മനോജ് കെ. ജയൻ
പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് മനോജ് കടംപൂത്രമഠം ജയൻ എന്നറിയപ്പെടുന്ന മനോജ് കെ.ജയൻ 1988-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. മാമലകൾക്കപ്പുറത്ത് [2] ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ സിനിമ.[3] 1992-ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി [4][5]
മനോജ് കെ. ജയൻ | |
---|---|
ജനനം | Kottayam, Kerala, India | 15 മാർച്ച് 1966
തൊഴിൽ | അഭിനേതാവ് |
ജീവിതപങ്കാളി(കൾ) | ഉർവശി (1999 -2008) ആഷ |
കുട്ടികൾ | തേജലക്ഷ്മി,അമൃത്[1] |
മാതാപിതാക്ക(ൾ) | കലാരത്നം കെ.ജി. ജയൻ (ജയവിജയ വി.കെ. സരോജിനി |
ജീവിതരേഖ
തിരുത്തുകപ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ കടംപൂത്രമഠം ജയൻ്റെയും (ജയവിജയന്മാർ) അധ്യാപികയായ സരോജിനിയുടേയും ഇളയ മകനായി 1966 മാർച്ച് 15ന് കോട്ടയത്ത് ജനിച്ചു[6] മനോജ് കടംപൂത്രമഠം ജയൻ എന്നാണ് മുഴുവൻ പേര്. ബിജു കെ. ജയൻ എന്നൊരു ജ്യേഷ്ഠൻ അദ്ദേഹത്തിനുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം സെൻറ് ജോസഫ് കോൺവെൻ്റ് യു.പി.സ്കൂൾ, എസ്.എച്ച്.മൗണ്ട് ഹൈസ്കൂൾ കോട്ടയം എന്നിവിടങ്ങളിലായിരുന്നു. നാട്ടകം ഗവ.കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കുവാൻ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല.
1987-ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം. മാമലകൾക്കപ്പുറത്ത് എന്ന സിനിമയിൽ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.
1990-ൽ റിലീസായ പെരുന്തച്ചൻ 1992-ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ സിനിമകൾ മനോജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ സിനിമകളാണ്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം അവതരിപ്പിച്ച മനോജ്.കെ.ജയന് 1992-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. സർഗ്ഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും കുട്ടൻ തമ്പുരാനെ അവതരിപ്പിച്ചത് മനോജ്.കെ.ജയനാണ്. തുടർന്നിങ്ങോട്ട് ഒട്ടേറെ സിനിമകളിൽ നായകനായിട്ടും ഉപനായകനായും വില്ലനായിട്ടും അഭിനയിച്ചു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളിൽ പ്രേക്ഷക പ്രീതിയാർജിച്ച ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി മാറി.
മണിരത്നം സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിച്ച ദളപതി എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മനോജ് തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചു.
സർഗ്ഗം, പഴശ്ശിരാജ, കളിയച്ഛൻ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
2000-ൽ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരമായ ഉർവ്വശിയെ വിവാഹം ചെയ്തെങ്കിലും 2008-ൽ അവർ വിവാഹമോചിതരായി[7] ആ ബന്ധത്തിൽ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മിയാണ് ഏക മകൾ[8] [9]
