ഉപയോക്താവിന്റെ സംവാദം:Georgekutty/പത്തായം
നമസ്കാരം Georgekutty !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
ഇത്
തിരുത്തുകതാളിന്റെ പേരു മാറ്റാൻ
തിരുത്തുകപ്രിയ സുഹൃത്തേ, ഉപയോക്തൃനാമം മാറ്റേണ്ടത് ബ്യൂറോക്രാറ്റാണ്. ഞാനഭ്യർത്ഥിക്കാം. --ജേക്കബ് 13:37, 4 ഡിസംബർ 2007 (UTC)
E-mail address Confirmation
തിരുത്തുകഇ-മെയിൽ വിലാസം confirm ചെയ്യാൻ ദയവായി ഇ-മെയിലിൽ ലഭിച്ച കണ്ണിയിൽ നേരിട്ട് ഞെക്കുന്നതിനു പകരം പ്രസ്തുത ലിങ്ക് ബ്രൗസറിൽ കോപ്പി-പേസ്റ്റ് ചെയ്ത ശേഷം എന്റർ അടിക്കുക. --ജേക്കബ് 13:38, 4 ഡിസംബർ 2007 (UTC)
- ഇ-മെയിലിൽ കിട്ടിയ ആ ലിങ്ക് എന്റെ സംവാദംതളിൽ ഒന്നു കോപ്പി ചെയ്ത് ഇടാവോ. ശരിയാക്കിത്തരാം. --ജേക്കബ് 18:30, 6 ഡിസംബർ 2007 (UTC)
സംവദിക്കാൻ
തിരുത്തുകപ്രിയ ജോർജ് കുട്ടി. മറ്റൊരാൾക്ക് സന്ദേശങ്ങൾ അയക്കാൻ അയാളൂടെ സംവാദം താൾ(മുകളിലെ രണ്ടാമത്തെ ലിങ്ക്) ഉപയോഗിക്കണമ്മ്. പിന്നെ ഒപ്പ് ഇടാൻ മുകളിലെ ബട്ടനുകളിലെ അവസാനത്തെ ബട്ടനുപയോഗിക്കുകയോ, നാല് ~~~~ ഉപയോഗിക്കുകയോ ചെയ്യുക. --ചള്ളിയാൻ ♫ ♫ 16:23, 7 ഡിസംബർ 2007 (UTC)
ശ്രദ്ധിക്കുക
തിരുത്തുകമാഷെ ഈ ലിങ്കിൽ ഞെക്കുക. താങ്കൾക്ക് ഏതെങ്കിലും വിധത്തിൽ പ്രയോജനകരമായിരിക്കും എന്ന് കരുതുന്നു.--സുഗീഷ് 20:29, 8 ഡിസംബർ 2007 (UTC)
പേര് മാറ്റൽ
തിരുത്തുകജോർജ്ജ് കുട്ടി എന്ന് ഒരു അംഗത്വം വിക്കിപീഡിയയിൽ ഉള്ളതിനാൽ പേര് മാറ്റുക സാധ്യമല്ല. ദയവായി ക്ഷമിക്കുക.--പ്രവീൺ:സംവാദം 03:39, 11 ഡിസംബർ 2007 (UTC)
അന്ത്യകൂദാശ
തിരുത്തുകഅന്ത്യകൂദാശ എന്ന ലേഖനം ഞാൻ കേട്ടറിവു വച്ചെഴുതിയതാണ്. ഇതു ശരിയാണോ എന്നൊന്നു നോക്കിയിട്ട് അടച്ചുപ്രൂശ്മയെപ്പറ്റി (ഇതൊരു നാട്ടുപ്രയോഗമാണെന്നു തോന്നുന്നു) കൂടുതൽ വിവരങ്ങൾക്കൂടി ചേർക്കാമെങ്കിൽ വളരെ ഉപകാരമായിരുന്നു.. --ജേക്കബ് 20:38, 15 ഡിസംബർ 2007 (UTC)
സൂനഹദോസ്
തിരുത്തുകപ്രിയ ജോർജ്ജ്കുട്ടി. ഉദയംപേരൂർ സൂനഹദോസ് എന്ന ലേഖനം ഞാൻ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഗ്രന്ഥങ്ങൾ വായിച്ച് എഴുതിയതാണ്. ആ വിഷയത്തിൽ (അതിൽ എന്നല്ല വിക്കിയിലെഴുതുന്ന മറ്റു വിഷയങ്ങളിലും) എനിക്ക് ആധികാരികമായ ജ്ഞാനം ഇല്ല. റഫറൻസുകൾ നോക്കി എഴുതി എന്ന്മാത്രം. അതിൽ കൂടുതൽ അറിവുള്ളവർ റഫറൻസുകൾ സഹിതം തിരുത്തും എന്നെനിക്കറിയം. താങ്കൾ അത് ചെയ്യുന്നെങ്കിൽ സന്തോഷം. എങ്കിലും റഫറസുകൾ നൽകാൻ ശ്രമിക്കുക.നന്ദി --ചള്ളിയാൻ ♫ ♫ 12:30, 17 ഡിസംബർ 2007 (UTC)
- മാഷ്, ചള്ളിയാന്റെ താളിൽ നൽകിയ സംവാദം ശ്രദ്ധിച്ചു. ഉത്തമ ബോദ്ധ്യമുള്ള കാര്യങ്ങൾക്ക് റഫറൻസ് നൽകേണ്ട എന്നു തന്നെയാണ് ശരിയായ നിലപാട്. എന്റേയും നിലപാട് അതുതന്നെയാണ്. പിന്നെ ആരെങ്കിലും തെളിവ് ആവശ്യപ്പെട്ടാൽ അത് ആർക്കും നൽകാവുന്നതുമാണ് മാഷ്‍ക്ക് മാത്രമല്ല എനിക്കും മാഷ്‍ വരുത്തിയ മാറ്റങ്ങൾക്ക് തെളിവ് നൽകാവുന്നതാണ്. ആയതിനാൽ തെളിവ് എന്നു കേൾകുമ്പോൾ വിഷമിക്കേണ്ടതില്ല. എനിക്കും തെളിവ് അലർജിയായിരുന്നു. ഇപ്പോൾ ഞാൻ എഴുതിയതാണെങ്കിലും വായിക്കുമ്പോൾ എവിടെയെങ്കിലും സ്വരച്ചേർച്ച ഇല്ല എന്നു തോന്നുകയാണെങ്കിൽ പരമാവധി തെളിവ് നൽകാറുമൂണ്ട്. തെളിവ് ചിലപ്പോൾ കളിയാക്കാറുണ്ട് എന്ന് തോന്നുമെങ്കിലും !!! ??? ഭാവുകങ്ങളോടെ--സുഗീഷ് 20:02, 17 ഡിസംബർ 2007 (UTC)
കര്യമാത്രപ്രസക്തമഅയ തിരുത്തലുകൾ വരുത്തുമ്പോൾ മാത്രം റഫറൻസ് നൽകിയാൽ മതി. അഞ്ചുവണ്ണം മണിഗ്രാമം ഞാൻ എഴുതിയപ്പോൾ തെറ്റു വന്നതു തന്നെയാണ്. അത് തിരുത്തുന്നതിൻ റഫറസ്ൻ വേണ്ട. ബെയ്‌ലിയുടെ ലേഖനത്തിലെ പടത്തിനുകീഴെ ഒരു ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന ലെജൻഡ് ആണ് ഞാൻ ചേർത്തത്. ഞാൻ മുന്നേ സൂചിപ്പിച്ച പോലെ ബെയ്ലിയെക്കുറിച്ചും ഞാൻ ഈയിടെയാണ് വായിച്ചത്. ഇനിയും മരു റഫറൻസുകൾ വായിക്കുമ്പോഴാണ് ഒരു പ്ക്ഷേ തെറ്റുകൾ മനസ്സിലാവുക. താങ്കള് ഇത്തരം വിഷയങ്ങളിൽ അറിവുള്ളയാളെന്ന നിലയിൽ തിരുത്തുകൾ വരുത്തുന്നതിൽ സന്തോഷമേയുള്ളൂ. ലേഖനം അതിൽ കൂടുതൽ എഴുതിയ ആൾ എന്ന നിലക്ക് ഒരുത്തനും അവകാശപ്പെടതല്ല. അത് എല്ലാവർക്കും വേണ്ടിയുള്ളതല്ലേ. ലേഖനം മികച്ചതാകുന്നതിൽ എന്നും സന്തോഷമേയുള്ളൂ. റഫറൻസ് കൊടുക്കുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മറക്കേണ്ട.challiyan(at)gmail ഇൽ ഞാൻ എപ്പോഴും ഉണ്ടാകും. --ചള്ളിയാൻ ♫ ♫ 02:14, 18 ഡിസംബർ 2007 (UTC)
- തെരഞ്ഞെടുത്ത ലേഖനത്തിലെ വലിയൊരു തെറ്റ് തിരുത്തിയതിന് അഭിനന്ദനങ്ങൾ --Vssun 11:59, 18 ഡിസംബർ 2007 (UTC)
ഈ തിരുത്തൽ ശ്രദ്ധിക്കുന്നത് Reference നൽകുന്നതിന് ഭാവിയിൽ സഹായകരമായേക്കും. --ജേക്കബ് 22:10, 21 ഡിസംബർ 2007 (UTC)
- ഒരേയൊരു പുസ്തകത്തെ ആസ്പദമാക്കി ലേഖനത്തെ എഴുതിയാൽ അത് പോയന്റ് ഓഫ് വ്യൂ ആകില്ലേ. രണ്ടു മൂന്ന് വ്യത്യസ്ത സോർസുകൾ ഇല്ലാതെ പോയന്റ് ഓഫ് വ്യൂ നീക്കാനാവില്ല. --202.164.149.128 02:38, 24 ഡിസംബർ 2007 (UTC)
പ്രിയ ജോർജ്ജ് കുട്ടി,
സംവാദങ്ങൾ ശ്രദ്ധിക്കുന്നത് കൊണ്ടാണ് ഈ മറുപടി ഇപ്പോൾ എഴുതുന്നത്. ഒരു പുസ്തകം നോക്കി അതിനെ പറ്റി എഴുതുകയും, അതിനെ പറ്റി വിമർശനവൂം എഴുതുക എന്ന് പറയുന്നത് വിരോധാഭാസമല്ലേ. വിമർശനങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഏത് ആനുകാലികങ്ങളിൽ , സൈറ്റുകളിൽ ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട് എന്ന് കാണിച്ചാൽ ആ ലേഖനത്തിന് ശക്തി വരും. അതിനാണ് തെളിവ് ചോദിക്കുന്നത്. അല്ലാതെ താങ്കൾ റിവ്യൂ ചെയ്തത് ശരിയല്ല എന്ന് നീരൂപിക്കാനല്ല. താങ്കൾ നല്ല ലേഖനങ്ങൾ ആണ് എഴുതുന്നത്, അതിന് തെറ്റു കണ്ടു പിടിക്കുകയല്ല്ല. ക്രിസ്തുദേവാനൂകരണത്തെ വിമർശിച്ചൂം അനുകൂലിച്ചൂം വന്നിട്ടുള്ള ആധാരങ്ങാൾ ചേർത്താലേ ലേഖനത്തിൻറെ നിലവാരം വർദ്ധിക്കൂ. അല്ല്ലെങ്കിൽ ആ പുസ്തകം വായിച്ചിട്ടും അതിനെ കുറിച്ച് നേരിട്ടു അറിവുള്ളവർക്കു മാത്രമേ അത് ശരിയോ തെറ്റോ എന്ന് നിശ്ചയം ഉണ്ടാവൂ. വിക്കിയിൽ തെളിവ് ചോദിക്കുന്നത് അതിൻറെ നിലവാരം കൂട്ടുന്നതിന്നായിട്ടാണ്.. കൂടുതൽ റഫറൻസ് വരുമ്പോൾ ഒരു ലേഖനത്തിൻറെ ക്രെഡിബിലിറ്റി വർദ്ധിക്കും. --ചള്ളിയാൻ ♫ ♫ 16:10, 24 ഡിസംബർ 2007 (UTC)
- ഞാൻ ഇവിടെ മറുപടി നൽകിയിട്ടുണ്ട്. --ജേക്കബ് 16:27, 24 ഡിസംബർ 2007 (UTC)
ക്രിസ്തുദേവാനുകരണം
തിരുത്തുകമാഷെ, ചില സ്ഥലങ്ങളിൽ അല്പം ദുരൂഹത നിലനിൽക്കുന്നു എന്നു തോന്നുന്നു. ചിലപ്പോൾ എനിക്ക് ഈ വിഷയത്തിൽ അറിവില്ലാത്തതായിരിക്കാം കാരണം . ക്രിസ്തുദേവാനുകരണത്തിന്റെ ന്യൂ ഡെൽഹിയിൽ നിന്നറക്കിയ സെയിന്റ് പോൾസ് പതിപ്പ് (പ്രസിദ്ധീകരണ വർഷം കൊടുത്തിട്ടില്ല) ഇത്രയുമാണ് അവലംബമായി നൽകിയിരിക്കുന്നത്. വർഷം നൽകിയിട്ടില്ല എങ്കിലും പ്രസാധകരുടെ പേരും വിലാസവും കാണുമല്ലോ? അത് നൽകുക. അത് തെളിവ് ചോദിച്ച സ്ഥലങ്ങളിൽ നൽകിയാൽ മതി. കൂടാതെ ഈ വിഷയത്തേയോ ഈ പുസ്തകത്തേയോ പരാമർശിക്കുന്ന കാര്യങ്ങളേക്കുറിച്ച് ഏതെങ്കിലും പത്രം, ആനുകാലികം, വെബ്ബ് സൈറ്റ്, അങ്ങനെയുള്ളവയിൽനിന്നും ലഭിക്കുന്നുണ്ട് എങ്കിൽ അതും റഫറൻസായി നൽകാവുന്നതാണ്. തെളിവ് ചോദിക്കുന്നത് മനഃപൂർവ്വം അധിക്ഷേപിക്കുന്നതിനാണ് എന്ന് പലർക്കും (എനിക്കും) തോന്നിയിട്ടുണ്ട്. അത് മാനസികമായി പല അസ്വസ്ഥതകളും നൽകിയിട്ടുമുണ്ട്. അത് താങ്കൾ കാര്യമാക്കണ്ട. ഇവിടെ ജേക്കബ് നൽകിയതുപോലെയുള്ള മറുപടിമാത്രമേ എനിക്കും പറയാനുള്ളൂ. എങ്കിലും കഴിയുന്നത്ര റഫറൻസുകൾ നൽകുന്നത് നമുക്ക് ഈ ലേഖനം നന്നാക്കുന്നതിന് ഉപകരിക്കും എന്നു കരുതാം. ഇപ്പോ നേരത്തേയുണ്ടായിരുന്ന ഫലകങ്ങൾ മാറ്റിയിട്ടുണ്ട്. റഫറൻസ് നൽകാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ. കഴിവിന്റെ പരമാവധി റഫറൻസ് നൽകാൻ ശ്രമിക്കുക. അതായത് എനിക്ക് അറിയാവുന്ന വിഷയങ്ങൾ താങ്കൾക്ക് അറിയണമെന്നില്ല. അപ്പോൾ താങ്കൾക്കും തെളിവ് ചോദിക്കാം. തെളിവ് ചോദിക്കുന്നവർ അതിനു മുൻപ് ലേഖനം കഴിയുന്നതും നാലോ അഞ്ചോ തവണ വായിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം. അതിനാൽ ടെൻഷൻ അടിക്കാതിരിക്കുക. ഇനിയും എഴുതുക. കഴിന്നതും എഴുതുന്നവ ആധികാരികമായി(റഫറൻസുകൾ ചേർത്ത്) എഴുതുന്നതിന് ശ്രമിക്കുക. താങ്കൾ വിചാരിക്കും എതെന്താ ഇങ്ങനെയെന്ന്, അല്പം കഴിയുമ്പോൾ താങ്കളും എന്നെപ്പോലെയാകും. വായിക്കുന്നവർക്ക് മനസ്സിലായില്ല എങ്കിൽ റഫറൻസ് ചോദിക്കാം എന്നത് അനിവാര്യമായ കാര്യമാണ്. കഴിയുന്നതും തെളിവുകൾ നൽകുക. സസ്നേഹം--സുഗീഷ് 18:38, 24 ഡിസംബർ 2007 (UTC)
- '''<ref name="ref1">ക്രിസ്തുദേവാനുകരണം - പ്രസാധകർ :St. Pauls, Broadway, Ernakulam, 682 031; അച്ചടി - Rekha Printers New Delhi(പ്രസിദ്ധീകരണ വർഷം കൊടുത്തിട്ടില്ല)</ref>''' ഇതിൽ ''' നുശേഷം ''' വരെയുള്ള കാര്യങ്ങൾ തെളിവ് എന്ന് ചേർത്തിരിക്കുന്നിടത്ത് ചേർക്കുക. '''<ref name="ref1"/>''' എന്നായാലും മതി. അതിനുശേഷം തെളിവ് ചോദിച്ച സ്ഥലങ്ങളിൽ '''<ref name="ref1"/>'''നം, ഗ്രന്ഥസൂചി, അവലംബം, ആധാരസൂചി തുടങ്ങിയവയുടെ താഴെ എന്നു ചേർക്കുക. ശരിയാകും. അല്പം ശ്രമിക്കുക. തെറ്റിയാൽ നമുക്ക് ശരിയാക്കാം മാഷെ.--സുഗീഷ് 21:17, 24 ഡിസംബർ 2007 (UTC)
- കൊള്ളാം, നന്നായിട്ടുണ്ട്. ബാക്കിയുള്ളവയ്ക്കും അവലംബം "ref1" ന്റെ സ്ഥാനത്ത് ref2 എന്നോ ref3 എന്നോ റഫറ്ൻസുകളുടെ എണ്ണം അനുസരിച്ച് നൽകുക. ഭാവുകങ്ങളോടെ --സുഗീഷ് 22:05, 24 ഡിസംബർ 2007 (UTC)
എന്റെ അഭിപ്രായം ആ ലേഖനത്തിന്റെ സംവാദത്തിൽ കൊടുത്തിട്ടുണ്ട് ജോർജ്ജുകുട്ടി.. ആശംസകളോടെ --Vssun 12:06, 26 ഡിസംബർ 2007 (UTC)
- ക്രിസ്തുദേവാനുകരണം നന്നായിരിക്കുന്നു, ഭാവുകങ്ങൾ --Arayilpdas 17:13, 29 ഡിസംബർ 2007 (UTC)
പ്രിയ ജോർജ്ജുകുട്ടി,
ഇസ്ലാമിക ലേഖനങ്ങളിൽ ചില വാചകങ്ങൾ ഉപയോഗിക്കുന്നത് മദ്രസാലേഖനരുചി ഉളവാക്കുന്നവെന്ന അരോപണം ഉണ്ടായിരുന്നു. താങ്കൾ എഴുതിയ വരികളിൽ അതേ പോലുള്ള തോന്നൽ ഉണ്ടാവേണ്ട എന്ന് കരുതിയാണ് വിജ്ഞാനകോശത്തിൽ (ഞാനിന്നുവരെ കണ്ട് പരിചയിച്ചു എന്ന് തോന്നിയത്) മാറ്റിയത്. അതിൽ വ്യത്യാസം വരുത്തണമെങ്കിൽ ആവാം പക്ഷേ പേരെടുത്ത് പറഞ്ഞ് ചിലർ തിരുത്തുന്ന രീതി സഹിക്കാനാവുന്നില്ല, മാത്രവുമല്ല, മറ്റു തിരുത്തലുകൾ കൂടി റിവർട്ട് ചെയ്തു കളയുകയും ചെയ്തു. അതിനാലാണ് കുറച്ച് ഇമോഷണലായി തിരുത്തലുകൾ നടത്തിയത്. ക്ഷമ ചോദിക്കുന്നു. --ചള്ളിയാൻ ♫ ♫ 16:51, 31 ഡിസംബർ 2007 (UTC)
പുതുവത്സരാശംസകൾ
തിരുത്തുകനന്മ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.--സുഗീഷ് 18:33, 31 ഡിസംബർ 2007 (UTC)
താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 01:25, 1 ജനുവരി 2008 (UTC)
നന്ദി.തിരിച്ചും, ആശംസകൾ താങ്കൾക്കും കുടുംബത്തിനും നേരുന്നു. --ചള്ളിയാൻ ♫ ♫ 02:13, 1 ജനുവരി 2008 (UTC)
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Arayilpdas 03:14, 1 ജനുവരി 2008 (UTC)
ബന്യൻ
തിരുത്തുകസുഹൃത്തേ, ലേഖനത്തിൽ പുതുതായി ചേർത്ത ചില കാര്യങ്ങൾക്ക് unencylopedic tone ഉണ്ട്. ഉദാഹരണത്തിന് "ബന്യൻ മരണനദി കടന്ന് എന്ന ഭാഗത്ത്". മനസ്സിലാക്കാൻ കഴിവുള്ളവരോടു വിശദീകരിക്കേണ്ടല്ലോ. calicuter
ലേഖനത്തിന്റെ അവസാനഭാഗത്തിന് ഇപ്പോൾ പുതിയ രൂപമാണ്. ശ്രദ്ധിക്കുമല്ലൊ. Georgekutty 11:39, 2 ജനുവരി 2008 (UTC)
ലേഖനം കോപ്പി ചെയ്തപ്പോ വിക്കികോഡ് അടക്കം കോപ്പി ചെയ്തിരുന്നില്ല. ഞാൻ അതു ശരിയാക്കിയതായിരുന്നു.--ഷിജു അലക്സ് 19:20, 2 ജനുവരി 2008 (UTC)
pearls, swine etc.
തിരുത്തുകeh? Calipso 15:39, 3 ജനുവരി 2008 (UTC) ശ്രീമാന്, ചള്ളിയാനോടുള്ള കലിയൊക്കെ മാറി എനിക്കിപ്പോള് ചിരിയാണ്. ചള്ളിയാനൊന്നെന്നെ ഫോണില് വിളിച്ചു എന്നതു വരുത്തിയ മാറ്റം. ബ്ലോഗും ഞാന് പൂട്ടിയിട്ടു. അതുപക്ഷേ രസം കൊന്നു എന്നൊരു ഖേദവും ഉണ്ട്. ഗൌരവത്തിലെടുക്കേണ്ട. ഒക്കെ ഒരു ചാക്യാരൂത്ത്. Calipso 16:37, 9 ജനുവരി 2008 (UTC)
റോം, റോമാ സാമ്രാജ്യം, റോമൻ റിപ്പബ്ലിക്ക്, ക്രിസ്തുമതം എന്നീ ലേഖനങ്ങൾ പീറ് റിവ്യൂ ചെയ്യാമോ. താങ്കൾക്കുള്ള അറിവ് അവയെ ഇനിയും മികച്ചതാക്കട്ടേ.--ചള്ളിയാൻ ♫ ♫ 04:56, 10 ജനുവരി 2008 (UTC)
എല്ലാം ഒരു ജനറേഷൻ ഗ്യാപ്പ് അല്യോ? അതു കുറക്കാനുള്ള ശ്രമം നടത്തി അത്ര തന്നെ. അദ്ദേഹത്തിനും ആ ആശയം ഇഷ്ടമായി. --ചള്ളിയാൻ ♫ ♫ 15:54, 10 ജനുവരി 2008 (UTC)
ക്രിസ്ത്വാനുകരണം
തിരുത്തുകകഴിവതും ശ്രമിക്കാം. പക്ഷേ എന്റെ അറിവ് പരിമിതമാണ്. --ജേക്കബ് 12:12, 11 ജനുവരി 2008 (UTC)
വിരോധമില്ലെങ്കിൽ ജിടാക്കിൽ ചേർത്തോളൂ. എന്റെ ജിമെയിൽ ഐ ഡി- shijualexonline@gmail.com--ഷിജു അലക്സ് 04:36, 16 ജനുവരി 2008 (UTC)
ആവിലായിലെ തെരെസ
തിരുത്തുക- ..കമന്റുകൾ കണ്ട് താങ്കൾ ഭയപ്പെടേണ്ടാ.. :) നല്ല ലേഘനം, ഇനിയും എഴുതുക. കോണ്ട്രിബ്യൂട്ട് ചെയ്യുന്നതിലെ ആനന്ദം മനസ്സിലാക്കാത്തവരാണ് വിമർശിക്കുന്നത് എന്നും മനസ്സിലാക്കുക :) --Arayilpdas 08:32, 22 ജനുവരി 2008 (UTC)
ത്രിത്വം
തിരുത്തുകസംവാദം:ത്രിത്വം എന്ന താൾ നോക്കിയശേഷം അതിൽ ഉള്ള ആധികാരികമായ വിവരങ്ങൾ ത്രിത്വം എന്ന താളിൽ ചേർത്താൽ വളരെ ഉപകാരമായിരുന്നു. --ജേക്കബ് 09:54, 6 ഫെബ്രുവരി 2008 (UTC)
- വളരെ നന്ദി! അതു മതിയാവും. --ജേക്കബ് 12:38, 6 ഫെബ്രുവരി 2008 (UTC)
ഇടയ ലേഖനം വർത്തമാനകാലത്ത് ഏറ്റവും കൂടുതൽ കേട്ട ഒരു വാക്ക് ഇതിനെ പറ്റി ഒരു ലേഖനം വേണം.. താങ്കളാണ് ഈ വിഷയത്തിൽ ഒരു നല്ല ലേഖനം എഴുതാൻ യോഗ്യൻ....ശ്രമിക്കുമല്ലോ...ദിവസവും പത്രം വായിക്കുന്ന കൊച്ചു മോൻ ഇതിനെ കുറിച്ച് ചോദിക്കുമ്പോൾ എന്നെ പോലൊത്ത പാമരന്മാർക്ക് മറുപടി നൽകാൻ സാധിക്കുന്നില്ല... ഈ അടുത്ത് കൊച്ചുമോൻ ചോദിച്ചു അച്ചാ,,അച്ചാ... ഈ കമ്മ്യൂണിസവും ഇടയലേഖനവും തമ്മിൽ എന്താ ഇത്ര ശത്രുത? ഞാൻ വാ പൊളിച്ചു നിന്നു പോയി എൻറെ അച്ചായോ!!!--— ഈ തിരുത്തൽ നടത്തിയത് 67.159.44.134 (സംവാദം • സംഭാവനകൾ)
Name of the Rose
തിരുത്തുകചെയ്തിട്ടുണ്ട്. പിന്നെ ഇതു എങ്ങനെയാണു ചെയ്യുന്നതെന്നു കാണിക്കുവാൻ വേണ്ടീ ഞാൻ കുറച്ചു നാൾ മുൻപ് ഒരു വീഡിയോ ഉണ്ടാക്കിയിരുന്നു. അതിലേക്കുൾല ലിങ്ക് ഇതാണ് http://shijualexonline.googlepages.com/redirect.htm. അതൊന്നു നോക്കിയാൽ സംഗതി ചെയ്യുന്ന വിധം മനസ്സിലാവും. --ഷിജു അലക്സ് 18:34, 26 ഫെബ്രുവരി 2008 (UTC)
ഒരു സംശയം.
തിരുത്തുകവിക്കിയുമായി നേരിട്ടു ബന്ധമില്ല.എങ്കിലും ഒരു ചോദ്യം.. താങ്കളുടെ അഭിപ്രായമറിയാൻ താല്പര്യം. കേരളത്തിലെ ക്രിസ്ത്യാനികളുടെ താലി മാലയിൽ ആലില വന്നതിനു പിന്നിൽ എന്ത് എന്നറിയാമെങ്കിൽ പറഞ്ഞു തരുമല്ലോ. ചള്ളിയാൻ ♫ ♫ 15:39, 20 മാർച്ച് 2008 (UTC)
"കേരളത്തിലെ ക്രിസ്ത്യാനികളുടെ താലിമാലയുടെ ആകൃതി ആലിലയെ സൂചിപ്പിക്കുന്നുവെന്ന് ഞാൻ ഇതുവരെ ചിന്തിച്ചിരുന്നില്ല. കേരളസമൂഹത്തിന്റെ അഭേദ്യഭാഗമായ സുറിയാനിക്രിസ്ത്യാനികൾ, കേരളത്തിലെ മറ്റു ജനവിഭാഗങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള താലി, ചില്ലറ മാറ്റങ്ങളോടെ സ്വീകരിച്ചുവെന്നു മാത്രമേ ഞാൻ മനസ്സിലാക്കിയിട്ടുള്ളു. പ്രധാനമാറ്റം താലിയുടെ ഒരുവശത്തുള്ള കുരിശാണ്. നസ്രാണികളുടെ പൂർവികർ നമ്പൂതിരിമാരായിരുന്നുവെന്ന വാദം വെറും കെട്ടുകഥയാണെന്ന് ഏറെക്കുറെ ഉറപ്പാണ്. ആലിലയുടെ ആകൃതിയിലുള്ള താലി കേരളത്തിലെ ക്രിസ്ത്യാനികളുടെ Buddhist Past-നെ സൂചിപ്പിക്കുന്നുവെന്ന് വേണമെങ്കിൽ വാദിക്കാം. ബുദ്ധമതത്തിൽ ഏറെ പ്രാധാന്യമുള്ളതാണല്ലോ ആൽമരം. ബുദ്ധമതരാജ്യമായ ശ്രീലങ്കയിൽ ഞാൻ മൂന്നരവർഷം(2000 മുതൽ 2003 വരെ) താമസിച്ചിട്ടുണ്ട്. അവിടെ ആൽമരം വെട്ടുന്നത് ലഹളയിലേക്കു നയിക്കുന്നത് പോലും കണ്ടിട്ടുണ്ട്. അനുരാധപുരത്ത്, ബുദ്ധന് enlightenment കിട്ടിയ ഗയയിലെ ആൽമരത്തിന്റെ തൈയിൽ നിന്നുണ്ടായതെന്നു വിശ്വസിക്കപ്പെടുന്ന ഒരു വലിയ ആൽമരമുണ്ട്. അവിടം സന്ദർശിച്ചപ്പോൾ, ആ മരത്തോടു കാണിക്കുന്ന ആരാധന കണ്ട് അത്ഭുതം തോന്നി. അശോകന്റെ മകൾ സംഘമിത്ര കൊണ്ടുവന്ന് നട്ടതാണ് ആ മരമെന്നാണ് വിശ്വാസം. മറ്റൊന്നുകൂടി: സിൻഹള സ്ത്രീകളുടെ പരമ്പരാഗതവേഷത്തിന് നസ്രാണിസ്ത്രീകളുടെ ഞൊറിഞ്ഞുടുത്ത മുണ്ടും ചട്ടയും വേഷത്തോട് അത്ഭുതകരമായ സാമ്യമുണ്ട്. അതൊക്കെവച്ച് നസ്രാണികളുടെ പൂർവ്വികർ ബുദ്ധമതക്കാരായിരുന്നുവെന്ന് വാദിക്കാം. പക്ഷേ ഒരു പ്രശ്നമുണ്ട്. ക്രിസ്ത്യാനികളുടെ താലിയുടെ ആകൃതി ആലിലയുടേതാണെങ്കിൽ, കേരളത്തിലെ ഹിന്ദുക്കളുടെ താലിയുടെ ആകൃതിയും അതു തന്നെയല്ലേ? "
മറുപടിക്ക് നന്ദി. കേരളത്തിലുള്ള ക്രിസ്ത്യാനികൾക്ക് മാത്രമല്ല ബുദ്ധിസ്റ്റ് പാരമ്പര്യം മിക്കവാറും എല്ലാവർക്കും അതുണ്ട്. എന്റെ അഭിപ്രായത്തിൽ ക്രിസ്തുമതവും മുസ്ലീം മതവും പ്രചരിച്ച സമയത്ത് കേരളത്തിൽ പ്രബലമായ മതം ബുദ്ധമതം തന്നെയായിരുന്നു. അതിനാൽ തന്നെയാന് മറ്റുമതങ്ങൾ സ്വീകാരിക്കപ്പെടാൻ ഇടയായത് (ഹിന്ദുമതമായിരുന്നെങ്കിൽ അവരുടെ ഒഫെൻസീവ്നെസ്സിൽ മറ്റു മതങ്ങൾ മുളക്കില്ലായിരുന്നു)അശോകൻ ബുദ്ധമതം പ്രചരിപ്പ്പിക്കാൻ ശ്രിലങ്കയിൽ നിന്നും ബുദ്ധസന്യാസിമാരെ കൊണ്ടു വരുന്നതു വരെ ഇവിടേ ദ്രാവിഡ സംസ്കാരം തന്നെയായരുന്നു. അതിന് മാറ്റമുണ്ടായത് ബൗദ്ധർ വന്നശേഷമാണ്. കേരളത്തിൽി ഇന്ന് കാണുന്ന മിക്ക ക്ഷേത്രങ്ങളും അവർ പണിതതാണ്. ആയുര്വേദം കൂടെ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയ അവർടെ പഴയ പാരമ്പര്യം തന്നെ മരുന്ന് പ്രസാദമായി നൽകുന്ന നിരവധി ക്ഷേത്രങ്ങളിൽ കാണാം. ചന്ദനം നെറ്റിയിൽ പൂശുന്നതും മരുന്നായിട്ടാണ്.
ശ്രീലങ്കയിൽ മാത്രമല്ല ആൽ മരം കേരളത്തിലും തമിഴ്നാട്ടിലും വളരെ പരിശുദ്ധമാണ്. എന്താണ് അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നും മാത്രം. പലരും ഇന്ന് പല ദൈവങ്ങളെ അതുമായി ബന്ധിപ്പിക്കുന്നു. ബുദ്ധനു മുന്നേ ആലില യക്ഷനെ വാസസ്ഥലമായി ആരാധിച്ചിരുന്നു. അത് ദ്രാവിഡ സംസ്കാരത്തിൽ ബുദ്ധനുശേഷം അത് പരിശുദ്ധമായി. പക്ഷേ അപ്പോഴും നോക്കൂം യക്ഷനും യക്ഷിയും കേരളത്തില് എത്തരത്തിലാണ് വീക്ഷിക്കപ്പെടുന്നത്.
കേരളത്തിൽ ബുദ്ധമതമാണ് വഴിത്തിരിവ് ഉണ്ടാക്കിയത് എന്നു വിശ്വസിക്കുനനവനാണ് ഞാൻ. ജന്തുബലിയിലൂടെ രോഗപീഢകൾക്ക് പരിഹാരം കണ്ടിരുന്ന ദ്രാവിഡർക്ക് (കുറച്ച് ബ്രാഹ്മണരുണ്ടായിരുന്നെന്ന് വിസ്മരിക്കുന്നില്ല+ ആദിവാസികളും) ആയുർവേദത്തിലൂടെ ആശ്വാസം പകർന്ന ബുദ്ധമതത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതായാണ് സഞ്ചാരികൾ സൂചിപ്പിക്കുന്നത്. 8-)അം നൂറ്റാണ്ടുവരെ കേരളത്തിലെ മിക്ക രാജാക്കന്മാരും ബുദ്ധമതാനുയായികളായിരുന്നു എന്ന് അവരിൽ നിന്ന് വായിക്കാം.
ആലിലയുടെ പാലിഭാഷ സമാനമാണ് പട്ടം. രാജാവ് സ്ഥാനാരോഹണം ചെയ്യുമ്പോൾ തലയിൽ ആലില കെട്ടുകയായിരുന്ന് അന്നത്തെ രീതി. പട്ടാഭിഷേകം എന്ൻ മലയാളത്തിൽ പേരു വരാൻ കാരണം അതു തന്നെ. സ്ഥാനങ്ങൾ കൊടുത്തിരുന്ന രാജാവും ചെയ്തിരുന്നത് അതു തന്നെ പട്ടം കെട്ടിക്കൊടുക്കും. പട്ടക്കാരൻ ഉണ്ടായത് അങ്ങനെയാണ്. വിവാഹം ചെയ്യുമ്പോഴും ആലിലയയിരുന്നു വരൻ വധുവിന്റെ കഴുത്തിൽ കെട്ടിക്കൊടുക്കുന്നത്.
കേരളത്തിൽ ക്രിസ്തുമതം പ്രചരിച്ചത് ബുദ്ധർക്കിടയിൽ നിന്നാണ് എന്നാണ് എന്റെ വാദം. തോമാശ്ലീഹ നിർമ്മിച്ചു എന്ന് പറയുന്ന മിക്ക പള്ളികളും മലകളിലാണ് അല്ലെങ്കിൽ കാടുകളിൽ മുസ്ല്ലിങ്ങൾക്കു പള്ളികൾ ഒഴിഞ്ഞു കൊടുത്തതും മറ്റാരുമല്ല ബൗദ്ധരാണ്. തോമാശ്ലീഹ വന്നു എന്നത് ശരിയാണെങ്കിൽ അദ്ദേഹം പരിവർത്തനം ചെയ്തിരിക്കുക ഇവിടത്തെ മതപുരോഹിതന്മാരെ ആയിരിക്കണം, അല്ലെങ്കിൽ രാജാവിനെ.. എങ്കിലേ പുതിയമതത്തിനു കൂടുതൽ സ്വീകാര്യത ഉണ്ടാവൂ... അന്നത്തെ മതം ബൗദ്ധമതം ആയിരുന്നു എന്നതും ഹിന്ദുക്കൾക്ക് ക്ഷേത്രങ്ങളേ ഉണ്ടാക്കാനുള്ളത്ര ശേഷിയുണ്ടായിരുന്നില്ല എന്നും വാദിച്ചാൽ എനിക്കു കിട്ടൂന്ന ഉത്തരം കണ്ടേമ്പററി തിങ്കിങ്ങിനു വിരുദ്ധമാണ്. --ചള്ളിയാൻ ♫ ♫ 03:58, 21 മാർച്ച് 2008 (UTC)
വേലായുധൻ പണിക്കശ്ശേരിയുടെ സഞ്ചാരികൾ... എന്ന ഗ്രന്ഥത്തിൽ ഉണ്ട്.. ഞാൻ ആ ഗ്രന്ഥത്തിന്റെ താളുകൾ പടമായി അയച്ചു തരട്ടേ. പുസ്തകം എന്റെ സ്വന്തമല്ല. ലൈബ്രറിയിൽ നിന്നാൺ അല്ലെങ്കിൽ അയച്ചു തരാമായിരുന്നു. ഇ മെയിൽ വിലാസം തരുമോ? --ചള്ളിയാൻ ♫ ♫ 12:06, 4 ഏപ്രിൽ 2008 (UTC)
താങ്കൾ ആവശ്യപ്പെട്ട പുസ്തകത്തിന്റെ താളുകൾ അയച്ചിട്ടുണ്ട്. --ചള്ളിയാൻ ♫ ♫ 02:45, 5 ഏപ്രിൽ 2008 (UTC)
ത്രിത്വം
തിരുത്തുകഎന്റെ അറിവിൽ, കത്തോലിക്കാസഭയുടെ വിശ്വാസപ്രകാരം ആളത്വം എന്നതാണ് ശരി. എന്റെ ഓർമ്മ ശരിയാണെങ്കിൽ, വേദപാഠപ്പുസ്തകങ്ങളിൽ അങ്ങനെയാണെന്ന് മാത്രവുമല്ല വ്യക്തിത്വമല്ല ആളത്വം ആണ് ശരി എന്ന് അദ്ധ്യാപകർ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു കാരണം, രണ്ടുപേർക്ക് ഒരു വ്യക്തിത്വം ഉണ്ട് എന്ന് നമ്മൾ പറയാറില്ലെങ്കിലും "സ്വന്തമായി വ്യക്തിത്വമില്ലാത്തവൻ" എന്ന പ്രയോഗം മലയാളത്തിലുണ്ട്. ഇതിൽനിന്ന് വ്യക്തിത്വം എന്ന മലയാളം വാക്ക് ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തെ മാത്രമാണ് അബോധപരമായി ആയി സൂചിപ്പിക്കുന്നത്. അതിനു വിപരീതമായി "ആൾ" എന്ന പദം ഒരാളെ പൂർണ്ണമായി സൂചിപ്പിക്കുന്നു. കത്തോലിക്കാ പ്രബോധനമനുസരിച്ച് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ ത്രിത്വത്തിലെ മൂന്ന് ആളത്വങ്ങൾ എല്ലാ വിധത്തിലും (സത്തയിൽ == in matter) ഒന്നാണ് എന്നാണ് (ശരിയല്ലേ, എന്റെ ഓർമ്മയിൽനിന്നാണ്). ശരീരം (= matter എന്നൊക്കെ ദൈവത്തിനെങ്ങനെയുള്ളത്, എങ്ങനെ ഇവയൊക്കെ ഒന്നാവാൻ കഴിയും എന്നൊക്കെയുള്ളത് മനുഷ്യന്റെ ചിന്തയ്ക്ക് അതീതം എന്ന വിശ്വാസത്തിൽനിന്നുള്ള presumption അനുസരിച്ച്. അങ്ങനെയിരിക്കെ, ആളത്വം അല്ലാതെ വ്യക്തിത്വം എന്നു വ്യാഖ്യാനിച്ചാൽ ത്രിത്വത്തിന്റെ നിർവചനം ആരിയനിസം പോലെ ആയി മാറില്ലേ എന്നെനിക്കൊരു സംശയവുമുണ്ട്.. ? --ജേക്കബ് 21:07, 8 ഏപ്രിൽ 2008 (UTC)
- ഞാൻ പറഞ്ഞത് വ്യക്തമായില്ല എന്നു തോന്നുന്നു. My point was — person not equal to personality. ആൾ അല്ല വ്യക്തിത്വം. ആളുടെ സ്വഭാവമാണ് വ്യക്തിത്വം. In common concept, personality is the trait/characteristic of a person, not the person in his/her entirity. അപ്പോൾ ദൈവത്തിൽ മൂന്നു വ്യക്തിത്വങ്ങളുണ്ട് എന്ന് പറഞ്ഞാൽ ദൈവം മൂന്നു സ്വഭാവങ്ങൾ ചേർന്ന ഏകദൈവം ആണ് എന്നർത്ഥമാക്കും. റോമൻ കത്തോലിക്കാ വിശ്വാസം അതല്ലല്ലോ. റോമൻ കത്തോലിക്കാ വിശ്വാസമനുസരിച്ച് ദൈവത്തിൽ മൂന്നാളുകളുണ്ട്. There are three persons in God. NOT that a single God has three personalities or three characteristics. "ദൈവത്തിലെ ആദ്യത്തെ വ്യക്തിത്വമാണ് പിതാവ്" എന്ന് പറഞ്ഞാൽ വ്യാകരണപരമായി ഉദ്ദേശിച്ച കാര്യം വ്യക്തമാക്കുന്നുണ്ടെങ്കിലും "ദൈവത്തിലടങ്ങിയിരിക്കുന്ന ആദ്യത്തെ സ്വഭാവമാണ് പിതാവ്" എന്നും നാനാർത്ഥപരമായി ആ വാക്യത്തിന്റെ അർത്ഥം വിവക്ഷിക്കാം. ഈ തെറ്റിധാരണ ഒഴിവാക്കാനാവണം "There are three persons in God. The first person is the Father" എന്നത് "ദൈവത്തിൽ മൂന്നു ആളുകളുണ്ട്. അതിൽ ആദ്യത്തെ ആളത്വമാണ് പിതാവ്" എന്ന് വിവർത്തനം ചെയ്തിരിക്കുന്നത് എന്നു ഞാൻ അനുമാനിക്കുന്നു. പിന്നെ, ഈ വിഷയത്തിൽ ആധികാരികമായി പറയാന്മാത്രം ഞാൻ ഒരു expert അല്ല. പഠിച്ചതും ഓർമ്മിക്കുന്നതുമായ കുറച്ചു കാര്യങ്ങൾ പറഞ്ഞു എന്നു മാത്രം.. :) --ജേക്കബ് 09:16, 9 ഏപ്രിൽ 2008 (UTC)
- ആളത്വം എന്ന കൃത്രിമപദം ഉപയോഗിക്കുന്നതിനുപകരം ആൾ എന്ന പദം ഉപയോഗിക്കാൻ സാധിക്കുന്നിടത്തൊക്കെ ഉപയോഗിക്കുന്നതിനോട് എനിക്കു സമ്പൂർണ്ണ യോജിപ്പാണ്. വ്യക്തിത്വം എന്നതിനുപകരം ആളത്വം എന്ന് ഉപയോഗിക്കണം എന്നേ ഞാൻ സൂചിപ്പിച്ചുള്ളൂ. --ജേക്കബ് 11:20, 10 ഏപ്രിൽ 2008 (UTC)
ആധാരം
തിരുത്തുക"ഇസ്ലാം മതം വിട്ടവരുടെ പട്ടികയോ! എന്താണീ പറയുന്നത്? മതത്യാഗം(Apostacy)(ഇസ്ലാമിൽ നിന്നാണെങ്കിൽ മാത്രം!)മരണശിക്ഷ അർഹിക്കുന്ന കുറ്റമാണെന്ന അഭിപ്രായം എത്ര പ്രബലമാണെന്ന് ഇതെഴുതിയ ആൾ അറിയുന്നുണ്ടോ? അങ്ങനെ ഒരു പട്ടിക പരസ്യപ്പെടുത്തി, കുറേ പാവങ്ങളെ എന്തിന് കുഴയ്ക്കണം?" ഇത് എന്ത് ആധാരമാക്കി എഴുതിയതാണെന്ന് അറിഞ്ഞാൽ കൊള്ളാം-- നീലമാങ്ങ ♥♥✉ 16:51, 13 ഏപ്രിൽ 2008 (UTC)
