ഒരു മലയാള ചലച്ചിത്രനടനാണ് അരുൺ. എറണാകുളം ജില്ലയിലെ ഏലൂർ ആണ് സ്വദേശം. 2000ലൈഫ് ഈസ് ബ്യൂട്ടിഫുൾ[1] എന്ന ചിത്രത്തിൽ സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിൽ അരങ്ങേറ്റം നടത്തി[2]. 2004ൽ ജയരാജ് സംവിധാനം ചെയ്ത 4 ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ അരുണിന് തുടർന്ന് ശ്രദ്ധേയമായ പല വേഷങ്ങളും ലഭിച്ചു. [3]

അരുൺ
ജനനം2 March 1984 (1984-03-02) (39 വയസ്സ്)
മറ്റ് പേരുകൾഅരുൺ ബാല, അരുൺ ചെറുകാവിൽ
പൗരത്വം ഇന്ത്യ
തൊഴിൽഅഭിനേതാവ്, മോഡൽ
സജീവ കാലം2000–present

വ്യക്തി ജീവിതം തിരുത്തുക

കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നിന്നും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. [4]

അഭിനയജീവിതം തിരുത്തുക

അരുൺ 2000ത്തിൽ പുറത്തിറങ്ങിയ ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിൽ കൗമാരക്കാരനായ ഒരു പ്ലസ് ടൂ വിദ്യാർത്ഥിയുടെ കഥാപാത്രമാണ് ചെയ്തത്. പിന്നീട് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ന്യൂ ജനറേഷൻ ഹിറ്റായി കണക്കാക്കുന്ന 4 ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ വീണ്ടും എത്തി. അനീതിക്കെതിരെ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച യുവാക്കളുടെ കഥ പറഞ്ഞ ചിത്രത്തിൽ അരവിന്ദ് എന്ന കഥാപാത്രം പ്രേക്ഷകരുടെ അംഗീകാരം നേടിക്കൊടുത്തു. ഇതേ വർഷം റിലീസ് ചെയ്ത കൊട്ടേഷൻ, അമൃതം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പിന്നീട് നായകൻ, പ്രതിനായകൻ, സ്വഭാവനടൻ എന്നിങ്ങനെ പല വേഷങ്ങളിൽ അഭിനയിച്ചു. ഇടക്കാലത്ത് സിനിമയിൽ സജീവമല്ലാതിരുന്ന അരുൺ അടുത്തിടെ ഹണി ബീ 2, അണ്ടർ വേൾഡ്, ഡ്രൈവിംഗ് ലൈസൻസ്, അഞ്ചാം പാതിര തുടങ്ങിയ ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ശക്തമായ തിരിച്ചു വരവ് നടത്തി.[5]

