രമ്യ നമ്പീശൻ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ് രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു.
രമ്യ നമ്പീശൻ | |
---|---|
ജനനം | രമ്യാ ഉണ്ണി 1985 |
ദേശീയത | ഇന്ത്യ |
സജീവ കാലം | 2000 - മുതൽ |
അറിയപ്പെടുന്നത് | നടി, ടെലിവിഷൻ താരം , ടെലിവിഷൻഅവതാരക, പിന്നണിഗായിക |
പശ്ചാത്തലം
തിരുത്തുകനന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ-ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭനയിച്ചു.[1]
അഭിനയിച്ച സിനിമകൾ
തിരുത്തുക- ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - 2013
- അഞ്ചാം പാതിര - 2020
- അയാളും ഞാനും തമ്മിൽ - 2012
- ബാച്ച്ലർ പാർട്ടി - 2012
- ചാപ്പാ കുരിശ് - "2011"
- രാമൻ തേടിയ സീത - 2008
- ശലഭം - 2008
- അന്തിപ്പൊൻവെട്ടം - 2008
- കോളേജ് കുമാരൻ - 2008
- ചോക്ലേറ്റ് - 2007
- പന്തയക്കോഴി - 2007
- ചങ്ങാതിപ്പൂച്ച - 2007
- സൂര്യകിരീടം - 2007
- ആനച്ചന്തം - 2006
- പെരുമഴക്കാലം - 2004
- ഗ്രാമഫോൺ - 2003
- നരേന്ദ്രൻ മകൻ ജയകാന്തൻ വക - 2001
- സായാഹ്നം - 2000
- ട്രാഫിക് - 2011
- ബി 32 മുതൽ 44 വരെ
ആലപിച്ച ഗാനങ്ങൾ
തിരുത്തുകവർഷം | ഗാനം | ചലചിത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2011 | "ആണ്ടലോന്റെ" | ഇവൻ മേഘരൂപൻ | മലയാളം | സിനിമയുടെ പ്രചാരണത്തിനു വേണ്ടി കൊച്ചി യിൽ തെരുവുകളിൽ ആലപിച്ച ഗാനം |
2012 | "വിജന സുരഭീ.." | ബാച്ച്ലർ പാർട്ടി | മലയാളം | |
2012 | "മുത്തുച്ചിപ്പി പോലൊരു..." | തട്ടത്തിൻ മറയത്ത് | മലയാളം | |
2012 | "പുധമിനി മൊസെ.." | തെലുഗുഭായ് | തെലുഗു | |
2013 | "പമ്പര പാ" | ആമേൻ | മലയാളം | |
2013 | "രാവിൻ ചാരുവിൻ" | മുകളിൽ ഒരാളുണ്ട് | മലയാളം | |
2013 | "മായുമീ സന്ധ്യകൾ..." | ഇംഗ്ലീഷ് | മലയാളം | |
2013 | "കനവെ കനവേ..." | അരികിൽ ഒരാൾ | മലയാളം | |
2013 | "ഫൈ ഫൈ ഫൈ" | പാണ്ടീനാടു | തമിഴ് | |
2013 | "ബാല്യത്തിൽ..." | ഫിലിപ് & മങ്കി പെൻ | മലയാളം | |
2013 | "മഞ്ഞിൻ കുളിരിൻ" | മിസ്സ് ലേഖ തരൂർ കാണുന്നത് | മലയാളം | |
2013 | "മേലെ വാനിലെ" | ബൈസിക്കിൾ തീവ്സ് | മലയാളം | |
2014 | "പോകാതെ പോകാതെ" | ധമാൽ ധുമാൽ | തമിഴ് | |
2014 | "ഈ മഴമേഘം..." | ഓം ശാന്തി ഓശാന | മലയാളം |
അവലംബം
തിരുത്തുക- ↑ രമ്യ നമ്പീശൻ ഐ.എം.ഡി.ബി പ്രൊഫൈൽ