ജോജു ജോർജ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു മലയാളചലച്ചിത്ര നടനും നിർമ്മാതാവുമാണ് ജോജു ജോർജ്ജ്. മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്സ് ഓഫീസിൽ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും (പ്രത്യേക പരാമർശം) ലഭിച്ചു.

ജോജു ജോർജ്ജ്
Joju George.jpg
ജനനം (1977-10-22) 22 ഒക്ടോബർ 1977  (43 വയസ്സ്)
മറ്റ് പേരുകൾജോജു മാള
തൊഴിൽഅഭിനേതാവ്, നിർമ്മാതാവ്[1]
സജീവ കാലം1999 - മുതൽ
പുരസ്കാരങ്ങൾ2015ലെ കേരള സംസ്ഥാന സർക്കാർ ജൂറി പുരസ്കാരം

സ്വകാര്യ ജീവിതംതിരുത്തുക

1977 ഒക്ടോബർ 22-ന് തൃശൂർ ജില്ലയിലെ മാളക്കടുത്ത് കുഴൂരിൽ ജനനം. ജോർജ്ജ് പരേതട്ടിൽ, റോസി ജോർജ്ജ് എന്നിവരാണു മാതാപിതാക്കൾ. ഹൈസ്കൂൾ വിദ്യാഭ്യാസം കുഴൂർ ജി.എച്ച്.എസ്.എസിലും തുടർപഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുമായിരുന്നു. 1991-ൽ സംവിധാനസഹായിയായിട്ടാണ് സിനിമ രംഗത്തേക്ക് വന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളമാണ് ആദ്യചിത്രം. 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദൻ തോട്ടം, ഉദാഹരണം സുജാത തുടങ്ങിയ സിനിമകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. സനൽ കുമാർ ശശിധരന്റെ ചോലയിലെ നായക വേഷം അവതരിപ്പിച്ചു. ജോസഫ് എന്ന ചലച്ചിത്രത്തിലെ റ്റൈറ്റിൽ റോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ചാർളി എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവാണ്.

അബ്ബയാണ് ഭാര്യ. ഇയാൻ, സാറാ, ഇവാൻ എന്നീ മൂന്ന് മക്കൾ.

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജോജു ജോർജ്

"https://ml.wikipedia.org/w/index.php?title=ജോജു_ജോർജ്&oldid=3613499" എന്ന താളിൽനിന്ന് ശേഖരിച്ചത്