പാറശ്ശാല
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരു ടൗണാണ് പാറശ്ശാല. കേരളത്തിന്റേയും തമിഴ് നാടിന്റേയും അതിർത്തിയിൽ ആണ് ഈ ടൗൺ ഉള്ളത്. ഇവിടെ താമസിക്കുന്ന ജനങ്ങൾ മലയാളവും തമിഴും സംസാരിക്കുന്നു. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമപഞ്ചായത്താണ് പാറശ്ശാല ഗ്രാമപഞ്ചായത്ത്. കേരളത്തിലെ തെക്കേയറ്റത്തുള്ള ബസ് ഡിപ്പോ(കുറുങ്കുട്ടി), റെയിൽവേ സ്റ്റേഷൻ (ഇഞ്ചിവിള) പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ പരിധിക്കുള്ളിലാണ്. ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നീ ബാങ്കുകളുടെ സേവനവും എൻ എസ് സി രജിസ്‌ട്രെഡ് ഓഹരി ഇടപാട് സ്ഥാപന മായ capstocks ന്റെ സേവനവും ഇവിടെ ലഭ്യമാണ്. ഇവിടുത്തെ മഹാദേവക്ഷേത്രം പ്രശസ്തമാണ്. ഇവിടെ തവളയില്ലാക്കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. [2] പേരു പോലെ തന്നെ അത് തവളകൾ ഇല്ലാത്ത കുളമാണ്. ഇതിനരികിൽ ഒരു ശ്രീകൃഷ്ണസ്വാമിക്ഷേത്രവും സ്ഥിതിചെയ്യുന്നു.
Parassala പാറശ്ശാല | |
---|---|
Town | |
Coordinates: 8°26′26″N 77°02′37″E / 8.440450°N 77.043685°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
(2011) | |
• ആകെ | 34,096[1] |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695502 |
Telephone code | 0471-220 |
വാഹന റെജിസ്ട്രേഷൻ | KL-19 |
അടുത്തുള്ള നഗരം | Thiruvananthapuram |
ലോക്‌സഭാ മണ്ഡലം | Thiruvananthapuram |
Climate | moderate climate (Köppen) |
സംസ്ഥാനത്തെ ആദ്യ തരിശ് രഹിത മണ്ഡലം കൂടിയാണ് പാറശ്ശാല.[3]
കാലാവസ്ഥ
തിരുത്തുകകോപ്പൻ-ഗൈഗർ കാലാവസ്ഥാ വർഗ്ഗീകരണ സമ്പ്രദായ കാലാവസ്ഥയെ ഉഷ്ണമേഖലാ ആർദ്രവും വരണ്ടതുമായി തരംതിരിക്കുന്നു (Aw).
തെക്കുപടിഞ്ഞാറൻ കാലവർഷത്തെ തുടർന്ന് ജൂൺ മുതൽ ഓഗസ്റ്റ് വരെ പാറശ്ശാലയിൽ കനത്ത മഴ കാണപ്പെടുന്നു. ശീതകാലം ഡിസംബർ മുതൽ ഫെബ്രുവരി വരെ തുടരുന്നു. വേനൽക്കാലത്ത് താപനില ശൈത്യകാലത്ത് പരമാവധി 32 ° C (90 ° F), 31 ° C (88 ° F) വരെ ഉയരുന്നു. അയൽപ്രദേശമായ തിരുവനന്തപുരത്ത് ഉയർന്ന താപനില 39 ° C (102 ° F) ആണ്. വാർഷിക ശരാശരി മഴ 3,100 മിമി (120 ഇഞ്ച്) ആണ്.[4]
Neyyattinkara പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 29.9 (85.8) |
30.7 (87.3) |
31.7 (89.1) |
31.8 (89.2) |
31.3 (88.3) |
29.1 (84.4) |
28.6 (83.5) |
28.9 (84) |
29.3 (84.7) |
29.3 (84.7) |
29.1 (84.4) |
29.3 (84.7) |
29.92 (85.84) |
പ്രതിദിന മാധ്യം °C (°F) | 26.1 (79) |
26.9 (80.4) |
28.1 (82.6) |
28.6 (83.5) |
28.2 (82.8) |
