ഉത്സവം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1975-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉത്സവം. ചിത്രത്തിന്റെ നിർമ്മാതാവ് എം.പി. രാമചന്ദ്രനായിരുന്നു. ഷീബ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1975 നവംബർ 21-ന് പ്രദർശനശാലകളിലെത്തി.[1]. ഈ ചലച്ചിത്രത്തിന്റെ സംഗീതസംവിധാനം എ.ടി. ഉമ്മറാണ് നിർവ്വഹിച്ചത്. ക്യാമറ ജി വെങ്കിട്ടരാമനും ചിത്രസംയോജനം കെ നാരായണനും നിർവ്വഹിച്ചിരിക്കുന്നു.

ഉത്സവം
സംവിധാനംഐ.വി.ശശി
നിർമ്മാണംഎം.പി. രാമചന്ദ്രൻ
കഥഎ. ഷെരീഫ്
തിരക്കഥഎ. ഷെരീഫ്
സംഭാഷണംഎ. ഷെരീഫ്
അഭിനേതാക്കൾസുകുമാരൻ
രാഘവൻ
കെ.പി. ഉമ്മർ
വിൻസന്റ്
ശ്രീവിദ്യ
എം.ജി.സോമൻ
കുതിരവട്ടം പപ്പു
കവിയൂർ പൊന്നമ്മ
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംജി. വെങ്കിട്ടരാമൻ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംഷീബ ഫിലിംസ്
റിലീസിങ് തീയതി21/11/1975
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

കുടിവെള്ളത്തിനായുള്ള ഒരു നാടിന്റെ കാത്തിരിപ്പും ഒരു റിസർവോയർ സ്ഥാപിക്കുന്നതിനിടയിൽ ആ തുരുത്തിൽ നടക്കുന്ന സംഭവവികാസങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. വാസു (കെ.പി. ഉമ്മർ), ഗോപി ( രാഘവൻ), ബാബു (വിൻസന്റ്) എന്ന മൂന്ന് കഥാപാത്രങ്ങളും അവരുടെ കാമുകിമാരായ ലീലയും (റാണി ചന്ദ്ര) സുമതിയും (ശ്രീവിദ്യ) ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്ത്രീ പുരുഷ ബന്ധങ്ങളിലെ സ്നേഹവും കാമവും ഇഷ്ടവുമെല്ലാം ഈ യുവബന്ധങ്ങളിൽ ഇട കലരുന്നു. ധനാധിഷ്ടിതമായി മക്കളുടെ വിവാഹത്തെ കാണുന്ന കാരണവന്മാരും ഇതിൽ കഥാപാത്രങ്ങളായി കടന്നുവരുന്നു. നാടിന്റെ വികസനത്തെക്കാൾ സ്വന്തം വളർച്ച കാണുന്ന രാഷ്ട്രീയനേതൃത്വവും ഇവിടെ വിമർശിക്കപ്പെടുന്നു.

അഭിനേതാക്കൾ

തിരുത്തുക
ക്ര.നം. താരം വേഷം
1 കെ.പി. ഉമ്മർ വാസു
2 രാഘവൻ ഗോപി
3 എം.ജി.സോമൻ ഭാർഗ്ഗവൻ ചട്ടമ്പി
4 ശ്രീവിദ്യ സുമതി (വാസുവിന്റെ പെങ്ങൾ)
5 ശങ്കരാടി മുതലാളീയുടെ ശിങ്കിടി
6 ആലുമ്മൂടൻ സ്വലേ
7 റാണി ചന്ദ്ര ലീല
8 സുകുമാരൻ ചായക്കടക്കാരൻ നാണു
9 പ്രതാപചന്ദ്രൻ കോണ്ട്രാക്റ്റർ
10 ജനാർദ്ദനൻ പഞ്ചായത്ത് പ്രസിഡണ്ട് ഔസെപ്പ് മുതലാളി
11 കുതിരവട്ടം പപ്പു മീൻ പരമു
12 ബഹദൂർ എരുമ വേലു
13 കവിയൂർ പൊന്നമ്മ ഗോപിയുടെ അമ്മ
14 വിൻസന്റ് ബാബു (എഞ്ചിനീർ)
15 സാധന കല്യാണി (പരമുവിന്റെ ഭാര്യ)

ഗാനങ്ങൾ

തിരുത്തുക

പൂവച്ചൽ ഖാദറിന്റെ വരികൾക്ക് എ.ടി. ഉമ്മർ ഈണം നൽകിയിരിക്കുന്നു,

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 സ്വയംവരത്തിനു യേശുദാസ്, എസ്. ജാനകി പൂവച്ചൽ ഖാദർ എ.ടി. ഉമ്മർ
2 കരിമ്പുകൊണ്ടൊരു പി. മാധുരി പൂവച്ചൽ ഖാർദർ എ.ടി. ഉമ്മർ
3 ഏകാന്തതയുടെ കടവിൽ യേശുദാസ് പൂവച്ചൽ ഖാദർ എ.ടി. ഉമ്മർ
4 ആദ്യസമാഗമലജ്ജയിൽ യേശുദാസ്, എസ്. ജാനകി പൂവച്ചൽ ഖാദർ എ.ടി. ഉമ്മർ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • http://www.malayalasangeetham.info/m.php?1468. {{cite web}}: Missing or empty |title= (help)മലയാളം മൂവി ഡാറ്റാബേസ്.

ചിത്രം കാണുവാൻ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉത്സവം_(ചലച്ചിത്രം)&oldid=3821684" എന്ന താളിൽനിന്ന് ശേഖരിച്ചത്