ബാബു ആന്റണി
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു..
ബാബു ആന്റണി | |
---|---|
![]() കരിങ്കുന്നം സിക്സസ് എന്ന സിനിമയിൽ | |
ജനനം | |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ബോബ് അന്റണി |
തൊഴിൽ | സിനിമാനടൻ, സംവിധായകൻ |
സജീവ കാലം | 1986–ഇന്നുവരെ |
വെബ്സൈറ്റ് | www |
കോട്ടയം ജില്ലയിലെ പൊൻകുന്നം എന്ന പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലൻ വേഷങ്ങളെ തന്റേതായ ഒരു ശൈലിയിൽ അനശ്വരമാക്കിയിരുന്നു. വൈശാലി, സായാഹ്നം, അപരാഹ്നം എന്നിവ പ്രധാന ചിത്രങ്ങളാണ്.
യഥാത്ഥ ജീവിതത്തിൽ അദ്ദേഹം ഷോട്ടോക്കാൻ കരാട്ടെയിൽ 5th ഡാൻ ബ്ലാക് ബെൽറ്റ് ആണ്.
തിരഞ്ഞെടുത്ത ചിത്രങ്ങൾതിരുത്തുക
പുറമേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Babu Antony എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |