ആദിത്യ വർമ്മ (1661-1677)
ഉള്ളൂരിന്റെ ഉമാകേരളത്തിലെ പ്രധാന കഥാപാത്രമായ ചരിത്രപുരുഷൻ. ഇദ്ദേഹം ക്രി.വ.1661-ൽ ഭരണമേറ്റു. അക്കാലം തിരുവിതാംകൂർ എട്ടുവീട്ടിൽ പിള്ളമാരുടേയും മാടമ്പിമാരുടേയും സ്വാധീനത്തിലായിരുന്നു, ക്ഷേത്രഭരണം 8 പോറ്റിമാരുടെ യോഗത്തിനായിരുന്നു. രാജാവിന് അര അംഗത്വം മാത്രം.
ആദിത്യവർമ്മ വളരെ സാത്വിക പ്രകൃതിയായിരുന്നു. ഒരു യതിവര്യസമാനനായാണ് അവസാനകാലം അദ്ദേഹം കഴിച്ചിരുന്നത്. അതോടെ പിള്ളമാരുടേയും മറ്റും ശക്തി വർദ്ധിച്ചു. ആദ്യം അവർ കൊട്ടാരം കത്തിച്ചു വെന്നും കിള്ളീയാർ നദീതീരത്ത് പണിത കൊട്ടാരത്തിലേക്ക് താമസം മാറ്റിയ ആദിത്യവർമ്മയെ ദുഃഖം പ്രകടിപ്പിക്കാനെന്ന വ്യാജേന സന്ദർശിച്ച് തിരുവനന്തപുരം ക്ഷേത്രത്തിലെ പായസം എന്ന പേരിൽ വിഷം കലർന്ന പായസം നൽകിയതായി പറയപ്പെടുന്നു. ഈ പായസം കഴിച്ച 'വേപ്പു കൊന്ന കിരിയാത്ത കാഞ്ഞിരം കയ്പുകൊണ്ടിവയെ വെന്ന പായസം ചില്പുമാനുടെ നിവേദ്യമല്ലയോ തുപ്പുവാനരുതിറക്കുവാൻ പണി[3] എന്നതായി അദ്ദേഹത്തിന്റെ അവസ്ഥ.
വിഷം കലർന്ന പായസം കഴിച്ച അദ്ദേഹം ക്രി.വ.1677-ൽ മരണമടഞ്ഞു. അദ്ദേഹത്തിന്റെ അനന്തരവളായ ഉമയമ്മ റാണി ആണ് ശേഷം ഭരണമേറ്റത്.[4]