- “ഇസ്ലാമിൽ നിന്നാണെങ്കിൽ മാത്രം “ ഇതിന്റെ അർത്ഥമെന്താണ്? ഇസ്ലാം മതം മാറി മറ്റുമതങ്ങളിലേക്ക് പോയി എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നവരെ (മുർത്തദ്ദാവുന്നവരെ) തിരുത്താൻ അവസരം നൽകിയതിനു ശേഷവും തിരിച്ചു വരാൻ തയ്യാറല്ലെങ്കിൽ ഇസ്ലാമിക ഭരണകൂടങ്ങളുള്ള സ്ഥലങ്ങളിൽ കൊന്നുകളയണം എന്നത് ശരിയാണ്. ഈ കമാന്റ് പ്രസ്തുത ലേഖനത്തിൽ ഇട്ടത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. -- നീലമാങ്ങ ♥♥✉ 18:16, 13 ഏപ്രിൽ 2008 (UTC)
ത്രിത്വം
തിരുത്തുകഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായം 26 ആം വാക്യം (ആ വാക്യത്തിലെ ബഹുവചനം ശ്രദ്ധിക്കുക) ത്രിത്വത്തിനുള്ള പഴയ നിയമത്തിലെ ഒരു ഉദാഹരനമായി ചൂണ്ടിക്കാണിക്കാമോ? അങ്ങനെയൊരു പരാമർശം എവിടെയോ വായിച്ചതായി ഓർക്കുന്നു. --ഷിജു അലക്സ് 18:04, 13 ഏപ്രിൽ 2008 (UTC)
ജോർജ്കുട്ടിമാഷ്, മതം മാറിയവരുടെ പട്ടിക ഞാൻ അന്നേരത്തെ ആവേശത്തിൽ വെറുതേ കേറി എഴുതുയതാണ്. വെറുതെ വേണ്ടാത്ത പണിക്ക് പോകേണ്ടിയിരുന്നില്ല എന്ന് ഇപ്പൊ തോന്നന്നു. ഇനി ഇത്തരം പരിപാടികൾ ആവർത്തിക്കില്ല :-)--അഭി 13:30, 14 ഏപ്രിൽ 2008 (UTC)
ആദം
തിരുത്തുകമാഷേ,ഇവിടെ അവസാനം ഞാൻ ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. ഒന്ന് ശ്രദ്ധിക്കണേ--അഭി 16:45, 23 ഏപ്രിൽ 2008 (UTC)
ഹാജർ :)
തിരുത്തുകഇടയ്ക്ക് ഒന്നെത്തിനോക്കാറുണ്ട്, രണ്ട് മാസം കൂടിക്കഴിഞ്ഞേ റെഗുലറാവൂ :) Arayilpdas 11:46, 27 ഏപ്രിൽ 2008 (UTC)
അഭിനന്ദനങ്ങൾ
തിരുത്തുകക്രിസ്തീയ ലേഖനങ്ങൾ മാത്രമെഴുതി നമ്മുടെ സഭകളുടെ യശസ്സ് ഉയർത്തിക്കാണിക്കാൻ താങ്കൾ കാണിക്കുന്ന ഉത്സാഹം അഭിനന്ദനാർഹമാണ്
ഇടംകൈ
തിരുത്തുകഇടം കൈ കൊണ്ടാണെങ്കിലും, തലോടിയതിന് നന്ദി.(ആളറിയാത്തതു കൊണ്ട് വഴിയില്ലാഞ്ഞാണ്, എന്റെ സംവാദത്തിൽ തന്നെ നന്ദി പറയുന്നത്!)Georgekutty 11:44, 28 ഏപ്രിൽ 2008 (UTC)
പരിവർത്തനത്തിൻറെ അളവിനെക്കുറിച്ച് ശരിയായ വിവരമില്ല, പരിവർത്തനം നടന്നു എന്നത് ശരിയാണ്, കാരണം പരിവർത്തനം നടത്തിയവർക്ക് നിരോധനങ്ങൾ കുറവായിരുന്നു എന്നത് പ്രതിഷേധിക്കുന്നതിനേക്കാൾ എളുപ്പവഴിയായിരുന്നു എന്നൂം വായിച്ചിരുന്നു. ടീ.കെ.മാധവൻ എന്ന ലേഖനത്തിലേക്ക് നടത്തിയാ വായനയിൽ എവിടേയോ അളവിന്നെക്കുറിച്ച് വായിച്ചതായി ഓർക്കുന്നു. വീണ്ടും തപ്പി നോക്കാം. --ചള്ളിയാൻ ♫ ♫ 14:51, 1 മേയ് 2008 (UTC)
നന്ദി
തിരുത്തുകആശംസകൾക്ക് നന്ദി--അനൂപൻ 16:56, 6 മേയ് 2008 (UTC)
ചിത്രം
തിരുത്തുകജേക്കബ് മാഷിന്റെ സംവാദത്തിൽ കൊടുത്ത കുറിപ്പ് കണ്ടു. ആ ലേഖനത്തിൽ ചിത്രം ഇട്ടിട്ടുണ്ട്. ആ ചിത്രം തന്നെയല്ലേ (വൈ മീ)?--അഭി 11:21, 18 മേയ് 2008 (UTC)
- പരമസുഖം :-) ആശംസകൾക്ക് നന്ദി--അഭി 11:37, 18 മേയ് 2008 (UTC)
മുല,യോനി എന്ന താളിൽ താങ്കളുടെ അല്പം സംഭാവനകൾ പ്രതീക്ഷിക്കുന്നു.--78.93.176.198 12:16, 29 മേയ് 2008 (UTC)
ഡോക്ടർ ജോൺസന്റെ നിഘണ്ഡുവിൽ വൃത്തികെട്ട വാക്കുകൾ കണ്ടെന്ന് പരാതിപ്പെട്ട ഒരു മഹതിയോട് ജോൺസൺ പറഞ്ഞത്, "ഭവതി അവ അന്വേഷിക്കുകയായിരുന്നില്ലേ(Madam, you were looking for them!)" എന്നാണ് എന്ന് ഓർക്കുന്നു. സ്വന്തം ഇഷ്ടവിഷയങ്ങളെക്കുറിച്ച് മറ്റുള്ളവർ എഴുതണം എന്ന് വാശിപിടിക്കുന്നത് ശരിയോ സുഹൃത്തേ?Georgekutty 14:32, 29 മേയ് 2008 (UTC)
:D --ml@beeb 15:45, 29 മേയ് 2008 (UTC)
ഇതാര് ഷിജു അലെക്ഷിന്റെ മീറ്റ്പപ്പറ്റോ? സ്വാഗതം മാഷെ. ലബീബിന്റെ ഇഷ്ട വിഷയം ഒരിക്കലും ജോർജ്ജുട്ടി എഴുതണം എന്ന് വാശി പിടിക്കാൻ പാടില്ല.മൂപ്പർക്കിഷ്ടം പാതിരിയും അച്ചനും(അച്ചായൻ07 അല്ല) മിഷനറിയും ഒക്കെയാണ്. — ഈ തിരുത്തൽ നടത്തിയത് 78.93.176.198 (സംവാദം • സംഭാവനകൾ)
ഹലോ, മീറ്റല്ല സോക്ക് പപ്പർ ഷിജു അലക്സിൻറെ സോക്കാണെന്ന കാര്യം ഇപ്പോൾ വ്യക്തമായി ദേ ഇവിടെ നോക്ക് ഇതൊരു പുതിയ ഐഡിയയാ, എൻറേ കമ്പ്യൂട്ടറിൽ നിന്നും തിരുത്തുന്ന മറ്റു ഉപയോക്താക്കൾ എന്നെഴുതിയാൽ വിക്കിയിലെ ബുദ്ധിമാന്മാരായ അഡ്മിന്മാരെ പറ്റിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല! ഷിജുവിനെയും അദ്ദേഹത്തിൻറെ സോക്ക് പപ്പറായ mmlabeeb എന്ന ഐ,ഡിക്കും വിലക്കേർപ്പെടുത്തണം,അല്ലങ്കിൽ മറ്റുള്ളവരും ഈ ഫുദ്ദി പ്രയോഗിക്കും അപ്പോൾ കൊട്ടും കുരവയുമായി അഡ്മിന്മാർ ഓടിവരും..ജാഗ്രതൈ — ഈ തിരുത്തൽ നടത്തിയത് 87.109.29.167 (സംവാദം • സംഭാവനകൾ)
--ml@beeb 18:40, 29 മേയ് 2008 (UTC) :
— ഈ തിരുത്തൽ നടത്തിയത് 78.93.103.37 (സംവാദം • സംഭാവനകൾ)
ഭാരതാംബ
തിരുത്തുകഭാരതാംബ എന്ന ലേഖനം തിരുത്തിയെഴുതിയിട്ടുണ്ട്. റിവ്യൂ ചെയ്യാൻ അപേക്ഷിക്കുന്നു. --ടക്സ് എന്ന പെൻഗ്വിൻ 16:50, 15 ജൂൺ 2008 (UTC)
പ്രിയപ്പെട്ട ജോർജ്ജ് കുട്ടി, താങ്കൾ പ്രസ്തുതതാളിന്റെ സം വാദത്തിൽ നൽകിയിരുന്ന വസ്തുതകൾ വിക്കിപീഡിയ:സംശോധനാ യജ്ഞം/മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന താളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ ലേഖനത്തിൽ താങ്കൾ ചൂണ്ടിക്കാണിച്ചിട്ടുള്ള പിശകുകൾ ധൈര്യമായി തിരുത്തുകയും ചെയ്യുക. സസ്നേഹം --സുഗീഷ് 15:19, 16 ജൂൺ 2008 (UTC)
ക്രിസ്തുദേവാനുകരണം
തിരുത്തുകപ്രിയപ്പെട്ട ജോർജുകുട്ടീ,ഞാനുമതുചിന്തിച്ചിരുന്നു. ടൈപ്പുചെയ്യാൻ സമയംകിട്ടാഞ്ഞതുകൊണ്ടു് പിന്നത്തേയ്ക്കു് വച്ചു. പിന്നെ താങ്കൾക്കു് എന്തുതോന്നുമെന്നും വിചാരിച്ചു. ക്രിസ്തുദേവാനുകരണത്തിന്റെ പുറംചട്ട മുകളിൽ ചേർക്കട്ടെയെന്നുവിചാരിച്ചാണു് ക്രിസ്ത്വനുകരണത്തിന്റെ പുറംചട്ട താഴെ ചേർത്തതു്. നാളെ സമാന ക്രിസ്ത്വനുകരണവരികൾ ചേർക്കാം.സ്നേഹപൂവം,--എബി ജോൻ വൻനിലം 14:34, 18 ജൂൺ 2008 (UTC)
അതേ പുസ്തകത്തിലെ അദ്ധ്യായം 21ന്റെ ഒരു ഭാഗം- ഈ ഭാഗം തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ.ഖണ്ഡികയേതെന്നു പറയാമോ?---എബി ജോൻ വൻനിലം 14:49, 19 ജൂൺ 2008 (UTC)
വൃത്തവും വ്യാകരണവും
തിരുത്തുകവൃത്തവും വ്യാകരണവിഭാഗത്തിൽ വരുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്. വൃത്തം മാത്രമല്ല, അലങ്കാരങ്ങളും വ്യാകരണവിഭാഗത്തിൽ വരുന്നവയാണെന്ന് തോന്നുന്നു. സംശയം മംഗലാട്ട് മാഷിനോട് ചോദിക്കാവുന്നതാണ്. --സുഗീഷ് 17:07, 22 ജൂൺ 2008 (UTC)
- എനിക്കും അത്രക്ക് ഉറപ്പില്ല. ഇതൊക്കെ ഏതെല്ലാം വിഭാഗത്തിൽ വരുമെന്ന്. എങ്കിലും ഇപ്പോൾ ഇതെല്ലാം ഒരേ വിഭാഗത്തിൽ ചേർത്തിരിക്കുകയാണ്. മാറ്റണമെന്ന് ആരും ഇതുവരേയും ചൂണ്ടിക്കാണിച്ചിട്ടുമില്ല. മാറ്റം ആവശ്യമാണെങ്കിൽ നമുക്ക് മാറ്റാം. ഓരോന്നും പ്രത്യേകം വിഭാഗങ്ങളാക്കി ചെയ്യാം. --സുഗീഷ് 19:50, 22 ജൂൺ 2008 (UTC)
മാർപ്പാപ്പ
തിരുത്തുകമാർപ്പാപ്പ എന്ന ലേഖനം തിരഞ്ഞെടുത്തശേഷമാണ് നാമനിർദേശം ശ്രദ്ധിച്ചത്. ഒന്നു റിവ്യൂ ചെയ്തു മെച്ചപ്പെടുത്താൻ സഹായിക്കാമോ? "പത്രോസിനു ലഭിച്ച ദൈവീകാധികാരവും തുടർച്ചയും", "മാർപ്പാപ്പാമാരുടെ പരമാധികാര ചരിത്രം" എന്നീ വിഭാഗങ്ങളിലാണ് സഹായം ആവശ്യമായിട്ടുള്ളത്. തിരഞ്ഞെടുപ്പും മറ്റു വിഭാഗങ്ങളും വസ്തുതകളുടെ വിവരണം മാത്രമാണ്... --ജേക്കബ് 15:17, 5 ജൂലൈ 2008 (UTC)
ക്ഷമാപണം
തിരുത്തുകമാഷെ, എന്റെ മറുപടി താങ്കളെ വേദനിപ്പിച്ചു എങ്കിൽ ക്ഷമിക്കുക. ഞാൻ മന:പൂർവ്വം പറഞ്ഞതല്ല. ആ ഐ.പീ ഞാൻ തന്നെയാ.... എനിക്ക് ഒരു അബന്ധം പറ്റിയതാ.. ലോഗിൻ ചെയ്യാൻ മറന്നു; അതിനാലാണ് അങ്ങനെ ആയത്. താങ്കളെ വേദനിപ്പിച്ചു എങ്കിൽ വീണ്ടും ക്ഷമ ചോദിക്കുന്നു. സസ്നേഹം.. --സുഗീഷ് 14:17, 8 ജൂലൈ 2008 (UTC)
ഗാന്ധി
തിരുത്തുകജോര്ജ്ജുകുട്ടി ഗാന്ധിജിയെക്കുറിച്ച് സംശോധനായജ്ഞത്തില് എഴുതിയത് വായിച്ചു. അവിടെ വച്ചു വായിച്ച ഒരു കാര്യത്തെക്കുറിച്ച് പറയാനുണ്ട്. ഇതൊരു തര്ക്കം അല്ല ഒരു അഭിപ്രായമാണ്. ഗാന്ധിജി പാര്‌ലമെന്റ്ഇനെ വേശ്യയെന്നും വന്ധ്യയീന്നും വിളിച്ചിട്ടൂണ്ട്. അതിന കാരണം ബ്രിട്ടിഷ് പാര്ലമെന്റിലേ അഴിമതിയായിരുന്നു. പിന്നെ മറ്റൊന്ന് ഗാന്ധിജി ഒരുക്കലും ഒരു ജനാധിപത്യത്തെ ഇന്ന് കാണുന്ന രീതിയില് പൂര്ണ്ണമായും അംഗീകരിച്ചിരുന്നില്ല. കാരണം ഒരുവന് മറ്റൊരുവനെ ഭരിക്കുന്നത് ഗാന്ധിയന് സിദ്ധാന്തമനുസരിച്ച് തെറ്റാണ്. അത് ബ്രിട്ടീഷ്കാരന് ഇന്ത്യക്കാരനെ ഭരിച്ചാലും ഇന്ത്യകാരന് ഇന്ത്യക്കാരനെ ഭരിച്ചാലും അത് തെറ്റാണ്. പൂര്ണ്ണ സ്വരാജ് എന്നാല് ഒരു വ്യക്തിയേയും തന്റെ സോള് ഫോര്സ് മാത്രം നയിക്കുന്ന ഒരു അവസ്ഥയാണ്. അത് കൊണ്ട് തന്നെ പാര്ലമെന്ററി സിസ്റ്റം ഒരിക്കലും ഗാന്ധിജിയുടെ അഭിപ്രായത്തില് പൂര്ണ്ണമല്ല. അത് പൂര്ണ്ണതയിലേക്കുള്ള അല്ലെങ്കില് പൂര്ണ്ണ സ്വരാജിലേക്കുള്ള ഒരു പടിയാണ്.
കുറിപ്പുകൾ ശരിയാക്കിയിട്ടുണ്ട്. --Vssun 04:14, 12 ഓഗസ്റ്റ് 2008 (UTC)
Image:Immanuel Kant 3.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
തിരുത്തുകImage:Immanuel Kant 3.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി സാദിക്ക് ഖാലിദ് 16:13, 25 ഓഗസ്റ്റ് 2008 (UTC)
- ചിത്രം നീക്കിയിട്ടുണ്ട്, നന്ദി --സാദിക്ക് ഖാലിദ് 06:43, 26 ഓഗസ്റ്റ് 2008 (UTC)
==മെയിലിംങ്ങ് ലിസ്റ്റ്==
ലിസ്റ്റിൽ യൂണിക്കോഡ് റെൻഡറിങ്ങിൽ കുറച്ച് പ്രശങ്ങൾ ഉണ്ട്. അച്ചായൻ ഡൈജസ്റ്റ് മോഡ് ആയിരിക്കണം ഉപയോഗിക്കുന്നത്. ഡൈജസ്റ്റിൽ ആണു റെൻഡറിങ്ങ് കൂടുതൽ പ്രശ്നം. അതു പരിഹരിക്കുവാൻ വേണ്ടി ബഗ് ലോഗ് ചെയ്തിട്ടുണ്ട്. അതു ശരിയാകും വരെ 2 വഴികൾ ആണു ഉള്ളതു.
- ഡൈജസ്റ്റ് മോഡ് മാറ്റി സാധാരണ മെയിൽ ഓപ്ഷൻ ആക്കുക,അല്ലെങ്കിൽ
- നമ്മുടെ ഗ്രൂപ്പ് മെയിലിന്റെ സൈറ്റിൽ പോയി മെയിലുകൾ നേരിട്ടു വായിക്കുക.
പിന്നെ ഇതിനൊക്കെ അപ്പുറം യാഹൂ ഐഡി ഉപയോഗിച്ച് മെയിൽങ്ങ് ലിസ്റ്റിലേക്കു സബ്‌സരൈബ് ചെയ്യാതിരിക്കുക. യൂണീക്കോഡ് ഇത്രയൊക്കെ സാര്‌വത്രികമായിട്ടും ഗൂഗിളും ഹോട്ട്മെയിലും അടക്കം ഒരു മാതിരി എല്ലാ ഇമെയിൽ സർവ്വീസ് പ്രൊവൈഡേറ്സും ഡിഫാൾട്ട് എൻകോഡിംങ്ങ് യൂണൊക്കോഡ് ആക്കിയിട്ടും യാഹൂ ഇപ്പോഴും ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പെന്ന നിലയിൽ ആസ്കി കൊണ്ടു ഇരിക്കുകയാണു. അതിനാൽ മലയാളം വായിക്കണം എങ്കിൽ ജിമെയിലോ ഹോട്ട്മെയിലോ മറ്റോ ഉപയോഗിക്കുക.--Shiju Alex|ഷിജു അലക്സ് 04:10, 27 ഓഗസ്റ്റ് 2008 (UTC)
Phenomenology
തിരുത്തുകപ്രാതിഭാസികവിജ്ഞാനം, ദൃശ്യഘടനാജ്ഞാനം എന്നൊക്കെ സി-ഡിറ്റ് നിഘണ്ടുവിൽ കാണുന്നു.. സത്യം പറഞ്ഞാൽ ഇതെന്താണെന്ന് പിടിയില്ല.. :) --ജേക്കബ് 01:52, 29 ഓഗസ്റ്റ് 2008 (UTC)
പഴയ ഐഡി അൺസബ്സ്ക്രൈബ് ചെയ്തിട്ടു, പുതിയതു കൊണ്ടു സബ്‌സ്ക്രൈബ് ചെയ്താൽ മതിയാകും. ഹോട്ട് മെയിലിൽ യൂണിക്കോഡ് സപ്പോർട്ട് ഉണ്ട്. അതിനാൽ അതു വർക്കു ചെയ്യേണ്ടതായിരുന്നു. ജി മെയിലിൽ റെഗുലർ സബ്സ്ക്രിഷൻ ആണെങ്കിൽ ഒരു പ്രശ്നവും കാണുന്നില്ല. അതിനാൽ ജിമെയിൽ ഐഡി ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു. ലൈവ് ഐഡി ഞാൻ ഇതു വരെ പരീക്ഷിച്ചു നോക്കിയിട്ടില്ല.
അൺസബ്സ്ക്രൈബ് ചെയ്യാനോ, സബ്സ്ക്രൈബ് ചെയ്യാനോ ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ ജ്യോതിസ്സ്/സാദിക്ക്/സിമി ഇവരോടു പറഞ്ഞാൽ മതി. അവർ ലിസ്റ്റിന്റെ അഡ്മിൻമാർ ആയതിനാൽ രണ്ടും മാനുവൽ ആയി ചെയ്യുവാൻ അവർക്കാകും. --Shiju Alex|ഷിജു അലക്സ് 10:29, 8 സെപ്റ്റംബർ 2008 (UTC)
ഡയഗ്‌നോസ്റ്റിക്കൽ അനാലിസിസ്
തിരുത്തുകപ്രിയ ജോർജ്ജ് കുട്ടി,
മറുപടി എഴുതിയതിൽ വളരെ നന്ദി. കുറേ കാലമായി നമ്മൾ സംവദിച്ചിട്ട്. സുഖം തന്നെയല്ലേ. വിഷയത്തിലേക്ക് വരട്ടേ.
എന്റെ ഡയഗ്നോസിസ് തെറ്റിയിട്ടൊന്നുമില്ല. മാത്രവുമല്ല. ഞാൻ തേർഡ് പാർട്ടി ഡയഗ്നോസ്റ്റിക്സിൽ വിശ്വസിക്കുന്നുമില്ല. താങ്കൾ ആരോപിച്ചതിനൊന്നും ലിങ്കോ മറ്റോ നൽകിയിട്ടില്ല. പിന്നെ താങ്കൾ പറയുന്നത് കണ്ണടച്ച് വിശ്വസിക്കാനും സാധിക്കില്ല. മലയാളത്തിൽ എഴുതിയ ആൾ ഒരു പത്രപ്രവർത്തകനാണ് എന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തല്ലോ. അതൊക്കെ തപ്പി പിടിച്ച് ഡയഗ്നോസിസ് ചെയ്യാനുള്ള സമയം ഇല്ലാത്തതിനാലാണ് ഒരു അപ്പ്ലൈഡ് സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റിവ് ഉപായം ഉപയോഗിച്ച് ഒരു വെടി വച്ചത്. അത് കൊള്ളേണ്ട ഇടത്തിൽ കൊണ്ടിട്ടുണ്ട്.
