കാവ്യ മാധവൻ
മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ. ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കാവ്യ മാധവൻ | |
---|---|
ജനനം | കാവ്യ മാധവൻ 19 സെപ്റ്റംബർ 1984 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | മീനു, കാർത്തിക, കുഞ്ഞി, |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 1991 – ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | നിശാൽ ചന്ദ്ര (2009-2011) ദിലീപ് (2016 നവംമ്പർ) |
ബാല്യം
തിരുത്തുകനീലേശ്വരം ജി.എൽ.പി. സ്കൂളിലും രാജാസ് ഹൈസ്കൂളിലും പഠിച്ച കാവ്യ നന്നേ ചെറുപ്പത്തിൽ തന്നെ കലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു.
കുടുംബം
തിരുത്തുകപി. മാധവൻ-ശ്യാമള ദമ്പതികളുടെ മകളായ കാവ്യയുടെ ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനറാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം.
2009 ഫെബ്രുവരി 5-നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി[1].
തുടർന്ന് 2016 നവംമ്പർ 25ന് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം ചെയ്തു[2].
അഭിനയിച്ച സിനിമകൾ
തിരുത്തുകക്രമ നമ്പർ | വർഷം | സിനിമ | വേഷം | സംവിധാനം | മറ്റു വിവരങ്ങൾ |
---|---|---|---|---|---|
1 | 1991 | പൂക്കാലം വരവായി | ഗീതുവിന്റെ സുഹൃത്ത് (ബേബി ശ്യാമിലി) | കമൽ | |
2 | 1994 | പാവം I. A. ഐവാച്ചൻ | സാറ ഐവാച്ചൻ | റോയ് പി. തോമസ് | |
3 | 1994 | ദ പ്രസിഡന്റ് | ബാലതാരം | റിലീസ് ചെയ്തില്ല | |
4 | 1994 | പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു | നീന | പി. വേണു | |
5 | 1996 | അഴകിയ രാവണൻ | കുമാരി അനുരാധ (ഭാനുപ്രിയ) | കമൽ | |
6 | 1997 | ഒരാൾ മാത്രം | ഗോപിക മേനോൻ | സത്യൻ അന്തിക്കാട് | |
7 | 1997 | സ്നേഹസിന്ദൂരം | അഞ്ജലി | Krishnan Munnaddu | |
8 | 1997 | ഭൂതക്കണ്ണാടി | മീനു | ലോഹിതദാസ് | |
9 | 1997 | ഇരട്ടക്കുട്ടികളുടെ അച്ഛൻ | ധന്യ | സത്യൻ അന്തിക്കാട് | |
10 | 1997 | കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | അഞ്ജലി | കമൽ | |
11 | 1998 | കാറ്റത്തൊരു പെൺപൂവ് | യമുന | മോഹൻ കുപ്ലേരി | |
12 | 1999 | ചന്ദ്രനുദിക്കുന്ന ദിക്കിൽ | രാധ | ലാൽ ജോസ് | ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് |
13 | 2000 | മധുരനൊമ്പരക്കാറ്റ് | സുനൈന | കമൽ | |
14 | 2000 | ഡാർലിങ് ഡാർലിങ് | പദ്മജ/പപ്പി | രാജസേനൻ | |
15 | 2000 | കൊച്ചു കൊച്ചു സന്തോഷങ്ങൾ | സെലിൻ | സത്യൻ അന്തിക്കാട് | ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് |
16 | 2001 | സഹയാത്രികയ്ക്ക് സ്നേഹപൂർവം | മായ | എം.ശങ്കർ | |
17 | 2001 | തെങ്കാശിപ്പട്ടണം | ദേവു | റാഫി മെക്കാർട്ടിൻ | |
18 | 2001 | രാക്ഷസ രാജാവ് | ഡെയ്സി | വിനയൻ | |
19 | 2001 | ദോസ്ത് | ഗീതു ( ദിലീപിന്റെ സഹോദരി) | തുളസിദാസ് | |
