നിഷാന്ത് സാഗർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

നിഷാന്ത് ബാലകൃഷ്ണൻ (ജനനം 8 ജൂൺ 1980), പ്രൊഫഷണലായി നിഷാന്ത് സാഗർ എന്ന പേരിൽ അറിയപ്പെടുന്നു. പ്രധാനമായും മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ്. നായകനായും സ്വഭാവനടനായും പ്രതിനായകനായും 50-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

നിഷാന്ത് സാഗർ
ജനനം
നിഷാന്ത് ബാലകൃഷ്ണൻ

1980 (1980) (44 വയസ്സ്)[1]
ദേശീയതഇന്ത്യൻ
തൊഴിൽനടൻ
സജീവ കാലം1986 – ഇതുവരെ
ജീവിതപങ്കാളി(കൾ)വൃന്ദ[1]
കുട്ടികൾ2
മാതാപിതാക്ക(ൾ)
  • ബാലകൃഷ്ണൻ
  • പി.കെ.പുഷ്പ
[2]

അഭിനയജീവിതം

തിരുത്തുക

1997ൽ വിജയ് പി നായർ സംവിധാനം ചെയ്ത ഏഴുനിലപ്പന്തൽ എന്ന ചിത്രത്തിലൂടെ നിഷാന്ത് സാഗർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. എങ്കിലും ശ്രദ്ധേയമായ വേഷം കിട്ടുന്നത് 1999ൽ ബിജു വർക്കി സംവിധാനം ചെയ്ത ദേവദാസി എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് അദ്ദേഹം ബിരുദ പഠനം നടത്തുകയായിരുന്നു. 2000-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിൽ ദിലീപിനൊപ്പം അഭിനയിച്ചതോടെയാണ് അദ്ദേഹത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവ് ലഭിച്ചത്. 2008-ൽ, സണ്ണി ലിയോണിനൊപ്പം പൈറേറ്റ്സ് ബ്ലഡ് എന്ന ഒരു ഇൻഡോ-അമേരിക്കൻ സിനിമയിൽ അദ്ദേഹം അഭിനയിച്ചു, എന്നിരുന്നാലും വിതരണ പ്രശ്‌നങ്ങൾ കാരണം ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തില്ല. ജോക്കറിനെ കൂടാതെ, തിളക്കത്തിൽ ഗോപിയായും ഫാന്റമിൽ ജോസുകുട്ടിയായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം സംവിധാനം അഭിനേതാക്കൾ
1997 ഏഴുനിലപ്പന്തൽ - വിജയ് പി നായർ -
1999 ദേവദാസി മഹി ബിജു വർക്കി നെടുമുടി വേണു, ഭരത് ഗോപി, വിന്ദുജ മേനോൻ
1999 ഋഷിവംശം കൃഷ്ണൻ
2000 ജോക്കർ സുധീർ മിശ്ര ലോഹിതദാസ്‌ ദിലീപ്, മന്യ
2000 മനസ്സിൽ ഒരു മഞ്ഞുതുള്ളി മനോജ് - കൃഷ്ണകുമാർ, പ്രവീണ, ജഗതി ശ്രീകുമാർ
2000 ഇന്ദ്രിയം സണ്ണി - വിക്രം, വാണി വിശ്വനാഥ്, ലെന, ദേവൻ, ബോബൻ ആലുമ്മൂടൻ
2001 നളചരിതം നാലാം ദിവസം നന്ദു ബോബൻ ആലുമ്മൂടൻ, പ്രവീണ
2002 കാക്കിനക്ഷത്രം എസ്.ഐ. അച്ച്യുതൻ കുട്ടി വിജയ് പി നായർ
2002 ഫാന്റം ജോസ്കുട്ടി ബിജു വർക്കി മമ്മൂട്ടി, മനോജ് കെ ജയൻ
