സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

സ്വദേശാഭിമാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്വദേശാഭിമാനി (വിവക്ഷകൾ) എന്ന താൾ കാണുക. സ്വദേശാഭിമാനി (വിവക്ഷകൾ)

പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള (1878 മേയ് 25 - 1916 മാർച്ച് 28). സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും‍ മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
Occupationപത്രാധിപർ, പത്രപ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി
Nationality ഭാരതീയൻ

ജീവിത രേഖ തിരുത്തുക

 
'സ്വദേശാഭിമാനി' ബിരുദമുദ്ര
  • 1878 ജനനം
  • 1894 യൂണിവേഴ്സിറ്റി കോളേജിൽ എഫ്.എ പഠനം
  • 1898 ബി.എ.യ്ക്കു ചേർന്നു
  • 1899 'കേരള ദർപ്പണം' പത്രാധിപർ
  • 1901 'ഉപാധ്യായൻ' മാസിക തുടങ്ങി; ആദ്യവിവാഹം; 'കേരള പഞ്ചിക' പത്രാധിപർ
  • 1904 ഭാര്യ അന്തരിച്ചു; 'മലയാളി' പത്രാധിപർ
  • 1905 ബി. കല്യാണിയമ്മയുമായി വിവാഹം
  • 1906 'സ്വദേശാഭിമാനി' പത്രാധിപർ
  • 1907 'വിദ്യാർത്ഥി' മാസിക തുടങ്ങി
  • 1910 സെപ്റ്റംബർ 26 നു തിരുനെൽവേലിയിലേക്ക് നാടുകടത്തി
  • 1912 'വൃത്താന്ത പത്രപ്രവർത്തനം'
  • 1912 'കാറൽമാർക്സ്'[1]
  • 1913 'ആത്മപോഷിണി' പത്രാധിപരായി
  • 1916 മരണം കണ്ണൂരിൽ

ബാല്യം തിരുത്തുക

 
'സ്വദേശാഭിമാനി'യുടെ കൈപ്പട

1878 മെയ് 25-ന്‌ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കരയിൽ രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛൻ നരസിംഹൻ പോറ്റി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ ചക്കിയമ്മ. അഭിഭാഷകനായ അമ്മാവൻ കേശവപിള്ളയാണ്‌ രാമകൃഷ്ണനെ പഠിപ്പിച്ചത്. 1887 മുതൽ നെയ്യാറ്റിൻ‌കര ഇംഗ്ലീഷ് സ്കൂളിലും പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനോട് ചേർന്ന ഹൈസ്കൂളിലും പഠിച്ചു. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിൽ തുടർപഠനം നടത്തി.

പത്രാധിപ രംഗത്തേക്ക് തിരുത്തുക

ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ആയ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ കേരള ദർപ്പണം, കേരള പഞ്ചിക, മലയാളി,കേരളൻ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. അപ്പോഴാണ്‌ സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ വക്കം അബ്ദുൾ ഖാദർ മൗലവി ക്ഷണിച്ചത്. 1906 ജനുവരി 17-ന്‌ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു[2].

രാഷ്ട്രീയ ചിന്തകൾ തിരുത്തുക

രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ട പല ആധുനികമായ ആശയങ്ങളും ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത് രാമകൃഷ്ണപിള്ളയാണ്. പൊതുജനം, സമുദായം, സ്വത്തവകാശം, ഭരണവ്യവസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാമകൃഷ്ണപിള്ള ആനുകാലികങ്ങളിൽ എഴുതിയിരുന്നു. ആൾക്കൂട്ടം സമുദായം എന്നീ വാക്കുകളെ ഇങ്ങനെയാണു ഇദ്ദേഹം മനസ്സിലാക്കുന്നത്-

രാജാവിനേയും ഉദ്യോഗസ്ഥവൃന്ദത്തേയും വിമർശിക്കുന്ന രാമകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ലേഖനങ്ങൾ തിരുവിതാംകൂറിൽ വലിയ കോളിളക്കങ്ങളുണ്ടാക്കി.

ജാതി സംബന്ധിച്ച നിലപാടുകൾ തിരുത്തുക

 
തിരുവനന്തപുരത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ

ജാതിവ്യവസ്ഥയ്ക്ക് അനുകൂലമായ സവർണ്ണനിലപാടുകളെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പൊതുവിൽ പിന്തുണച്ചിട്ടുള്ളത്. പണ്ഡിറ്റ് കറുപ്പൻ രചിച്ച ബാലകലേശം എന്ന നാടകം അയിത്തോച്ചാടനവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യമാക്കുന്ന ഒരു കൃതിയായിരുന്നു. ജാതിവ്യവസ്ഥയെ രൂക്ഷമായി വിമർശിച്ച ഈ കൃതിയെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമർശിച്ചത് ധീവര സമുദായത്തിൽ ജനിച്ച കറുപ്പന്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു. സവർണ്ണരായ കുട്ടികളെയും അവർണ്ണരായ കുട്ടികളെയൂം ഒരുമിച്ച് പഠിപ്പിക്കുന്നതിനെതിരേ രാമകൃഷ്ണപി‌ള്ള മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്.[4]

അവലംബങ്ങൾ തിരുത്തുക

  1. "മാർക്‌സിന് 100; ഗാന്ധിജിക്ക് 99". www.mathrubhumi.com. ശേഖരിച്ചത് 11 ഓഗസ്റ്റ് 2014.[പ്രവർത്തിക്കാത്ത കണ്ണി]
  2. "മലയാളം വാരിക" (PDF) (ഭാഷ: മലയാളം). മലയാളം വാരിക. 2012 സെപ്റ്റംബർ 07. ശേഖരിച്ചത് 2013 ഫെബ്രുവരി 10. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  3. വേണുഗോപാലൻ, ടി. രാജദ്രോഹിയായ രാജ്യസ്നേഹി. കേരള പ്രെസ് അക്കാദമി. പുറങ്ങൾ. 282–83.
  4. കെ.എസ്. മംഗലം, അരവിന്ദ്. "ജാതി ധിക്കാരമല്ലയോ?". മാദ്ധ്യമം. മൂലതാളിൽ നിന്നും 2013-05-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 മെയ് 2013. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന താളിലുണ്ട്.


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...