തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം. 1670കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ (പേരകം സ്വരൂപം - വേണാടിന്റെ താവഴി) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ എന്നതിന്റെ തത്ഭവം) എന്ന ഒരു മുസ്ലിം പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു, അന്നു പണിത കോട്ടാരമാണിതെന്നാണു കരുതുന്നതു്. കേരളസർക്കാർ വക ഒരു ചരിത്ര സംരക്ഷിത സ്മാരകമാണിപ്പോൾ. 1992 മുതൽ ഒരു ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് ‌(നാണയ) മ്യൂസിയവും പ്രവർത്തിച്ചുവരുന്നു.

കോയിക്കൽ കൊട്ടാരം
"https://ml.wikipedia.org/w/index.php?title=കോയിക്കൽ_കൊട്ടാരം&oldid=2343835" എന്ന താളിൽനിന്ന് ശേഖരിച്ചത്