നിത്യ ദാസ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാള ചലച്ചിത്ര അഭിനേത്രിയാണ് നിത്യാ ദാസ്. (ഇംഗ്ലീഷ്:Nithya Das) 2000 ത്തിന്റെ ആദ്യവർഷങ്ങളിൽ മലയാള സിനിമയിൽ സജീവമായിരുന്ന നിത്യ ഇപ്പോൾ മലയാളം, തമിഴ് ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.

നിത്യ ദാസ്
ജനനം
നിത്യ ദാസ്

22 May1981 (1981-05-22) (43 വയസ്സ്)
തൊഴിൽചലച്ചിത്ര നടി
ജീവിതപങ്കാളി(കൾ)അർവിന്ദ് സിങ്ങ് (2007–present)
കുട്ടികൾനൈന
മാതാപിതാക്ക(ൾ)മോഹൻ ദാസ്

അഭിനയ ജീവിതം

തിരുത്തുക

നിത്യ ദാസ് 2000-കളുടെ തുടക്കത്തിൽ സിനിമാ മേഖലയിൽ സജീവമായിരുന്നു .[1] 2001ൽ ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് അവർ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.[2][3] ഈ വിജയ ചിത്രത്തിന് ശേഷം കലാഭവൻ മണിയോടൊപ്പം കൺമഷിയിൽ അഭിനയിച്ചു. ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യ കിരീടം, നരിമാൻ എന്നിവയാണ് മലയാളത്തിലെ അവരുടെ മറ്റ് ചിത്രങ്ങൾ.[4] സിനിമാ വ്യവസായത്തിലെ ടാലന്റ് സെർച്ച് പ്രോഗ്രാമിൽ നിരവധി അപേക്ഷകരിൽ നിന്നുമാണ് അവരെ തിരഞ്ഞെടുത്തത്. സൂര്യ ടിവി, കൈരളി ടിവി, സൺ ടിവി, ജയ ടിവി എന്നിവയിലെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. 2022ൽ പുറത്തിറങ്ങുന്ന പള്ളിമണി എന്ന ചിത്രത്തിലൂടെ പതിനാല് വർഷങ്ങൾക്ക് ശേഷം അവർ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു.[5]

സ്വകാര്യ ജീവിതം

തിരുത്തുക

2007 ജൂൺ 17 ന് ഗുരുവായൂരിൽ വെച്ചാണ് നിത്യ ദാസ് അരവിന്ദ് സിംഗ് ജംവാളിനെ വിവാഹം കഴിച്ചത്.[6] 2005ൽ അരവിന്ദ് ഫ്‌ളൈറ്റ് ക്രൂ അംഗമായിരുന്ന ഇന്ത്യൻ എയർലൈൻസിൽ ചെന്നൈയിലേക്ക് പോകുമ്പോഴാണ് നിത്യ ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. 2008-ൽ ജനിച്ച നൈന ജംവാൾ എന്ന മകളും 2018-ൽ ജനിച്ച നമൻ സിംഗ് ജംവാളുമാണ് ദമ്പതികൾക്ക്.[7] കശ്മീരിൽ സ്ഥിരതാമസമാക്കിയ ഇവർ ഇപ്പോൾ കോഴിക്കോട്ടേക്ക് താമസം മാറി.[8][9]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
2001 ഈ പറക്കും തളിക ഗായത്രി/ബസന്തി മികച്ച പുതുമുഖ നദിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ്
നരിമാൻ ശ്രുതി
2002 കുഞ്ഞിക്കൂനൻ സ്വപ്ന വധു "കുഞ്ഞന്റെ പെണ്ണ്" എന്ന ഗാനത്തിൽ
കണ്മഷി സേതുലക്ഷ്മി (കണ്മഷി)
2003 ബാലേട്ടൻ ദേവകി
ചൂണ്ട അനിത
വരും വരുന്നു വന്നു പൊടിമോൾ
2004 ഫ്രീഡം ശാലിനി
മാറാത്ത നാട് താഹിറ
കഥാവശേഷൻ ശ്രീദേവി
2005 ഹൃദയത്തിൽ സൂക്ഷിക്കാൻ നന്ദിത
ചൊല്ലിയാട്ടം അജ്ഞാതം
2007 നഗരം പൂങ്കൊടി
സൂര്യകിരീടം ഊർമ്മിള
2023 പള്ളിമണി അവന്തിക

തമിഴ് & തെലുഗു

തിരുത്തുക
വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2005 123 ഫ്രം അമലാപുരം അശ്വിനി തെലുഗു
പൊൻ മേഖലൈ[10] മേഖല തമിഴ്
2006 മനതോടു മഴൈക്കാലം സത്യ തമിഴ്
2023 പോപ്‌കോൺ സമീറനയുടെ അമ്മ തെലുഗു
2023 സ്‌കണ്ട ശ്രീലീലയുടെ അമ്മ തെലുഗു

