ജ്യോതിർമയി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യൻ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് ജ്യോതിർമയി. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്.[1]
ജ്യോതിർമയി | |
---|---|
ജനനം | ജ്യോതിർമയി |
സജീവ കാലം | 2000 – present |
ജീവിതപങ്കാളി(കൾ) | അമൽ നീരദ് |
അഭിനയ ജീവിതം
തിരുത്തുകആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം പൈലറ്റ് എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രമാണ്. ആദ്യകാലം ഏഷ്യാനെറ്റ് ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.
വർഷം | ചലച്ചിത്രം | കഥാപാത്രം |
---|---|---|
2009 | കേരള കഫേ (കഥ: "ലളിതം ഹിരണ്മയം") | ലളിത |
സാഗർ ഏലിയാസ് ജാക്കി റീലോഡഡ് | ||
ഭാര്യ സ്വന്തം സുഹൃത്ത് | ||
വെള്ളത്തൂവൽ | ||
2007 | ആയുർരേഖ | ഡോ. മല്ലിക |
ആകാശം | ||
ശബരി | ||
നാൻ അവൻ ഇല്ലൈ | അമ്മുക്കുട്ടി മേനോൻ | |
2006 | പകൽ | |
ബഡാ ദോസ്ത് | ||
മൂന്നാമതൊരാൾ | ||
ചാക്കോ രണ്ടാമൻ | ||
2005 | ആലീസ് ഇൻ വണ്ടർലാന്റ് | ഡോ. സുനിത രാജഗോപാൽ |
2004 | കഥാവശേഷൻ | രേണുക മേനോൻ |
ഭവം | ലത | |
2003 | ഹരിഹരൻ പിള്ള ഹാപ്പിയാണ് | കാവ്യ |
അന്യർ | റസിയ ബാനു | |
പട്ടാളം | ഭാമ | |
എന്റെ വീട് അപ്പൂന്റേം | മീര വിശ്വനാഥ് | |
വാൽക്കണ്ണാടി (ടെലിവിഷൻ പരമ്പര) | അവതാരക | |
2002 | കല്യാണരാമൻ | രാധിക |
നന്ദനം | ||
മീശമാധവൻ | പ്രഭ | |
2001 | ഇഷ്ടം | ജ്യോതി |
2000 | പൈലറ്റ്സ് |
സ്വകാര്യ ജീവിതം
തിരുത്തുകഒരു സോഫ്റ്റ്‌വേർ എൻജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. 2011 ഒക്ടോബറിൽ ജ്യോതിർമയിയും ഭർത്താവ് നിഷാന്തും സംയുക്തമായി നൽകിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചതിനെത്തുടർന്ന് ഈബന്ധം വേർപിരിഞ്ഞു.[3] ജ്യോതിർമയി ജനിച്ചത് കോട്ടയം ജില്ലയിലാണ്. ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിലെ കടവന്ത്രയിലാണ് . കലാലയ വിദ്യാഭ്യാസം നേടിയത് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ്.2015 ഏപ്രിൽ നാലിനു അമൽ നീരദിനെ വിവാഹം ചെയ്തു[4]
അവലംബം
തിരുത്തുക- ↑ "Striking presence". Archived from the original on 2011-05-12. Retrieved 2010-12-20.
- ↑ http://www.imdb.com/name/nm1411659/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-02. Retrieved 2011-10-02.
- ↑ https://malayalam.filmibeat.com/news/actress-jyothirmayi-got-married-director-amal-neerad-022750.html?utm_medium=Desktop&utm_source=FB-ML&utm_campaign=Similar-Topic-Slider