2011-ൽ പുനർവിവാഹിതനായ മനോജ്[10] ഭാര്യ ആശ മകൻ അമൃത് എന്നിവരോടൊപ്പം ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു.[11][12]
പുരസ്കാരങ്ങൾ
തിരുത്തുകഅഭിനയിച്ച സിനിമകൾ
തിരുത്തുക- എൻ്റെ സോണിയ 1987
- മാമലകൾക്കപ്പുറത്ത് 1988
- തടവറയിലെ രാജാക്കന്മാർ 1989
- അനന്തവൃത്താന്തം 1990
- പെരുന്തച്ചൻ 1990
- മറുപുറം 1990
- ഉള്ളടക്കം 1991
- സുന്ദരിക്കാക്ക 1991
- ഒന്നാം മുഹൂർത്തം 1991
- ചാഞ്ചാട്ടം 1991
- നെറ്റിപ്പട്ടം 1991
- കടലോരക്കാറ്റ് 1991
- അരങ്ങ് 1991
- ചക്രവർത്തി 1991
- സർഗ്ഗം 1991
- പണ്ട് പണ്ടൊരു രാജകുമാരി 1992
- ഉത്സവമേളം 1992
- വളയം 1992
- പന്തയക്കുതിര 1992
- കുടുംബസമേതം 1992
- സ്നേഹസാഗരം 1992
- വെങ്കലം 1993
- ചമയം 1993
- ഓ ഫാബി 1993
- ഇത് മഞ്ഞ്കാലം 1993
- ഗസൽ 1993
- സമൂഹം 1993
- സോപാനം 1994
- പിടക്കോഴി കൂവുന്ന നൂറ്റാണ്ട് 1994
- സോക്രട്ടീസ് 1994
- പ്രദക്ഷിണം 1994
- ഭീഷ്മാചാര്യ 1994
- സുകൃതം 1994
- വാർധക്യപുരാണം 1994
- പാളയം 1994
- പരിണയം 1994
- ശശിനാസ് 1995
- അഗ്രജൻ 1995
- തുമ്പോളി കടപ്പുറം 1995
- ആവർത്തനം 1995
- മാന്ത്രികക്കുതിര 1996
- കാഞ്ചനം 1996
- കുങ്കുമചെപ്പ് 1996
- പള്ളിവാതുക്കൽ തൊമ്മിച്ചൻ 1996
- സല്ലാപം 1996
- മൂക്കില്ലാ രാജ്യത്ത് 1996
- സ്വർണ്ണകിരീടം 1996
- ശിബിരം 1997
- ചുരം 1997
- സമ്മാനം 1997
- തുടിപ്പാട്ട് 1997
- കണ്ണൂർ 1997
- വാചാലം 1997
- അസുരവംശം 1997
- ഇളമുറത്തമ്പുരാൻ 1997
- മഞ്ഞ്കാലവും കഴിഞ്ഞ് 1998
- പഞ്ചലോഹം 1998
- കലാപം 1998
- ആഘോഷം 1998
- പ്രേം പൂജാരി 1999
- സ്പർശം 1999
- ആയിരംമേനി 2000
- പുനരധിവാസം 2000
- വല്യേട്ടൻ 2000
- കണ്ണകി 2001
- ഉന്നതങ്ങളിൽ 2001
- സായവർ തിരുമേനി 2001
- രാവണപ്രഭു 2001
- പ്രജ 2001
- ഫാൻറം 2002
- താണ്ഡവം 2002
- കൃഷ്ണ ഗോപാൽകൃഷ്ണ 2002
- സഫലം 2003
- വജ്രം 2004
- കൂട്ട് 2004
- കാഴ്ച 2004
- നാട്ടുരാജാവ് 2004
- അനന്തഭദ്രം 2005
- ദീപങ്ങൾ സാക്ഷി 2005
- രാജമാണിക്യം 2005
- ഉടയോൻ 2005
- ഡിസംബർ 2005
- പതാക 2006
- ഫോട്ടോഗ്രാഫർ 2006
- എന്നിട്ടും 2006
- രാത്രിമഴ 2006
- അരുണം 2006
- സ്മാർട്ട് സിറ്റി 2006
- ഏകാന്തം 2006
- നാലു പെണ്ണുങ്ങൾ 2007
- റോക്ക് 'N' റോൾ 2007
- ബിഗ് ബി 2007
- മായാവി 2007
- ബഡാ ദോസ്ത് 2007
- ടൈം 2007
- ട്വൻറി:20 2008
- ജൂബിലി 2008
- മിഴികൾ സാക്ഷി 2008
- ആകാശഗോപുരം 2008
- കണിച്ചുകുളങ്ങരയിൽ സി.ബി.ഐ 2008
- ഒരു പെണ്ണും രണ്ടാണും 2008
- ക്രേസി ഗോപാലൻ 2008
- മധ്യവേനൽ 2009
- കാവ്യം 2009
- മോസ് & ക്യാറ്റ് 2009
- കെമിസ്ട്രി 2009
- പഴശ്ശിരാജ 2009
- ചട്ടമ്പിനാട് 2009
- വിൻ്റർ 2009
- സാഗർ ഏലിയാസ് ജാക്കി 2009
- പാട്ടിൻ്റെ പാലാഴി 2010
- 24 അവേഴ്സ് 2010
- ദ്രോണ 2010
- സീനിയേഴ്സ് 2011
- കയം 2011
- കാണാക്കൊമ്പത്ത് 2011
- ജനപ്രിയൻ 2011
- വെൺശംഖുപോൽ 2011
- വെള്ളരിപ്രാവിൻ്റെ ചങ്ങാതി 2011
