ഗോപിക

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഗോപിക എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗോപിക (വിവക്ഷകൾ) എന്ന താൾ കാണുക. ഗോപിക (വിവക്ഷകൾ)

മലയാളചലച്ചിത്രരംഗത്തെ ഒരു നടിയാണ് ഗോപിക എന്നറിയപ്പെടുന്ന ഗേളി ആന്റൊ.

ഗോപിക
Gopika 2008.jpg
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
ജനനം
ഗേർളി ആന്റൊ
തൊഴിൽഅഭിനേത്രി
ജീവിതപങ്കാളി(കൾ)അജിലേഷ്
Wiktionary
ഗോപിക എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ആദ്യകാലംതിരുത്തുക

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ ജനനം. പിതാവ് ആന്റൊ ഫ്രാൻസിസ്, മാതാവ് ഡെസ്സി ആന്റോ. ഒരു സഹോദരി ഗ്ലിനി. ഒല്ലൂർ സെ. റാഫേൽ സ്കൂളിലും, പിന്നീട് കാലിക്കറ്റ് സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. കൂടാതെ ഗോപിക നൃത്തവും പഠിച്ചിട്ടുണ്ട്. ജയസൂര്യ , വിനീത് എന്നിവരോടൊപ്പം അഭിനയിച്ച് പ്രണയമണിത്തൂവൽ ആണ് ആദ്യചിത്രം .

വിവാഹംതിരുത്തുക

2008 ജൂലൈ 17 ന് [അയർലണ്ടിൽ] ജോലി നോക്കുന്ന അജിലേഷ് നെ വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിർത്തുവാൻ തീരുമാനിക്കുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു.

സിനിമ ജീ‍വിതംതിരുത്തുക

കോളേജ് പഠനകാലത്ത് മിസ്സ്. കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗേർളി, ഒരു എയർ ഹോസ്റ്റസ് ആവാൻ ലക്ഷ്യമിടുകയും പിന്നീട് മലയാളചലച്ചിത്രവേദിയിൽ എത്തി ച്ചേരുകയും ചെയ്യുകയായിരുന്നു.

ചില പ്രധാന ചിത്രങ്ങൾതിരുത്തുക

  • കാണാകണ്ടേൻ
  • തൊട്ടീ ജയ
  • ആട്ടോഗ്രാഫ്
  • 4 ദ പ്യൂപ്പിൾ

ഒരിക്കലും ഒരു സിനിമ നടി ആവുക എന്നെ ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ഗോപിക ഇടക്ക് പറയുകയുണ്ടായി.[1] തന്റെ ചിത്രങ്ങൾക്ക് താൻ തന്നെയാണ് ശബ്ദം കൊടുക്കുന്നതെന്ന പ്രത്യേകതയും ഗോപികക്ക് ഉണ്ട്.

അഭിനയിച്ച ചിത്രങ്ങൾതിരുത്തുക

തമിഴ് ചിത്രങ്ങൾതിരുത്തുക

മലയാളം ചിത്രങ്ങൾതിരുത്തുക

തെലുങ്ക് ചലചിത്രങ്ങൾതിരുത്തുക


അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗോപിക&oldid=3730517" എന്ന താളിൽനിന്ന് ശേഖരിച്ചത്