ആലുംമൂടൻ
ഒരു മലയാളചലച്ചിത്രനടനായിരുന്നു ആലുംമൂടൻ. ഡൊമിനിക് എന്നായിരുന്നു യഥാർത്ഥ നാമം.[1] അദ്വൈതം എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മരണമടഞ്ഞു.
ആലുംമൂടൻ | |
---|---|
ജനനം | |
മറ്റ് പേരുകൾ | ഡൊമനിക് |
തൊഴിൽ | ചലച്ചിത്രനടൻ, നാടകനടൻ |
ജീവിതപങ്കാളി(കൾ) | റോസമ്മ |
കുട്ടികൾ | ബോബൻ ആലുംമൂടൻ |
ജീവിതരേഖ
തിരുത്തുകചങ്ങനാശ്ശേരി താലൂക്കിൽ ആലുംമൂട്ടിൽ ജോസഫിന്റെയും റോസമ്മയുടെയും മകനായി പിറന്നു. അഞ്ചാം ഫോറം വരെ വിദ്യാഭ്യാസം. തുടർന്ന് ചങ്ങനാശ്ശേരി ഗീഥ, കെ.പി.എ.സി. തുടങ്ങിയ സമിതികളിൽ നടനായി പ്രവർത്തിച്ചു. 1966ൽ പ്രദർശനത്തിനെത്തിയ അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. അദ്വൈതം എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ഭാര്യയുടെ പേര് റോസമ്മ എന്നായിരുന്നു. ചലച്ചിത്രനടൻ ബോബൻ ആലുംമൂടൻ മകനാണ്.[2]
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകആലുംമൂടൻ അഭിനയിച്ച ചിത്രങ്ങളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു.[3]
1966 മുതൽ 1970 വരെ
തിരുത്തുകചലച്ചിത്രം | കഥാപാത്രം | സംവിധായകൻ | വർഷം |
---|---|---|---|
അനാർക്കലി | കുഞ്ചാക്കോ | 1966 | |
മൈനത്തരുവി കൊലക്കേസ് | കുഞ്ചാക്കോ | 1967 | |
ഏഴു രാത്രികൾ | രാമു കാര്യാട്ട് | 1968 | |
കൂട്ടുകുടുംബം | കെ.എസ്. സേതുമാധവൻ | 1969 | |
സൂസി | കുഞ്ചാക്കോ | 1969 | |
നദി | പൈലി | എ. വിൻസെന്റ് | 1969 |
ഓളവും തീരവും | പി.എൻ. മേനോൻ | 1970 | |
നിലയ്ക്കാത്ത ചലനങ്ങൾ | കെ. സുകുമാരൻ നായർ | 1970 | |
ഡിക്ടറ്റീവ് 909 കേരളത്തിൽ | വേണു | 1970 | |
താര | എം. കൃഷ്ണൻ നായർ | 1970 | |
കുറ്റവാളി | കെ.എസ്. സേതുമാധവൻ | 1970 | |
ത്രിവേണി | എ. വിൻസെന്റ് | 1970 | |
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി | തോപ്പിൽ ഭാസി | 1970 | |
പേൾവ്യൂ | കുഞ്ചാക്കോ | 1970 | |
ഒതേനന്റെ മകൻ | കുഞ്ചാക്കോ | 1970 | |
ദത്തുപുത്രൻ | കുഞ്ചാക്കോ | 1970 | |
മധുവിധു | എൻ. ശങ്കരൻ നായർ | 1970 |
1971 മുതൽ 1980 വരെ
തിരുത്തുക1981 മുതൽ അദ്ദേഹത്തിന്റെ മരണം വരെ
തിരുത്തുകചലച്ചിത്രം | കഥാപാത്രം | സംവിധായകൻ | വർഷം |
---|---|---|---|
അറിയപ്പെടാത്ത രഹസ്യം | ആൻഡ്രൂസ് | 1981 | |
ധ്രുവസംഗമം | 1981 | ||
പടയോട്ടം | ഉദയന്റെ സഹായി | 1982 | |
എന്റെ മോഹങ്ങൾ പൂവണിഞ്ഞു | അപ്പു | 1982 | |
രുഗ്മ | മത്തായി | 1983 | |
മറക്കില്ലൊരിക്കലും | ഗോപി | 1983 | |
കൂലി | ശങ്കു | 1983 | |
ഈറ്റില്ലം | കൊച്ചാപ്പി | 1983 | |
പഞ്ചവടിപ്പാലം | യൂദാസ്സ് കുഞ്ഞ് | 1984 | |
മൈ ഡിയർ കുട്ടിച്ചാത്തൻ | 1984 | ||
യാത്ര | പരമു നായർ | 1985 | |
കുഞ്ഞാറ്റക്കിളികൾ | ഡിസിപ്ലിൻ ഡിക്രൂസ് | 1986 | |
ഒരുക്കം | ഭാർഗ്ഗവൻ പിള്ള | 1990 | |
അപ്പു | പുഷ്കരൻ | 1990 | |
മിമിക്സ് പരേഡ് | കാസർഗോഡ് കാദർഭായ് | 1991 | |
അദ്വൈതം | മന്ത്രി | 1991 | |
ആകാശക്കോട്ടയിലെ സുൽത്താൻ | പാപ്പി | 1991 | |
കാസർഗോഡ് കാദർഭായി | കാസർഗോഡ് കാദർഭായ് | 1992 | |
എന്നോടിഷ്ടം കൂടാമോ | പ്രിൻസിപ്പൽ | 1992 | |
അയലത്തെ അദ്ദേഹം | രാജീവിന്റെ അച്ഛൻ | 1992 | |
ആയുഷ്കാലം | വേലു മൂപ്പൻ | 1992 | |
കമലദളം | 1992 |
ആലുംമൂടൻ റോഡ്
തിരുത്തുകചങ്ങനാശ്ശേരിയിലെ കുരിശുംമൂട് -- ചെത്തിപ്പുഴക്കടവ് റോഡിന്റെ പേർ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 2009-ൽ ആലുംമൂടൻറോഡ് എന്നാക്കി.
അവലംബം
തിരുത്തുക- ↑ "EZHU RATHRIKAL 1968". ദി ഹിന്ദു. Archived from the original on 2013-06-29. Retrieved 2012 ഡിസംബർ 16.
{{cite web}}
:|first=
missing|last=
(help); Check date values in:|accessdate=
(help) - ↑ ആലുംമൂടൻ - മലയാള സംഗീതം
- ↑ "http://www.malayalammovies.org/artist/alummoodan". Archived from the original on 2012-06-11. Retrieved 2011-09-13.
{{cite web}}
: External link in
(help)|title=