- ഞാനും എൻ്റെ ഫാമിലിയും 2012
- അർദ്ധനാരി 2012
- മല്ലൂസിംഗ് 2012
- തട്ടത്തിൽ മറയത്ത് 2012
- കഥവീട് 2013
- ലേഡീസ് & ജൻ്റിൽമാൻ 2013
- ക്ലിയോപാട്ര 2013
- നേരം 2013
- ലോക്പാൽ 2013
- ഒന്നും മിണ്ടാതെ 2014
- ബിവേയർ ഓഫ് ഡോഗ്സ് 2014
- ഹോംലി മീൽസ് 2014
- കൊന്തയും പൂണൂലും 2014
- ആശ ബ്ലാക്ക് 2014
- ബ്ലാക്ക് ഫോറസ്റ്റ് 2014
- നഗരവാരിധി നടുവിൽ ഞാൻ 2014
- വിശ്വാസം അതല്ലേ എല്ലാം 2015
- കളിയച്ചൻ 2015
- നമസ്തേ ബാലി 2015
- നെഗലുകൾ 2015
- മറിയംമുക്ക് 2015
- കുക്കിലിയാർ 2015
- തിലോത്തമ 2015
- സാമ്രാജ്യം 2 2015
- വള്ളീം തെറ്റി പുള്ളീം തെറ്റി 2016
- പള്ളിക്കൂടം 2016
- സഹപാഠി @ 1975 2016
- തരംഗം 2017
- സോളോ 2017
- വിളക്കുമരം 2017
- ക്രോസ്റോഡ് 2017
- സക്കറിയാ പോത്തൻ ജീവിച്ചിരിപ്പുണ്ട് 2017
- സദൃശ്യവാക്യം 2017
- വിശ്വവിഖ്യാതരായ പയ്യൻമാർ 2017
- മഴയത്ത് 2018
- വിഷമവൃത്തം 2018
- ബോൺസായ് 2018
- മൈ സ്റ്റോറി 2018
- തൊട്ടപ്പൻ 2019
- വിശുദ്ധ പുസ്തകം 2019
- ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി 2019
- ഗാനഗന്ധർവൻ 2019
- ഇരുപത്തിയൊന്നാം നൂറ്റാണ്ട് 2019
- എവിടെ 2019
- പതിനെട്ടാം പടി 2019
- മരട് @ 357 ഡേയ്സ് 2021[14][15]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-06. Retrieved 2013-06-06.
- ↑ http://www.imdb.com/title/tt0352558/
- ↑ https://www.onmanorama.com/entertainment/interviews/2018/11/26/manoj-k-jayan-acting-career-malayalam-movies.html
- ↑ https://m3db.com/film/sargam-malayalam-movie
- ↑ https://www.newindianexpress.com/magazine/2018/jan/13/30th-year-in-the-frame-of-fame-1751352.html
- ↑ https://malayalam.indianexpress.com/entertainment/dulquer-salmaan-wishes-to-manoj-k-jayan-birthday-470844/lite/
- ↑ https://www.newindianexpress.com/entertainment/malayalam/2011/mar/24/manoj-k-jayan-appears-in-hc-with-daughter-238379.html
- ↑ https://english.mathrubhumi.com/movies-music/interview/no-enmity-with-urvashi-says-manoj-k-jayan-1.4063061
- ↑ https://www.mathrubhumi.com/mobile/movies-music/news/manoj-k-jayan-about-daughter-thejalakshmi-kunjatta-dubsmash-videos-urvashi-manoj-k-jayan-daughter-1.3627492
- ↑ http://archive.indianexpress.com/news/manoj-k.-jayan-weds-again/763924/
- ↑ https://www.mathrubhumi.com/mobile/movies-music/news/manoj-k-jayan-wife-asha-tejalakshmi-jayan-family-photo-shoot-video-interview-1.4067768
- ↑ https://m3db.com/manoj-k-jayan
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
- ↑ https://m3db.com/films-acted/1014
- ↑ https://www.mathrubhumi.com/mobile/movies-music/news/manoj-k-jayan-in-dulquer-salmaan-roshan-andrews-movie-1.5435811