉണ്ടായിട്ടുണ്ട്.[24]
  പൂരാടം തിരുനാൾ
സേതു ലക്ഷ്മി ബായി

ജനനം:(1895-11-19)നവംബർ 19, 1895
മരണം:ഫെബ്രുവരി 22, 1985(1985-02-22) (പ്രായം 89)
[25]
1924 - 1931
(03.07.1924 - 06.11.1931)[26] (ചിത്തിര തിരുനാളിനു പകരം)
ശ്രീ മൂലം തിരുനാളിന്റെ സഹോദരി പുത്രിമാരായി 1900 ആഗസ്ത് 31-നു മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ് സേതു ലക്ഷ്മി ബായിയേയും, സേതു പാർവ്വതി ബായിയേയും. സേതു ലക്ഷ്മിയുടെ മാതാവിന്റെ സഹോദരി പുത്രിയാണ് സേതു പാർവ്വതി ബായി. 1924-ൽ മൂലം തിരുനാൾ നാടു നീങ്ങി. സേതു ലക്ഷ്മി ബായി ആറ്റിങ്ങൽ മൂത്തറാണി ആയിരുന്നെങ്കിൽ കൂടിയും അവർക്ക് ആൺ മക്കൾ ഇല്ലാഞ്ഞതിനാൽ സഹോദരി സേതു പാർവ്വതി ബായിയുടെ മൂത്ത പുത്രനായ ചിത്തിര തിരുനാൾ രാജാവായി. അന്ന് 12-വയസ്സു മാത്രം പ്രായമുള്ള ചിത്തിര തിരുനാളിനു പകരമായി റാണി രാജഭരണം ഏറ്റെടുത്തു. ഈ സംഭവം സഹോദരിമാരിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനു കാരണമായി [27].
  ചിത്തിര തിരുനാൾ
ബാലരാമ വർമ്മ

ജനനം:(1912-11-07)നവംബർ 7, 1912
മരണം:ജൂലൈ 19, 1991(1991-07-19) (പ്രായം 78)
[28]
19311949
(06.11.1931 - 01.07.1949)[29]
ചിത്തിര തിരുനാളിനു 12 വയസ്സുള്ളപ്പോൾ (1924) മൂലം തിരുനാൾ നാടുനീങ്ങി. തുടർന്ന് ചിത്തിര തിരുനാൾ രാജാവായങ്കിലും പ്രായപൂർത്തി ആകത്തതിനാൽ ആറ്റിങ്ങൽ മൂത്തറാണിയായ സേതു ലക്ഷ്മി ബായി അദ്ദേഹത്തിനു പകരമായി (റീജന്റായി) ഭരണമേറ്റു. ചിത്തിര തിരുനാളിനു 19 വയസ്സായ ദിവസം (1931) അദ്ദേഹം മഹാരാജാവായി നേരിട്ട് ഭരണം ഏറ്റെടുത്തു. പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ചിത്തിര തിരുനാളാണ്.[30] 1949-ൽ തിരുവിതാംകൂർ രാജ്യം ഇല്ലാതായി തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചു, തുടർന്ന് അദ്ദേഹം രാജാധികാരം വിട്ടൊഴിഞ്ഞ് തിരു-കൊച്ചി രാജപ്രമുഖനായി[31].

രാജപ്രമുഖൻ (തിരു-കൊച്ചി)