പിന്നെ ലേഖനം ഡലീറ്റ് ചെയ്യണമെന്നോ നിലനിർത്തണമെന്നോ എനിക്ക് വ്യക്തിപരമായി അഭിപ്രായവ്യത്യാസം ഇല്ല. ആൾക്കാരെ മുറിവേല്പ്പിക്കാത്ത എന്തും എന്റെ വിജ്ഞാനകോശത്തിലുണ്ടാവണം എന്നേ ഞാൻ കരുതു. മലയാളം വിക്കിയിലെ മാനദണ്ഡങ്ങള് എനിക്ക് പണ്ടേ ഇഷ്ടമല്ല. അവലംബം എന്ന ഒരു പ്രധാനമായ വിഷയം വന്നപ്പോൾ ഇവിടെ ആരെയും കണ്ടില്ല. പിന്നെ ഈ ഒരു ലേഖനം കളയാനായി ഓടിക്കിതച്ചെത്തുന്നതെന്തെന്ന് ഞാൻ സ്വയം ചോദിക്കുന്നുപോലുമില്ല. അതിന്റെ ഉത്തരം എനിക്ക് അറിയാം. പ്രബന്ധങ്ങളിൽ മറ്റും ഉപയോഗിക്കേണ്ട രീതി എന്തെന്ന് സർവകലാശാലകളിൽ പറയുന്നതു പോലും ഇവിടുള്ളവർ സംവദിച്ചു കണ്ടില്ല. References എന്നതിനു പരമാർശങ്ങൾ എന്നാണ് ഉപയോഗിക്കുന്നത് എന്ന് ചില പുതിയ ഉപയോക്താക്കൾ പറഞ്ഞത് കണ്ടില്ലെന്ന് നടിക്കുന്നു. അതിനെക്കുറിച്ച് ആധികാരികമായ ഗ്രന്ഥങ്ങൾ മലയാളത്തിൽ നിരവധി ഉണ്ടായിട്ടുപോലും അവലംബം എന്നതിൽ ഉറച്ചു നിൽകുന്നതെന്തുകൊണ്ട്. താങ്കൾക്ക് അസൂയയുണ്ടെന്ന് ഞാൻ പറയില്ല. അതുണ്ട് എന്ന് എനിക്ക് തോന്നിയാൽ എനിക്ക് നേരിട്ട് പറയാൻ മടിയോ പേടിയോ ഇല്ല. എന്നോടും അങ്ങനെ തന്നെയാകും താങ്കൾ പെരുമാറുക എന്നും ഞാൻ പ്രതീക്ഷിക്കട്ടേ. --ചള്ളിയാൻ ♫ ♫ 15:08, 8 സെപ്റ്റംബർ 2008 (UTC)
- ).. ഞാനും കുറേ അച്ചാസുമാരേം ദിനേശന്റെ ഭാര്യമാരേം കണ്ടു ആ ലേഖനം നിലനിർത്താനായി ഇറങ്ങിത്തിരിച്ചതായി.. പാവമല്ലേ. ജീവിച്ചു പോട്ടേന്നേയ്.. --ചള്ളിയാൻ ♫ ♫ 16:53, 8 സെപ്റ്റംബർ 2008 (UTC)
ഞനും കുഴിനപ്പുറത്തു കുടുംബതിൽ പ്പെട്ട ആൾ തന്നെയാണ്. എൻറെ ആദ്യ ഐഡി കുഴിനാപ്പുറ്ത്തെന്നയിരുന്നു. അതുപയോഗിച്ച് ഫാ. തോമസിനെ ക്കുറിച്ച് ലേഖനമെഴുതിയാണ് ഞാൻ ഇംഗ്ലീഷ് വീക്കിയിൽ പ്രവേശിചത്. അപ്പോൾ രചയിതാവും വിഷയവും തമ്മിലുള്ള സാമ്യം സംശയതതിനിടയക്കിയതിനൽ പിന്നീട് എൻറെ പേരിൽ ഐഡി ക്രിയേറ്റ് ചെയ്യുകയായിരുന്നു. ഞാൻ മറ്റ് ലേഖനങ്ങൾ എഡിറ്റ് ചെയ്തിട്ടുള്ളതു എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ല.Simon Cheakkanal 17:06, 8 സെപ്റ്റംബർ 2008 (UTC)
സൈമൺ ഇപ്പോൾ ചള്ളിയാന്റെ സഹായം തേടുന്നത്, അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ, Patron of Hopeless Cases,എന്ന നിലയിലാണോ:)Georgekutty 11:39, 13 സെപ്റ്റംബർ 2008 (UTC) അല്ല ജോർജുകുട്ടി. ഫാ. തോമസ് കുഴിനാപ്പുറത്ത് ശ്രദ്ധേയനാണെന്ന വിശ്വാസത്താലാണു. ചള്ളിയാൻ നിഷ്പക്ഷമായി ലേഖനങ്ങളെ വിലയിരത്താൻ പോരുന്ന ആളാണ്.Simon Cheakkanal 16:46, 13 സെപ്റ്റംബർ 2008 (UTC)
"വിജ്ഞാനകുതുകികളായ കുറേ മനുഷ്യർ സ്നേഹിക്കുകയും സേവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിക്കിപീഡിയ" ഈ വിജ്ഞാനം അതിർത്തികളില്ലാത്തതായിരിക്കണം. നിജസ്ഥിതി അന്വേഷിച്ചതിനു ശേഷം എതു വിജ്ഞാന ശകലത്തേയും തുറന്ന മന്സ്സോടെ സ്വീകരിക്കുമ്പോഴാണ് വിജ്ഞാനകോശം പൂർണമാകുന്നത്. നിക്ഷിപ്ത താല്പര്യത്തിൻറെ വേലിക്കെട്ടുകൾക്കുള്ളിൽ ജോർജുകുട്ടിമാരുടെ കുത്തകയായി നിലനിര്ത്തി വീക്കിപീഡിയയെ നിക്ഷിപ്തപീഡിയ ആക്കരുത്. Simon Cheakkanal 03:58, 15 സെപ്റ്റംബർ 2008 (UTC)
ത്രിതീയൻ
തിരുത്തുക'ത്രിത്വം', 'ത്രിമാനം' എന്നീ പദങ്ങളിൽ ഉപയോഗിചിട്ടുള്ള അർത്ഥത്തിലാണ് മൂന്നാമൻ എന്നർത്ഥമുള്ള 'ത്രിതീയൻ'ഉം ഉപയോഗിക്കപ്പെടേണ്ടത്. ദയവായി തിരുത്തൽ പിൻ വലിക്കുമല്ലോ.Simon Cheakkanal 05:01, 16 സെപ്റ്റംബർ 2008 (UTC)
മെയിലിങ്ങ് ലിസ്റ്റ്
തിരുത്തുകഐ.ഡി. മാറ്റിയിട്ടുണ്ട്. മെയിലയച്ചാൽ മതിയായിരുന്നു. --സാദിക്ക് ഖാലിദ് 15:57, 8 സെപ്റ്റംബർ 2008 (UTC)
ഈശോ
തിരുത്തുകjesus എന്ന പദം ലത്തീനിൽ നിന്ന് ആദേശം ചെയ്തതാണെങ്കിൽ യേശൂ എന്നായിരിക്കണം ഉച്ചാരണം. അത് നമ്മൾ വ്യക്തമായി യേശു എന്ന് പറയുന്നത് പോർത്തുഗീസുകാർ ഇവിടെ കുറേ കാലം ഉണ്ടായിരുന്നത് കൊണ്ടാണ്. അരാമായയിലും സുറിയാനിയിലും ഈശോ ആയിരിക്കണം. തരിസാപ്പള്ളി ചെപ്പേടിലെ മാർ അബ്ദീശോയും മറ്റും അങ്ങനത്തെയാണ്. കേരളീയർക്ക് രണ്ടും കേട്ട് പരിചയമുണ്ട്. രണ്ടും ഉപയോഗിക്കുന്നുമുണ്ട്. (jesus എന്നതിനു പക്ഷേ ശരിയായ ഉച്ചാരണം- അത് ലത്തീൻ പദമാണെങ്കിൽ യേശു എന്നു തന്നെയാണ്. jesuit സഭക്കാരെ പക്ഷെ നമ്മൾ ഈശോ സഭക്കാർ എന്ന് വിളിക്കുന്നതെന്താണാവോ)
മെത്രാപോലീത്ത കുറേ ഗ്രന്ഥങ്ങൾ തീവച്ച് നശിപ്പിച്ചുവെങ്കിലും അതിൽ ചിലത് ഇന്നും സുരക്ഷിതമായിട്ടുണ്ട്. കാനോനകളിലെ ഭാഷ അക്കാലത്ത് ഉപയോഗിച്ചിരുന്നതാവണം എന്നതിൽ സംശയമില്ല. --ചള്ളിയാൻ ♫ ♫ 11:00, 3 ഒക്ടോബർ 2008 (UTC)
വർഗ്ഗീസ് മാളിയേക്കൽ
തിരുത്തുകവർഗ്ഗീസ് മാളിയേക്കൽ
തിരുത്തുകഇവിടെ--77.31.89.49 12:15, 9 ഒക്ടോബർ 2008 (UTC)
SANTHA
ബാലമംഗളം ഏതിനത്തിൽ പെടുന്നപേജാണ്? വെറും പരസ്യമല്ലേ?
{Santha 12:22, 16 ഒക്ടോബർ 2008 (UTC)}
അമ്മിഞ്ഞപ്പാൽ എന്ന എന്റെ തലവാചകം മാറ്റി മുലപ്പാൽ ആക്കിയതിൽ എന്റെ പ്രതിഷേധം അറിയിക്കട്ടെ. ഈ വിഷയത്തിൽ ആധികാരികമായി എഴുതാൻ കഴിയുന്ന ഡോ.സി.ആർ സോമൻ നവംബർ ലക്കം മനോരമ ആരോഗ്യത്തിൽ എഴുതിയ പാൽപ്പൊടി(പേജ് 58-59)എന്ന ലേഖനം കാണുക. [IMG]http://i185.photobucket.com/albums/x300/drkanam/scan0001.jpg[/IMG]
{Santha 03:21, 22 ഒക്ടോബർ 2008 (UTC)}
ആദ്യ തിരുത്തലിന്റെ വാർഷികം
തിരുത്തുകആശാനമേരിക്കയിലിരുന്ന് എലിസബത്തൻ എന്നെഴുതുമോ? നോക്കട്ടെ, attaché ആരെന്ന്. ;) — ഈ തിരുത്തൽ നടത്തിയത് 59.91.253.124 (സംവാദം • സംഭാവനകൾ)
'ഇലിസബീത്തൻ' എന്നെഴുതാൻ ഞാനില്ല. അമേരിക്കയുടെ കാര്യം പോട്ടെ. എന്റേത് അമേരിക്കൻ ഉച്ചാരണമല്ല. നാട്ടിൽ പഠിച്ച ഇംഗ്ലീഷ് മാത്രമാണ് എനിക്കുള്ളത്. എനിക്കറിയാവുന്ന ഇത്തിരി ഇംഗ്ലീഷ് കൂടി മറന്നതല്ലാതെ ഞാൻ ഇവിടെ ആ ഭാഷ പഠിച്ചിട്ടില്ല. അബദ്ധം പറ്റി ഇവിടെ വന്ന ഒരു വൈക്കം കാരനാണ് ഞാൻ. വൈക്കത്തപ്പന്റെ തികഞ്ഞ ഭക്തൻ. attache എന്നത് താരതമ്യേന നിരുപദ്രവിയായ ഒരു ജീവിയാണ്. ഇത്തിരി മൂപ്പുള്ള ഒരുതരം ഗുമസ്തൻ. വായിച്ചതിനും, കമന്റ് എഴുതിയതിനും നന്ദി. എഴുതിയ ആൾ ആരെന്നറിയാനും കൂടി ആയെങ്കിൽ എത്ര നന്നായിരുന്നു!Georgekutty 11:27, 14 ഡിസംബർ 2008 (UTC)
ഞാനെംബസിക്കെഴുതുന്നുണ്ടിദ്ദ്യമൌദ്യോഗികമായാണിപ്പീഡിയയെഡിറ്റുചെയ്യുന്നതെന്നോ. RL id വെളിപ്പെടുത്തുന്നത് സാഹസമാണെന്നറിഞ്ഞുകൊണ്ടുതന്നെയോ അതു ചെയ്തതെന്ന് അത്ഭുതപ്പെടുകകയായിരുന്നു ഞാൻ. അതു പോട്ടെ. ഞാൻ ഇംഗ്ലീഷു പീഡിയയിൽ സാമാന്യം കുപ്രസിദ്ധിയുള്ള troll ആണ്. ഇവിടെ ചില ചിത്രവധങ്ങളൊക്കെ ചെയ്യും ഇടയ്ക്ക്, http://calicocentric.blogspot.com/ താങ്കൾ മലയാളം ബ്രിട്ടാനിക്കാ തലമുറയിൽനിന്നു വിഭിന്നനാണെന്നു മാത്രമല്ല, മലയാളത്തിൽ പതിവില്ലാത്ത എൻസൈക്ലോപീഡിക് സെൻസു പുലർത്തിക്കാണുകയും ചെയ്തതുകൊണ്ടാണ് ഈ വിക്കിസ്റ്റോക്കിങ്. പൊതുവേ കൃഷ്ണവാര്യരെപ്പോലെയും അയ്യപ്പപ്പണിക്കരെപ്പോലെയും മണ്ടത്തരം എഴുന്നെള്ളിക്കാത്ത ഗുപ്തൻ നായർ പോലും തൻറെ നിഘണ്ടുവിൽ ബിക്കിനിക്ക് ആഭാസകരമായ സ്നാനവസ്ത്രം എന്നെഴുതും. പിന്നീടത്തെ എഡിഷനിൽ അതു കളഞ്ഞെന്നു തോന്നുന്നു. ഇതാണ് ഇന്നാട്ടിൽ നടപ്പുള്ള എൻസൈക്ലോപീഡിക് സെൻസ്. ആട്ടെ, താങ്കൾ വിരോധമില്ലെങ്കിൽ email id bots തപ്പിപ്പിടിക്കാത്ത തരത്തിൽ യൂസെർ പേജിൽ കൊടുക്കുക. (ഇലിസബീഥൻ എന്നു തന്നെ എഴുതാനേ ന്യായമുള്ളൂ. ഇല്ലെങ്കിൽ വോറിനെയും (war) ഹോറിനെയും (whore) കേൾക്കുന്നയാൾ മാറിയെടുക്കും.) 59.91.253.239 16:05, 14 ഡിസംബർ 2008 (UTC)
Hanlon's razor
തിരുത്തുകഏതായാലും താങ്കൾ മിനക്കെടുന്നു. ഇതൊന്നെഴുതിയിട്ടാൽ ആർറ്റിക്ൾ എന്ന നിലയ്ക്കു മാത്രമല്ല, ഒരനൌദ്യോഗിക പ്രൊജെക്റ്റ് പേജ് എന്ന നിലയ്ക്കും ഉപകരിക്കും. 59.91.253.91 17:49, 22 ഡിസംബർ 2008 (UTC)
ഓരക്കുറിപ്പ്
തിരുത്തുകown coinage? പാർശ്വ ചേർത്ത് എന്തോ സംസ്കൃതൻ നടപ്പില്ലേ? ഓർമ്മ വരുന്നില്ല. btw, യാദാസ്ത് [yad-dast] എന്ന പദത്തിൻറെ literal meaning എന്താണെന്ന് അറിയാൻ വഴിയുണ്ടോ. പേർഷ്യൻ അറിയാവുന്നവർ കയ്യെത്തും ദൂരത്തുണ്ടാവുമല്ലോ. അറിഞ്ഞാൽ ഉപകാരം. 59.91.254.108 05:47, 11 ജനുവരി 2009 (UTC)
ക്ഷ്യ
തിരുത്തുകഇവിടെ എനിക്ക് ക്ഷ്യ(xya) ശരിയായി കാണിക്കുന്നുണ്ട്. ക്ഷണം എന്നതിലെ 'ക്ഷ' തന്നെ അല്ലേ ഇതും? --Anoopan| അനൂപൻ 13:09, 16 ജനുവരി 2009 (UTC)
- മാഷെ, ക്ഷ്യ (kshya) എന്നത് എഡിറ്റ് വിൻഡോയിൽ ക്ഷയ് എന്നാണു കാണുന്നതെങ്കിലും സേവ് ചെയ്ത് കഴിയുമ്പോൾ അത് ക്ഷ്യ എന്ന് തന്നെ ആയിക്കോളും. ഈ സംവാദം തന്നെ എഡിറ്റ് ചെയ്ത് നോക്കിയാൽ വ്യത്യാസം മനസിലാക്കാം.--അഭി 18:15, 25 ജനുവരി 2009 (UTC)
ജോൺസൺ
തിരുത്തുകചെറിയ ചില കുറ്റങ്ങളും കുറവുകളും തീർക്കാനാണ് ശ്രമിക്കുന്നത്. ഏതെങ്കിലും എഡിറ്റുകൾ ശരിയല്ലെന്ന് തോന്നുന്നെങ്കിൽ റിവേർട് ചെയ്യാവുന്നതാണ്. 59.91.253.177 15:37, 3 ഫെബ്രുവരി 2009 (UTC)
- ചിത്രങ്ങൾ എന്റെ കയ്യിലുണ്ട്. കോപ്പി റൈറ്റ് പ്രശ്നം വല്ലതുമുണ്ടൊ എന്ന് നോക്കിയശേഷം ചേർക്കാം. ഒന്നിനും സമയം കിട്ടാത്തതുകൊണ്ടാണ് വിക്കിയിലും അധികം വരാത്തത്. താമസിയാതെ പ്രവർത്തന നിരതമാവാം. --ചള്ളിയാൻ ♫ ♫ 11:57, 18 ഫെബ്രുവരി 2009 (UTC)
- ഈ താളിലെ ഏതു ചിത്രമാണ് ചേർക്കേണ്ടത്? --Vssun 17:20, 18 ഫെബ്രുവരി 2009 (UTC)
മേൽ പറഞ്ഞ ലേഖനത്തിലെ (ഇംഗ്ലീഷ് വികീലെ) പടം ഫെയർ യൂസ് ലൈസൻസ് ഉപയോഗിച്ച് ഇംഗ്ലീഷ് വിക്കീൽ കയറ്റിയ പടം ആണ്. അത് മറ്റു വിക്കികൾക്ക് ലഭ്യമായിക്കൊള്ളമെന്നില്ല. നമ്മൾ ഇവിടെ വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടിവരും. എന്നാലേ ഉപയോഗിക്കാനാക്ഊ. നല്ല പടം എന്റെ കയ്യിലുണ്ട്. താമസിയാതെ കയറ്റാം. --ചള്ളിയാൻ ♫ ♫ 17:29, 18 ഫെബ്രുവരി 2009 (UTC)
ഹിപ്പോക്രാറ്റസ്
തിരുത്തുകമാഷെ, ഹിപ്പോക്രാറ്റസ് എന്ന ലേഖനത്തിലെ തലക്കെട്ടുകൾ ഞാൻ തർജമ ചെയ്തതു ശരിയാണോ എന്നു ദയവായി പരിശോധിക്കുക. 2-3 തലക്കെട്ടുകൾ ഒന്നും എഴുതാതെ കിടപ്പുണ്ട്. അവയും പൂർത്തീകരിക്കാൻ ദയവായി ശ്രമിക്കുക. സഹായത്തിനായി ഈ ലേഖനം ഉപയോഗിക്കാവുന്നതാണ്. Jerin Philip Vettiyolil 14:47, 5 മാർച്ച് 2011 (UTC)
Nonkilling
തിരുത്തുകHi! I was wondering if you would help us create an entry in Malayalam for "Nonkilling" [1]. The first paragraph would do! --Cgnk 19:15, 3 ജൂൺ 2009 (UTC)
സംവാദ താൾ
തിരുത്തുകസംവാദതാൾ ചുരുട്ടി കെട്ടാറായി കേട്ടോ! -- ജിഗേഷ് സന്ദേശങ്ങൾ 12:03, 18 ഫെബ്രുവരി 2009 (UTC)
- ഈ താളിന് ഒരു ഉപതാൾ നിർമ്മിക്കുക (ഇങ്ങനെയോ മറ്റോ: ഉപയോക്താവിന്റെ സംവാദം:Georgekutty/പത്തായം). എന്നിട്ട് ഈ താളിലെ വിവരങ്ങൾ എല്ലാം കട്ട് ചെയ്ത് അതിൽ പേസ്റ്റിയാൽ മതി.. --Vssun 23:46, 18 ഫെബ്രുവരി 2009 (UTC)
- നീച്ചയുടെ അറിവില്ലായ്മയായിരിക്കണം. :) ദ്രാവിഡരായിരുന്നു അരിയുടെ പ്രധാന ഉപയോക്താക്കൾ. ആര്യന്മാർ മറ്റു ധാന്യങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ദക്ഷിണേന്ത്യയിൽ അരിയാണ് കൂടുതലും ഉപയോഗിക്കുന്നതെന്നത് സിന്ധുനദീതടത്തിൽ നിന്നു കുടിയേറിയവരൽലേ ദക്ഷിണേന്ത്യക്കാർ എന്ന എന്റെ അനുമാനത്തിനു ബലം നൽകുന്നു. --ചള്ളിയാൻ ♫ ♫ 10:59, 7 മാർച്ച് 2009 (UTC)
തിരുത്തുകൾക്ക് നന്ദി. പഠിച്ചു വരുന്നേ ഉള്ളൂ. R.Sajan 01:15, 23 ജൂലൈ 2011 (UTC)
Johnson
തിരുത്തുകമൊഴിമാറ്റം
തിരുത്തുകഅദ്ദേഹത്തിന്റെ പ്രവാചകത്വം നിറഞ്ഞ കവിതകൾ "നിലവാരത്തിന്റെ അനുപാതത്തിൽ നോക്കിയാൽ ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും കുറച്ചു വായിക്കപ്പെട്ടിട്ടുള്ള കവിതാസമുച്ചയം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്. ഇതു മലയാളം വാക്യമേയല്ല. ;)) Not4u 16:34, 17 മാർച്ച് 2009 (UTC)
- പാലിയും മലയാളവുമായുള്ള ബന്ധത്തെക്കുറിച്ച് എഴുതാം. അവിടെ നിന്ന് കടമെടുത്ത മലയാളം വാക്ക് ചേർക്കുവാനാണെങ്കിൽ ഒരു ലേഖനത്തിനു വേണ്ടത്രയുണ്ടാകും :) --ചള്ളിയാൻ ♫ ♫ 11:28, 19 മാർച്ച് 2009 (UTC)
ബ്ലെയ്ക്
തിരുത്തുകഅദ്ദേഹത്തിൻറെ പ്രവചനസ്വഭാവമുള്ള കവിതകൾക്ക് അവയുടെ ഗരിമയ്ക്കൊത്തവിധം അനുവാചകരുണ്ടായില്ല. (സൈറ്റ്). paraphrasing പൊതുവിൽ നന്നല്ല. പക്ഷേ ഇവിടെ അതല്ലാതെ വഴി ഞാൻ കാണുന്നില്ല. Not4u 11:08, 20 മാർച്ച് 2009 (UTC)
- അമ്ലനിർമ്മമായ? നിർമ്മമമായ എന്നാണോ ഉദ്ദേശിച്ചത്? Not4u 16:51, 22 മാർച്ച് 2009 (UTC)
ബ്ലെയ്ക്കിനെപ്പറ്റിയുള്ള ലേഖനത്തിൽ 'എന്നു പരാതിയുണ്ട്' എന്നു പറയുമ്പോൾ നമ്മൾ പത്രക്കാരുടെ എങ്ങും തൊടാതെയുള്ള പറയുന്ന രീതി അറിയാതെ സ്വീകരിച്ചുപോവുകയാണ് എന്നാണ് എനിക്കു തോന്നുന്നത്. [3] ഇതു പറ്റുമെങ്കിൽ മലയാളത്തിലും വേണ്ടതാണ്. Not4u 14:31, 24 മാർച്ച് 2009 (UTC)
- 'നിസ്വാർത്ഥമായ ദൈവസ്നേഹത്തിൽ നിന്നരുവെടുക്കുന്ന' എന്നു തന്നെയാണോ ഉദ്ദേശിച്ചത്? Not4u 04:07, 29 മാർച്ച് 2009 (UTC)
ഈ രീതി മുൻപും പ്രയോഗിച്ചു കണ്ടിട്ടുണ്ട്. --ചള്ളിയാൻ ♫ ♫ 07:11, 29 മാർച്ച് 2009 (UTC)
ഉരുവെടുക്കുന്ന എന്നാണുദ്ദേശിച്ചത്. തിരുത്തിയിട്ടുണ്ട്.Georgekutty
- പിഴമൂളുക എന്നായിരുന്നു പറങ്കികൾ വന്നു നിരപ്പാക്കുന്നതുനുമുമ്പ് നസ്രാണികൾ confession നു പറഞ്ഞിരുന്നത് എന്നു കേട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം?Not4u 18:03, 29 മാർച്ച് 2009 (UTC)
ചിത്രം:Kadamatathu kathanar relics.jpg എന്ന ചിത്രം കടമറ്റം പള്ളിയിൽ നിന്നെടുത്തതാൺ. മാർ സബോറിന്റെ ഭൗതികാവശിഷ്ടമാണെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ അബദ്ധവശാൽ അത് കടമറ്റത്ത് കത്തനാരുടേതെന്ന് കരുതിപ്പോയിൽ അത് മാർ സബോറിന്റെ തന്നെയാണോ എന്നറിയാമോ? --ചള്ളിയാൻ ♫ ♫ 12:08, 30 മാർച്ച് 2009 (UTC)