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
2000 ലൈഫ് ഈസ് ബ്യൂട്ടിഫുൾ [6] സൂരജ് കിഷോർ അരങ്ങേറ്റ ചലച്ചിത്രം
2002 യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ ഗായകൻ വട്ടയില പന്തലിട്ട് എന്ന ഗാനത്തിൽ
2004 4 ദി പീപ്പിൾ[7] അരവിന്ദ് സെബാസ്റ്റ്യൻ "4 ദി സ്റ്റുഡന്റ്സ്" എന്ന പേരിൽ തമിഴിലും റീമേക്ക് ചെയ്തു.
ഈ സ്നേഹതീരത്ത്[8] മുരുകൻ
കൊട്ടേഷൻ ദുർഗ്ഗ
അമൃതം[9] ദിനേശൻ
2005 ബൈ ദി പീപ്പിൾ അരവിന്ദ് സെബാസ്റ്റ്യൻ
2006 ബൽറാം v/s താരാദാസ് സലിം സാഹിബ്
നോട്ടം[10] എബി ജോർജ്ജ്
കളഭം വെങ്കിടി
പതാക അൻവർ
2007 ബെസ്റ്റ് ഫ്രണ്ട്സ് സാജൻ
ഒറ്റക്കൈയ്യൻ [11] മിസ്റ്റർ എ
നസ്രാണി ബെന്നി പോൾ
നവംബർ റെയ്ൻ സത്യ
2008 ഓഫ് ദി പീപ്പിൾ അരവിന്ദ് സെബാസ്റ്റ്യൻ
അന്തിപ്പൊൻവെട്ടം ജീവൻ
തിരക്കഥ നരേന്ദ്രൻ
2009 ബ്ലാക്ക് ഡാലിയ വിവേക് അരവിന്ദാക്ഷൻ
അനാമിക ലൂയിസ്
ഭൂമിമലയാളം രാഹുൽ
പറയാൻ മറന്നത് മണികണ്ഠൻ
മദ്ധ്യ വേനൽ പ്രവീൺ
2010 പോക്കിരിരാജ വരുൺ
മമ്മി ആന്റ് മീ ഫ്രെഡ്ഡി
യുഗപുരുഷൻ കൊച്ചുതമ്പുരാൻ
ചാവേർപ്പട അഭിമന്യു
2011 ഭഗവതിപുരം വിശ്വനാഥൻ
2012 ഭൂമിയുടെ അവകാശികൾ
ഹീറോ ഗൗതം മേനോൻ
ട്രിവാൻഡ്രം ലോഡ്ജ് സതീശൻ
ബാങ്കിംഗ് അവേഴ്സ് 10 ടു 4 കവർച്ചക്കാരൻ
വീണ്ടും കണ്ണൂർ ഹസ്സൻകുട്ടി MLA
പ്രഭുവിന്റെ മക്കൾ രാജയോഗി സുഖദേവ്
2013 അന്നും ഇന്നും എന്നും പ്ലംബർ നിയാസ്
ഓഗസ്റ്റ് ക്ലബ്ബ് കിഷോർ
ഹോട്ടൽ കാലിഫോർണിയ
ബഡ്ഡി ബിജു പട്ടാമ്പി
ഡേവിഡ് & ഗോലിയാത്ത് സണ്ണിയുടെ സുഹൃത്ത്
ഡി കമ്പനി റിപ്പോർട്ടർ വേണു (ഗ്യാങ്സ് ഓഫ് വടക്കുംനാഥൻ segment)
ഏഴ് സുന്ദര രാത്രികൾ റോയ്
2014 1983 മഞ്ജുളയുടെ ഭർത്താവ്
ആംഗ്രി ബേബീസ് ഇൻ ലവ് ദീപക്
അപ്പോത്തിക്കരി ഡോക്ടർ റഹീം
ദി ഡോൾഫിൻസ് സലൂട്ടൻ
2015 ഒന്നും ഒന്നും മൂന്ന് വിവേക്
എന്റെ സിനിമ സിനിമ നടൻ
അനാർക്കലി രാജീവ്
2017 ഹണി ബീ 2 : സെലിബ്രേഷൻസ്[12] വിനീത്
ഹണി ബീ 2.5 അരുൺ
പുത്തൻപണം ആർട്ടിസ്റ്റ്
2018 കമ്മാര സംഭവം[13] മാധ്യമ പ്രവർത്തകൻ
ഒരു കുപ്രസിദ്ധ പയ്യൻ അൻവർ
2019 ഇളയരാജ[14] തിരുമേനി
സത്യം പറഞ്ഞാ വിശ്വസിക്കുവോ ?[15] ഗീതയുടെ സഹോദരൻ
അണ്ടർ വേൾഡ്[16] സഖാവ് മുല്ലേപ്പള്ളി സദാശിവൻ
ഡ്രൈവിംഗ് ലൈസൻസ്[17] സിനിമാ സംവിധായകൻ
2020 അഞ്ചാം പാതിര[18] ഫാദർ ബെനറ്റ് ഫ്രാങ്കോ
2021 സുനാമി സി.ഐ. ബെർണാഡ്
2022 സുന്ദരി ഗാർഡൻസ് അജിത്

അവലംബം തിരുത്തുക

  1. https://m3db.com/film/life-beautiful-malayalam-movie
  2. https://www.themoviedb.org/person/541344-arun
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-11-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-11-20.
  4. https://en.m.wikipedia.org/wiki/St._Paul%27s_College,_Kalamassery
  5. "സിനിമ തന്ന ഭാഗ്യങ്ങളും നഷ്ടങ്ങളും: അരുണുമായി ദീർഘസംഭാഷണം". March 7, 2020.
  6. https://m3db.com/film/life-beautiful-malayalam-movie
  7. https://malayalam.filmibeat.com/reviews/030104forthepeople.html
  8. https://m3db.com/film/2936
  9. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-11-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-11-20.
  10. https://ratheesh.livejournal.com/308738.html
  11. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-11-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-11-20.
  12. https://newsable.asianetnews.com/entertainment/10-reasons-you-should-not-miss-this-movie-honey-bee-2
  13. https://malayalam.samayam.com/malayalam-cinema/movie-review/kammara-sambhavam-malayalam-movie-review-and-rating/moviereview/63765106.cms
  14. https://malayalam.indianexpress.com/entertainment/ilayaraja-malayalam-movie-review-ratinng-guinness-pakru-gokul-suresh/
  15. https://timesofindia.indiatimes.com/entertainment/malayalam/movie-reviews/sathyam-paranja-vishwasikuvo/movie-review/70189431.cms
  16. https://www.thehindu.com/entertainment/movies/arunkumar-aravind-on-his-new-release-underworld/article29840766.ece
  17. http://veeyen.com/film-reviews/driving-licence-2019-malayalam-movie-review-veeyen/
  18. https://www.manoramaonline.com/movies/movie-reviews/2020/01/10/anjaam-pathira-movie-review-midhun-manuel-thomas-kunchako-boban.html

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അരുൺ_(നടൻ)&oldid=3862537" എന്ന താളിൽനിന്ന് ശേഖരിച്ചത്