പതാക
അധികാരത്തിന്റേയോ അധീശത്വത്തിന്റേയോ ചിഹ്നമായ ഒരു അടയാളമോ നിറമോ, സാധാരണ രീതിയിൽ ഒരു തുണിയിൽരേഖപ്പെടുത്തി, വിളംബരം ചെയ്യാനാണ് പതാക ഉപയോഗിക്കുന്നത്. ഒരു ദണ്ഡിന്റെ അറ്റത്ത് കെട്ടി, വീശിക്കാണിച്ചുകൊണ്ടോ, ഉയരത്തിൽ കെട്ടുനിർത്തിയോ, ശരീരത്തിൽ വസ്ത്രങ്ങളിലും മറ്റും ധരിച്ചുകൊണ്ടോ ഇവ പ്രദർശിപ്പിച്ചുവരുന്നു. ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനും പതാക ഉപയോഗിക്കുന്നു. പതാകകൾ ആദ്യമായി ഉപയോഗിച്ചത് യുദ്ധക്കളങ്ങളിലാണ്. രാജ്യങ്ങളുടെ ദേശീയ പതാകകൾ ദേശീയപ്രാധാന്യമുള്ളതും ദേശസ്നേഹത്തെ കാണിക്കുന്നതുമാണ്.
പതാകകളെ കൊടികൾ എന്നും പറയാറുണ്ട്.
പലതരം പതാകകൾതിരുത്തുക
പുറം കടലുകളിൽ കപ്പലുകളും ബോട്ടുകളും ഏത് രാജ്യത്തിന്റേതാണെന്ന് തിരിച്ചറിയുന്നതിനും വളരെയകലെ നിന്ന് തന്നെ കാണുന്നതിനും ഉയരത്തിൽ പതാകകൾ കെട്ടാറുണ്ട്. കളിക്കളങ്ങളുടെ അതിരുകൾ നിർണ്ണയിക്കുന്നതിനും കാൽപന്തുകളിയിൽ കളിക്കളത്തിന് വശങ്ങളിൽ നിന്ന് കളികൾ നിയന്ത്രിക്കുന്നവരും പതാകകൾ ഉപയോഗിക്കാറുണ്ട്. രാഷ്ട്രീയ പാർട്ടികളും മതങ്ങളും സംഘടനകളും, സ്വന്തം അസ്തിത്വവുമായി ബന്ധപ്പെടുത്തി, പല തരത്തിലുള്ള പതാകകൾ ഉപയോഗിക്കാറുണ്ട്.
സമാനതകളുള്ള ചില ദേശീയപതാകകൾതിരുത്തുക
American state of Texas
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- World Flags List & World map
- Flags of the world, Flag images