ആംഗ്രി ബേബീസ് ഇൻ ലവ്

മലയാള ചലച്ചിത്രം

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ മലയാള റൊമാന്റിക് കോമഡി ചലച്ചിത്രമാണ് ആംഗ്രി ബേബീസ് ഇൻ ലവ്. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.[2] അനൂപ് മേനോൻ , ഭാവന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[3] ഡിമാക് ക്രിയേഷൻസിന്റെ ബാനറിൽ ദർശൻ രവിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[4]

ആംഗ്രി ബേബീസ് ഇൻ ലവ്
സംവിധാനംസജി സുരേന്ദ്രൻ
നിർമ്മാണംദർശൻ രവി
രചനകൃഷ്ണ പൂജപ്പുര
അഭിനേതാക്കൾഅനൂപ് മേനോൻ
ഭാവന
സംഗീതംബിജിബാൽ
ഗാനരചനരാജീവ് ആലുങ്കൽ
അനൂപ് മേനോൻ
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോഡിമാക് ക്രിയേഷൻസ്
വിതരണം
  • LJ ഫിലിംസ്
  • പോപ്പ്കോൺ എന്റർട്ടെയിൻറ്മെന്റ്‌സ് ഓസ്‌ട്രേലിയ
റിലീസിങ് തീയതി
  • 14 ജൂൺ 2014 (2014-06-14)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരംതിരുത്തുക

സ്റ്റിൽ ഫോട്ടോഗ്രാഫറായ ജീവൻ പോൾ (അനൂപ് മേനോൻ) സാറാ തോമസുമായി ഭാവന പ്രണയത്തിലാകുന്നു. സാറയുടെ വിവാഹത്തിന്റെ അന്ന് ജീവൻ സാറയുടെ വരന്റെ മുന്നിൽ വെച്ച് താനും സാറയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതോടെ വിവാഹം മുടങ്ങുന്നു. സാറയുടെ വീട്ടുകാർ എതിർക്കുന്നതോടെ ജീവനുമായി സാറ മുംബൈയിലേക്ക് ഒളിച്ചോടുന്നു.[5] ഒരു വർഷത്തിന് ശേഷം ഇരുവരും വിവാഹ മോചനത്തിനായി കോടതിയിലെത്തുന്നു. വീണ്ടും ഒരു ആറ് മാസം കൂടി ഒരുമിച്ച് താമസിക്കാൻ കോടതി ഇവരോട് നിർദ്ദേശിക്കുന്നു. [6]

അഭിനേതാക്കൾതിരുത്തുക

സൗണ്ട് ട്രാക്ക്തിരുത്തുക

ഗാനരചന: അനൂപ്‌ മേനോൻ , രാജീവ് ആലുങ്കൽ സംഗീത സംവിധാനം: ബിജിബാൽ

# Title Singer(s)
1 "ഏദൻ തോട്ടം (മായാ തീരം)" നിഖിൽ മാത്യു, റിമി ടോമി
2 "ഇവർ അനുരാഗികൾ" ബിജിബാൽ
3 "മേലെ ചേലോടെ" വിജയ് യേശുദാസ്
4 "സിന്ദഗി" സൗമ്യ രാമകൃഷ്ണൻ

അവലംബംതിരുത്തുക

  1. http://entertainment.oneindia.in/malayalam/movies/angry-babies-in-love.html
  2. http://www.thehindu.com/features/cinema/angry-babies-in-love-bitter-realities/article5071386.ece
  3. http://www.rediff.com/movies/report/south-first-look-anoop-menons-angry-babies-in-love/20130711.htm
  4. http://newindianexpress.com/entertainment/reviews/K%E2%80%98not%E2%80%99-So-Fair/2013/12/03/article1924129.ece
  5. "Angry Babies In Love (U)". FilmiBeat. ശേഖരിച്ചത് 21 November 2014.
  6. "Angry Babies Review". Nowrunning. മൂലതാളിൽ നിന്നും 2021-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 November 2014.

ബാഹ്യ കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആംഗ്രി_ബേബീസ്_ഇൻ_ലവ്&oldid=3801330" എന്ന താളിൽനിന്ന് ശേഖരിച്ചത്