20 | 2001 | ജീവൻ മസായി | മഞ്ജരി | ടി.എൻ. ഗോപകുമാർ | |
21 | 2001 | മഴമേഘ പ്രാവുകൾ | മാളു | പ്രദീപ് | |
22 | 2002 | ഒന്നാമൻ | സുഹറ | തമ്പി കണ്ണന്താനം | |
23 | 2002 | ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ | ഗോപിക | വിനയൻ | |
24 | 2002 | കാശി (തമിഴ്) | ലക്ഷ്മി (വിക്രമിന്റെ സഹോദരി) | വിനയൻ | |
25 | 2002 | മീശമാധവൻ | രുക്മിണി (ജഗതിയുടെ മകൾ) | ലാൽ ജോസ് | |
26 | 2002 | എൻ മന വാനിൽ (തമിഴ്) | തിലക | വിനയൻ | |
27 | 2003 | തിളക്കം | അമ്മു (ഒടുവിലിന്റെ മകൾ) | ജയരാജ് | |
28 | 2003 | സദാനന്ദന്റെ സമയം | സുമംഗല (ദിലീപിന്റെ ഭാര്യ) | അക്ബർ- ജോസ് | |
29 | 2003 | കഥ | മീര | സുന്ദർദാസ് | |
31 | 2003 | മിഴി രണ്ടിലും | ഭദ്ര/ഭാമ (ഇരട്ട വേഷം) |
രഞ്ജിത്ത് | ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് |
32 | 2003 | പുലിവാൽ കല്യാണം | ഗംഗ (ലാലു അലക്സിന്റെ മകൾ) | ഷാഫി | |
33 | 2003 | ഗൗരിശങ്കരം | ഗൗരി | നേമം പുഷ്പരാജ് | |
34 | 2004 | റൺവേ | ഗോപിക | ജോഷി | |
35 | 2004 | അപരിചിതൻ | മീനാക്ഷി | സഞ്ജീവ് ശിവൻ | |
36 | 2004 | ഗ്രീറ്റിങ്സ് | ശീതൾ | ഷാജൂൺ കരിയാൽ | |
37 | 2004 | പെരുമഴക്കാലം | ഗംഗ | കമൽ | ഏറ്റവും നല്ല നടിക്കുള്ളകേരള സംസ്ഥാന ചലച്ചിത്ര അവാർഡ് |
38 | 2005 | ഇരുവട്ടം മണവാട്ടി | ഭൂമിക | സനൽ | |
39 | 2005 | അന്നൊരിക്കൽ | പൊന്നു | ശരത്ചന്ദ്രൻ വയനാട് | |
40 | 2005 | കൊച്ചിരാജാവ് | അശ്വതി | ജോണി ആന്റണി | |
41 | 2005 | അനന്തഭദ്രം | ഭദ്ര | സന്തോഷ് ശിവൻ | ഏറ്റവും നല്ല നടിക്കുള്ള കേരള ചലച്ചിത്ര നിരൂപണ പുരസ്കാരം |
42 | 2005 | ശീലാബതി | ശീലാബതി | ശരത്ത് | |
43 | 2006 | ലയൻ | ശാരിക | ജോഷി | |
44 | 2006 | വടക്കുംനാഥൻ | ഭാമ | ഷാജൂൺ കരിയാൽ | |
45 | 2006 | ക്ലാസ്മേറ്റ്സ് | താര കുറുപ്പ് | ലാൽ ജോസ് | |
46 | 2006 | ചക്കരമുത്ത് | അനിത | ലോഹിതദാസ് | |
47 | 2006 | വാസ്തവം | സുമിത്ര | എം. പദ്മകുമാർ | |
48 | 2006 | അരുണം | വല്ലി | വിനോദ് മങ്കര | |
49 | 2006 | കിലുക്കം കിലുകിലുക്കം | ചാന്ദിനി | സന്ധ്യ മോഹൻ | |
50 | 2007 | ഇൻസ്പെക്ടർ ഗരുഡ് | സേതുലക്ഷ്മി IAS | ജോണി ആന്റണി | |
51 | 2007 | അതിശയൻ | മായ | വിനയൻ | |
52 | 2007 | നാദിയ കൊല്ലപ്പെട്ട രാത്രി | നാദിയ/നാദിറ (ഇരട്ട വേഷം) |
കെ. മധു | |
53 | 2007 | നാലു പെണ്ണുങ്ങൾ | സുഭദ്ര | അടൂർ ഗോപാലകൃഷ്ണൻ | |
54 | 2007 | കങ്കാരു | ജാൻസി | രാജ് ബാബു | |
55 | 2008 | ട്വൻറ്റി:20 | ആൻസി | ജോഷി | |
56 | 2008 | Sadhu Miranda (തമിഴ്) | പ്രിയ | സിദ്ദീക്ക് | |
57 | 2008 | മാടമ്പി | ജയലക്ഷ്മി | ബി. ഉണ്ണികൃഷ്ണൻ | |
58 | 2009 | ബനാറസ് | അമൃത | നേമം പുഷ്പരാജ് | |
59 | 2009 | ഈ പട്ടണത്തിൽ ഭൂതം | ആൻസി | ജോണി ആന്റണി | |
