എയർ അറേബ്യ
യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ ഷാർജ എമിറേറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എയർലൈനാണ് എയർ അറേബ്യ (അറബി: العربية للطيران). ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളമാണ് പ്രധാന ഹബ്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, സെൻട്രൽ ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 22 രാജ്യങ്ങളിലേക്ക് 51 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷാർജയിൽനിന്നും, 9 രാജ്യങ്ങളിലെ 28 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കാസബ്ലാങ്കയിൽനിന്നും, 4 രാജ്യങ്ങളിലെ 9 ലക്ഷ്യസ്ഥാനങ്ങളിലേക്ക് അലക്സാണ്ട്രിയയിൽനിന്നും സർവീസ് നടത്തുന്നു. എയർ അറേബ്യയുടെ പ്രധാന ആസ്ഥാനം ഷാർജ അന്താരാഷ്‌ട്ര എയർപോർട്ട് ആണ്. ആസ്ഥാനമായ ഷാർജയിൽ അനവധി വിമാനങ്ങൾക്കു എയർ അറേബ്യ കണക്ഷൻ നൽകുന്നു എന്നതാണ് എയർ അറേബ്യയുടെ പ്രധാന സവിശേഷത. കാസബ്ലാങ്ക, അലക്സാണ്ട്രിയ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചും എയർ അറേബ്യ പ്രവർത്തിക്കുന്നു.[4] അറബ് എയർ കാരിയർസ് ഓർഗനൈസേഷൻ അംഗമാണ്.
| ||||
തുടക്കം | 3 February 2003 | |||
---|---|---|---|---|
തുടങ്ങിയത് | 28 October 2003 | |||
ഹബ് | ||||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Airewards | |||
Alliance | Arab Air Carriers Organization | |||
ഉപകമ്പനികൾ | ||||
Fleet size | 44 | |||
ലക്ഷ്യസ്ഥാനങ്ങൾ | 115 | |||
ആപ്തവാക്യം | Pay less, Fly more | |||
ആസ്ഥാനം | ||||
പ്രധാന വ്യക്തികൾ |
| |||
വരുമാനം | AED 3.7 billion(FY 2014)[1] | |||
ലാഭം | AED 566 million(FY 2014)[1] | |||
മൊത്തം ആസ്തി | AED 10.574 million (FY 2014)[2] | |||
ആകെ ഓഹരി | AED 5.054 million (FY 2014)[2] | |||
തൊഴിലാളികൾ | 2,302 (Dec, 2013)[3] | |||
വെബ്‌സൈറ്റ് | www |
ചരിത്രം
തിരുത്തുകഷാർജ ഭരണാധികാരിയും സുപ്രീം കൌൺസിൽ ഓഫ് ദി യുണൈറ്റഡ് അറബ് എമിരേറ്റ്സ് അംഗവുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ-ഖാസിമിയുടെ ഉത്തരവ് പ്രകാരം 2003 ഫെബ്രുവരി 3-നാണ് എയർ അറേബ്യ സ്ഥാപിക്കപ്പെട്ടത്. ഈ പ്രദേശത്തെ ആദ്യത്തെ ചെലവ് കുറഞ്ഞ യാത്രാ വിമാന സേവനമാണ് എയർ അറേബ്യ. ഒക്ടോബർ 28, 2003-നു എയർലൈൻ പ്രവർത്തനം ആരംഭിച്ചു, ആദ്യ സർവീസ് യുഎഇയിലെ ഷാർജ മുതൽ ബഹ്‌റൈൻ അന്താരാഷ്‌ട്ര എയർപോർട്ട് വരെ ആയിരുന്നു. ബിസിനസ് തുടങ്ങി ആദ്യം വർഷം മുതൽതന്നെ എയർലൈൻ ലാഭത്തിൽ ആയിരുന്നു.