2003 അന്യർ - ലെനിൻ രാജേന്ദ്രൻ ബിജു മേനോൻ, ലാൽ, ജ്യോതിർമയി
2003 തിളക്കം ഗോപിക്കുട്ടൻ ജയരാജ് ദിലീപ്, കാവ്യ മാധവൻ
2003 ശിങ്കാരി ബോലോന ജയകൃഷ്ണൻ സതീഷ് മണ്ണാർക്കാട് ലാൽ, മന്യ, കലാഭവൻ മണി
2003 പുലിവാൽ കല്യാണം രമേഷ് പ്രസാദ് ഷാഫി ജയസൂര്യ, കാവ്യ മാധവൻ
2004 ഫ്രീഡം മജീദ് - ജിഷ്ണു, രേണുക മേനോൻ
2004 വാണ്ടഡ് മണി മുരളി നാഗവള്ളി മധു വാര്യർ, അരവിന്ദ് ആകാശ്, സുജിത
2004 രസികൻ അർജുൻ രാം ലാൽ ജോസ് ദിലീപ്, സംവൃത സുനിൽ
2005 ലോകനാഥൻ ഐ.എ.എസ്. ഓട്ടോ ഡ്രൈവർ അനിൽ കലാഭവൻ മണി, സുജ കാർത്തിക
2005 ഇരുവട്ടം മണവാട്ടി സുധീർ സനൽ കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ,
2006 കിസാൻ അമ്പാടി സിബി മലയിൽ കലാഭവൻ മണി, ബിജു മേനോൻ
2006 പതാക മുരുകദാസ് കെ. മധു സുരേഷ് ഗോപി, മനോജ് കെ ജയൻ, അരുൺ, നവ്യ നായർ
2006 രാവണൻ വിനൊദ് കുമാർ - -
2007 സൂര്യകിരീടം ഗൗതം - ഇന്ദ്രജിത്ത്, രമ്യ നമ്പീശൻ, നിത്യ ദാസ്
2008 പകൽ നക്ഷത്രങ്ങൾ തുഷാർ രാജീവ് നാഥ് മോഹൻലാൽ, സുരേഷ് ഗോപി,അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി
2008 ചന്ദ്രനിലേക്കൊരു വഴി ചന്ദ്രൻ ബിജു വർക്കി ജഗതി ശ്രീകുമാർ, നെടുമുടി വേണു
2008 തിരക്കഥ കെവിൻ പോൾ രഞ്ജിത്ത് പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോൻ
2008 വൺവേ ടിക്കറ്റ്‌ ഭദ്രൻ ബിപിൻ പ്രഭാകർ പൃഥ്വിരാജ്, മമ്മൂട്ടി
2008 കോവളം ക്രിസ്റ്റി - -
2008 ആയുധം യൂനാസ് മുഹമ്മദ് എം.എ. നിഷാദ് സുരേഷ് ഗോപി, തിലകൻ
2008 മായക്കാഴ്ച അരവിന്ദ വർമ്മ - -
2008 ഗുൽമോഹർ കുര്യാക്കോസ് ജയരാജ് രഞ്ജിത്, സിദ്ദിഖ്
2008 പൈറേറ്റ്സ് ബ്ലഡ് സാഗർ - സണ്ണി ലിയോൺ
2009 സ്വ ലേ സന്ദീപ് ജഡേജ പി. സുകുമാർ ദിലീപ്, ഗോപിക
2010 9 കെ.കെ. റോഡ് ഉണ്ണികൃഷ്ണൻ സൈമൺ കുരുവിള ബാബു ആന്റണി, വിജയരാഘവൻ
2010 കാര്യസ്ഥൻ ആനന്ദ് തോംസൺ കെ. തോമസ് ദിലീപ്, അഖില ശശിധരൻ
2010 പുണ്യം അഹം ജോർജൂകുട്ടി രാജ് നായർ പൃഥ്വിരാജ്, സംവൃത സുനിൽ, നെടുമുടി വേണു
2011 ദി മെട്രോ ഫ്രെഡ്ഡി ബിപിൻ പ്രഭാകർ ശരത് കുമാർ, നിവിൻ പോളി, ഭാവന
2012 ഫെയ്സ് 2 ഫെയ്സ് ജോർജ്‌ ജോസഫ്‌ വി.എം. വിനു മമ്മൂട്ടി, സിദ്ദിഖ്
2012 മായാമോഹിനി അതിഥിതാരം ജോസ് തോമസ് ദിലീപ്, ബിജു മേനോൻ
2012 ബാങ്കിംഗ് അവേഴ്സ് 10 ടു 4 കള്ളൻ കെ.മധു അനൂപ് മേനോൻ, മേഘന രാജ്, ജിഷ്ണു
2012 വീരപുത്രൻ മുസ്ലിംലീഗ് നേതാവ് പി.ടി. കുഞ്ഞുമുഹമ്മദ് നരേൻ, റൈമ സെൻ
2012 മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. വിശ്വൻ കുമാർ നന്ദ അനൂപ് മേനോൻ, സോനൽ ദേവരാജ്, സുരാജ് വെഞ്ഞാറമൂട്
2013 101 ചോദ്യങ്ങൾ രാധാകൃഷ്ണൻ സിദ്ധാർത്ഥ് ശിവ ഇന്ദ്രജിത്ത്, ലെന, രചന നാരായണൻകുട്ടി
2013 പ്ലയേഴ്സ് അലി സനൽ ജയസൂര്യ, കാവ്യ മാധവൻ, ജിഷ്നു
2014 മോസയിലെ കുതിരമീനുകൾ ഹാഷിം [3] അജിത് പിള്ള ആസിഫ് അലി, സണ്ണി വെയ്ൻ, നെടുമുടി വേണു
2014 ആംഗ്രി ബേബീസ് ഇൻ ലവ് അന്വർ സജി സുരേന്ദ്രൻ അനൂപ് മേനോൻ, ഭാവന
2014 വില്ലാളിവീരൻ സുധീഷ് ശങ്കർ ദിലീപ്, നമിതപ്രമോദ്, മൈഥിലി
2014 ദി ഡോൾഫിൻസ് ബിജു ദീപൻ സുരേഷ് ഗോപി, അനൂപ് മേനോൻ, കൽപ്പന, മേഘന രാജ്
2015 രുദ്രസിംഹാസനം ഹരികൃഷ്ണൻ - -
2016 കോപ്പയിലെ കൊടുംകാറ്റ് രാഹുൽ
2017 സഖാവ് ടോണി സിദ്ധാർത്ഥ് ശിവ നിവിൻ പോളി, ഐശ്വര്യ രാജേഷ്
2018 ജോണി ജോണി യെസ് അപ്പ പോലീസ് ഓഫീസർ സത്യൻ ജി. മാർത്താണ്ടൻ കുഞ്ചാക്കോ ബോബൻ, അനു സിത്താര
2018 ഉഴൈക്കും പിഴൈ തമിഴ് ചലച്ചിത്രം
2019 അണ്ടർ വേൾഡ് മണി അരുൺ കുമാർ അരവിന്ദ് ആസിഫ് അലി, ഫർഹാൻ ഫാസിൽ, മുകേഷ്, ജീൻ പോൾ ലാൽ
2019 വലിയ പെരുന്നാൾ നൗഷാദ് - -
2021 വൺ സി.ഐ. ഷൈൻ തോമസ് സന്തോഷ് വിശ്വനാഥൻ മമ്മൂട്ടി, നിമിഷ സജയൻ, മുരളി ഗോപി, ജോജു ജോർജ്, സിദ്ദിഖ്

[1]

[4][5]

ബാഹ്യകണ്ണികൾ

തിരുത്തുക
  1. 1.0 1.1 1.2 https://www.youtube.com/watch?v=FqUhMsqImV0. {{cite web}}: Missing or empty |title= (help)
  2. https://nettv4u.com/celebrity/malayalam/movie-actor/nishanth-sagar. {{cite web}}: Missing or empty |title= (help)
  3. http://timesofindia.indiatimes.com/entertainment/malayalam/movies/news/Nishanth-Sagar-in-Mosayile-Kuthirameenukal/articleshow/33389455.cms
  4. "ഐ.എം.ഡി.ബി. : നിഷാന്ത് സാഗർ". Retrieved 2013 May 8. {{cite web}}: Check date values in: |accessdate= (help)
  5. "m3db : നിഷാന്ത് സാഗർ". Retrieved 2013 May 8. {{cite web}}: Check date values in: |accessdate= (help)


"https://ml.wikipedia.org/w/index.php?title=നിഷാന്ത്_സാഗർ&oldid=3703494" എന്ന താളിൽനിന്ന് ശേഖരിച്ചത്