60 | 2010 | പാപ്പി അപ്പച്ചാ | ആനി | Mamas K. Chandran | നാമനിർദ്ദേശം: ഏറ്റവും നല്ല നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം |
61 | 2011 | ഗദ്ദാമ | അശ്വതി | കമൽ | ഏറ്റവും നല്ല നടിക്കുള്ള കേരള ചലച്ചിത്ര പുരസ്കാരം ഏറ്റവും നല്ല നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ഏറ്റവും നല്ല നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം |
62 | 2011 | ക്രിസ്ത്യൻ ബ്രദേഴ്സ് | മീനാക്ഷി | ജോഷി | |
63 | 2011 | ചൈനാടൗൺ | റോസമ്മ | റാഫി മെക്കാർട്ടിൻ | |
64 | 2011 | ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് | സുമംഗല | പ്രിയനന്ദനൻ | |
65 | 2011 | വെനീസിലെ വ്യാപാരി | അമ്മു | ഷാഫി | |
66 | 2011 | വെള്ളരിപ്രാവിന്റെ ചങ്ങാതി | സുലേഖ / മേരി വർഘീസ് | അക്കു അക്ബർ | |
67 | 2012 | ബാവൂട്ടിയുടെ നാമത്തിൽ | വനജ | ജി. എസ്. വിജയൻ | നാമനിർദ്ദേശം: ഏറ്റവും നല്ല നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം |
68 | 2013 | ലോക്പാപാൽ | ഡോ.ഗീത | ജോഷി | |
69 | 2013 | പ്ലെയേർസ് | റോസ് | സനൽ | |
70 | 2013 | ബ്രേക്കിംഗ് ന്യൂസ് ലൈവ് | നയന | സുധീർ അമ്പലപ്പാട് | |
71 | 2013 | അഞ്ചു സുന്ദരികൾ | ഗൗരി ലക്ഷ്മി | ആഷിക്ക് അബു | |
72 | 2015 | ഷി ടാക്സി | ദേവയാനി (ടാക്സി ഡ്രൈവർ) | സജി സുരേന്ദ്രൻ | |
73 | 2016 | ആകാശവാണി | വാണി | ഖൈസ് മിലൻ | |
74 | 2016 | പിന്നേയും | ദേവി | അടൂർ ഗോപാലകൃഷ്ണൻ | |
75 | 2016 | പേരിടാത്ത സിനിമ | ഹീറോയിൻ | ജീതു ജോസഫ് |
അംഗീകാരങ്ങൾ
തിരുത്തുകപുരസ്കാരം | വർഷം | മേഖല | ചിത്രം |
---|---|---|---|
ഫിലിം ക്രിട്ടിക്സ് അവാർഡ് | 2000 | മികച്ച രണ്ടാമത്തെ നടി | ചന്ദ്രനുദിക്കുന്ന ദിക്കിൽ |
ഭരതൻ അവാർഡ് | നവാഗത പ്രതിഭ | ||
ഏഷ്യാനെറ്റ് ഫിലിം അവാർഡ് | പ്രത്യേക ജൂറി പുരസ്കാരം | കൊച്ചു കൊച്ചു സന്തോഷങ്ങൾ, മധുരനൊമ്പരക്കാറ്റ്. | |
കേരള സിനിമാ പ്രേക്ഷക അവാർഡ് | മോനിഷാ പുരസ്കാരം | ||
അറ്റ്ലസ് ഫിലിം അവാർഡ് | 2001 | മികച്ച രണ്ടാമത്തെ നടി | കൊച്ചു കൊച്ചു സന്തോഷങ്ങൾ |
മാതൃഭൂമി മെഡിമിക്സ് അവാർഡ് | 2002 | ജനപ്രിയ നടി | മികച്ച താരജോടി (ദിലീപിനൊപ്പം) |
നാലാമത് രാജു പിലാക്കാട് അവാർഡ് | 2003 | മികച്ച നടി | ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ |
സംസ്ഥാന സർക്കാർ അവാർഡ് | 2004 | മികച്ച നടി | പെരുമഴക്കാലം |
സംസ്ഥാന സർക്കാർ അവാർഡ്[3] | 2010 | മികച്ച നടി | ഗദ്ദാമ |
അവലംബം
തിരുത്തുക- ↑ മാധ്യമം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-25. Retrieved 2016-11-25.
- ↑ "സംസ്ഥാന സർക്കാർ സിനിമാ പുരസ്കാരങ്ങൾ-2010". മാതൃഭൂമി ഓൺലൈൻ. Archived from the original on 2013-10-31. Retrieved 2013 ഒക്ടോബർ 31.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)
പുറമേയ്ക്കുള്ള കണ്ണികൾ
തിരുത്തുകഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കാവ്യ മാധവൻ