പ്രധാനമായും മലയാളം, തെലുങ്ക് സിനിമകൾക്കൊപ്പം കുറച്ച് കന്നഡ സിനിമകളിലും അഭിനയിച്ച ഒരു ഇന്ത്യൻ നടിയാണ് മന്യ. തെലുങ്ക് സിനിമയിൽ അഭിനയ ജീവിതം ആരംഭിച്ച അവർ 2000-ൽ ലോഹിതദാസിന്റെ സംവിധാനത്തിൽ ദിലീപിനൊപ്പം ജോക്കറിൽ അഭിനയിച്ചു. [3] ചിത്രത്തിന്റെ വിജയം അവരെ മാതൃഭാഷയായ തെലുങ്കിന് പുറത്ത് കൂടുതൽ മലയാളം സിനിമകളുടെ ഒരു പരമ്പരയിലേക്ക് നയിച്ചു. [4]

മന്യ നായിഡു
ജനനം (1982-10-17) 17 ഒക്ടോബർ 1982  (41 വയസ്സ്)[1][2]
തൊഴിൽനടി, മോഡൽ
സജീവ കാലം1997–2010
ജീവിതപങ്കാളി(കൾ)
 • വികാസ് ബജ്പായ്
  (m. 2013)

സ്വകാര്യ ജീവിതം

തിരുത്തുക

ആന്ധ്രാപ്രദേശിലെ നായിഡു കുടുംബത്തിൽ ഇംഗ്ലണ്ടിൽ ഡോക്ടറായിരുന്ന പ്രഹ്ലാദന്റെയും പദ്മിനിയുടെയും മകളായി ജനിച്ച മന്യ, ഇംഗ്ലണ്ടിൽ വളർന്ന് ഒമ്പതാം വയസ്സിൽ ദക്ഷിണേന്ത്യയിലേക്ക് മാറി. അവർക്ക് അഞ്ജന എന്ന ഇളയ സഹോദരിയുണ്ട്. [5] മന്യ 2008 മേയ് 31 ന് സത്യ പട്ടേലിനെ വിവാഹം കഴിച്ചു.[6] പിന്നീട് അവർ വിവാഹമോചനം നേടി. 2013 ൽ മാന്യ വികാസ് ബാജ്‌പേയെ വിവാഹം കഴിച്ചു, അവർക്ക് 2016 ൽ ഒരു മകൾ ജനിച്ചു.

മന്യ 14-ാം വയസ്സിൽ ബാലതാരമായി മോഡലിംഗ് ആരംഭിച്ചു. താമസിയാതെ അഭിനയം തുടങ്ങിയ അവർ ദക്ഷിണേന്ത്യൻ ഭാഷകളിലായി 40-ലധികം സിനിമകളിൽ അഭിനയിച്ചു. [7] ഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്സിലും അവർ ഇരട്ട ബിരുദം നേടിയിട്ടുണ്ട്. ഇക്കാലയളവിൽ ക്വാണ്ടിറ്റേറ്റീവ് ഫിനാൻസിൽ മൈനറിംഗ്, കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും നേടി. [7] അവർ ഇപ്പോൾ ന്യൂയോർക്കിലെ ക്രെഡിറ്റ് സ്യൂസിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു. [8]

മറ്റ് അവാർഡുകൾ

തിരുത്തുക
 • 2002: ദൃശ്യ ടെലിവിഷൻ & ഓഡിയോ അവാർഡുകൾ: മികച്ച നടി (പ്രത്യേക ജൂറി) അവാർഡ് : കൺമണി, 2002 (മലയാളം) (ഏഷ്യാനെറ്റ്)

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
2000 ജോക്കർ കമല അരങ്ങേറ്റ ചലച്ചിത്രം
2001 വക്കാലത്ത് നാരായണൻകുട്ടി കുക്കു കുര്യൻ നൃത്തസംവിധായിക
രാക്ഷസരാജാവ് മാലതി
വൺമാൻഷോ ഡോക്ടർ റസിയ
2002 കുഞ്ഞിക്കൂനൻ ലക്ഷ്മി
2003 ശിങ്കാരി ബോലോന അഞ്ജലി
സ്വന്തം മാളവിക മാളവിക
സ്വപ്നക്കൂട് കുർജിത് സിങ്
2004 ധോബിവാല
അപരിചിതൻ ദേവി
ഉദയം അനിത
2007 പറഞ്ഞു തീരാത്ത വിശേഷങ്ങൾ അഞ്ജന മേനോൻ
രക്ഷകൻ അശ്വതി
2008 കനൽ കണ്ണാടി ഗേളി ഫെർണാണ്ടോ
2010 പതിനൊന്നിൽ വ്യാഴം മീനാക്ഷി

ടെലിവിഷൻ

തിരുത്തുക
വർഷം സീരിയൽ ഭാഷ ചാനൽ
2002 കൺമണി മലയാളം ഏഷ്യാനെറ്റ്

അവലംബങ്ങൾ

തിരുത്തുക
 1. "Profile of Manya". Kerala9.com. Archived from the original on 2018-12-26. Retrieved 14 August 2014.
 2. "Manya Profile". metromatinee. Archived from the original on 19 August 2014. Retrieved 18 August 2014.
 3. "Manya Biography". Filmibeat. Retrieved 16 September 2014.[പ്രവർത്തിക്കാത്ത കണ്ണി]
 4. "Manya Profile". NowRunning. Archived from the original on 2017-10-08. Retrieved 16 September 2014.
 5. "Archived copy". Archived from the original on 2015-05-05. Retrieved 2015-05-05.{{cite web}}: CS1 maint: archived copy as title (link)
 6. "- Malayalam Movie News - IndiaGlitz.com". Archived from the original on 24 September 2015. Retrieved 15 November 2014.
 7. 7.0 7.1 "The Tango, Bollywood—and a Career in Math". Borough of Manhattan Community College. 19 April 2011. Archived from the original on 2018-05-28. Retrieved 14 August 2014.
 8. https://www.linkedin.com/in/manya-naidu-bajpai-2513a418/

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മന്യ&oldid=4100462" എന്ന താളിൽനിന്ന് ശേഖരിച്ചത്