തൊമ്മാ
തിരുത്തുകതോമാശ്ലീഹ എന്നത് ഒന്നായി തന്നെയല്ലേ എഴുതുന്നതും പറയുന്നതും? ഉറപ്പിക്കാമോ?Not4u 15:13, 14 ഏപ്രിൽ 2009 (UTC)
സോയൻ
തിരുത്തുകഇതൊന്ന് കേൾക്കുമോ? --Chalski Talkies ♫♫ 12:17, 15 ഏപ്രിൽ 2009 (UTC)
ഇതും ചോയൻ ചിയെക്കേഗോത്ത് എന്നാണെനിക്ക് മനസ്സിലാക്കാൻ സാധിച്ചത് --Chalski Talkies ♫♫ 12:18, 15 ഏപ്രിൽ 2009 (UTC)
"ചൾസ്കി എന്നേ ഉള്ളൂ. ടാക്കീസ് സംവാദ പേജിലേക്കുള്ള ലിങ്കാൺ. താങ്കൾ പറഞ്ഞത് തെറ്റാണെന്ന് അഭിപ്രായമില്ല. മലയാളികൾ എനിക്ക് തോന്നുന്നത് ഏതു ബുദ്ധിമുട്ടുള്ള വാക്കും ഉച്ചരിക്കും എന്നാൺ; പക്ഷെ അവർക്ക് ഉച്ചാരണം പഠിപ്പിച്ചു കൊടുക്കുന്നത് മിക്കവാറും ദിനപ്പത്രങ്ങളോ വാരികകളോ ആൺ. തെറ്റു പഠിപ്പിക്കുന്നതിൽ ഇവ എപ്പോഴും മുൻപന്തിയിലാൺ. ഭാഷാ പോഷിണിയിൽ വരെ വിക്റ്റർ ഹ്യൂഗോ എന്നാൺ എഴുതിയിരുന്നത്. ഈയിടെയായി അത്തരം തെറ്റുകൾ തിരുത്തിക്കാണുന്നുണ്ട്. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകം ഇറങ്ങിയശേഷം വിക്തോർ യുഗോ എന്ന് പത്രങ്ങളിലും ഉപയോഗിച്ചു കാണുന്നുണ്ട്. മറ്റൊന്ന് ഹ്യൂഗോ ചാവേസ് എന്നതാൺ. ചിലപത്രങ്ങൾ എങ്കിലും തിരുത്താൻ ശ്രമിക്കുന്നതായി കണ്ടുവരുന്നുണ്ട്. എന്റെ അഭിപ്രായം ഇതാൺ. ആരെങ്കിലും ഇത്തരം വിദേശീയനാമങ്ങളുടെ ശരിയായ ഉച്ചാരണം പഠിപ്പിച്ചിരിക്കണം. പത്രങ്ങളിലും മറ്റും എഴുതുന്നവർ ഒരു പക്ഷെ വിക്കിയും റഫർ ചെയ്യുന്നുണ്ടാവണം. ഇവിടെ ശരിയായ ഉച്ചാരണത്തിൽ ലേഖനമുണ്ടെങ്കിൽ അത് പെട്ടന്ന് മനസ്സിലുറക്കും. സോറൻ കീർക്കെഗാഡ് എന്നാൺ ചിലപ്പോൾ സെർച്ച് ചെയ്യുന്നത്. അവർക്കായി നമ്മൾ റീഡയറക്റ്റ് കൊടുക്കുന്നുമുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. --Chalski Talkies ♫♫ 16:33, 15 ഏപ്രിൽ 2009 (UTC)
- native speaker's ഉച്ചാരണം ഇവിടെയുണ്ട് [4]. അതിൽ ചോയനും ചിയെക്കയും കേൾക്കുന്നെങ്കിൽ ചള്ളിയാൻ ഉടനെ ചെവി ഡോക്റ്ററെ കാണണം. ☻ചെമ്പോത്ത് 17:37, 25 ഏപ്രിൽ 2009 (UTC)
സമ്മതിച്ചു, പക്ഷെ ഇതിൽ താങ്കൾ പറഞ്ഞ റ എവിടെയാൺ വരുന്നത്. സോയേൻ കിയേക്കഗാ എന്നാൺ ഞാൻ ആദ്യം സൂചിപ്പിച്ചതും --Chalski Talkies ♫♫ 15:32, 27 ഏപ്രിൽ 2009 (UTC)
പീഡ/ഢനം
തിരുത്തുകപീഢനത്തെ മുറുകെ പിടിക്കുന്നതിൻറെ കാര്യം? 17:22, 25 ഏപ്രിൽ 2009 (UTC)
നിറുത്തണം
തിരുത്തുകകുറെ പിരാന്തന്മാരെ കുറിച്ച് താങ്കൾ കുറെ കാലമായി ലേഖനം എഴുതാൻ തുടങ്ങിയിട്ട്.അതൊക്കെ തിരഞ്ഞെടുക്കാൻ വേറെ കുറെ പിരാന്തന്മാരും.ലോകത്തിലൊരു വിക്കിയിലും തിരഞ്ഞെടുക്കാത്ത ലേഖനങ്ങൾ. അത്രക്കും ശ്രദ്ധേയതയീല്ലാത്ത ലേഖനങ്ങൾ.ആരോ രണ്ടു പേർ വോട്ട് ചെയ്തതിന്റെ പേരിൽ തിരഞ്ഞെടുക്കുന്നു. ഇനി എങ്കിലും ഈ വ്യക്തി പൂജ നിർത്തൂ.മാറി ചിന്തിക്കൂ.--212.138.113.10 11:28, 26 ഏപ്രിൽ 2009 (UTC)
- അല്ലയോ ദൈവശാസ്ത്രജ്ഞാ നൂറ്റാണ്ടുകളുടെ സംസ്കാരിക പാരമ്പര്യം അവകാശപ്പെടാനില്ലാത്ത യൂറോപ്യൻസിന്റെ കഥകൾ ആർക്ക് ഉപകാരപ്പെടാനാണ്? --212.138.113.4 04:38, 27 ഏപ്രിൽ 2009 (UTC)
ആർക്കിമിഡീസ്, ജോർജ്ജ് വാഷിങ്ടൺ, ഐസക് ന്യൂട്ടൺ തുടങ്ങിയ ലേഖനങ്ങൾ വികസിപ്പിക്കാൻ സഹായിക്കുമോ? ഏബ്രഹാം ലിങ്കൺ, തുടങ്ങുകയും വേണം.--Chalski Talkies ♫♫ 12:31, 27 ഏപ്രിൽ 2009 (UTC)
- ആ ഇ മെയിൽ അഡ്റസ് തരുമോ :) പഴയ ശാസനം കിട്ടിയിട്ടുണ്ട്, അയച്ചു തരാനാ. --Challiovsky Talkies ♫♫ 16:59, 31 മേയ് 2009 (UTC)
നന്ദി
തിരുത്തുകഅസുഖം(എന്നൊന്നും പറയാൻ പറ്റില്ല!) മാറി എത്രയും പെട്ടന്ന് മലയാളം വിക്കിപീഡിയയിലേക്ക് പൂർവ്വാധികം ശക്തിയായി തിരിച്ചുവരാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. ഇനിയും ആഘോഷിക്കാൻ ഒരു പാട് ഉത്സവങ്ങൾ മലയാളം വിക്കിയിൽ ബാക്കിയിരിക്കുന്നു!!! --Anoopan| അനൂപൻ 13:05, 2 ജൂൺ 2009 (UTC)
- നടുവേദന മാറി സുഖമായി എന്നു കരുതുന്നു.. വൈക്കം സത്യാഗ്രഹം ഒന്നാഞ്ഞു പിടിച്ചാൽ തെരഞ്ഞെടുത്ത ലേക്ഖനമാക്കാൻ സാധിക്കും.. ഇവിടെ നിന്ന്] എന്തെങ്കിലും റെഫറൻസ് കിട്ടുമോന്ന് നോക്കാമോ? --Vssun 12:46, 3 ജൂൺ 2009 (UTC)
- നാട്ടിലെത്തിയോ?? --Vssun 15:38, 19 ജൂൺ 2009 (UTC)
അനുമതിപത്രം
തിരുത്തുകപ്രമാണം:London Batheri 001.jpg ഈ ചിത്രത്തിന്റെ അനുമതി പത്രം തിരുത്തിയിട്ടുണ്ട്. സ്‌നേഹാന്വേഷണങ്ങളോടെ --സാദിക്ക് ഖാലിദ് 06:59, 22 ജൂൺ 2009 (UTC)
ജിമ്മി കാർട്ടർ
തിരുത്തുകപ്രിയ ജോർജേട്ടാ, ജിമ്മി കാർട്ടറിനെ കുറിച്ച് ഒരു താൾ എഴുതുന്നതിന് ശ്രമിക്കുമോ. ഒരപേക്ഷയാണ്.--Vicharam 08:24, 25 ജൂൺ 2009 (UTC)
ജിമ്മി കാർട്ടർ ശ്രദ്ധിച്ചിരുന്നു.ഗ്രന്ഥകർത്താവ് എന്നുള്ളതുകൂടി വികസിപ്പിക്കുകയാണങ്കിൽ നന്നാവുമായിരുന്നു.ആശംസകളോടെ--Vicharam 14:40, 28 ജൂൺ 2009 (UTC)
സ്പിനോസയും ആദം കൊടുമുടിയും
തിരുത്തുകസ്പിനോസയുടെ ജീവിതത്തിലേക്കും ചിന്തകളിലേക്കും ദൈവസങ്കല്പ്പത്തിലേക്കും വെളിച്ചം വീശുന്ന ലേഖനം ഉഗ്രനായിട്ടുണ്ട്. ഒന്നുരണ്ടുവട്ടം ആസ്വദിച്ചു വായിച്ചു.. പിന്നെ ആദം കൊടുമുടിയിലെ കാതലായ കൂട്ടിച്ചേർക്കലുകളും വളരെ ഇഷ്ടപ്പെട്ടു.. സ്നേഹത്തോടെ --Vssun 11:39, 5 ജൂലൈ 2009 (UTC)
സിഗരിയ
തിരുത്തുകസിഗരിയയെക്കുറിച്ചുള്ള ഒരു ലേഖനം പണ്ട് ഒരു മാതൃഭൂമി വാരാന്തപ്പതിപ്പിൽ നിന്നു കിട്ടിയ വിവരമനുസരിച്ച് തുടങ്ങിയിട്ടുണ്ടായിരുന്നു. കണ്ടുകാണുമെന്നു കരുതുന്നു. --Vssun 05:48, 6 ജൂലൈ 2009 (UTC)
ചിത്രങ്ങൾ കണ്ടു
തിരുത്തുകനാട്ടിലെത്തിയല്ലേ?.. അതോ ദില്ലിയിലെത്തിയോ? --Vssun 15:01, 27 ജൂലൈ 2009 (UTC)
ഹിഗ്വിറ്റ
തിരുത്തുകഹിഗ്വിറ്റ സംഗ്രഹം തന്നെ രസികൻ. നന്നായി ആസ്വദിച്ചു. --Vssun 15:58, 11 ഓഗസ്റ്റ് 2009 (UTC)
ന്റെ
തിരുത്തുകഫോണ്ടിന്റെ കുഴപ്പമായിരിക്കണം. മാഷ് ന്റെ എന്നെഴുതുന്നത് ശരിയായിത്തന്നെയാണ് എനിക്ക് കാണാൻ പറ്റുന്നത്. ഈ കണ്ണിയിലുള്ള ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്ത് അതുപയോഗിച്ചാൽ ശരിയാവണം. (കണ്ണിയിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ഫോണ്ട് സേവ് ചെയ്യുക) --Vssun 12:02, 12 ഓഗസ്റ്റ് 2009 (UTC)
വോൾട്ടയർ
തിരുത്തുകവോൾട്ടയർ താളിൽ ഞാൻ നടത്തിയ അൽകുൽത്ത് തർജ്ജമകൾ ശരിയാക്കുന്നതു കണ്ടു. വളരെ നന്ദി. ജീവിതരേഖയ്ക്കു ശേഷം ഒന്നും എഴുതാൻ എന്നെക്കൊണ്ട് കഴിഞ്ഞിട്ടില്ല - ആഗ്രഹമില്ലാഞ്ഞല്ല, തർജ്ജമ ചെയ്യാൻ സാധിക്കുന്നേയില്ല. വോൾട്ടയറുടെ രചനകൾ, തത്ത്വചിന്ത മുതലായവയെക്കുറിച്ചുള്ള ഭാഗങ്ങൾ ചേർത്ത് സമയം കിട്ടുമ്പോൾ ലേഖനം വികസിപ്പിക്കാമോ?
സാധാരണ ലേഖനങ്ങൾ 10-20 കിലോബൈറ്റാകുമ്പോഴേക്ക് എന്റെ ബാറ്ററി തീരും. അതിൽ കൂടുതലുള്ളതുകൊണ്ടാന്നു തോന്നുന്നു, ഇതിനോടൊരു പ്രത്യേക മമത :-) -- റസിമാൻ ടി വി 08:25, 14 ഓഗസ്റ്റ് 2009 (UTC)
"കുരിശിന്റെ" യോഹന്നാൻ എന്ന പേര് എങ്ങനെ വന്നു എന്നുകൂടി ചേർക്കാമോ? കത്തോലിക്കാ വിജ്ഞാനകോശത്തിൽ ഇങ്ങനെ കാണുന്നു:
“ | A strange phenomenon, for which no satisfactory explanation has been given, has frequently been observed in connexion with the relics of St. John of the Cross: Francis de Yepes, the brother of the saint, and after him many other persons have noticed the appearance in his relics of images of Christ on the Cross,... | ” |
ഇതാണോ കാരണം? --ജേക്കബ് 06:28, 18 ഓഗസ്റ്റ് 2009 (UTC)
- നന്ദി. സംവാദം താളിലെ മറുപടി ഇപ്പോഴാണ് ശ്രദ്ധിച്ചത്. --ജേക്കബ് 16:18, 18 ഓഗസ്റ്റ് 2009 (UTC)
പീപ്സ്
തിരുത്തുകസംവാദം:സാമുവൽ പീപ്സിന്റെ ഡയറി കാണുക --Vssun 11:41, 19 ഓഗസ്റ്റ് 2009 (UTC)
ലേഖനരക്ഷാസംഘം
തിരുത്തുകനമസ്കാരം, Georgekutty. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം. |
തലക്കെട്ട്
തിരുത്തുകയൂണികോഡ് 5.1 വെർഷൻ അനുസരിച്ചുള്ള എൻകോഡിങ് ആണ് അത്. 5.1 സപ്പോർട്ട് ചെയ്യുന്ന ഏതെങ്കിലും ഫോണ്ട് ഉപയോഗിച്ചാൽ കാര്യം ശരിയാകും. ഇവിടെ യൂണികോഡ് 5.1 സപ്പോർട്ട് ചെയ്യുന്ന ഫോണ്ടുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അത് ഇൻസ്റ്റോൾ ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടും. സ്നേഹത്തോടെ --Vssun 02:33, 20 ഓഗസ്റ്റ് 2009 (UTC)
- യൂണികോഡ് 5.1 വെർഷനിലേക്കുള്ള പരിവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനെ സംബന്ധിച്ചുള്ള ചർച്ച ഇവിടെ കാണാം. --Vssun 02:41, 20 ഓഗസ്റ്റ് 2009 (UTC)
അഞ്ജലി നന്നായി പ്രവർത്തിക്കുന്നുണ്ടല്ലോ.. --Vssun 15:01, 20 ഓഗസ്റ്റ് 2009 (UTC)
Jorge
തിരുത്തുകJ,g എന്നിവ ഹ എന്നാണ് സ്പാനിഷിൽ ഉച്ചരിക്കുന്നത്. അപ്പോൾ Jorge ഹോർഹെ ആണ്. അതുപോലെ Jose എന്നത് “ഹോസെ” എന്നാണ് മിക്ക ദക്ഷിണ/ഉത്തര അമേരിക്കക്കാരും ഉച്ചരിക്കുന്നത്. Jose എന്നു പേരുള്ള ഒരു അച്ചൻ ഇവിടെ ടെക്സസിലെ ഇടവകയിൽ സേവനം ചെയ്യാൻ എത്തിയപ്പോൾ “ജോസ്” എന്ന് ഉച്ചരിക്കണം എന്ന് നോട്ടീസിൽ സ്പെഷ്യൽ ആയിട്ട് പറഞ്ഞിട്ടുണ്ടായിരുന്നു.. :) അതുപോലെ Jacob എന്നത് “യാക്കോവ്” എന്നാണ് ഉച്ചരിക്കുന്നത്. --ജേക്കബ് 07:36, 22 ഓഗസ്റ്റ് 2009 (UTC)
Translation request
തിരുത്തുകGreetings Georgekutty! Could I ask you to translate en:Qin Shi Huang(among the vital 1000 articles) into Malayalam? You may shorten it as possible to contain only the basic informations,one or two sentences are enough. Thank you very much!--Biŋhai
ജൊഹാൻ ബ്രാംസ്
തിരുത്തുകഇപ്പോൾ നീലയായിട്ടുണ്ട് --ജേക്കബ് 21:46, 24 ഓഗസ്റ്റ് 2009 (UTC)
റൂമി
തിരുത്തുകമാഷേ റൂമിയേക്കുറിച്ച് ഇവിടെ ഒരു ലേഖനം നിലവിലുണ്ട്. പുതിയ വിവരങ്ങൾ അതിലേക്ക് ചേർത്താൽ നന്നായിരുന്നു.--അഭി 02:20, 4 സെപ്റ്റംബർ 2009 (UTC)
- പുതിയ റൂമിയെ പഴയ റൂമിയിലേക്ക് തിരിച്ച്‌വിട്ടിട്ടുണ്ട് :)--അഭി 02:52, 4 സെപ്റ്റംബർ 2009 (UTC)
വിലയിരുത്തുക
തിരുത്തുകഈ മാറ്റം വിലയിരുത്തുക. സ്നേഹത്തോടെ --Vssun 11:02, 21 സെപ്റ്റംബർ 2009 (UTC)
സാങ്കേതികപദാവലി
തിരുത്തുകവിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 14:43, 29 സെപ്റ്റംബർ 2009 (UTC)
പ്രശ്ലേഷം
തിരുത്തുകമൊഴിയോ (കീമാൻ), വരമൊഴിയോ ആണെങ്കിൽ പ്രശ്ലേഷത്തിനു രണ്ട് സ്ലാഷ് (//) അടിച്ചാൽ മതി--പ്രവീൺ:സംവാദം 00:44, 8 ഒക്ടോബർ 2009 (UTC)
ചവറയച്ചൻ
തിരുത്തുകഈ തിരുത്ത് വിലയിരുത്തുക. ഞാനത് റോൾബാക്ക് ചെയ്തിട്ടുണ്ട്. എങ്കിലും.. --Vssun 15:49, 16 ഒക്ടോബർ 2009 (UTC)
ആവേശത്തിന് അഭിനന്ദനങ്ങൾ
തിരുത്തുക“ | വാരികയിൽ പേരുവച്ചെഴുതിയ ലേഖനത്തിൽ എഡിറ്റർ കുരിയാക്കോസ് മുണ്ടാടൻ ഇങ്ങനെ എഴുതി | ” |
ആരാണ് ഈ കുരിയാക്കോസ് മുണ്ടാടൻ. ലൗ ജിഹാദിനെ കുറിച്ച് ഇദ്ദേഹം മാത്രമല്ല അഭിപ്രായം പറഞ്ഞിട്ടുള്ളത് (എല്ലാവരുടെയും ചേർത്താൽ ലേഖനം മിക്കവാറും വായിക്കാൻ ....). ഉദ്ധരണികൾ ഉപയോഗിക്കുന്നതിന് ചില മാനദണ്ഡങ്ങൾ വേണ്ടേ . കുറച്ച് പ്രത്യേക ലേഖനങ്ങളെ പൂശാനുള്ള(വെള്ള) താങ്കളുടെ വ്യഗ്രത കണ്ട് ചിരിവരുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 09:52, 21 ഒക്ടോബർ 2009 (UTC)
- കേരളത്തിലെ ആയിരക്കണക്കിന് ക്രിസ്തീയ സഭകളിൽ ഒന്നു മാത്രമാണ് കത്തോലിക്കാസഭ. അതിലെ ഒരു ആനുകാലികത്തിന്റെ (ഔദ്യോഗികം ???) ചീഫ് എഡിറ്റർ (താഴെ വേറെ ആളുണ്ടോ എന്നറിയില്ല ) എഴുതിയ ഒരു കാര്യം. ഇത്രമാത്രം പ്രാധാന്യത്തോടെ കൊടുക്കേണ്ട കാര്യം എന്താണ്. ലേഖനത്തിന്റെ ഇപ്പോഴത്തെ നിലവാരം വെച്ച് നോക്കുകയാണെങ്കിൽ അനുപാതരഹിതത്വം വ്യക്തമായിക്കാണാം. --—ഈ തിരുത്തൽ നടത്തിയത് lee2008 09:37, 23 ഒക്ടോബർ 2009 (UTC)
- ലോകത്തിലെ ഏറ്റവും പ്രചാരമുള്ള വാരികയുടെ ചീഫ് എഡിറ്ററുടെ വ്യക്തി വിചാരങ്ങൾ എഴുതേണ്ട സ്ഥലം ഇതല്ല. സംശയാസ്പദങ്ങളായ സ്രോതസ്സുകളിൽ നിന്നും എഴുതിയ ആളുടെ കാഴ്ചപ്പാട് മാത്രം പ്രതിഫലിക്കുന്ന വസ്തുതകൾ പെറുക്കിയെടുത്ത് എഴുതുന്നത് വിക്കി നയങ്ങൾക്കെതിരാണ്. സത്യദീപത്തെ വല്ലാതെ പൊക്കുമ്പോൾ ദീപികയുടെ മുഖപ്രസംഗം എഴുതിയിരുന്നത് ഫാരിസ് അബൂബക്കറാണ് എന്നോർക്കുന്നത് നല്ലതായിരിക്കും. സത്യദീപത്തെ എത്ര ലേഖനങ്ങളുടെ അവലംബം ആക്കിയിട്ടുണ്ട് എന്നറിയാൻ ആഗ്രഹം ഉണ്ട് (താങ്കൾ എഴുതിക്കൂട്ടിയത് മാത്രം മതി) .മലയാളം സിനിമയിലേത് പോലെയുള്ള (വില്ലൻ മുസ്ലീമാണെങ്കിൽ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അസിസ്റ്റന്റ് വില്ലനാക്കുന്നത്, നേരെ തിരിച്ചും) നിഷ്പക്ഷതയാണോ താങ്കൾ ഉദ്ദേശിക്കുന്നത്. വിക്കി ഒന്നും വിവേചിച്ച് അറിയുന്നില്ല. എന്നുവെച്ച് വൃത്തികേടുകൾക്കിടയിലേക്ക് മാലിന്യം തള്ളിയാൽ വൃത്തിയാകും എന്ന് വിചാരിക്കുന്നത് ശുദ്ധ മണ്ടത്തരം ആണ് --—ഈ തിരുത്തൽ നടത്തിയത് lee2008 17:28, 23 ഒക്ടോബർ 2009 (UTC)
വർഗ്ഗം -> സഹായം
തിരുത്തുകവർഗ്ഗം:വൈദികർ ശരിയാക്കാൻ താങ്കളുടെ സഹായം വേണം. ആദ്യകാലസഭാപിതാക്കന്മാർ എന്നത് വൈദികർ എന്നതിന്റെ ഉപവർഗ്ഗമായല്ലേ വരുക? വേദപാരംഗതർ എന്ന വാക്കിന്റെ അർത്ഥം എന്താണ്? അതിന്റെ മാതൃവർഗ്ഗം ഏത് വരും? ഒരു വർഗ്ഗം ഉണ്ടാക്കുമ്പോൾ അത് ഏത് മാതൃവർഗ്ഗത്തിന്റെ കീഴിലാണ് വരുക എന്നുകൂടി ചേർത്തിട്ടില്ലെങ്കിൽ അത് നാവിഗേറ്റ് ചെയ്ത് കണ്ടുപിടിക്കാൻ വിഷമമാകും എന്നതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്. സഹായിക്കാമോ? -- റസിമാൻ ടി വി 05:45, 31 ഒക്ടോബർ 2009 (UTC)