ടെലിവിഷൻ

തിരുത്തുക

പരമ്പരകൾ

തിരുത്തുക
വർഷം ചിത്രം കഥാപാത്രം ചാനൽ ഭാഷ
2007 ശ്രീ അയ്യപ്പനും വാവരും ആയിഷ സൂര്യ ടി.വി. മലയാളം
2008 മനപ്പൊരുത്തം മായ കൈരളി ടി.വി. മലയാളം
2009–2012 ഇദയം നന്ദിനി സൺ ടി.വി. തമിഴ്
2010 ഇന്ദ്രനീലം ഗീതാഞ്ജലി/ഗീതു സൂര്യ ടി.വി. മലയാളം
2013 കാട്രിനിലെ വരും ഗീതം ഗായത്രിയുടെ സഹോദരി സൺ ടി.വി. തമിഴ്
2014–2015 അക്ക സീത ജയ ടി.വി. തമിഴ്
2012–2017 ഭൈരവി ആവിഗളുക്കു പ്രിയമാനവൾ ഭൈരവി സൺ ടി.വി. തമിഴ്
2016–2017 ഒറ്റച്ചിലമ്പ് സ്യമന്തകം/സീമന്തിനി മഴവിൽ മനോരമ മലയാളം
2018 അഴക് ഐശ്വര്യ സൺ ടി.വി. തമിഴ്
2020–ഇതുവരെ കണ്ണാന കണ്ണേ യമുന ഗൗതം സൺ ടി.വി. തമിഴ്
2021 അൻബേ വാ യമുന ഗൗതം സൺ ടി.വി. തമിഴ്
2021 തിങ്കൾകലമാൻ നടി നിത്യദാസ് സൂര്യ ടി.വി. മലയാളം
വർഷം തലക്കെട്ട് റോൾ ചാനൽ ഭാഷ
2007 സ്റ്റാർ സിങ്ങർ അതിഥി ഏഷ്യാനെറ്റ് മലയാളം
2017 യുവേഴ്സ് ട്രൂലി അതിഥി മാതൃഭൂമി ന്യൂസ്
2018-2019 ശ്രേഷ്ഠഭാരതം അവതാരക അമൃത ടി.വി.
2018 ആനീസ് കിച്ചൺ അതിഥി അമൃത ടി.വി.
2018 ഒന്നും ഒന്നും മൂന്ന് അതിഥി മഴവിൽ മനോരമ
2020 കോമഡി സ്റ്റാർസ് സീസൺ 2 വിധികർത്താവ് ഏഷ്യാനെറ്റ്
വണക്കം തമിഴാ അതിഥി സൺ ടി.വി. തമിഴ്
2021 വാടാ ടാ സ്വയം സൺ മ്യൂസിക്
സ്റ്റാർ മാജിക് മെന്റർ ഫ്ലവേഴ്‌സ് മലയാളം
സൂപ്പർ പവർ മെന്റർ ഫ്ലവേഴ്‌സ്
2022 റെഡ് കാർപെറ്റ് മെന്റർ അമൃത ടി വി
2022 അമ്മമാരുടെ സംസ്ഥാന സമ്മേളനം മെന്റർ ഫ്ലവേഴ്‌സ്
2022-2023 ഞാനും ഞാനുമെന്റാളും ജഡ്ജ് സീ കേരളം
2023 കട്ടുറുമ്പ് 2 ജഡ്ജ് ഫ്ലവേഴ്‌സ്

മറ്റ് പ്രവൃത്തികൾ

തിരുത്തുക

വനിതാ മാഗസിൻ, ആച്ചി മസാല, ഹാപ്പി കിഡ്‌സ് മാസിക തുടങ്ങിയ ചില പരസ്യങ്ങളിലും അഭീഷ്ട വരദായിനി, ചോറ്റാനിക്കര വരലക്ഷ്മി തുടങ്ങിയ ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

  1. "இவ்ளோ இளமையான அம்மா எங்கயாச்சும் இருக்காங்களா? 'கண்ணான கண்ணே' நித்யா தாஸ்".
  2. "Ee Parakkum Thalika actress Nithya Das' dance is now trending on social media - Times of India".
  3. "What happened later in the life of all the actresses who came as Dileep's heroine". 17 Sep 2020.
  4. "മഞ്ഞ പുതച്ച കടുകുപാടങ്ങൾക്കിടയിലൂടെ; യാത്രാവിശേഷങ്ങളുമായി നിത്യ ദാസ്".
  5. "Nithya Das to make her comeback to the Malayalam film industry with the film 'Pallimani'". The Times Of India. 3 December 2021. Retrieved 14 December 2021.
  6. "Nithya Das marries sweetheart". Filmibeat.com. 19 June 2007. Retrieved on 29 November 2015.
  7. "Mangalam-varika-6-May-2013". mangalamvarika.com. Archived from the original on 2022-01-06. Retrieved 31 October 2013.
  8. "ബസന്തി ഹാപ്പിയാണ്,16 വർഷങ്ങൾക്കിപ്പുറവും!!".[പ്രവർത്തിക്കാത്ത കണ്ണി]
  9. "Marriage registration of actress declined". behindwoods.com. 27 June 2007. Retrieved 5 September 2019.
  10. "Glamour for Nityadas too". indiaglitz.com. 9 February 2006. Retrieved 5 September 2019.
"https://ml.wikipedia.org/w/index.php?title=നിത്യ_ദാസ്&oldid=4010099" എന്ന താളിൽനിന്ന് ശേഖരിച്ചത്