ഭരണസംവിധാനം
തിരുത്തുക2003 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച എയർ അറേബ്യയാണ് മിഡിൽ ഈസ്റ്റിലെ ആദ്യ ചെലവ് കുറഞ്ഞ യാത്ര വിമാന സർവീസ്. ഇപ്പോൾ ഈ എയർലൈനിൻറെ മൂല്യം 10 ബില്ല്യൺ യുണൈറ്റഡ് അറബ് എമിരേറ്റ്സ് ദിർഹം ആണ്. പ്രവർത്തനം ആരംഭിച്ച ആദ്യം വർഷം മുതൽതന്നെ എയർലൈൻ ലാഭത്തിൽ ആയിരുന്നു.
എയർ അറേബ്യ ഡയറക്ടർ ബോർഡിൽ 7 അംഗങ്ങളുണ്ട്. 3 വർഷത്തെ കാലാവധിയോടെ 2014-ലാണ് ഇപ്പോഴത്തെ ബോർഡിനെ തിരഞ്ഞെടുത്തത്. ബോർഡിൻറെ പ്രവർത്തനങ്ങൾ എയർ അറേബ്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, മാത്രമല്ല ബോർഡ് അംഗങ്ങൾക്ക് ഇടയിലുള്ള ഓഹരി വിപണനം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
2014-ൽ ബോർഡ് അംഗങ്ങൾ ആരുംതന്നെ ഓഹരി വിപണനത്തിൽ പങ്കെടുത്തില്ല. [5]
2014 വാർഷിക ജനറൽ മീറ്റിംഗ് അനുസരിച്ചു ബോർഡ് അംഗങ്ങൾ ഇവരാണ്:[6]
ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ തനി – ബോർഡ് ചെയർമാൻ അദേൽ അബ്ദുള്ള അലി – ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഘനേം മുഹമ്മദ് അൽ ഹജ്രി - സ്വതന്ത്ര അംഗം ആരെഫ് നഖ്‌വി – നോൺ-എക്സിക്യൂട്ടീവ് അംഗം ഷെയ്ഖ് ഖാലിദ് ബിൻ ഇസ്സാം അൽ ഖാസിമി - സ്വതന്ത്ര അംഗം അലി സലിം അൽ മിദ്ഫ - സ്വതന്ത്ര അംഗം
ലക്ഷ്യസ്ഥാനങ്ങൾ
തിരുത്തുകഡിസംബർ 2014 വരെയുള്ള കണക്കുകൾ അനുസരിച്ചു മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 100-ൽ അധികം എയർപോർട്ടുകളിലേക്ക് സേവനം നടത്തുന്നു. ഏറ്റവും പുതിതായി സേവനം ആരംഭിച്ച ലക്ഷ്യസ്ഥാനം ഈജിപ്തിലെ കയ്റോയാണ്.
സർവീസ്
തിരുത്തുകഎയർ അറേബ്യ ഓൺലൈൻ ചെക്ക്-ഇൻ സൗകര്യം വഴി എയർപോർട്ടിലെ ക്യുവിൽനിന്നും രക്ഷപ്പെടാം. അതേ സമയം, ഈ ഷാർജ അന്താരാഷ്‌ട്ര എയർപോർട്ടിൽനിന്നും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. 160 സെന്റിമീറ്റർ കവിയാതെയുള്ള ഒരു ബാഗ് എയർ അറേബ്യ യാത്രകാർക്കൊപ്പം അനുവദിക്കുന്നു. ഒരു ഹാൻഡ് ബാഗും അനുവദിക്കുന്നു.[38]
അപകടങ്ങൾ
തിരുത്തുകജൂൺ 2015 വരെയുള്ള കണക്കുകൾ അനുസരിച്ചു എയർ അറേബ്യ വിമാനങ്ങൾ ഇതുവരെ വൻ അപകടങ്ങളിൽ പെട്ടിട്ടില്ല, എയർ അറേബ്യക്കു നല്ല സുരക്ഷാ ചരിത്രമാണ് ഉള്ളത്.
