പല രാജ്യങ്ങളിലെയും പോലീസ് സേനയിലോ പോലീസ് സേവനത്തിലോ ഉള്ള ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് പോലീസ് ഇൻസ്പെക്ടർ ജനറൽ അഥവാ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്. ഐജി എന്ന ചുരുക്കപ്പേരിൽ ആണ് ഈ റാങ്ക് അറിയപ്പെടുന്നത്. ഈ റാങ്ക് സാധാരണയായി ഒരു പോലീസ് സേനയിലെ ഒരു വലിയ പ്രാദേശിക അല്ലെങ്കിൽ മേഖല കമാൻഡിന്റെ തലവനെ സൂചിപ്പിക്കുന്നു. ചില രാജ്യങ്ങളിൽ പോലീസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് സൂചിപ്പിക്കുന്നു.

ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി)യുടെ ചിഹ്നം.

ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തിൽ, ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യൻ കൗൺസിൽസ് ആക്ട് 1861 അവതരിപ്പിച്ചു. ഈ നിയമം സുപ്പീരിയർ പോലീസ് സർവീസസ് എന്ന പേരിൽ ഒരു പുതിയ പോലീസ് കേഡർ സൃഷ്ടിച്ചു, പിന്നീട് ഇത് ഇന്ത്യൻ ഇംപീരിയൽ പോലീസ് എന്നറിയപ്പെട്ടു. അന്നത്തെ സർവീസിലെ ഏറ്റവും ഉയർന്ന റാങ്ക് ഇൻസ്പെക്ടർ ജനറൽ ആയിരുന്നു.

ഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കാറിൽ നീല പശ്ചാത്തലത്തിൽ രണ്ടു നക്ഷത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കും, കരസേനയിലെ രണ്ടു നക്ഷത്ര റാങ്കിങ്ങിൽ ഉള്ള മേജർ ജനറലിന് തുല്യമാണ് ഐജി റാങ്ക്.

നിലവിൽ, ആധുനിക ഇന്ത്യയിൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി) ഇന്ത്യൻ പോലീസ് സർവീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമാണ്. ഒരു സംസ്ഥാനത്ത്, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിന് താഴെയും ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പദവിക്കും മുകളിലുള്ള ശ്രേണിയിലെ മൂന്നാമത്തെ ഉയർന്ന റാങ്കാണ് ഒരു ഐജിക്കുള്ളത്. ഐജി റാങ്കിലുള്ളവർ അവരുടെ കോളറിൽ ഗോർജറ്റ് പാച്ചുകൾ ധരിക്കുന്നു. ഡിഐജിമാർക്കും എസ്എസ്പിമാർക്കും സമാനമായ ഇരുണ്ട നീല പശ്ചാത്തലമുണ്ടെങ്കിലും, ഓക്ക് ലീഫ് പാറ്റേൺ പാച്ചിൽ തുന്നിച്ചേർത്തിരിക്കുന്നതിൽ വെള്ള വരയും ഉണ്ടായിരിക്കും. സംസ്ഥാന പോലീസിലെ ഒരു യൂണിറ്റിന്റെ മേധാവിയായും, പോലീസ് മേഖലയുടെ തലവനായും, സിറ്റി പോലീസ് കമ്മീഷണർമാരായും, പ്രത്യേക വിഭാഗത്തിന്റെ തലവനായും സേവനമനുഷ്ഠിക്കുന്നു.

ഇതും കാണുക

തിരുത്തുക

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോലീസ്_ഇൻസ്പെക്ടർ_ജനറൽ&oldid=3937469" എന്ന താളിൽനിന്ന് ശേഖരിച്ചത്