26.5 (79.7) |
25.9 (78.6) |
26.2 (79.2) |
26.5 (79.7) |
26.5 (79.7) |
26.2 (79.2) |
26 (79) |
26.81 (80.28) |
ശരാശരി താഴ്ന്ന °C (°F) | 22.4 (72.3) |
23.2 (73.8) |
24.5 (76.1) |
25.4 (77.7) |
25.2 (77.4) |
23.9 (75) |
23.3 (73.9) |
23.5 (74.3) |
23.7 (74.7) |
23.7 (74.7) |
23.4 (74.1) |
22.7 (72.9) |
23.74 (74.74) |
മഴ/മഞ്ഞ് mm (inches) | 19 (0.75) |
27 (1.06) |
52 (2.05) |
144 (5.67) |
248 (9.76) |
457 (17.99) |
336 (13.23) |
222 (8.74) |
201 (7.91) |
290 (11.42) |
205 (8.07) |
55 (2.17) |
2,256 (88.82) |
ശരാ. മഴ ദിവസങ്ങൾ | 1 | 2 | 3 | 8 | 10 | 19 | 17 | 14 | 11 | 12 | 8 | 3 | 108 |
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 9 | 9 | 8 | 8 | 7 | 5 | 5 | 6 | 6 | 6 | 6 | 7 | 6.8 |
Source #1: Climate-Data.org[5] | |||||||||||||
ഉറവിടം#2: Weatherbase Trivandrum, India[6] for sunshine and rainy days |
വിദ്യാഭ്യാസം
തിരുത്തുകപാറശ്ശാലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
- ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പാറശ്ശാല.
- ഇവാൻസ് ഹയർ സെക്കന്ററി സ്കൂൾ
- ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
- ഗവണ്മെന്റ് വുമൺ ഐ ടി ഐ
- സരസ്വതി കോളേജ് ഓഫ് നേഴ്സിംഗ്
- ശ്രീ കൃഷ്ണ ഫാർമസി കോളേജ്
- ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂൾ
ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ഹിന്ദി ക്ളാസും ഉണ്ട്.
പ്രശസ്തരായ വ്യക്തികൾ സ്ഥാപനങ്ങൾ
തിരുത്തുക- പാറശ്ശാല പൊന്നമ്മാൾ[7]
- പാറശ്ശാല രവി
- ശ്രീ ഗോരവ് മാർബിൾസ് & ഗ്രാനൈറ്റ്സ്. പരശുവയ്ക്കൽ.
അവലംബം
തിരുത്തുക- ↑ https://www.census2011.co.in/data/town/628547-parassala-kerala.html
- ↑ "പാറശ്ശാലയ്ക്ക് ആ പേരു വന്നതെങ്ങനെ? അറിയാം ഇൗ കഥ". ManoramaOnline. Retrieved 2022-04-02.
- ↑ "ആദ്യ സമ്പൂർണ്ണ തരിശു രഹിത മണ്ഡലമാകാനൊരുങ്ങി പാറശ്ശാല; നേട്ടം കൈവരിച്ചത് തളിർ പദ്ധതിയിലൂടെ..." Retrieved 10/12/2019.
{{cite web}}
: Check date values in:|access-date=
(help) - ↑ "Parassala in Neyyattinkra (Thiruvananthapuram) Climate". Weatherbase. Retrieved 27 October 2015.
- ↑ "Climate: Neyyattinkara - Climate graph, Temperature graph, Climate table". Climate-Data.org. Retrieved 27 October 2015.
- ↑ "Parassala in Neyyattinkara (Thiruvananthapuram)". Weatherbase. Retrieved 27 October 2015.
- ↑ "ശ്രീമതി പാറശ്ശാല പൊന്നമ്മാൾ".