തിരുത്തുക
ചിത്രം പേർ ഭരണകാലം വിവരണം
  ചിത്തിര തിരുനാൾ
ബാലരാമ വർമ്മ

ജനനം:(1912-11-07)നവംബർ 7, 1912
മരണം:ജൂലൈ 19, 1991(1991-07-19) (പ്രായം 78)
[32]
1949 - 1956
(01.07.1949 - 31.10.1956) [33]
സർദാർ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തിൽ 1947-മുതൽ നാട്ടുരാജ്യങ്ങളുടെ യൂണിയൻ ലയനത്തിനും സംസ്ഥാന പുനഃസംഘാടനത്തിനും വേണ്ടി നയപരിപാടികൾ തുടർന്നിരുന്നു. തുടർന്ന് ഐക്യകേരള പ്രസ്ഥാനത്തിന്റെ ലക്ഷ്യപ്രാപ്തിക്കായിട്ടുള്ള ആദ്യ നടപടിയായി തിരുവിതാംകൂറും, കൊച്ചിയും ഒരുമിച്ച് തിരുവിതാംകൂർ-കൊച്ചി എന്ന പേരിൽ ഒരൊറ്റ സംസ്ഥാനമാക്കി. 1949 ജൂലൈ ഒന്നാം തീയതി തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നു. ഇരുരാജ്യങ്ങളിലേയും മഹാരാജാക്കന്മാർ സംയോജനപ്രമാണത്തിൽ സഹർഷം ഒപ്പുവെച്ചു. പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ അവരോധിക്കപ്പെട്ടു. കൊച്ചി രാജാവു് "സ്വന്തം പ്രജകൾക്കു് കൂടുതൽ വിശാലമായ ഒരു ജീവിതം കൈവരാൻ വേണ്ടി സമസ്താവകാശങ്ങളും ത്യജിക്കാൻ" സ്വയം സന്നദ്ധനായി. ഇരുരാജ്യങ്ങളിലേയും നിയമസഭകളും മന്ത്രിസഭകളും വിവിധ വകുപ്പുകളും മറ്റു ഭരണസംവിധാനങ്ങളും ഏകോപിപ്പിക്കപ്പെട്ട് പുതിയ സംസ്ഥാനത്തിന്റേതായി മാറി. പറവൂർ ടി.കെ. നാരായണപിള്ള തിരു-കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറി. നിയമനിർമ്മാണസഭ (സെക്രട്ടറിയേറ്റ്) അടക്കം തലസ്ഥാനം തിരുവനന്തപുരത്തും നീതിന്യായ സംവിധാനത്തിന്റെ ആസ്ഥാനമായ ഹൈക്കോടതി എറണാകുളത്തും ആയിരിക്കുമെന്നു വ്യവസ്ഥ ചെയ്തു. 1950 ജനുവരി 26-നു ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ പ്രധാനമന്ത്രിയായിരുന്ന ടി.കെ.നാരായണപിള്ള മുഖ്യമന്ത്രിയായി മാറി. ടി.കെ.നാരായണപിള്ളയുടെ രാജിയെത്തുടർന്ന് 1951 ഫെബ്രുവരി മുതൽ 1952 മാർച്ച് വരെ സി. കേശവൻ മുഖ്യമന്ത്രിയായി. അതിനുശേഷം എ. ജെ. ജോൺ (1952 മാർച്ച് 12 - 1953 സെപ്റ്റംബർ 24), പട്ടം താണുപിള്ള (1954 മാർച്ച് 16 - 1955 ഫെബ്രുവരി 13), പനമ്പിള്ളി ഗോവിന്ദമേനോൻ (1955 ഫെബ്രുവരി 14 - 1956 മാർച്ച് 23) എന്നിവരും തിരു-കൊച്ചി മുഖ്യമന്ത്രിമാരായി. പനമ്പിള്ളി മന്ത്രിസഭ രാജിവച്ചതോടെ (1956 മാർച്ച് 23) നീയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം നിലവിൽ വന്നതോടെ തിരു-കൊച്ചി ചരിത്രമായി മാറി.[34]