- നവംബർ 2, 2013: എയർ അറേബ്യയുടെ എയർബസ് എ320-200 ചിറ്റഗോംഗ് (ബംഗ്ലാദേശ്) മുതൽ ഷാർജ (യുണൈറ്റഡ് അറബ് എമിരേറ്റ്സ്) വരെയുള്ള, 161 യാത്രക്കാർ സഞ്ചരിച്ച വിമാനം, ചിറ്റഗോംഗിൽനിന്നും പറന്നുയർന്നു അൽപസമയത്തിനകം എഞ്ചിനിൽ പക്ഷി വന്നു ഇടിക്കുകയും അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു. [39]
- മാർച്ച് 16, 2014: എയർ അറേബ്യയുടെ എയർബസ് എ320-200 ഷാർജ (യുണൈറ്റഡ് അറബ് എമിരേറ്റ്സ്) മുതൽ കോഴിക്കോട് (ഇന്ത്യ) വരെയുള്ള, 171 യാത്രക്കാർ സഞ്ചരിച്ച വിമാനം കാർഗോ വിഭാഗത്തിൽ പുക കണ്ടതിനെ തുടർന്ന മുംബൈയിൽ അടിയന്തരമായി ഇറക്കി. എന്നാൽ പരിശോധനയിൽ തീയോ, പുകയോ, ചൂടോ കണ്ടെത്താൻ സാധിച്ചില്ല. [40]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Air Arabia 2014 full year net profit climbs 30% to AED 566 million". Retrieved 9 ജൂൺ 2015.
- ↑ 2.0 2.1 "Air Arabia Balance Sheet". GulfBase. Archived from the original on 4 മാർച്ച് 2016. Retrieved 9 ജൂൺ 2015.
- ↑ "Air Arabia Member profile". Arab Air Carriers Organization. Archived from the original on 13 ഡിസംബർ 2014. Retrieved 9 ജൂൺ 2015.
- ↑ "Directory: World Airlines". Flight International. 27 മാർച്ച് 2007. p. 52.
- ↑ "Air Arabia 2014 Annual Report" (PDF). Retrieved 19 ഓഗസ്റ്റ് 2015.
- ↑ "Air Arabia PSJC Bloomberg Profile". Retrieved 19 ഓഗസ്റ്റ് 2015.
- ↑ "Air Arabia to start flights to Kabul from October 2018".
- ↑ "Air Arabia starts twice weekly service to Armenia's capital city - Air Arabia". www.airarabia.com.
- ↑ "Air Arabia sees Armenia becoming a popular GCC holiday destination". 7 ജൂൺ 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Air Arabia resumes flights to Vienna
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Air Arabia resumes flights to Baku
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Air Arabia enters Azerbaijan's aviation market". 16 മാർച്ച് 2017.
- ↑ "Air Arabia to launch flights to Azerbaijan's Gabala". 8 ജനുവരി 2018.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;airarabia.com
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 15.000 15.001 15.002 15.003 15.004 15.005 15.006 15.007 15.008 15.009 15.010 15.011 15.012 15.013 15.014 15.015 15.016 15.017 15.018 15.019 15.020 15.021 15.022 15.023 15.024 15.025 15.026 15.027 15.028 15.029 15.030 15.031 15.032 15.033 15.034 15.035 15.036 15.037 15.038 15.039 15.040 15.041 15.042 15.043 15.044 15.045 15.046 15.047 15.048 15.049 15.050 15.051 15.052 15.053 15.054 15.055 15.056 15.057 15.058 15.059 15.060 15.061 15.062 15.063 15.064 15.065 15.066 15.067 15.068 15.069 15.070 15.071 15.072 15.073 15.074 15.075 15.076 15.077 15.078 15.079 15.080 15.081 15.082 15.083 15.084 15.085 15.086 15.087 15.088 15.089 15.090 15.091 15.092 15.093 15.094 15.095 15.096 15.097 15.098 15.099 15.100 15.101 15.102 15.103 15.104 15.105 15.106 15.107 15.108 15.109 15.110 15.111 15.112 15.113 15.114 15.115 15.116 15.117 15.118 15.119 15.120 15.121 15.122 15.123 15.124 15.125 15.126 15.127 15.128 15.129 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;G9map
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 16.0 16.1 "
Air Arabia fails in Priština ". www.exyuaviation.com. - ↑ 17.0 17.1 17.2 Dron, Alan (23 നവംബർ 2016). "Air Arabia tops up A320 fleet". Air Transport World. Archived from the original on 23 നവംബർ 2016.
