വീരപുത്രൻ

മലയാള ചലച്ചിത്രം

പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം നിർവഹിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വീരപുത്രൻ. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ച് സാഹിത്യകാരൻ എൻ.പി. മുഹമ്മദ് രചിച്ച "മുഹമ്മദ് അബ്ദുറഹ്മാൻ:ഒരു നോവൽ" എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ ചരിത്ര സിനിമ. ബ്രിട്ടീഷ് മേധാവിത്ത്വത്തിനെതിരായി കേരളത്തിൽ നടന്ന വിപ്ലവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ മുഹമ്മദ് അബുറഹ്മാൻ സാഹിബിനെ നരേനും റൈമ സെൻ, സാഹിബിന്റെ ഭാര്യ ബീവാത്തു ആയും വേഷമിടുന്നു.[2] ലക്ഷ്മി ഗോപാലസ്വാമി, സിദ്ദീഖ്, കലാഭവൻ മണി സായി കുമാർ, ദേവൻ വത്സലമേനോൻ, സജിത മഠത്തിൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വീരപുത്രൻ
സംവിധാനംപി.ടി. കുഞ്ഞുമുഹമ്മദ്
നിർമ്മാണംസിദ്ധീഖ് മങ്കര
കഥഎൻ.പി. മുഹമ്മദ്
തിരക്കഥപി.ടി. കുഞ്ഞുമുഹമ്മദ്
അഭിനേതാക്കൾനരേൻ
റൈമ സെൻ
സംഗീതംരമേഷ് നാരായൺ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
സ്റ്റുഡിയോഐ.ടി.എൽ. പ്രൊഡക്ഷൻസ്
റിലീസിങ് തീയതി2011 ഒക്ടോബർ 14[1]
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഇന്ത്യൻ സ്വാതന്ത്ര്യസമര വേളയിൽ മലബാർ മേഖലയിൽ നടന്ന സംഭവപരമ്പരകളെയാണ് ചിത്രം പരാമർശവിധേയമാക്കുന്നത്. മതനിരപേക്ഷ നിലപാടിലൂടെ അറിയപ്പെടുന്ന മലബാറിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവും സ്വാതന്ത്ര്യസമര നേതാവുമായ മുഹമ്മദ് അബ്ദുൽ റഹ്മാന്റെ ജീവിതത്തെയാണ് ചിത്രം അനാവരണം ചെയ്യുന്നത്. അലീഗഡ് സർവകലാശാലാ പഠനം പാതിവഴിയിൽ നിറുത്തി സ്വാതന്ത്ര്യസമര രംഗത്തേക്ക് വന്ന അബ്ദുറഹ്മാന്റെ 23-ആം വയസ്സിലുള്ള മലബാറിലേക്കുള്ള വരവു മുതൽ 1945 ൽ അദ്ദേഹം മരണമടയുന്നത് വരെയുള്ള ഭാഗങ്ങളാണ് ചിത്രം ഉൾകൊള്ളുന്നത്. മലബാറിലെ സ്വതന്ത്ര്യസമര രംഗത്തെ അതികായരായ കെ. കേളപ്പൻ , കെ.പി. കേശവമേനോൻ എന്നിവരേയും ചിത്രത്തിൽ അവതരിപ്പിക്കുന്നു.

കഥാപാത്രങ്ങൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

വീരപുത്രൻ എന്ന ചിത്രം ചില വിവാദങ്ങളും ഉയർത്തുകയുണ്ടായി. മുഹമ്മദ് അബ്ദുറഹ്മാന്റെ അന്ത്യരംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന വിമർശനം ഉണ്ടായത്. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് പൊറ്റാശ്ശേരിയിലെ ബ്രിട്ടീഷ് അനുകൂലിയായ അബ്ദുസ്സലാം അധികാരിയുടെ[4] വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ അബ്ദുറഹ്മാൻ സാഹിബ് കുഴഞ്ഞുവീണു മരിക്കുന്നത് വിഷം അകത്തുചെന്നാണെന്ന ധ്വനിനൽകുന്നു എന്നും ഇതു തന്റെ മുൻഗാമികളെ അവഹേളിക്കലാണെന്നും അതിനാൽ ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കണമെന്നുമാണ് എഴുത്തുകാരനും അബ്ദുസ്സലാം അധികാരിയുടെ മകനുമായ ഹമീദ് ചേന്ദമംഗല്ലൂർ വിമർശനം ഉന്നയിച്ചത്.[5] എന്നാൽ ചിത്രത്തിനു അടിസ്ഥാനം എൻ.പി.മുഹമ്മദിന്റെ നോവലാണെന്നും കലാസൃഷ്ടി യാഥാർഥ്യവും കാല്പനികതയും ചേർന്നതാണെന്നും തന്റെ ചിത്രം ആരെയും അവഹേളിച്ചിട്ടില്ലാന്നുമായിരുന്നു പി.ടി കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. ഏഴുവർഷങ്ങൾക്കു മുമ്പ് പ്രസിദ്ധപ്പെടുത്തിയ എൻ.പി യുടെ നോവലിനെതിരെ പ്രതികരിക്കാത്തവർ ഇപ്പോഴിറങ്ങിയ ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നത് എന്തുകൊണ്ട് എന്നും[6] അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്യത്തിനായി വാദിക്കുന്നവർ സ്വന്തം കുടുംബത്തിനു മാനഹാനിവരുന്നതെന്ന കാരണത്താൽ ചിത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ചിത്രത്തിനെതിരെ വിമർശനമുന്നയിച്ച ഹമീദ് ചേന്ദമംഗല്ലൂരിനെതിരെ മറുവിമർശനം ഉയരുകയുണ്ടായി[7][8]. അതോടൊപ്പം വീരപുത്രൻ എന്ന ചിത്രം പിൻ‌വലിക്കണെമെന്ന് താൻ ആവശ്യപ്പെട്ടത് തന്റെ അവധാനതക്കുറവാണെന്നും അതിൽ താൻ നിർവ്യാജ്യം ഖേദപ്രകടിപ്പിക്കുന്നുവെന്നും ഹമീദ് ചേന്ദമംഗല്ലൂർ എഴുതുകയുണ്ടായി.[9]

മുസ്ലിം ലീഗിനെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു വിവാദം. ലീഗുകാരെ വർഗീയവാദികളായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞു ചില ലീഗ് പ്രാദേശിക നേതാക്കൾ രംഗത്ത്‌ വന്നിരുന്നു. പാക് അനുകൂലിയായ എ കെ ഒടയത്തിൽ എന്നയാൾ സാഹിബിന് വിഷം നൽകുന്നുവെന്ന ധ്വനിയാണ് ചിത്രം നൽകുന്നത്. എന്നാൽ അക്കാലത്ത് പാകിസ്താൻ വിഭജനത്തെ എതിർത്ത സാഹിബിനോട് എതിർപ്പുണ്ടായിരുന്ന ലീഗിലെ പാക്ക് അനുകൂല ഗ്രൂപ്പിൽ പെട്ട ആളാണ്‌ എ. കെ. ഓടയത്തിൽ എന്നാണ് പി.ടി. കുഞ്ഞുമുഹമ്മദ്‌ വിശദീകരിച്ചത്.[10][11]

  1. http://popcorn.oneindia.in/title/9169/veera-puthran.html[പ്രവർത്തിക്കാത്ത കണ്ണി]
  2. Aabha Anoop. (13 May 2011). "Sen and sensibility" Archived 2011-05-30 at the Wayback Machine.. The Hindu. Retrieved 20 May 2011.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-01. Retrieved 2011-10-19.
  4. http://malayalam.filmibeat.com/news/24-minister-aryadan-defends-veeraputhran-movie-aid0032.html
  5. Veeraputhran' runs into controversy- The Hindu,18 October 2011
  6. അബ്ദുറഹിമാന്റെ മരണം -എം.എൻ. കാരശ്ശേരി- മാതൃഭൂമി ദിനപത്രം 26 ഒക്ടോബർ,2011[പ്രവർത്തിക്കാത്ത കണ്ണി]
  7. ""വീരപുത്രൻ:അനാവശ്യവിവാദങ്ങൾ"- ഡോ. ബി. ഇക്ബാൽ-മാധ്യമം ദിനപത്രം 1 നവംബർ 2011". Archived from the original on 2011-11-04. Retrieved 2011-11-05.
  8. "ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വീരപുത്രന്മാർ-സി ദാവൂദ്-മാധ്യമം 23 ഒക്ടോബർ 2011". Archived from the original on 2011-10-24. Retrieved 2011-11-05.
  9. ഹമീദ് ചേന്നംഗലൂർ, മാതൃഭൂമി ദിനപത്രം 29 ഒക്ടോബർ 2011[പ്രവർത്തിക്കാത്ത കണ്ണി]
  10. http://www.thanalonline.com/ml/page.asp?ID=275
  11. http://archives.blivenews.com/entertainment/2134-new-controversy-about-the-film-veeraputhran.html[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വീരപുത്രൻ&oldid=3906336" എന്ന താളിൽനിന്ന് ശേഖരിച്ചത്