ടിറ്റുലർ മഹാരാജാക്കന്മാർ

തിരുത്തുക
ചിത്രം പേർ ഭരണകാലം വിവരണം
  ചിത്തിര തിരുനാൾ
ബാലരാമ വർമ്മ

ജനനം:(1912-11-07)നവംബർ 7, 1912
മരണം:ജൂലൈ 19, 1991(1991-07-19) (പ്രായം 78)
[35]
1956 - 1991
(11.01.1956 - 19.07.1991) [36]
1956 നവംബർ ഒന്നിന് കേരള സംസ്ഥാനം നിലവിൽ വന്നതോടെ തിരു-കൊച്ചി സംസ്ഥാനം ചരിത്രമാവുകയും രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാൾ അധികാരമില്ലാതെ സ്ഥാനപേരുമാത്രമുള്ള(റ്റൈറ്റുലാർ) തിരുവിതാംകൂർ മഹാരാജാവാകുകയും ചെയ്തു. 1991 ജൂലൈ 20-ന് അദ്ദേഹം മരിക്കുന്നതുവരെ തുടർന്നു
  ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ
ജനനം:(1922-03-22)മാർച്ച് 22, 1922
മരണം:ഡിസംബർ 16, 2013(2013-12-16) (പ്രായം 91)[37]
19912013
(19.07.1991 - 16.12.2013)
തിരുവിതാംകൂർ മഹാരാജാവും തുടർന്ന് തിരു-കൊച്ചി രാജപ്രമുഖനും റ്റൈറ്റുലാർ മഹാരാജാവും ആയിരുന്ന ശ്രീ ചിത്തിര തിരുനാൾ 1991-ൽ മസ്തിഷ്കാഘാതത്തെ തുടർന്ന് 79 വയസ്സിൽ അന്തരിച്ചു. അതിനുശേഷം ഇളയ രാജയായിരുന്ന അദ്ദേഹത്തിന്റെ അനുജൻ ഉത്രാടം തിരുനാൾ തിരുവിതാംകൂറിന്റെ റ്റൈറ്റുലാർ മഹാരാജാവായി സ്ഥാനം ഏറ്റെടുത്തു. 2013 ഡിസംബർ 16-ന് അദ്ദേഹം അന്തരിച്ചു.
  മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ
2013
(16.12.2013-)
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 2013 ഡിസംബർ 16-നു അന്തരിച്ചതിനെ തുടർന്ന്, അദ്ദേഹത്തിന്റെ അനിന്തരവനായ മൂലം തിരുനാൾ രാമവർമ്മ തിരുവിതാംകൂറിന്റെ റ്റൈറ്റുലർ മഹാരാജാവായി സ്ഥാനം ഏറ്റെടുത്തു. ഉത്രാടം തിരുനാളിന്റെ സഹോദരി കാർത്തിക തിരുനാൾ ലക്ഷ്മി ബായിയുടെയും ലെഫ്റ്റെനെന്റ് കേണൽ ഗോദവർമ രാജയുടെയുംഗോദവർമ്മ രാജ ഇളയ പുത്രനാണ് രാമവർമ്മ.
  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2013-10-20.
  4. ആർ. നാരായണ പണിക്കർ (മേടം 6, കൊല്ലവർഷം 1108). തിരുവിതാംകൂർ ചരിത്രം. നാഗർകോവിൽ. {{cite book}}: |access-date= requires |url= (help); Check date values in: |date= and |year= / |date= mismatch (help)
  5. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. http://archive.org/stream/ahistorytravanc00menogoog#page/n22/mode/2up
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2013-10-20.
  8. http://www.worldstatesmen.org/India_princes_K-W.html
  9. http://books.google.ae/books?id=JboTc49QU50C&printsec=frontcover&dq=marthanda+varma+born&hl=en&sa=X&ei=VVVrUrzAF8fJ4gSXw4HgBQ&ved=0CCsQ6AEwAA#v=onepage&q=marthanda%20varma%20born&f=false സി.വി.രാമൻ പിള്ള - മാർത്താണ്ഡവർമ്മ - സാഹിത്യ അക്കഡമി 1998 - ISBN 81260046811
  10. http://www.rediff.com/news/jan/14raj.htm
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-09. Retrieved 2013-10-27.
  12. എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  13. Kerala Charithram - Velayudhan Panikkassery - Publisher: DC Books, 2006 - ISBN 8126412887
  14. http://www.worldstatesmen.org/India_princes_K-W.html#Tiruvidamkodu/Tiruvankur
  15. സാഹിത്യസാഹ്യം : ടിപ്പുവിന്റെ ആക്രമണം - എ.ആർ. രാജരാജവർമ്മ (വർഷം:1911)
  16. http://newindianexpress.com/cities/thiruvananthapuram/article220854.ece?service=print[പ്രവർത്തിക്കാത്ത കണ്ണി]
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-20. Retrieved 2013-10-23.
  18. Regents of India: Mangammal, Gowri Parvati Bayi of Travancore, Umayamma Rani, Meenakshi, Rani Durgavati - Editor: LLC Books Publisher, General Books LLC - ISBN: 9781155260860
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-13. Retrieved 2021-08-14.
  20. ഐതിഹ്യമാല (ഉത്രം തിരുനാൾ തിരുമനസ്സുകൊണ്ടും കഥകളിയോഗവും) - കൊട്ടാരത്തിൽ ശങ്കുണ്ണി
  21. കേരള ചരിത്രം (ഇംഗ്ലീഷ്) - എ.ശ്രീധരമേനോൻ - ISBN: 9788126415885 - ഡിസി ബുക്സ്
  22. http://www.worldstatesmen.org/India_princes_K-W.html
  23. Visakhavijaya, a Study by Poovattoor Ramakrishna Pillai
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-31. Retrieved 2013-10-18.
  25. Raghunandan, Lakshmi (1995) At the turn of the tide : the life and times of Maharani Setu Lakshmi Bayi, the last queen of Travancore Maharani Setu Lakshmi Bayi Memorial Charitable Trust, Bangalore
  26. At the Turn of the Tide: The Life and Times of Maharani Setu Lakshmi Bayi the last queen of Travancore - Lakshmi Raghunandan - Eastern Press (Bglr)
  27. http://inorite.wordpress.com/2009/06/04/61/
  28. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2013-10-16.
  29. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2013-10-16.
  30. Kerala Charithram (Onnam Bhagam) - Rajan Gurukkal, MR Raghava Warrier - Publisher:Vallathol Vidyapeedam
  31. http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html
  32. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2013-10-16.
  33. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2013-10-28.
  34. http://www.dutchinkerala.com/democracy.php Archived 2013-10-13 at the Wayback Machine. രാജഭരണത്തിൽ നിന്നു ജനാധിപത്യത്തിലേക്ക്
  35. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2013-10-16.
  36. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2013-10-28.
  37. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2013-10-16.