സ്വ. ലേ. (ചലച്ചിത്രം)

മലയാള ചലച്ചിത്രം
സ്വ. ലേ. എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്വ. ലേ. (വിവക്ഷകൾ) എന്ന താൾ കാണുക. സ്വ. ലേ. (വിവക്ഷകൾ)

2009 ഒക്ടോബർ 29-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വ.ലേ. പി. സുകുമാർ ആണ് ഈ ചലച്ചിത്രം സം‌വിധാനം ചെയ്തിരിക്കുന്നത്. ദിലീപ്, ഗോപിക എന്നിവർ നായികാനായികന്മാരായി അഭിനയിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ നെടുമുടി വേണു, ജഗതി ശ്രീകുമാർ, കെ.പി.എ.സി. ലളിത എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിവാഹത്തിനുശേഷമുള്ള ഗോപികയുടെ ആദ്യ ചിത്രം എന്ന നിലയിൽ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്വ. ലേ.
സംവിധാനംപി. സുകുമാർ‌
രചനകലവൂർ രവികുമാർ‌
അഭിനേതാക്കൾദിലീപ്‌, ഗോപിക, നെടുമുടി വേണു, ജഗതി ശ്രീകുമാർ, കെ.പി.എ.സി. ലളിത
സംഗീതംബിജിബാൽ
ഗാനരചനഅനിൽ പനച്ചൂരാൻ
ചിത്രസംയോജനംരഞ്ജൻ ഏബ്രഹാം
റിലീസിങ് തീയതി2009
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

നടൻ വേഷം
ദിലീപ് ഉണ്ണിമാധവൻ
ഗോപിക വിമല
ഇന്നസെന്റ് കൈമൾ
നെടുമുടി വേണു പാലാഴി ശിവശങ്കരപ്പിള്ള
സലിം കുമാർ ചന്ദ്രമോഹൻ
ജഗതി ശ്രീകുമാർ
ഹരിശ്രീ അശോകൻ
അശോകൻ
വിജയരാഘവൻ
നന്ദു പൊതുവാൾ

മറ്റ് അണിയറപ്രവർത്തകർതിരുത്തുക

  • കലാസംവിധാനം : ബാവ
  • ചിത്രസംയോജന : വി സാജൻ‌
  • മേക്കപ്പ് : സുദേവൻ‌
  • വസ്ത്രാലങ്കാരം : അനിൽ ചെമ്പൂർ‌
  • നൃത്തകല : പ്രസന്ന
  • സംഘട്ടനം : മാഫിയാ ശശി

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=സ്വ._ലേ._(ചലച്ചിത്രം)&oldid=2331070" എന്ന താളിൽനിന്ന് ശേഖരിച്ചത്