It also has hubs in Alexandria (Egypt), Amman (Jordan) and Casablanca (Morocco).
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 26 നവംബർ 2016 suggested (help) - ↑ Liu, Jim (15 മേയ് 2019). "Air Arabia schedules additional new routes from July 2019". Routesonline. Retrieved 15 മേയ് 2019.
- ↑ https://www.arabianbusiness.com/travel-hospitality/414747-uaes-air-arabia-to-launch-flights-to-kuala-lumpur-in-july [bare URL]
- ↑ "Air Arabia Marco to launch Casablanca-Guelmim service". Arab Air Carriers Organization. 24 നവംബർ 2020. Retrieved 26 നവംബർ 2020.
- ↑ "Air Arabia launches daily flights to Sialkot in Pakistan from its Sharjah base". 15 ജനുവരി 2013.
- ↑ 22.0 22.1 Editorial, Qatar Tribune. "Air Arabia to resume daily flights to Qatar on Jan 18; Etihad may follow suit".
- ↑ Editorial, airarabia.com. "Air Arabia Travel Updates".
- ↑ 24.0 24.1 24.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Air Arabia resumes flights to the Kingdom of Saudi Arabia
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Liu, Jim (13 ജൂൺ 2019). "Air Arabia Maroc adds seasonal Bratislava service in S19". Routesonline. Retrieved 13 ജൂൺ 2019.
- ↑ "Archived copy". Archived from the original on 14 ഫെബ്രുവരി 2018. Retrieved 14 ഫെബ്രുവരി 2018.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Air Arabia New destination".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Air Arabia touches down at new destination Trabzon in Turkey". english.alarabiya.net.
- ↑ Staff Report. "Air Arabia adds Trabzon to Turkey flight network". www.khaleejtimes.com.
- ↑ "Air Arabia takes off to Donetsk, Ukraine". 9 ഒക്ടോബർ 2011.
- ↑ "Air Arabia announces more flights to Kyiv".
- ↑ "How Air Arabia Flight Was Met in Odessa. Photo. - Odesa International Airport". www.odesa.aero. Archived from the original on 23 ജൂലൈ 2018. Retrieved 22 സെപ്റ്റംബർ 2020.
- ↑ "Travel Bulletin - Air Arabia Maroc opens new service from London Gatwick". www.travelbulletin.co.uk. Archived from the original on 22 ജൂലൈ 2018. Retrieved 27 ജൂലൈ 2022.
- ↑ "Air Arabia make inaugural Stansted flight". www.holidayextras.co.uk.
- ↑ "Data". www.travelweekly.co.uk.
- ↑ "Air Arabia announces direct flight to Tashkent from Sharjah". 1 ഒക്ടോബർ 2020.
- ↑ Staff Report (11 നവംബർ 2004). "Air Arabia launches flights to Yemen".
- ↑ "Air Arabia Airlines Services". cleartrip.com. Archived from the original on 6 ജൂലൈ 2014. Retrieved 19 ഓഗസ്റ്റ് 2015.
- ↑ "Arabia A320 at Chittagong on Nov 2nd 2013, bird strike". Retrieved 19 ഓഗസ്റ്റ് 2015.
- ↑ "Arabia A320 near Mumbai on Mar 16th 2014, cargo smoke indication". Retrieved 19 ഓഗസ്റ്റ് 2015.