ബാങ്കിംഗ് അവേഴ്സ് 10 ടു 4
മലയാള ചലച്ചിത്രം
കെ. മധു സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് ബാങ്കിംഗ് അവേഴ്സ് 10 ടു 4. അനൂപ് മേനോൻ, ജിഷ്ണു രാഘവൻ , ശങ്കർ, മേഘന രാജ്, അശോകൻ, കൈലാഷ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സുമേഷ്, അമൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ലിമോ ഫിലിംസിന്റെ ബാനറിൽ സ്റ്റീഫൻ പത്തിക്കലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.
ബാങ്കിംഗ് അവേഴ്സ് 10 ടു 4 | |
---|---|
സംവിധാനം | കെ. മധു |
നിർമ്മാണം | സ്റ്റീഫൻ പത്തിക്കൽ |
രചന | സുമേഷ്-അമൽ |
അഭിനേതാക്കൾ | |
സംഗീതം | രാജാമണി (പശ്ചാത്തലസംഗീതം) |
ഛായാഗ്രഹണം | സാലൂ ജോർജ്ജ് |
ചിത്രസംയോജനം | പി.സി. മോഹൻ |
സ്റ്റുഡിയോ | ലിമോ ഫിലിംസ് |
വിതരണം | ലിമോ ഫിലിംസ് ത്രൂ വൈശാഖ് സിനിമ |
റിലീസിങ് തീയതി | 2012 ഒക്ടോബർ 5 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 113 മിനിറ്റ് |
ഇതിവൃത്തം
തിരുത്തുകഒരു ബാങ്കിനുള്ളിൽ നടക്കുന്ന കൊലപാതകവും കുറ്റാന്വേഷണം ബാങ്കിംഗ് മണിക്കൂറുകളിൽ തന്നെ പൂർത്തിയാക്കി കുറ്റവാളിയെ കണ്ടുപിടിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കൾ
തിരുത്തുക- അനൂപ് മേനോൻ – ശ്രാവൺ വർമ്മ
- മേഘന രാജ് – രേവതി വർമ്മ
- ജിഷ്ണു രാഘവൻ – അവിനാഷ് ശേഖർ
- കൈലാഷ് – അജയ് വാസുദേവൻ
- അശോകൻ – സൽമാൻ അസ്ഹറുദ്ദീൻ / അച്ചൻ
- രാഘവൻ
- ശങ്കർ
- ടിനി ടോം – ഇടിക്കുള സ്റ്റീഫൻ
- വിജയ് മേനോൻ – ഡോ. ജോൺ
- അരുൺ
- നിശാന്ത് സാഗർ
- മുന്ന – രാഹുൽ
- കൃഷ്ണ – ബാങ്ക് മാനേജർ
- മിഥുൻ രമേഷ് – വിഷ്ണു രാമചന്ദ്രൻ
- സുധീഷ് – രവികുമാർ
- വിഷ്ണുപ്രിയ
- സരയു
- ഷഫ്ന – മെറിന
- ജയകൃഷ്ണൻ – ഹരി
- ലക്ഷ്മിപ്രിയ – ലക്ഷ്മി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ബാങ്കിംഗ് അവേഴ്സ് 10 ടു 4 – മലയാളസംഗീതം.ഇൻഫോ