- നിലവിലുണ്ടായിരുന്നോ? ശ്രദ്ധിച്ചില്ല. ചേർത്തിട്ടുണ്ട്. പിന്നെ വർഗ്ഗം ചേർക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ. ലേഖനത്തിന്റെ അടിയിൽ [[വർഗ്ഗം:വേദപാരംഗതർ]] എന്നെഴുതിയാൽ ആ വർഗ്ഗം ലേഖനത്തിൽ ചേർക്കപ്പെടും. കൂടുതൽ എളുപ്പത്തിൽ വർഗ്ഗം ചേർക്കാൻ ചൂടൻപൂച്ച ഉപയോഗിക്കാം. യഥാർത്ഥത്തിൽ ലേഖനമെഴുതുന്നവർക്കാണ് അത് ഏതൊക്കെ വർഗ്ഗങ്ങളിലാണ് അത് പെടുക എന്ന് കൂടുതൽ നന്നായി അറിയുക. എഴുത്തുകാർ വർഗ്ഗീകരിക്കാത്ത ലേഖനങ്ങൾ കാണുമ്പോൾ superficial വായനയ്ക്ക് ശേഷം ഒരു വർഗ്ഗം ചേർക്കുന്നുവെന്നേ ഉള്ളൂ -- റസിമാൻ ടി വി 06:08, 31 ഒക്ടോബർ 2009 (UTC)
ഒരു തിരുത്ത്
തിരുത്തുകഈ തിരുത്തിന്] സഭാതർക്കങ്ങളുമായി ബന്ധമുണ്ടോ? --Vssun 09:46, 8 നവംബർ 2009 (UTC)
- നന്ദി.. തിരുത്ത് റോൾബാക്ക് ചെയ്തിട്ടുണ്ട്. --Vssun 10:30, 8 നവംബർ 2009 (UTC)
Translation request
തിരുത്തുകHi Georgekutty! Would you be so kind to help me translate part of this article into the wonderful Malayalam language? Please. 3-4 lines would be enough. Thanks a lot! --Mer De Glace 08:17, 12 നവംബർ 2009 (UTC)
അനുമതി
തിരുത്തുകപ്രമാണം:Kontha2.jpg ഇതിന്റെ അനുമതിപത്രം ചേർക്കാമോ? --Vssun 10:54, 14 നവംബർ 2009 (UTC) പ്രമാണം:Kontha.jpg ഇതിന്റേയും --Vssun 10:55, 14 നവംബർ 2009 (UTC)
ചിത്രം പൊതുസഞ്ചയത്തിലേക്ക് വിടാനാണ് ഉദ്ദേശമെങ്കിൽ മുകളിലെ ലിങ്കുകളിൽ ഞെക്കി ചിത്രത്തിന്റെ താൾ എഡിറ്റ് ചെയ്ത് {{PD-self}} എന്ന ഫലകം ചേർക്കുക. അതല്ല ക്രിയേറ്റീവ് കോമൺസ് പ്രകാരം പ്രസിദ്ധീകരിക്കാനാണ് താല്പര്യമെങ്കിൽ {{cc-by-sa-3.0}} എന്ന ഫലകം ചേർക്കാവുന്നതാണ്. സസ്നേഹം. --Vssun 11:14, 14 നവംബർ 2009 (UTC)
വർഗ്ഗം
തിരുത്തുകനാഗ് ഹമ്മദി ഗ്രന്ഥശേഖരം എന്ന താളിലെ വർഗ്ഗം ജ്ഞാനവാദഗ്രന്ഥങ്ങൾ എന്നാക്കിയിട്ടുണ്ട്. വേറെ എന്തെങ്കിലും വർഗ്ഗം ചേർക്കാനാകുമോ (ക്രൈസ്തവഗ്രന്ഥങ്ങൾ?)? ജ്ഞാനവാദവും ക്രിസ്തുമതവും തമ്മിലുള്ള ബന്ധം എനിക്ക് ശരിക്കങ്ങ് മനസ്സിലായിട്ടില്ല. അതുകൊണ്ട് കുറച്ച് സംശയങ്ങളുണ്ട്. ഇപ്പോൾ ജ്ഞാനവാദഗ്രന്ഥങ്ങൾ എന്ന വർഗ്ഗത്തിന് മാതൃവർഗ്ഗമായി നൽകിയിട്ടുള്ളത് ജ്ഞാനവാദം ആണ്. ക്രൈസ്തവഗ്രന്ഥങ്ങൾ കൂടി ചേർക്കുന്നത് അനുയോജ്യമാണോ? ജ്ഞാനവാദം എന്നതിന്റെ മാതൃവർഗ്ഗങ്ങൾ മതങ്ങൾ, ക്രൈസ്തവം, തത്ത്വചിന്ത എന്നിവയാണ് നൽകിയിട്ടുള്ളത്. ഇത് മാറ്റേണ്ടതുണ്ടോ? -- റസിമാൻ ടി വി 03:12, 28 നവംബർ 2009 (UTC)
യ്യേശുവിന്റെ ദിവ്യത്വം
തിരുത്തുകഈ മാറ്റം ഒന്ന് വിലയിരുത്താമോ? -- റസിമാൻ ടി വി 10:43, 2 ഡിസംബർ 2009 (UTC)
റൂലെറ്റ്
തിരുത്തുകറൂലെറ്റ് എന്നുതന്നെയാണെന്നാണ് എല്ലായിടത്തും കാണുന്നത്. തിരുത്തിയിട്ടുണ്ട്. ഇതുവരെ കേട്ടതൊക്കെ റൂലേ എന്നായിരുന്നു. ഫ്രഞ്ച് ഉദ്ഭവമായതുകൊണ്ട് വിശ്വസിക്കുകയും ചെയ്തു. ഇപ്പോഴാ ഉച്ചാരണം തുറന്നുനോക്കുന്നത് -- റസിമാൻ ടി വി 04:45, 12 ഡിസംബർ 2009 (UTC)
സംശോധനായജ്ഞം
തിരുത്തുകസംശോധനായജ്ഞത്തിലേക്ക് ഞാൻ കുറച്ച് ലേഖനങ്ങൾ ഇട്ടിട്ടുണ്ട്. ഇവയിൽ താങ്കൾ കാര്യമായ സംഭാവനകൾ നൽകിയ ജോർജ്ജ് ഓർവെൽ, ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ, വില്യം ബ്ലെയ്ക്ക് എന്നിവയും ഉൾപ്പെടുന്നു. കുറച്ച് വൃത്തിയാക്കിയെടുക്കുകയാണെങ്കിൽ ഇവയെ തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിലെ ലേഖനങ്ങളെ മെച്ചപ്പെടുത്തി തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലെത്തിക്കാൻ ചർച്ചയിലൂടെയും തിരുത്തലുകളിലൂടെയും താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു -- റസിമാൻ ടി വി 17:50, 21 ഡിസംബർ 2009 (UTC)
എസ്സീനുകൾ
തിരുത്തുകഅലക്സാണ്ട്രിയ സർവകലാശാലയിലെ ബുദ്ധമത വിഭാഗത്തിലെ പണ്ഡിതന്മാരാണ് എസ്സീനുകളുടെ മുൻഗാമികൾ എന്ന് ഹോൾഗർ കെർസ്റ്റെൻ (Jesus lived in India: his unknown life before and after the crucifixion) ( ഞാൻ മനസ്സിലാക്കിയതു പ്രകാരം :-) ) --Arayilpdas 14:24, 26 ഡിസംബർ 2009 (UTC)
രക്ഷിക്കുക
തിരുത്തുകഅങ്കമാലി പടിയോല എന്ന ലേഖനത്തെ മായ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. വികസിപ്പിച്ച് രക്ഷിച്ചെടുക്കാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 07:58, 27 ഡിസംബർ 2009 (UTC)
- ലേഖനത്തിൽ നിന്ന് വിവരങ്ങളൊന്നും കിട്ടാത്ത രൂപത്തിലായതുകൊണ്ട് സുനിൽ മായ്ക്കാൻ നിർദ്ദേശിച്ചതായിരുന്നു. രക്ഷിച്ചെടുക്കാവുന്ന ലേഖനമായതുകൊണ്ട് കുറിപ്പിട്ടെന്നേ ഉള്ളൂ. ഇപ്പോൾ നന്നായിട്ടുണ്ട്. അതിനി ആരും മായ്ക്കാൻ പോണില്ല -- റസിമാൻ ടി വി 11:04, 27 ഡിസംബർ 2009 (UTC)
മാർത്തോമ
തിരുത്തുകവായിച്ചപ്പോൾ വാരി വലിച്ചെഴുതിയിരിക്കുന്ന പോലെ തോന്നി. അതിനെ ഒന്നു ഒതുക്കിയെടുക്കാൻ ശ്രമിക്കാമോ? --Vssun 15:52, 13 ജനുവരി 2010 (UTC)
ക്ഷണം
തിരുത്തുകനമസ്കാരം,
വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്.
നന്ദി.സെലിബ്രിറ്റി
തിരുത്തുക(Celebrity) = 'വാർത്താവിഷയം' എന്ന പരിഭാഷ വളരെ ഇഷ്ടപ്പെട്ടു. ആദ്യമായി കേൾക്കുകയാണെങ്കിലും തികച്ചും അർത്ഥവത്തായത് :) --Vssun 10:23, 27 ജനുവരി 2010 (UTC)
പ്രമാണം:Book of Isaiah.jpg
തിരുത്തുകഇതൊന്ന് നോക്കാമോ? ഈ ചിത്രം എന്ത് ആവശ്യത്തിനുപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. പുസ്തകത്തിന്റെ ചിത്രമായതിനാൽ ന്യയോപയോഗത്തിലേ വരൂ എന്ന് കരുതുന്നു -- റസിമാൻ ടി വി 19:50, 30 ജനുവരി 2010 (UTC)
- ഒരു ലേഖനത്തിലും ഉപയോഗിക്കാത്തതുകൊണ്ടാണ് പ്രമാണം മായ്ക്കാനിട്ടത്. ജ്യോതിസ് അത് ലേഖനത്തിൽ ഉപയോഗിച്ചപ്പോൾ മായ്ക്കൽ ഫലകം നീക്കുകയും ചെയ്തു -- റസിമാൻ ടി വി 10:24, 31 ജനുവരി 2010 (UTC)
കൈ വെയ്ക്കണം
തിരുത്തുകhttp://en.wikipedia.org/wiki/Prester_John --Calicocentric 15:44, 13 ഫെബ്രുവരി 2010 (UTC)
ഇട്ടിക്കോര
തിരുത്തുകപുറംചട്ടയുടെ പരിഷ്കരിച്ച ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പഴയത് മായ്ക്കട്ടേ? --Vssun 07:46, 20 ഫെബ്രുവരി 2010 (UTC)
പുറംചട്ടകൾ
തിരുത്തുകഅപ്ലോഡ് ചെയ്ത പുസ്തകച്ചട്ടകളുടെ ചിത്രങ്ങളുടെ റെസല്യൂഷൻ ഞാൻ 360x480 ആയി കുറച്ചിട്ടുണ്ട്. ലേഖനത്തിന്റെ ആവശ്യത്തിന് ഇത് മതിയാകുമെന്ന് കരുതുന്നു. ഒന്ന് നോക്കുക -- റസിമാൻ ടി വി 06:33, 28 ഫെബ്രുവരി 2010 (UTC)
- സുഖം തന്നെ. ഇന്നലെ രാത്രി വീട്ടിലെത്തിയതേയുള്ളൂ. ഒന്നുരണ്ടാഴ്ച്ചയായി വലിയ തിരക്കായിരുന്നു -- റസിമാൻ ടി വി 07:26, 28 ഫെബ്രുവരി 2010 (UTC)
യൂണികോഡ് 5.1
തിരുത്തുകയൂണികോഡ് 5.1 വെർഷനു മുൻപ്, മലയാളത്തിലെ ചില്ലുകൾക്ക് തനതായ ഒരു എൻകോഡിങ് ഉണ്ടായിരുന്നില്ല. കൂട്ടക്ഷരങ്ങൾക്കായി ഉപയോഗിക്കുന്ന ZWJ എന്ന ഒരു ക്യാരക്റ്റർ ഉപയോഗിച്ചാണ് അവ കാണിച്ചിരുന്നത്. യൂണികോഡിന്റെ 5.1 പതിപ്പോടുകൂടി, ചില്ലുകൾക്ക് തനതായ കോഡുകൾ നിർവചിക്കപ്പെടുകയും അതിനെ ഉപയോഗിക്കാൻ നിഷ്കർഷിക്കുകയും ചെയ്തിട്ടുണ്ട്. പുതിയതും പഴയതുമായ ചില്ലുകളുടെ വ്യത്യാസം മനസിലായെന്നു കരുതുന്നു. കൂടുതൽ വിവരം വേണമെങ്കിൽ ചോദിക്കുക.
ചില്ലുകളുടെ പ്രശ്നം എന്താണെന്ന് പറഞ്ഞാൽ പരിഹരിക്കാൻ ശ്രമിക്കാം. ചില്ല്ലുകൾ വായിക്കാൻ സാധിക്കുന്നില്ലെന്നോ അതോ ടൈപ്പ് ചെയ്യാൻ സാധിക്കുന്നില്ലെന്നോ? സസ്നേഹം --Vssun 03:41, 1 മാർച്ച് 2010 (UTC)
സത്തസായി
തിരുത്തുകഅഴീക്കോടിന്റെ ഭാരതീയതയിൽ സത്തസായി എന്നുതന്നെയാണ് കൊടുത്തിരിക്കുന്നത് എന്നാണ് എന്റെ ഓർമ്മ. പുസ്തകം തപ്പിയെടുത്ത് നോക്കാം. --Vssun 15:48, 16 മാർച്ച് 2010 (UTC)
സംശം
തിരുത്തുകമാഷേ, ഈ Easter Triduum-ന്റെ മലയാളമെന്താ?--അഭി 09:52, 1 ഏപ്രിൽ 2010 (UTC)
മാണി
തിരുത്തുകഹോർമിസ് (272-73) മാണിയെ പേർഷ്യയിൽ നിന്ന് നാടുകടത്തി. തുടർന്നുള്ള ജീവിതം അദ്ദേഹതിന് മതാനുകൂലികളുണ്ടായിരുന്ന ഇൻഡ്യ ചൈന തുർക്ക്മേനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അർദഷിർ(224-41) രാജാവിൽ നിന്ന് മൂന്നാമനായ ബഹ്രാം രണ്ടാമന്റെ(276-93) സ്ഥാനാരോഹണത്തെ തുടർന്ന് മാണി പേർഷ്യയിൽ തിരിച്ചെത്തിയെങ്കിലും ordeal of molten lead എന്ന സത്യ പരീക്ഷണവിധിയിൽ പരാജിതനായി, ബഹ്രാം രാജാവിന്റെ ആജ്ഞപ്രകാരം 60 ആം വയസ്സിൽ ശിരഃഛേദം ചെയ്ത് കൊല്ലപ്പെടുത്തി (AD 275). മാണിയുടെ ഭൌതികശരീരത്തിൽ വൈക്കോൽ നിറച്ച് Djondishapur പട്ടണത്തിന്റെ[1][2]പ്രധാന കവാടത്തിൽ മതനിന്ദകർക്കുള്ള താക്കീതായി പ്രദർശിപ്പിക്കപ്പെട്ടു
- ↑ History of the Christian church By Philip Schaff പുറം 247 251; ISBN 156563196X
- ↑ പുറം 69,70 Western Manichaeism and the Turfan Discoveries; F. Legge ISBN 141795034X
- മാണി കാരാഗൃഹത്തിൽ മരിച്ചെന്ന് പു 571 GNOSTICISM, GNOSTICS, AND THE GNOSTIC BIBLE; EDITED BY Willis Barnstone and Marvin Meyer ISBN1-57062-242-6
- ശിരഃഛേദം എന്ൻ പു 64-65 The Gnostics The First Christian Heretics SEAN MARTIN ISBN 1 904048 56 0
- സത്യപരീക്ഷണ വിധി മാനിക്കാതെയിരുന്ന മാണിയെ ബഹ്രാം രാജാവ് ദാരുണമായി (atrocious) കൊലപ്പെടുത്തി എന്ന് അൽ-ബറൂണി രേഖപ്പെടുത്തിയിട്ടുണ്ടത്രെ പു 31 Mani: a religio-historical description of his personality By L. J. R. Ort
ഗ്നോസ്റ്റിക്ക് സാഹിത്യം എന്ന് പറഞ്ഞ് ഒരു സുഹൃത്ത് തന്ന പിഡീഫ് ഫയലുകളും ലിങ്കുകളും തപ്പിയപ്പൊ കിട്ടിയത്--Arayilpdas 11:45, 11 ഏപ്രിൽ 2010 (UTC)
- Mani: a religio-historical description of his personality By L. J. R. Ort ന്റെ ഗൂഗിൾ ബുക്സ് ലിങ്ക് ഇതിൽ അദ്ദേഹത്തിന്റെ മരണത്തെപറ്റി ചൈനീസ് സിറിയൻ ചരിത്രകാരന്മാരുടെയും അഭിപ്രായങ്ങൾ ഉണ്ട്; മറ്റൊന്ന് അദ്ദേഹത്തിന്റെ മരണത്തെ “നിർവാണമടഞ്ഞു” എന്നാണവർ വിശേഷിപ്പിക്കുന്നത്, മറ്റൊരിടത്ത് “ബുദ്ധ ഒഫ് ലൈറ്റ്” എന്നും പേരു കൊടുത്തിരിക്കുന്നു!--Arayilpdas 13:44, 11 ഏപ്രിൽ 2010 (UTC)
മരച്ചീനി
തിരുത്തുകപ്രിയ ജോർജ്ജുകുട്ടി, താങ്കൾ ഈ താളിൽ നൽകിയിരിക്കുന്നത് ലേഖനത്തിൽ തന്നെ ചേർക്കാവുന്നതാണ്.. റഫറൻസ് നമുക്ക് പിന്നീട് ചേർക്കാം..:)--സുഗീഷ് 13:33, 13 ഏപ്രിൽ 2010 (UTC)
ജോർജുകുട്ടീ താങ്കളും !
തിരുത്തുക"പത്രത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാനായി ഹിന്ദു സമുദായത്തിൽ പെട്ട ഒരാളെ എഡിറ്ററാക്കാൻ തീരുമാനിച്ച ജമാഅത്തുകാർ എൻ. വി. കൃഷ്ണവാര്യർക്കും സുകുമാർ അഴീക്കോടിനും ആ സ്ഥാനം വച്ചുനീട്ടിയെങ്കിലും "അവർ വിരിച്ച വലയിൽ ഒടുവിൽ കുടുങ്ങിയത്" പി.കെ. ബാലകൃഷ്ണനായെന്നും എഡിറ്ററായി പേർ അച്ചടിക്കുന്നതിന് അദ്ദേഹത്തിന് മാസപ്പടി കിട്ടിയിരുന്നെങ്കിലും പത്രത്തിന്റെ പക്ഷവും വീക്ഷണവും നിർണ്ണയിക്കുന്നതിൽ അദ്ദേഹത്തിന് ഒരു പങ്കും ഉണ്ടായിരുന്നില്ലെന്നും ഹമീദ് ചേന്നമംഗലൂർ പറയുന്നു" എന്ന വിമർശനത്തിനു പ്രമുഖ പത്രപ്രവർത്തകനായ പി.കെ പ്രകാശ് ഇങ്ങനെ മറുകുറി എഴുതിയത് താങ്കൾ കണ്ടുവോ
"പി.കെ. ബാലകൃഷ്ണൻ 'മാധ്യമ'ത്തിന്റെ ആദ്യ എഡിറ്ററായത് 'മാതൃഭൂമി'ക്ക് പിടിച്ചില്ല. അദ്ദേഹം ജമാഅത്തുകാർ വിരിച്ച വലയിൽ കുടുങ്ങിയതാണ്. അതിന് അദ്ദേഹത്തിന് മാസപ്പടിയും കിട്ടി-പത്രം പറയുന്നു. കേരളം കണ്ട ഏറ്റവും ധിക്കാരിയായ ബുദ്ധിജീവികളിൽ ഒരാളാണ് പി.കെ. ബാലകൃഷ്ണൻ എന്നത് സർവാംഗീകൃതസത്യം. 'ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന പുസ്തകം എഴുതിയ, കേരളത്തിലെ ജാതി-മത ഘടനയുടെ ഉൾപ്പിരിവുകളും അതിന് പിന്നിലെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളും വ്യക്തമായി മനസ്സിലാക്കിയ ബാലകൃഷ്ണൻ ആരെങ്കിലും വിരിച്ചവലയിൽ ചില്ലിക്കാശിന് വേണ്ടി വീണു എന്ന് ആരോപിക്കാൻ അസാമാന്യ വിവരക്കേടു തന്നെ വേണം. ബാലകൃഷ്ണന് വല യെറിഞ്ഞ വൈക്കം മുഹമ്മദ് ബഷീറിനെ വെറുതെവിട്ടത് മഹാഭാഗ്യം. ബാലകൃഷ്ണനെപ്പോലുള്ള ബുദ്ധിജീവികൾ സ്വന്തം ചിന്തയോ കാഴ്ചപ്പാടോ ഇല്ലാതെ ചക്കരക്കും കള്ളിനും ചെത്തുന്നവരാണെന്ന് ആക്ഷേപിക്കുന്ന 'മാതൃഭൂമി' സ്വന്തം അനുഭവത്തിൽ നിന്നാകുമോ ഇത് പറയുന്നത്?-മാതൃഭൂമിയുടെ ചിന്തൻ ബൈഠക്
മാധ്യമവിചാരം
തിരുത്തുകമാധ്യമം ആഴ്ചപ്പതിപ്പിനെപ്പറ്റിയുള്ള ലേഖനത്തിലും ഇവിടെ എന്റെ സംവാദം താളിലും ഓരോ കുറിപ്പ് കണ്ടെങ്കിലും ആരാണ് എഴുതിയതെന്ന് രണ്ടിടത്തും വ്യക്തമാക്കിയിട്ടില്ല. ഏതായാലും ഇവിടെ എന്റെ പ്രതികരണം ഹ്രസ്വമായി ചേർക്കുന്നു. തർക്കത്തിനോ, എഡിറ്റ് യുദ്ധത്തിനോ ഒന്നും ഞാനില്ല. ഞാൻ മാധ്യമം പത്രത്തേയും ആഴ്ചപ്പതിപ്പിനേയും കുറിച്ചുള്ള ലേഖനങ്ങളിൽ ഇന്നലെ നടത്തിയ എഡിറ്റുകൾ അവലംബമാക്കിയത് ഈയിടെ മാതൃഭൂമി വാരികയിൽ ഹമീദ് ചേന്ദമംഗലൂർ എഴുതിയ ലേഖനം മാത്രമാണ് . ആ ലേഖനം ഈ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് പ്രസക്തമായ ചില വസ്തുതകൾ (അല്ലെങ്കിൽ perceptions) വളരെ ശക്തമായും വിസ്തരിച്ചും അവതരിപ്പിച്ചിരിക്കുന്നതായി എനിക്കു തോന്നി. ഒരു യാഥാസ്ഥിതിക മത-രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറച്ചുവയ്ക്കാനുള്ള മുഖം മൂടിയായി ഒരു പത്രസ്ഥാപനത്തെ ഉപയോഗിച്ച് ഒരു സമൂഹത്തെയാകെ സമർത്ഥമായി കബളിപ്പിക്കുന്നു എന്ന ആരോപണമാണ് അതിലുള്ളത്. ആരോപണം ശരിയെങ്കിൽ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ fraud-കളിൽ ഒന്നായിരിക്കും ഇത്.
ലൗ ജിഹാദ് കഥ പോലെ ഇതും ഒരു കള്ളക്കഥയാണ് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്നാൽ മുകളിൽ ലിങ്ക് കൊടുത്തിരിക്കുന്ന മാധ്യമം പ്രതികരണം (അതിന്റെ രണ്ടു ഭാഗവും ഞാൻ ശ്രദ്ധിച്ചു വായിച്ചു) ചേന്ദമംഗലൂരിന്റെ ലേഖനത്തിലെ കാതലായ ആരോപണത്തെ സ്പർശിക്കുന്നതേയില്ല. ലേഖനം പ്രസിദ്ധീകരിച്ച 'മാതൃഭൂമി'-യുടെ ചരിത്രത്തേയും ഉദ്ദേശശുദ്ധിയേയും ചോദ്യം ചെയ്യുന്നതല്ലാതെ മറ്റൊന്നും ആ പ്രതികരണത്തിൽ ഇല്ല. ലേഖകനായ ഹമീദ് ചേന്ദമംഗലൂരിന്റെ പേരിനുപോലും ആ പ്രതികരണം അയിത്തം കല്പിച്ചതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. എല്ലാ മത പ്രസ്ഥാനങ്ങളും അവയ്ക്കുള്ളിൽ നിന്നുള്ള വിമതസ്വരങ്ങളെ തീരാപ്പകയോടെയാണ് കാണാറ്. വെളിയിൽ നിന്നുള്ള വിമർശകർക്ക് വേണമെങ്കിൽ മാപ്പു കൊടുത്തേക്കാം.Georgekutty 06:05, 23 മേയ് 2010 (UTC)
പി.കെ. ബാലകൃഷ്ണനെ പോലുള്ള പ്രഗത്ഭരെ ജമാഅത്ത് കബളിപ്പിക്കുകയായിരുന്നു എന്ന ആരോപണം ഹമീദ് ചേന്ദമഗലൂർ ഉന്നയിച്ചതല്ലേ. അതിനല്ലേ ജോർജുകുട്ടീ, കേരളം കണ്ട ഏറ്റവും ധിക്കാരിയായ ഒരു ബുദ്ധിജീവിയെ ചില്ലിക്കാശിനു വേണ്ടി ജമാഅത്തിനു് കബളിപ്പിക്കാൻ എങ്ങനെ കഴിയും എന്നും അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവർ വലിയ വിണ്ഡികളാവില്ലേ എന്നും പി.കെ പ്രകാശ് ചോദിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട കാര്യം ജമാഅത്തെ ഇസ്ലാമി ഒരിക്കലും തങ്ങളുടെ ഐഡന്റിറ്റി മാധ്യമത്തിലൂടെ മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് മാധ്യമം ജമാഅത്തുകാർ നടത്തുന്ന ഒരു ട്രസ്റ്റ് ആരംഭിച്ചതാണെങ്കിലും സമൂഹത്തിൽ അടിച്ചമർത്തപ്പെടുന്ന മുഴുവൻ ആളുകളുടേയും ശബ്ദമാണത് എന്നു അവർ തന്നെ വ്യക്തമാക്കിയതാണ്. അവരുടെ മുഖപത്രം പ്രബോധനം വാരികയാണ്. ഹമീദ് ചേന്ദംഗലൂർ ഇന്നും ഇന്നെലെയും തുടങ്ങിയതല്ല ജമാത്തിനും മാധ്യമത്തിനും എതിരെ നത്തുന്ന വിരോധം. പണ്ടുമുതലേ ഹമീദ് ചേന്ദമംഗലൂരിനു ജമാത്തു വിരോധം കരഞ്ഞു തീർക്കാൻ ഉദാരമായി സ്ഥലമനുവദിക്കുന്നതും മാതൃഭൂമി മാത്രമാണ്. ഇതിലുള്ള രാഷ്ട്രീയം തിരിച്ചറിയാതെ പോവുന്നത് കഷ്ടമാണ്. ദശകങ്ങളായി ജമാഅത്തിനെ ചൂണ്ടി ഇതരെ മതസ്തരേയും മതേതരക്കാരെയും പേടിപ്പെടുത്തുന്ന ഹമീദിന്റെ ഏത് ആരോപണമാണ് സത്യമായി പുലർന്ന് ഇന്ത്യയിലും കേരളത്തിലും ജമാഅത്തു 'തീവ്രവാദികളുടെ' ദൂശ്യഫലം അനുഭവിക്കുന്നത് ? നേരെ മറിച്ചു ആർ.എസ്.എസ് പോലുള്ള സംഘടനകളുടെ ചെയ്തികൾ ഭാരതത്തിലാകമാനം എത്രമാത്രം അപകടങ്ങൾ വിതച്ചു എന്നത് അനുഭവേദ്യമായ സത്യമല്ലേ. ഇതിൽ നിന്നൊക്കെ നാമറിയേണ്ട ഒരു കാര്യമുണ്ട്. ജമാഅത്ത് പറയുന്നതും എഴുതുന്നതും മാത്രമേ ചെയ്യാറുള്ളൂ. ആർ.എസ്.എസ്. ഒന്നു പറയും മറ്റൊന്നു പ്രവർത്തിക്കും. ആർ.എസ്.എസിന്റെ രാഷ്ട്രീയത്തെ കുറിച്ചോ അവരുണ്ടാക്കുന്ന ഭയാനകാമായ അന്തരീക്ഷത്തെ കുറിച്ചോ മാതൃഭൂമി എത്ര മിനിമൈസ് ചെയ്തിട്ടാണ് എഴുതുകയും വിശകലനം നടത്തുകയും ചെയ്യുക എന്ന് ആലോചിച്ചിട്ടുണ്ടോ. അതിനു കാരണമുണ്ട് മാതൃഭൂമിൽ ഒരു ആർ.എസ്. എസ് ധാര എന്നുമുണ്ടായിരുന്നു. ഈ ആർ.എസ്. എസ് ധാരയാണ് ഹമീദ് ചേന്ദംഗലൂരിനെ പോലുള്ള ആളുകളെ കൊണ്ട് ഇങ്ങനെ എഴുതിക്കുന്നത്. അതു ഒരു മഹാ കണ്ടുപിടുത്തമായി ജോർജുകുട്ടിക്ക് തോന്നുന്നത് കേരള രാഷ്ട്രീയത്തിലെ ജാതിസ്വാധീനത്തിന്റെ അദൃശ്യകരങ്ങളെ തിരിച്ചറിയാതിരിക്കുമ്പോഴാണ്. കേരളത്തിലെ പൊതുബോധത്തെയും മണ്ഡലത്തെയും ഇമ്മട്ടിലാക്കുന്നതിൽ നായർ പൊതുബോധം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നു കൂടി ഓർക്കുകയും മനസ്സിലാക്കുകയും വേണം
മാധ്യമവിചാരം-2
തിരുത്തുകRSS-നേയും നായന്മാരേയും ഒന്നും ചർച്ചയിലേയ്ക്കു വലിച്ചിഴച്ചിട്ടു കാര്യമില്ല. മാധ്യമത്തിലൂടെ ജമാഅത്ത് എടുത്തണിയുന്ന മുഖം അതിന്റെ യഥാർത്ഥ പ്രതിബദ്ധതകളുമായി ചേർന്നുപോകാത്തതും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്നാണ് ആരോപണം. ജനാധിപത്യം, സ്ത്രീപുരുഷ സമത്വം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് പോലും താത്വികമായ എതിർപ്പുള്ള പ്രസ്ഥാനമാണ് ജമാഅത്തെങ്കിൽ (അതാണ് ചേന്ദമംഗലൂരിന്റെ ആരോപണം) "അടിച്ചമർത്തപ്പെടുന്ന മുഴുവൻ ആളുകളുടേയും ശബ്ദം" എന്ന ഇമേജ് കപടമാണെന്ന് പറയേണ്ടി വരില്ലേ? Secular Nation State എന്ന സങ്കല്പത്തെത്തന്നെ ജമാഅത്ത് അംഗീകരിക്കുന്നില്ലെന്നാണ് കേള്വി. അതൊക്കെ ശരിയാണെങ്കിൽ മാധ്യമത്തിലൂടെ പ്രചരിക്കുന്ന പ്രതിച്ഛായ കൃത്രിമമാകാതെ വയ്യ. ചേന്ദമംഗലൂരിന്റെ ഇത്ര ഗൗരവവുള്ള ആരോപണത്തിനൊന്നും മറുപടി പറയാതെ അത് പ്രസിദ്ധീകരിച്ച പത്രസ്ഥാപനത്തിനെ ആക്രമിക്കുക മാത്രം ചെയ്യുന്ന മാധ്യമത്തിന്റെ മറുപടി ആശങ്കകൾ കൂട്ടാനേ സഹായിക്കൂ. മാതൃഭൂമിയെക്കുറിച്ച് ആർക്കും കുറ്റമൊന്നും പറയാനുണ്ടാവില്ലെന്നല്ല. കേരളത്തിലെ മാധ്യമലോകത്തിൽ തിരശീലക്കു പിന്നിൽ പലതും നടക്കുന്നുണ്ടാകാം. പത്രലോകത്തിലെ മുത്തച്ഛിയായി മലയാളികളിൽ ചിലരെങ്കിലും കരുതുന്ന 'ദീപിക'-യുടെ മുഖപ്രസംഗം ഏറെക്കാലം എഴുതിയിരുന്നത് അതിനെ കടത്തിൽ നിന്ന് കയറാൻ സഹായിച്ച ബിസിനസുകാരൻ ഫാരീസ് അബൂബേക്കറായിരുന്നെന്ന് അറിഞ്ഞ് കേരളം ഞെട്ടിയിട്ട് അധികം കാലമായിട്ടില്ല. പക്ഷേ നാം പരിഗണിക്കുന്ന ലേഖനങ്ങളുടെ സന്ദർഭത്തിൽ, മാധ്യമം പ്രസിദ്ധീകരണങ്ങളുടെ പ്രതിച്ഛായ യഥാർത്ഥമോ, ബോധപൂർവം കൃത്രിമമായി ഉണ്ടാക്കിയെടുത്തതോ എന്നേ പരിഗണിക്കേണ്ടതുള്ളു.
ഒരാളുടെ സംവാദം താളിൽ ഇങ്ങനെയൊരു ചർച്ച, അതും അജ്ഞാതനായിരിക്കണമെന്ന് നിർബ്ബന്ധിക്കുന്ന ഒരു വ്യക്തിയുമായി, നടത്തുന്നത് ശരിയോ എന്നറിഞ്ഞില്ല. സ്വന്തം സംവാദം താളിൽ തന്നെ മറ്റുള്ളവർക്കുള്ള സന്ദേശം എഴുതേണ്ടി വന്നാൽ ആർക്കും അത്ര സുഖം തോന്നുകയില്ല. അതേസമയം, അജ്ഞാതനായിരുന്നപ്പോഴും അഭിപ്രായങ്ങൾ മാന്യമായി പ്രകടിപ്പിച്ചതിനെ ഞാൻ മാനിക്കുകയും ചെയ്യുന്നു. Georgekutty 15:57, 23 മേയ് 2010 (UTC)
ജോർജുകുട്ടി വീണ്ടും ഊന്നുന്നത് പി.കെ പ്രകാശ് ചേന്ദമംഗലൂരിന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല എന്നു പറയുന്നതിലാണ്. എന്റെ രണ്ടാമത്തെ സംവാദകുറിപ്പിന്റെ ആദ്യത്തിൽ തന്നെ ഞാൻ അത് ഉദാഹരണം സഹിതം സൂചിപ്പിച്ചതാണ്. മുസ്ലിംകൾ പൊതുകാര്യങ്ങളിൽ ഇടപെടരുത് എന്ന ചിലരുടെ ചിന്തയാണ്, അവർ അതിൽ ഇടപെടുമ്പോൾ അവർക്കെതിരെ പൊയ്മുഖം എന്ന ആരോപണം ഉയർത്തുന്നത് എന്ന് പ്രകാശ് അടിവരയിടുന്നുണ്ട്. അതായത് ഇവിടെ 'മതേതരക്കാരായ' ആളുകളുണ്ട് അതിനൊക്കെ നിങ്ങൾ ആരാ മനുഷ്യാവകാശവും സ്ത്രീപുരുഷ സമത്വവും പറയാൻ എന്നാണ് ഈ മാതൃഭൂമിയുടേയും ഹമീദ് ചേന്ദമംഗലൂരിന്റെയും ഉള്ളിലിരുപ്പ്. പേരിൽ മാത്രം മതത്തിന്റെ സ്പർശമുള്ള ഹമീദ് പോലും അംഗീകരിക്കില്ല താൻ ഇസ്ലാമത വിശ്വാസിയാണെന്ന്. പിന്നെ അദ്ദേഹത്തെ സമുദായത്തിനകത്തുള്ള വ്യക്തിയായി എന്തിനു വിശേഷിപ്പിക്കണം ? താങ്കളുടെ സംശയത്തിനുള്ള കൂടുതൽ മറുപടി ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം വാരികയിൽ വന്നത് ഇവിടെ കാണുകജമാഅത്തെ ഇസ്ലാമി സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവോ?— ഈ തിരുത്തൽ നടത്തിയത് 117.204.90.50 (സംവാദം • സംഭാവനകൾ)
- മുകളിൽ കണ്ട സംവാദം വായിക്കാനിടവന്നപ്പോൾ തോന്നിയതാണ്. കാഫില വെബ്സൈറ്റിൽ ജെ. ദേവിക എഴുതിയ 'ആൻഡ് നൗ ഫിയേഴ്സ് ഓഫ് ഇന്റലെക്റ്റ്വൽ ജിഹാദ്' എന്ന ലേഖനവും വായിക്കേണ്ടതാണ് ജോർജുകുട്ടീ. ഒരു പക്ഷം മാത്രം കണ്ടാൽ പോരല്ലോ. അത് ഇവിടെ കാണാം. അതിന്റെ മലയാള വിവർത്തനം ഇവിടെയും കാണാം--Apibrahimk 13:55, 5 ഓഗസ്റ്റ് 2010 (UTC)
ചിത്രത്തിന്റെ പേരുമാറ്റൽ
തിരുത്തുകചിത്രത്തിന്റെ പേരുമാറ്റാനുള്ള സൗകര്യം കാര്യനിർവാഹകർക്കുമാത്രമായി ഇപ്പോൾ മീഡിയവിക്കി തരുന്നുണ്ട്. പേരിൽ ഒരു .jpg കൂടിപ്പോയതാണോ കുഴപ്പം? അതാണെങ്കിൽ ഞാൻ റീനെയിം ചെയ്തോളാം; അതല്ല മറ്റെന്തെങ്കിലും പേരിലേക്ക് മാറ്റണമെങ്കിൽ സംവാദത്തിലിട്ടാൽ അങ്ങനെയും ആക്കാം. --Vssun 09:56, 6 ജൂൺ 2010 (UTC)
- .jpg ഒരെണ്ണം ഒഴിവാക്കിയിട്ടുണ്ട് പ്രമാണം:Indanthuruthil Mana.jpg --Vssun 10:21, 6 ജൂൺ 2010 (UTC)
രസംകൊല്ലി ടാഗ്
തിരുത്തുകപുസ്തകം/കഥാ സഗ്രഹം പറയുന്നതിന് മുബ് രസംകൊല്ലി എന്നൊരു ടാഗ് ചേർക്കുന്നത് നന്നായിരിക്കും. --KodamPuli 04:21, 10 ജൂൺ 2010 (UTC)
ലൊയോള
തിരുത്തുകഇദ്ദേഹത്തെപ്പറ്റി മലയാളം വിക്കിപീഡിയയിൽ ലേഖനമില്ലേ? പലയിടത്തായി കേട്ടിട്ടുണ്ട്. ഒന്ന് എഴുതാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 03:50, 22 ജൂൺ 2010 (UTC)
കുറിപ്പുകൾ
തിരുത്തുകഇവിടെ താങ്കളുടെ അഭിപ്രായം അറിയിക്കമോ? --സാദിക്ക് ഖാലിദ് 15:06, 27 ജൂൺ 2010 (UTC)
- നന്ദി, ഒന്നൂടെ നോക്കാമോ? --സാദിക്ക് ഖാലിദ് 17:21, 27 ജൂൺ 2010 (UTC)
പുറംചട്ട
തിരുത്തുകപ്രമാണം:Interior Castle.jpg ഇതിന്റെ പ്രസാധകർ, പ്രസിദ്ധീകരിച്ച വർഷം തുടങ്ങിയവ ചേർക്കുക. --Vssun (സുനിൽ) 16:42, 28 ജൂൺ 2010 (UTC)
പോക്കർ
തിരുത്തുകപോക്കറെ കുറിച്ച് താൾസൃഷ്ടിക്കുന്നതിനു വളരെ മുമ്പ് തന്നെ ആ ലിങ്കിലുള്ള കാലിക്കോസെന്റ്രിക്കിന്റെ ബ്ലൊഗിലെ പ്രസ്തുത പോസ്റ്റ് കാണാനിടവന്നിരുന്നു. ഒരു തരം വ്യക്തിവിരോധത്തിൽ അധിഷ്ഠിതമാണ് കക്ഷിയുടെ പോസ്റ്റുകൾ എന്നതിനാൽ കാര്യമാക്കിയില്ല.--വിചാരം 14:34, 20 ജൂലൈ 2010 (UTC)
interwiki
തിരുത്തുകലേഖനങ്ങൾ തുടങ്ങുമ്പോൾ, തത്തുല്യമായ ഇംഗ്ലീഷ് വിക്കി താളിൽ മലയാളം വിക്കിപീഡിയയിലേക്കും, മലയാളം താളിൽ നിന്ന് ഇംഗ്ലീഷ് വിക്കി താളിലേക്കും കണ്ണി ചേർക്കാൻ ശ്രദ്ധിക്കാമോ? മറ്റു ഭാഷകളുടെ കണ്ണികൾ ചേർക്കണമെന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ ഒരു കണ്ണി ഉണ്ടായാൽ, മറ്റു ഭാഷകളുടെ കണ്ണികൾ, ബോട്ടുകൾ തനിയേ ചേർത്തുകൊള്ളും. --Vssun (സുനിൽ) 01:53, 30 ജൂലൈ 2010 (UTC)
ഭവിഷ്യനിധി കുംഭകോണം
തിരുത്തുകഗാസിയാബാദ് ഭവിഷ്യനിധി കുംഭകോണം ഇതിലെ മലയാളത്തിന് ഒരു പുതുമ കാണുന്നുണ്ടല്ലോ. :-) --Vssun (സുനിൽ) 02:26, 31 ജൂലൈ 2010 (UTC)
- ആ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയെക്കുറിച്ചാണ് പറഞ്ഞത്.. ചോരണം,കീഴേക്കിട ജീവനക്കാർ തുടങ്ങിയ പ്രയോഗങ്ങൾ ഇഷ്ടപ്പെട്ടു. അല്ലാതെ തെറ്റുകൾ ഒന്നും കണ്ടില്ല..--Vssun (സുനിൽ) 02:56, 31 ജൂലൈ 2010 (UTC)
കുറിപ്പ്
തിരുത്തുകഇവിടെ കുറീപ്പിടാനായുള്ള പുതിയ രണ്ടു ഫലകങ്ങൾ വിവരിച്ചിട്ടുണ്ട്. ഇപ്പോൾ ഉപയോഗിക്കുന്ന ഫലകങ്ങൾ തന്നെയാണ് അടിയിലുള്ളത്, താൽപര്യമെങ്കിൽ ഉപയോഗിക്കാം. --Vssun (സുനിൽ) 05:04, 1 ഓഗസ്റ്റ് 2010 (UTC)
സംവാദം:ഒരു വൈദികന്റെ ഹൃദയമിതാ
തിരുത്തുകസംവാദം:ഒരു വൈദികന്റെ ഹൃദയമിതാ കാണുക. --Vssun (സുനിൽ) 03:50, 5 സെപ്റ്റംബർ 2010 (UTC) ഒന്നു കൂടി സംവാദം:ഒരു വൈദികന്റെ ഹൃദയമിതാ കാണുക.സ്നേഹപൂർവ്വം പ്രതീഷ്|s.pratheesh (സംവാദം) 02:48, 2 ഒക്ടോബർ 2010 (UTC)
സോഫക്കിൾസ്
തിരുത്തുകഏതെങ്കിലും ഒരു താളിൽ വിവരങ്ങൾ സമ്പൂർണ്ണമാക്കുക. പൂർത്തിയായതിനു ശേഷം പറഞ്ഞാൽ നാൾവഴി ലയിപ്പിക്കാം. --Vssun (സുനിൽ) 15:53, 6 നവംബർ 2010 (UTC)
- ചെയ്തു --Vssun (സുനിൽ) 03:12, 7 നവംബർ 2010 (UTC)
വർഗ്ഗത്തിന്റെ സംവാദം:ചെറിയ പ്രവാചകന്മാർ
തിരുത്തുകവർഗ്ഗത്തിന്റെ സംവാദം:ചെറിയ പ്രവാചകന്മാർ കാണുക. --Vssun (സുനിൽ) 16:00, 16 ഡിസംബർ 2010 (UTC)
തോമസ് മാർ അത്താനാസിയോസ് (ചെങ്ങന്നൂർ മെത്രാപ്പോലീത്ത)
തിരുത്തുകവിക്കിപീഡിയയിൽ വരാനുള്ള ഇദ്ദേഹത്തിന്റെ ശ്രദ്ധേയതയെക്കുറിച്ച് ഒരു അഭിപ്രായം ഇവിടെ പറയാമോ? --Vssun (സുനിൽ) 02:53, 23 ഡിസംബർ 2010 (UTC)
ശ്രദ്ധിക്കുമോ?
തിരുത്തുകഈ ലേഖനം കൂടി ഒന്നു ശ്രദ്ധിക്കുമോ?
--പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 16:34, 24 ഫെബ്രുവരി 2011 (UTC)
പറുദീസനഷ്ടം
തിരുത്തുകസംവാദം:പറുദീസനഷ്ടം--Vssun (സുനിൽ) 11:34, 21 മാർച്ച് 2011 (UTC)
പാത്തുമ്മ
തിരുത്തുകഈ തിരുത്ത് ഒന്നു നോക്കിയേക്കണേ?--റോജി പാലാ 17:11, 22 മേയ് 2011 (UTC)
പ്രമാണത്തിന്റെ സംവാദം:Book of Isaiah.jpg
തിരുത്തുകപ്രമാണത്തിന്റെ സംവാദം:Book of Isaiah.jpg --Vssun (സുനിൽ) 15:52, 26 ജൂൺ 2011 (UTC)
മുൻപ്രാപനം ചെയ്യൽ
തിരുത്തുകനമസ്കാരം Georgekutty, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. Vssun (സുനിൽ) 01:31, 14 ജൂലൈ 2011 (UTC)
റോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം Georgekutty, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സുനിൽ) 01:47, 14 ജൂലൈ 2011 (UTC)
സ്വതേ റോന്തുചുറ്റൽ
തിരുത്തുകനമസ്കാരം Georgekutty, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിലോ, ഈ അവകാശം നീക്കം ചെയ്യണമെങ്കിലോ എന്നെ അറിയിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സുനിൽ) 01:47, 14 ജൂലൈ 2011 (UTC)
പ്രമാണം:Book of Isaiah.jpg
തിരുത്തുകപ്രമാണം:Book of Isaiah.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. RameshngTalk to me 17:28, 18 ജൂലൈ 2011 (UTC)
റോബർട്ട് ബ്രൗണിങ്ങ്
തിരുത്തുകസം:റോബർട്ട് ബ്രൗണിങ്ങ് കാണുക. --Vssun (സുനിൽ) 15:34, 24 ജൂലൈ 2011 (UTC)
/* നന്ദി */
തിരുത്തുകനക്ഷത്ര ഒപ്പിന് നന്ദി ....Irvin Calicut.......ഇർവിനോട് പറയു... 19:12, 11 ഓഗസ്റ്റ് 2011 (UTC)
Invite to WikiConference India 2011
തിരുത്തുകHi Georgekutty,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
താരകം.
തിരുത്തുകഅത് വിക്കിലൗ എന്ന പുതിയ വിക്കിയിലെ സംവിധാനം ഉപയോഗിച്ച് അയച്ചതാണ്. പുതിയ ഫീച്ചർ വന്നപ്പോൾ എല്ലാവർക്കും ഓരോ സ്നേഹോപഹാരങ്ങൾ കൊടുത്തു. :)--മനോജ് .കെ 16:13, 22 ഓഗസ്റ്റ് 2011 (UTC)
സംവാദം:മക്രോണി
തിരുത്തുകസംവാദം:മക്രോണി കാണുക. --Anilankv 16:01, 27 ഓഗസ്റ്റ് 2011 (UTC)
കോള്രിഡ്ജ്
തിരുത്തുകപ്രിയ ജോർജുകുട്ടി
കോള്രിഡ്ജിനെ കുറിച്ച് ഒരു ലേഖനം മലയാളം വിക്കിയിലെഴുതാമോ .--വിചാരം 05:56, 16 സെപ്റ്റംബർ 2011 (UTC)
communion
തിരുത്തുകതിരുവത്താഴമാകുമോ? ഏതെങ്കിലും സാഹചര്യത്തിൽ? email id ഒന്നിവിടെ ഇടുമോ? --117.253.190.252 03:09, 21 സെപ്റ്റംബർ 2011 (UTC)
- ഉപയോക്താവിന് ഇമെയിൽ അയക്കുക എന്ന സൗകര്യമുപയോഗിച്ച് ഇ-മെയിൽ അയക്കാവുന്നതാണ്. --Vssun (സുനിൽ) 15:00, 21 സെപ്റ്റംബർ 2011 (UTC)
തിരുവത്താഴം
തിരുത്തുകവിശ്വാസികൾ കുർബ്ബാനയിൽ അപ്പവും വീഞ്ഞും കൈക്കൊള്ളുന്നതാണ് communion. അതു തിരുവത്താഴം ആകുമെന്നു തോന്നുന്നില്ല. യേശു Eucharist(ദിവ്യകാരുണ്യം) സ്ഥാപിച്ച അവസരമായി എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഒടുവിലത്തെ അത്താഴത്തെ കരുതുന്നുണ്ട്.എന്നാൽ കുർബ്ബാനയ്ക്കോ അതിൽ വിശ്വാസികൾ സ്വീകരിക്കുന്ന അപ്പത്തിനും-വീഞ്ഞിനുമോ തിരുവത്താഴം എന്നു സാധാരണ പറയുമെന്ന് തോന്നുന്നില്ല. "തിരുവത്താഴശുരൂഷ" എന്നു കേരളത്തിൽ പറയാറുള്ളത് പെസഹാ വ്യാഴാഴ്ച ദിവസം നടക്കുന്ന, കാൽ കഴുകൽ അപ്പം മുറിക്കൽ എന്നിവ ചേർന്ന ശുശ്രൂഷക്കാണ്. അത് ഏതായാലും communion അല്ല. Eucharist-നെ 'ബലി' ആയി കണക്കാക്കാത്ത ചില പ്രോട്ടസ്റ്റന്റ് സഭകളെങ്കിലും കുർബ്ബാനയുടെ ചടങ്ങിനെയും കുർബ്ബാനസ്വീകരണത്തെയും ഒടുവിലത്തെ അത്താഴത്തിന്റെ അനുസ്മരണം മാത്രമായി കാണുന്നുണ്ടാകാം. എങ്കിലും അവരും ആ ചടങ്ങിനോ കുർബ്ബാന കൈക്കൊള്ളലിനോ "തിരുവത്താഴം" എന്നു സാധാരണ പറയും എന്നു തോന്നുന്നില്ല. communion എന്ന വാക്കിനു വേറെ അർത്ഥങ്ങളുണ്ട്. ഉദാഹരണത്തിന് communion of saints (പുണ്യവാന്മാരുടെ ഒരുമ്പാട്).സ്വർഗത്തിലും ഭൂമിയിലും ശുദ്ധീകരണ സ്ഥലത്തിലും ഉള്ള വിശ്വാസികൾ തമ്മിലുള്ള ഐക്യത്തെയാണ് അവിടെ ആ വാക്ക് സൂചിപ്പിക്കുന്നത്.Georgekutty 08:07, 23 സെപ്റ്റംബർ 2011 (UTC)
- thanks very much for the illuminating reply. എനിക്കു വേണ്ട മറുപടി തന്നെ. പി കെ പോക്കറുടെ പോക്കോസഫി ഗ്ലോസറിയിൽ മണ്ടന്മാർ ഇങ്ങനെയൊക്കെ കണ്ടെത്തിയത് എവിടെനിന്നാവും എന്നായിരുന്നു എനിക്കറിയേണ്ടത്. ചിലതുകൂടിയുണ്ടായിരുന്നു. സമയംകിട്ടിയാൽ നോക്കാൻ താല്പര്യം. litany സാമൂഹിക ആത്മനിവേദനം, (വിളിച്ചുചൊല്ലി പ്രാർത്ഥന എന്ന പേരിലൊരു സംഗതി പള്ളിയിലുണ്ടോ?) consubstantiation നിർവികാരസാന്നിദ്ധ്യം (എങ്ങനെയെന്നു മനസ്സിലാവുന്നില്ല.)--117.253.199.32 09:56, 23 സെപ്റ്റംബർ 2011 (UTC)
പ്രൊട്ടസ്റ്റന്റുകളുടെ 'അത്താഴവിരുന്നിനെ' കത്തോലിക്കർ അവരുടെ 'ദിവ്യബലി'-ക്കു തുല്യമായി അംഗീകരിക്കുമോ എന്നത് ജർമ്മനിയിൽ, കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് തമ്മിലുള്ള എക്യൂമെനിക്കൽ സംവാദങ്ങളിൽ ഒരു വലിയ വിഷയമാണെന്ന്, ഈയിടെ കേരളത്തിലെ ഒരു കത്തോലിക്കാപ്രസിദ്ധീകരണം ബെനഡിക്ട് മാർപ്പാപ്പായുടെ ജർമ്മൻസന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വായിച്ചു. അതേ തുടർന്നു നടത്തിയ അന്വേഷണങ്ങളിൽ, 'തിരുവത്താഴം' എന്ന വാക്ക് communion-നു പകരമായി തീരെ ഉപയോഗിച്ചുകൂടാത്തതല്ല എന്നാണ് എനിക്കു മനസ്സിലായത്. പ്രൊട്ടസ്റ്റന്റ് സഭകളിൽ കമ്മ്യൂണിയൻ തിരുവത്താഴം ആയേക്കാം.Georgekutty 08:41, 2 ഒക്ടോബർ 2011 (UTC)
അക്ഷരത്തെറ്റ്
തിരുത്തുകദയവായി പൗലോസ് എന്നതിലെ അക്ഷരത്തെറ്റ് മാറ്റി പൌലോസ് എന്നാക്കുക അഖില് അപ്രേം 05:11, 6 ഒക്ടോബർ 2011 (UTC)
സന്തോഷം
തിരുത്തുകഏറെ നാളുകൾക്കുശേഷം ഇവിടെക്കാണുന്നതിൽ വളരെ സന്തോഷം. --Vssun (സംവാദം) 09:20, 11 ഫെബ്രുവരി 2012 (UTC)
താങ്കൾക്കൊരു കപ്പ് ചായ!
തിരുത്തുകകാട്ടാൻ കാപ്പി വേണോ? രാത്രിയിൽ ഭയങ്കര തിരുത്തൽ പരുപാടിയാണോ? Aviyalഅവിയൽ 22:50, 27 ഫെബ്രുവരി 2012 (UTC) |
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Georgekutty,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:10, 29 മാർച്ച് 2012 (UTC)
'സ്ഥ'യെ മാറ്റി 'സ്ത'
തിരുത്തുക'സ്ഥ'യെ മാറ്റി 'സ്ത'വയ്ക്കാനുള്ള ശ്രമത്തിനിടയിൽ വഴുതി, താങ്കൽ സ്ഥ യെ വീണ്ടും സ്ഥപിച്ചു കളഞ്ഞല്ലോ? ബിനു 07:19, 4 മേയ് 2012 (UTC)
ലളിതമായ ഗദ്യത്തിൽ അവതരിപ്പിക്കാൻ ശേഷിയുള്ള ആളാണു താങ്കൾ എന്നിട്ടും എന്തേ ഈ ഗദ്യകാലുഷ്യം ?
തിരുത്തുകകാര്യങ്ങൽ ലളിതമായ ഗദ്യത്തിൽ അവതരിപ്പിക്കാൻ ശേഷിയുള്ള ആളാണു താങ്കൾ, പിന്നെ എന്തേ ഈ അർത്ഥശൂന്യ ശബ്ദജാല മഹാരണ്യ പരിവ്രാജന കൗതുകം!. വിഷയം ദൈവശാസ്ത്രം ആയതുകൊണ്ടാണോ?അജ്ഞാതമായവയെപ്പറ്റി ഉള്ള ഉറപ്പുള്ള പ്രഖ്യാപനങ്ങളായതുകൊണ്ട് മതപ്രബോധകന് ക്ലിഷ്ടമായ ശൈലി ചേരും, പക്ഷേ വൈജ്ഞാനിക വിഷയങ്ങളെപ്പറ്റി എഴുതുന്ന ലേഖനത്തിന് ഈ ശൈലി ചേരില്ല.
പ്രണാമപൂർവം ബിനു 09:07, 6 മേയ് 2012 (UTC)
ലേഖനം അതുതന്നേ
തിരുത്തുകനന്ദി ബിനു 06:14, 9 മേയ് 2012 (UTC)kjbinukj
ബിനു (സംവാദം) 10:54, 13 മേയ് 2012 (UTC)kjbinukj
മായ്ക്കപ്പെടാനായി സൃഷ്ടിച്ചതു തന്നെ,തിരുത്ത്, പോരേ എന്നു ചർച്ചചെയ്യാനും
തിരുത്തുകഈ വിഷയും മുൻപ് പലരും ചൂണ്ടിക്കണിച്ചിട്ടുള്ളതാണ്.പക്ഷേ ആരും ശ്രദ്ധിച്ചതായിക്കണ്ടില്ല.ചർച്ച ചെയ്യപ്പെടാനായി സൃഷ്ടിച്ചതാൾ തങ്കളുടെ കൂടി ശ്രമഫലമായി കാര്യമായ ചർച്ചയൊന്നും കൂടാതെ മായ്ക്കപ്പെട്ടു. ബിനു (സംവാദം) 05:50, 18 ജൂൺ 2012 (UTC)
അഭിനന്ദനങ്ങൾ
തിരുത്തുകവംശോത്പത്തി പുസ്തകത്തെപ്പറ്റിയുള്ള താൾ ഉരച്ചുമാറ്റ കൂട്ടിയതിന് അഭിനന്ദനങ്ങൾ
പ്രണാമപൂർവം ബിനു (സംവാദം) 04:59, 29 ജൂൺ 2012 (UTC)
പ്രമാണം:Pshitta Malayalam1.JPG
തിരുത്തുകപ്രമാണം:Pshitta Malayalam1.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 02:43, 16 ജൂലൈ 2012 (UTC)
പൗലോസ്
തിരുത്തുകമാറ്റം ശ്രദ്ധിച്ചുകാണുമല്ലോ? --Vssun (സംവാദം) 09:02, 1 ഓഗസ്റ്റ് 2012 (UTC)
- അഭിപ്രായത്തിന് നന്ദി. --Vssun (സംവാദം) 15:49, 1 ഓഗസ്റ്റ് 2012 (UTC)
സംവാദം:പുനരനുഭവമിഥ്യ
തിരുത്തുകസംവാദം:പുനരനുഭവമിഥ്യ കാണുക. --Vssun (സംവാദം) 10:53, 16 ഓഗസ്റ്റ് 2012 (UTC)
ഫ്രീമേസണ്മാരെ പരിചയപ്പെടുത്തുന്ന ലേഖനത്തിന് നന്ദി ബിനു (സംവാദം) 10:38, 23 സെപ്റ്റംബർ 2012 (UTC)
ഇങ്ങോട്ടൊന്നു നോക്കുകിൽ
തിരുത്തുകഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!
തിരുത്തുകമലാല യൂസഫ് സായ് ലേഖനത്തിന് Sahir 07:41, 13 ഒക്ടോബർ 2012 (UTC) |
എഡ ലൗലേസ് പുരസ്കാരം
തിരുത്തുകAda Lovelace Award | ||
Hi User:Georgekutty, Thank you for all of the effort you put into the Ada Lovelace Day editathon! I'm presenting you with the Ada Lovelace Award for starting six articles on Malayalam Wikipedia about women scientists. Your contributions are always highly appreciated. Cheers, --നത (സംവാദം) 09:18, 27 ഒക്ടോബർ 2012 (UTC) |
- സമയം കിട്ടുന്നതിനനുസരിച്ച് മെല്ലെ മെല്ലെ ചേർത്താൽ മതി. :) ഈ റിപ്പോർട്ട് കണ്ടുകാണുമല്ലോ. നന്ദി. --നത (സംവാദം) 05:25, 28 ഒക്ടോബർ 2012 (UTC)
ചയോട്ടെ
തിരുത്തുകചയോട്ടെ പോലെയുള്ള ജീവശാസ്ത്രലേഖനങ്ങളിൽ ശാസ്ത്രീയനാമം മലയാളത്തിലെഴുതുന്നത് നല്ലതാണോ? "സെച്ചിയം എദുലെ" എന്നതിനെക്കാൾ "Sechium edule" എന്നതല്ലേ ശാസ്ത്രീയനാമത്തിന് കൂടുതൽ ശരി? -- റസിമാൻ ടി വി 08:30, 28 ഒക്ടോബർ 2012 (UTC)
Ceacillian
തിരുത്തുകCeacillian ലേഖനത്തിന്റെ സംവാദത്താളിൽ താൺകൾ മാത്രമേ എന്തെങ്കിലും പറഞ്ഞുകണ്ടുള്ളൂ. ഇപ്പോഴത്തെ നിലയിൽ ശൂന്യമായിക്കിടന്നാൽ ലേഖനം മായ്ക്കപ്പെടും. ഒരു ചെറുവിശദീകരണം ചേർക്കാമോ? -- റസിമാൻ ടി വി 16:34, 30 ഒക്ടോബർ 2012 (UTC)
തെറ്റെന്നു പറയാനാകില്ല, മലയാളത്തിൽ ക്രിയാനാമങ്ങളും നാമങ്ങൾ തന്നെ, എങ്കിലും പൊതുവേ -- ബിനു (സംവാദം) 05:38, 1 നവംബർ 2012 (UTC)
മൊഴിമാറ്റമാണോ? ബിനു (സംവാദം) 10:49, 3 നവംബർ 2012 (UTC)
ക്രിസ്തീയ ബൈബിൾ പുതിയനിയമത്തിൽ- എന്നു വേണോ? ബൈബിൾ പുതിയനിയമം ക്രിസ്തീയമല്ലേ? ബിനു (സംവാദം) 11:12, 3 നവംബർ 2012 (UTC)
നന്ദി,ക്രിസ്തീയ വേദപുസ്തകത്തിലെ പുതിയനിയമം എന്നാക്കിയാലോ? ക്രിസ്തീയ ബൈബിൾ എന്നൊക്കെ കണ്ടാൽ മലയാളിക്ക് പുനരുക്തി എന്നു തോന്നും,അതുകൊണ്ടാണേ ബിനു (സംവാദം) 10:30, 4 നവംബർ 2012 (UTC)
ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ
തിരുത്തുകഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങളുടെ കൂട്ടത്തിൽ സർവ്വവ്യാപിയായിരിക്കുകയും കൂട്ടുകാരും ഉണ്ട്. താങ്കൾക്ക് താല്പര്യമുള്ളതും സഹായിക്കാനാവുന്നതുമായ വിഷയമാണെന്ന് കരുതുന്നു. ഒന്ന് നോക്കാമോ? -- റസിമാൻ ടി വി 11:51, 12 നവംബർ 2012 (UTC)
ശബ്ദനൈപുണ്യത്തിൽ
തിരുത്തുകമൊഴിമാറ്റമാണോ ഇത്? ബിനു (സംവാദം) 12:04, 19 നവംബർ 2012 (UTC)
ക്രിസ്തീയസംവേദനത്തിന്റെ വഴി പിന്തുടർന്നാണ് - സാമ്പ്രാദായിക വിശ്വാസത്തിന്റെ സ്വഭാവമാർന്നതാണ് അപ്പന്റെ ബൈബിളിലൂടെയുള്ള ആത്മീയാന്വേഷണം എന്നാണോ.അതു ശരിയല്ലെന്നാണ് തോന്നുന്നത്.ക്രിസ്തീയസംവേദനം എന്നാൽ സാമ്പ്രദായികമായ രീതിയിലുള്ള ആത്മീയാന്വേഷണമെന്നല്ലേ തോന്നൂ. ബിനു (സംവാദം) 07:12, 30 നവംബർ 2012 (UTC)
നല്ല ശമരിയാക്കാരൻ
തിരുത്തുകലേഖനത്തിന്റെയും വർഗ്ഗത്തിന്റെയും സംവാദങ്ങൾ കാണുമല്ലോ --ജോൺ സി. (സംവാദം) 07:33, 2 ഡിസംബർ 2012 (UTC)
കവചവും പിന്നെ ഏകസ്വഭാവവാദവും
തിരുത്തുകകവചം പുനഃപാരായണത്തിനായി തേടിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ടാണ് മറുപടി വൈകുന്നത്.
അതിരിക്കട്ടെ എന്താണ് ഈ പാഷാണ്ഡതയുടെ മൂലം? —ഈ തിരുത്തൽ നടത്തിയത് Kjbinukj (സംവാദം • സംഭാവനകൾ) അയ്യോ ഒപ്പിടാൻ മറന്നു,ഇനിയൊന്ന് ഇട്ടേക്കാം ബിനു (സംവാദം) 11:52, 5 ഡിസംബർ 2012 (UTC)
ക്രൈസ്തവ ആചാരങ്ങൾ- വർഗമാണോ ഇതിനു വേണ്ടത്? ബിനു (സംവാദം) 07:30, 22 ഡിസംബർ 2012 (UTC)
ഫ്രാൻസിസ് സേവ്യർ
തിരുത്തുകമാറ്റം നോക്കുമോ--റോജി പാലാ (സംവാദം) 07:05, 24 ഡിസംബർ 2012 (UTC)
മാർഷനിസം
തിരുത്തുകമാർഷനിസത്തിലെ ആമുഖത്തിലുള്ള ദൈതവാദ എന്നത് അക്ഷരപ്പിശകല്ലേ?--റോജി പാലാ (സംവാദം) 09:30, 30 ഡിസംബർ 2012 (UTC)
യഹൂദമതം
തിരുത്തുകയഹൂദമതം എന്ന ലേഖനത്തിൽ ചെയ്തതുപോലെ വിക്കിപീഡിയ ലേഖനങ്ങളിൽ നിന്നും ഫലകങ്ങളോ അവയുടെ ഉള്ളടക്കമോ എഡിറ്റ് സമ്മറിയിൽ മതിയായ കാരണം സൂചിപ്പിക്കാതെ നീക്കം ചെയ്യാൻ പാടില്ല. താങ്കളുടെ തിരുത്തലുകൾ രചനാത്മകമായി തോന്നാത്തതിനാൽ അവ നീക്കം ചെയ്തിട്ടുണ്ട്. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്താനായി എഴുത്തുകളരി ഉപയോഗിക്കുക. നന്ദി. --Daredevil Duckling (സംവാദം) 10:52, 9 ജനുവരി 2013 (UTC)
ഫിദൽ കാസ്ട്രോ
തിരുത്തുകതാങ്കൾക്ക് ഒരു താരകം!
തിരുത്തുകഅദ്ധ്വാന താരകം | |
സാഹിർ 04:08, 24 ജനുവരി 2013 (UTC) |
മാർപ്പാപ്പ
തിരുത്തുകഈ മാറ്റം ഒന്നു നോക്കുമല്ലോ? മറുപടി ഇവിടെ എഴുതിയാലും മതി. ഞാൻ താങ്കളുടെ സംവാദതാൾ നോക്കിക്കോളാം.--റോജി പാലാ (സംവാദം) 17:05, 11 ഫെബ്രുവരി 2013 (UTC)
മുക്കുവന്റെ മോതിരത്തെക്കുറിച്ച് (Ring of the Fisherman - Annulus Piscatoris) ലേഖനത്തിൽ പറയാം. പക്ഷേ അതണിയുന്നതു കൊണ്ടാണ് മാർപ്പാപ്പ "വലിയ മുക്കുവൻ" ആകുന്നത് എന്നു പറഞ്ഞാൽ ശരിയാവില്ല. യേശുവിന്റെ ശിഷ്യസംഘത്തിലെ Core group മുക്കുവന്മാരായിരുന്നെന്നും അവരിൽ പ്രധാനിയായ പത്രോസിന്റെ പൈതൃകം പേറുന്നവനാണു മാർപ്പാപ്പ എന്നും ഉള്ള പാരമ്പര്യവുമായി വേണം ആ പേരിനെ ബന്ധിപ്പിക്കാൻ. അങ്ങനെ വലിയ മുക്കുവനായ മാർപ്പാപ്പ അണിയുന്നതിനാൽ അദ്ദേഹത്തിന്റെ മോതിരം മുക്കുവന്റെ മോതിരമായി.ജോർജുകുട്ടി (സംവാദം) 22:38, 11 ഫെബ്രുവരി 2013 (UTC)
- ലേഖനത്തിൽ ഇപ്പോഴുള്ള ഉള്ളടക്കത്തിൽ ആശയപ്പിശകുണ്ടെങ്കിൽ ഒന്നു തിരുത്തിയേക്കണേ?--റോജി പാലാ (സംവാദം) 04:58, 12 ഫെബ്രുവരി 2013 (UTC)
പി.കൃഷ്ണപിള്ള
തിരുത്തുകഅവലംബം ഇതു മതിയോയെന്നു നോക്കൂ. ബിപിൻ (സംവാദം) 05:31, 27 മാർച്ച് 2013 (UTC)
വനിതാദിന പുരസ്കാരം
തിരുത്തുകവനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് മൂന്ന് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:12, 5 ഏപ്രിൽ 2013 (UTC) |
ഊഗോ ചാവെസ്
തിരുത്തുകസംവാദം:ഊഗോ ചാവെസ്#ആമുഖത്തിലെ അസന്തുലിതാവസ്ഥ എന്നതിലെ അവസാന സംവാദം കാണുക.
പിന്നെ, ഈ സംവാദതാളിനെ മൊത്തം താങ്കളുടെ നിലവറയിലേക്ക് മാറ്റിയാൽ സൗകര്യപ്രദമായിരിക്കും. ഇതൊരു നിർബന്ധമല്ല.--റോജി പാലാ (സംവാദം) 10:40, 6 ഏപ്രിൽ 2013 (UTC)