രുഗ്മ
റോയൽ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ റോയൽ അച്ചൻകുഞ്ഞ്, ചെറുപുഷ്പം ജോസ് കുട്ടി എന്നിവർ ചേർന്നു നിർമ്മിച്ച് 1983 നവംബർ 29നു പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് രുഗ്മ. ചന്ദ്രകല എസ്. കമ്മത്തിന്റെ കഥയ്ക്കു തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് പി.ജി. വിശ്വംഭരൻ ആണ്. മമ്മൂട്ടി, വേണു നാഗവള്ളി, രഘുവരൻ,മേനക, സീമ, സുകുമാരി, രോഹിണി, ശുഭ, ചാരുഹാസൻ, അടൂർ ഭാസി, കുഞ്ചൻ, ടി.ജി. രവി, അടൂർ ഭവാനി, കമലാ കാമേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1][2]
അവലംബം
തിരുത്തുക- ↑ രുഗ്മ (1983) - www.malayalachalachithram.com
- ↑ രുഗ്മ (1983) - malayalasangeetham