കിളിമാനൂർ കൊട്ടാരം
തെക്കൻ തിരുവിതാംകൂറിലെ പുരാതനമായ ഒരു രാജകൊട്ടാരമാണ് കിളിമാനൂർ കൊട്ടാരം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അധികവും അറിയപ്പെടുന്നത്.
ചരിത്രം
തിരുത്തുകഈ കൊട്ടാരത്തിന് എകദേശം നാനൂറ് വർഷത്തോളം പഴക്കമുണ്ട്. 1739ൽ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപ്പടയെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാൻ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു മാർത്താണ്ഡവർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു.
വ്യക്തികൾ
തിരുത്തുക- രാജാ രവിവർമ്മ, പ്രശസ്ത ചിത്രകാരൻ.
- വിദ്വാൻ കരീന്ദ്രൻ തമ്പുരാൻ കവി,ആട്ടകഥാകൃത്ത്, സ്വാതി തിരുനാൾ മഹാരജാവിന്റെ ബാല്യകാല സുഹൃത്ത്.
- ആർട്ടിസ്റ്റ് സി. രാജ രാജ വർമ , രാജാ രവിവർമ്മയുടെ സഹോദരൻ, ചിത്രകാരൻ.
- ആർട്ടിസ്റ്റ് മംഗള ഭായി തമ്പുരാട്ടി രാജാ രവിവർമ്മയുടെ സഹോദരി, ചിത്രകാരി.
- [കൊട്ടാരം വൈദ്യൻ] ശ്രീ.മാധവൻ വൈദ്യൻ.
ചിത്രശാല
തിരുത്തുക-
രാജ രവിവർമയുടെ സ്റ്റൂഡിയൊ(അദ്ദെഹം മരിച്ചതും ഇവിടെ തന്നെയാണ്)
-
പൂത്തൻ മാളിക
- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
Kilimanoor Palace എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.