തുലാവർഷം (1976 ചലച്ചിത്രം)

മലയാള ചലച്ചിത്രം

എൻ. ശങ്കരൻനായർ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തുലാവർഷം. സി. രാധാകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.[1] ശോഭന പരമേശ്വരൻ നായർ, പ്രേം നവാസ്‌ എന്നിവർ ചേർന്നാണ് പടം നിർമ്മിച്ചത് പ്രേം നസീർ, ബഹദൂർ, ആലുംമൂടൻ, കുതിരവട്ടം പപ്പു, കവിയൂർ പൊന്നമ്മ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു.[2] വയലാർ, ചൊവ്വല്ലൂർ, പി ഭാസ്കരൻ എന്നിവർ ഗാനങ്ങളെഴുതുകയും സലിൽ ചൗധരി,ദക്ഷിണാമൂർത്തി എന്നിവർ ഈണം നൽകുകയും ചെയ്തു [3][4]

തുലാവർഷം
സംവിധാനംഎൻ. ശങ്കരൻനായർ
നിർമ്മാണംശോഭന പരമേശ്വരൻ നായർ
പ്രേം നവാസ്‌
രചനസി. രാധാകൃഷ്ണൻ
തിരക്കഥസി. രാധാകൃഷ്ണൻ
സംഭാഷണംസി. രാധാകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
ബഹദൂർ
സുധീർ
കുതിരവട്ടം പപ്പു
കവിയൂർ പൊന്നമ്മ
സംഗീതംസലിൽ ചൗധരി
ദക്ഷിണാമൂർത്തി
ഛായാഗ്രഹണംജെ വില്യംസ്
ചിത്രസംയോജനംവി. പി കൃഷ്ണൻ
സ്റ്റുഡിയോവിജയ ലബോറട്ടറി
വിതരണംവിമല
റിലീസിങ് തീയതി
  • 19 മാർച്ച് 1976 (1976-03-19)
രാജ്യംഭാരതം
ഭാഷമലയാളം

കഥാസാരം

തിരുത്തുക

കർഷകനായ ബാലനും അമ്മയും അനുജത്തി അമ്മിണിയും സുഖമായി ജീവിക്കുന്നു. അമ്മാവന്റെ മകനായ മണിയൻ ധനാശയാൽ നഗരത്തില്പോകുന്നു. ഉദ്യോഗ ഉയർച്ചക്കായി തെറ്റായവഴികൾ ഉപയോഗിക്കുന്നു അതിൽ അഭിരമിച്ച അയാൾ വിവാഹശേഷം അമ്മിണിയേയും അവക്കായി നിർബന്ധിക്കുന്നു. അച്ഛനെയും അമ്മയേയും കൂടി മറന്ന അയാൾ പണത്തിനു പിന്നാലെ പോകുന്നു. ഉദ്യോഗ ഉയർച്ചക്കായി അമ്മിണിയെ പലർക്കും കാഴ്ചവക്കാൻ വരെ തയ്യാറാകുന്നു. അവസാനം പരിതപിക്കുന്നു.

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രേം നസീർ ബാലൻ
2 കവിയൂർ പൊന്നമ്മ ബാലന്റെ അമ്മ
3 ശ്രീദേവി അമ്മിണി
4 സുധീർ മണിയൻ
5 പ്രേമ അമ്മായി (മണിയന്റ അമ്മ)
6 ആലുംമൂടൻ പോസ്റ്റ്മാൻ ബാലകൃഷ്ണൻ നായർ
7 ബഹദൂർ അയ്യപ്പൻ
8 ഹേമ ചൗധരി നീലി
9 അനുരാധ നർത്തകി
10 കുതിരവട്ടം പപ്പു ചെങ്കീരി ജിനൻ
11 പ്രേംജി വേലക്കാരൻ
12 ടി.എസ്. മുത്തയ്യ
13 വഞ്ചിയൂർ രാധ കുഞ്ചിയമ്മ
12 കെടാമംഗലം അലി

ഗാനങ്ങൾ :വയലാർ, ചൊവ്വല്ലൂർ, പി. ഭാസ്കരൻ
ഈണം : സലിൽ ചൗധരി,ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രചന ഈണം രാഗം
1 കേളീ നളിനം കെ.ജെ. യേശുദാസ് വയലാർ രാമവർമ്മ സലീൽ ചൗധരി കല്യാണി
2 മാടത്തക്കിളി സൽമ ജോർജ്ജ് പി. ഭാസ്കരൻ ദക്ഷിണാമൂർത്തി
3 പാറയിടുക്കിൽ മണ്ണുണ്ടോ എസ്. ജാനകി, കമല, സൽമ ജോർജ്ജ് പി. ഭാസ്കരൻ ദക്ഷിണാമൂർത്തി
4 സ്വപ്നാടനം എസ്. ജാനകി ചൊവല്ലൂർ കൃഷ്ണൻ കുട്ടി സലീൽ ചൗധരി
5 യമുനേ നീ ഒഴുകു കെ.ജെ. യേശുദാസ്, എസ്. ജാനകി വയലാർ രാമവർമ്മ സലീൽ ചൗധരി

കുറിപ്പുകൾ

തിരുത്തുക

ശ്രീദേവിയുടെ മനോഹരമായ അഭിനയവും ശാലീനമായ സൗന്ദര്യവും ഈ ചിത്രത്തിന്റെ മുഖമുദ്രയാണ്. സി രാധാകൃഷ്ണൻ എഴുതിയ സംഭാഷണത്തിന്റെ വള്ളുവനാടൻ ശൈലിയും മനോഹരമാക്കുന്നു.

  1. "തുലാവർഷം". www.m3db.com. Retrieved 2018-07-03.
  2. "തുലാവർഷം". www.malayalachalachithram.com. Retrieved 2018-07-03.
  3. "തുലാവർഷം". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 3 ജൂലൈ 2018.
  4. "തുലാവർഷം". spicyonion.com. Retrieved 2018-07-14.
  5. "തുലാവർഷം(1976)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "തുലാവർഷം(1976‌)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുവാൻ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തുലാവർഷം_(1976_ചലച്ചിത്രം)&oldid=3864327" എന്ന താളിൽനിന്ന് ശേഖരിച്ചത്