അനു സിതാര

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(അനു സിത്താര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള ചലച്ചിത്രതാരമാണ് അനു സിത്താര.[1] . 2013-ൽ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറി[2].

അനു സിത്താര
ജനനം (1995-08-21) 21 ഓഗസ്റ്റ് 1995  (29 വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2013-തുടരുന്നു
ജീവിതപങ്കാളി(കൾ)വിഷ്ണു പ്രസാദ്
മാതാപിതാക്ക(ൾ)അബ്ദുൾ സലാം, രേണുക

ആദ്യകാല ജീവിതം

തിരുത്തുക

സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. കൽപ്പറ്റയിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും[3].

അഭിനയജീവിതം

തിരുത്തുക

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

വ്യക്തിജീവിതം

തിരുത്തുക

2015-ൽ ഒരു ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദിനെ വിവാഹം ചെയ്തു. കൽപ്പറ്റയിൽ അമ്മ രേണുകയോടൊത്ത് ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. സഹോദരി അനു സൊനര [4].

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം വേഷം സംവിധായകൻ ഭാഷ കുറിപ്പ്
2013 പൊട്ടാസ് ബോംബ് അശ്വതി സുരേഷ് അച്ചൂസ് മലയാളം
ഒരു ഇന്ത്യൻ പ്രണയകഥ തുളസി സത്യൻ അന്തിക്കാട് മലയാളം
2015 അനാർക്കലി ആതിര സച്ചി മലയാളം
വെറി മീനാക്ഷി തരുൺ ഗോപി തമിഴ്
2016 ഹാപ്പി വെഡ്ഡിംഗ് ഷാഹിന ഒമർ ലുലു മലയാളം
കാമ്പസ് ഡയറി കാശി തുമ്പ ജീവൻ മലയാളം
മറുപടി റിയ വി.എം. വിനു മലയാളം
2017 ഫുക്രി ആലിയ അലി ഫുക്രി സിദ്ദിക്ക് മലയാളം
രാമന്റെ ഏദൻ തോട്ടം മാലിനി രഞ്ജിത്ത് ശങ്കർ മലയാളം
അച്ചായൻസ് പ്രയാഗ കണ്ണൻ താമരക്കുളം മലയാളം
നേവൽ ദി ജ്യുവൽ അസ്മ രഞ്ജിലാൽ ദാമോദരൻ മലയാളം Delayed
സർവ്വോപരി പാലാക്കാരൻ ലിന്റ വേണുഗോപാലൻ മലയാളം Post production
Podhu Nalan Karudhi TBA സയൺ തമിഴ് Filming
ആന അലറോടലറൽ പാർവ്വതി ദിലീപ് മേനോൻ മലയാളം
2018 ഒരു കുപ്രസിദ്ധ പയ്യൻ മധുപാൽ മലയാളം
പടയോട്ടം മീര ടീച്ചർ റഫീഖ് ഇബ്രാഹിം മലയാളം
ക്യാപ്റ്റൻ അനിത പ്രജേഷ് സെൻ മലയാളം
ഒരു ബിലാത്തിക്കഥ രഞ്ജിത്ത് മലയാളം
ഒരു കുട്ടനാടൻ ബ്ലോഗ് സേതു മലയാളം
2019 നീയും ഞാനും   ഹാഷ്മി   എ.കെ സാജൻ മലയാളം
മാമാങ്കം എം പദ്മകുമാർ മലയാളം
ശുഭരാത്രി (ചലച്ചിത്രം) കെ പി വ്യാസൻ
ആദ്യരാത്രി അനിത  ജിബു ജേക്കബ് മലയാളം അതിഥി വേഷം
2020 മണിയറയിലെ അശോകൻ ഉണ്ണിമായ   ഷംസു സൈബ  മലയാളം അതിഥി വേഷം
  1. "The perfect desi girl: Anu Sithara". deccanchronicle.com. Retrieved 2015-06-07.
  2. http://www.manoramaonline.com/movies/interview/2017/05/11/chat-with-anu-sithara-ramante-eden-tottam-special.html മനോരമ ഓൺലൈൻ
  3. http://www.manoramaonline.com/movies/interview/2017/05/11/chat-with-anu-sithara-ramante-eden-tottam-special.html മനോരമ ഓൺലൈൻ
  4. http://www.mangalam.com/news/detail/46157-interviews.html മംഗളം.കോം: അഭിമുഖം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനു_സിതാര&oldid=3942330" എന്ന താളിൽനിന്ന് ശേഖരിച്ചത്