ഈ ലേഖനത്തിനുവേണ്ടി ഒന്നു search ചെയ്തപ്പോ ഴാണ് മനസ്സിലായത് തലക്കെട്ട് ത്രിത്വം എന്നാണ് കൊടുത്തിരിക്കുന്നതെന്ന്. ഞാൻ കണ്ടിരിക്കുന്നത് ത്രീത്വം എന്നാണ്. ('ഇ' യുടെ ദീർഘമാത്രയോടുകൂടി). അതല്ലേ ശരി? Georgekutty 16:58, 6 ഏപ്രിൽ 2008 (UTC)Reply

ഗൂഗിൾ സേർച്ചിയപ്പോൾ കിട്ടിയ റിസൽറ്റ്. ത്രിത്വം,ത്രീത്വം. അത് കണ്ടിട്ട് ത്രിത്വമാണ് ശരിയെന്ന് തോനുന്നു--അഭി 17:10, 6 ഏപ്രിൽ 2008 (UTC)Reply


നമുക്കു മിയമിയയോടു ചോദിക്കാം. ഞാൻ കണ്ടിരിക്കുന്നത് ത്രിത്വം എന്നാണു. എന്തായാലും സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് ത്രീത്വം എന്ന ഒരു റീഡയറക്ട് താളും ഉണ്ടാക്കാം. --ഷിജു അലക്സ് 17:12, 6 ഏപ്രിൽ 2008 (UTC)Reply

ത്രിത്വം ആണ്‌ ശരി. ത്രിത്വൈകദൈവം എന്നാണ്‌ പറയാറ്. --ജേക്കബ് 17:40, 6 ഏപ്രിൽ 2008 (UTC)Reply


ത്രിത്വം തന്നെയാണ് ശരി എന്നു സമ്മതിക്കുന്നു. വീട്ടിലുള്ള പ്രാർഥനപ്പുസ്തകങ്ങളിൽ‌പ്പോലും 'ത്രിത്വസ്തുതി' എന്നാണ് എഴുതിയിരിക്കുന്നത്. എന്റെ പിഴ!Georgekutty 18:28, 6 ഏപ്രിൽ 2008 (UTC)Reply

"ത്രിത്വത്തെക്കുറിച്ച് വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്" എന്നൊരു ലിങ്കു ചേർത്തിരിക്കുന്നു ലേഖനത്തിൽ. ശുദ്ധ തട്ടിപ്പാണിത്. അതിലെ ഒരു വാക്യം ഇങ്ങനെ: "ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് നിന്ന് ഉണായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്."
ഇതേതു ഭാഷയും യുക്തിയും ആണെന്നറിഞ്ഞില്ല. വാക്ക് വേദപുസ്തകത്തിൽ "ഉപയോഗിച്ചിട്ടില്ല.....ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം......". നേരു മറയ്ക്കാനും നുണ പറയാനും മാത്രമായി സൃഷ്ടിക്കപ്പെടുന്ന ഒരു ഭാഷയെക്കുറിച്ച് പ്രഖ്യാത ഇംഗ്ലീഷ് എഴുത്തുകാരൻ ജോർജ്ജ് ഓർവെൽ അദ്ദേഹത്തിന്റെ '1984' എന്ന നോവലിൽ പറയുന്നുണ്ട്. 'Newspeak' എന്നോ മറ്റോ ആണ് ആ ഭാഷയ്ക്ക് അദ്ദേഹം പേരിട്ടത്. ഈ ലിങ്കിലെ ഉള്ളടക്കവും ഓർവെൽ പറഞ്ഞ ന്യൂസ്പീക്കിൽ എഴുതിയതു തന്നെ.Georgekutty 02:39, 29 ജനുവരി 2011 (UTC)Reply

"ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. (ക്രിസ്ത്യാനികൾ "ത്രിയേക ദൈവം" എന്ന ഉപദേശം പഠിപ്പിക്കുവാൻ, ത്രിത്വം എന്ന... ) ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് നിന്ന് ഉണായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്."
(ആശയം വ്യക്തമായി എന്നു കരുതുന്നു). കാരണം, 'ക്രിസ്ത്യാനികൾ പഠിപ്പിക്കുന്ന ത്രിത്വം എന്ന ഉപദേശം എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതും.' അതുകൊണ്ട് ആശയക്കുഴപ്പം മന:പൂർവ്വമായി സൃഷ്ടിക്കുകയും ലിങ്ക് ശുദ്ധതട്ടിപ്പാണെന്നൊക്കെ ത്രിത്വം എന്ന ലേഖനം ഇത്രയും വലിപ്പത്തിൽ എഴുതിയുണ്ടാക്കിയ ലേഖകൻതന്നെ ആരോപിക്കുകയും ചെയ്യുമ്പോൾ വളരെ വിരോധാഭാസമായി തോന്നുന്നു. "ത്രീത്വം" എന്നതാണോ "ത്രിത്വം" എന്നതാണോ ശരി എന്ന താങ്കളുടെ സംശയം ദുരീകരിക്കപ്പെട്ടിട്ട് അധികം നാൾ ആയിട്ടില്ല എന്നതും ശ്രദ്ധിച്ചു. 'ത്രീത്വം' എന്ന വാക്ക് ക്രൈസ്തവകൈരളിക്ക് കേട്ടുകേൾവിപോലും ഇല്ലാത്തതാണ് എന്നതും, വേദപാഠം പഠിച്ചിട്ടുള്ള കുട്ടികൾപോലും അത് ഒരിക്കലും തെറ്റിക്കാൻ സാധ്യതയില്ല എന്നതും ഒരു നഗ്നസത്യമാണ്. വേദപാഠത്തിന്റെ ബാലപാഠങ്ങൾ എങ്കിലും അഭ്യസിച്ചവർ വിക്കിയിൽ എഴുത്തുകാരായി എത്തുമ്പോൾ അനേക ക്രൈസ്തവ ലേഖനങ്ങൾ തിരുത്തി എഴുതപ്പെടുമെന്നതിനും സംശയമില്ല.
  • ദൈവം "സർവ്വവ്യാപിയാണ്" എന്ന് വേദപുസ്തകത്തിൽ എഴുതിയിട്ടില്ല എന്ന് ഒരു സുഹൃത്ത് മറ്റൊരിടത്ത് എഴുതിയിരിക്കുന്നതും ശ്രദ്ധിച്ചു, ആ പദം പ്രത്യേകമായി ഉപയോഗിച്ചാലും ഇല്ലെങ്കിലും ദൈവം സർവ്വവ്യാപിയാണെന്ന് തെളിയിക്കുന്ന അനേകം തെളിവുകൾ ബൈബിളിൽ ഉണ്ട്. "ദൈവ"ത്തിന് അങ്ങനെ ആയിരിക്കുവാനേ സാധിക്കൂ. അതുപോലെതന്നെ, ത്രിത്വം എന്ന പദം പ്രത്യേകമായി ബൈബിളിൽ ഉപയോഗിച്ചിട്ടില്ല എന്നതിനാൽ ദൈവത്വത്തിൽ മൂന്ന് ആളത്വങ്ങൾ അടങ്ങിയിരിക്കുന്നു (ത്രിയേകത്വം) എന്ന് ബൈബിൾ വെളിപ്പെടുത്തുന്ന സത്യം ഇല്ലാതാകുന്നില്ല. മുഖ്യധാരാ ക്രൈസ്തവസഭകൾ എല്ലാംതന്നെ പഠിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാനപരമായ പ്രമാണമാണ് ത്രിത്വം അഥവാ ത്രിയേകത്വം എന്നത്.
  • ദൈവകേന്ദ്രീകൃതമായി എഴുതപ്പെട്ടിരിക്കുന്ന ബൈബിളിലെ എസ്ഥേർ എന്ന പുസ്തകത്തിൽ 'ദൈവം' എന്ന പദം ഒരു പ്രാവശ്യംപോലും ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് അക്കാലത്ത് ദൈവം ഉണ്ടായിരുന്നില്ല എന്നും വാദിക്കാൻ സാധിക്കില്ലല്ലോ. ത്രിത്വം, ത്രീയേകത്വം എന്ന പദപ്രയോഗം ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) പഠിപ്പിക്കുവാനായി ദൈവശാസ്ത്രപരമായി ഉപയോഗിക്കുന്ന പദം മാത്രമാണ് എന്നതും മനസ്സിലാക്കുക.
  • ഐസക്ക് ന്യൂട്ടൻ 'ഗുരുത്വാകർഷണ ബലം' എന്ന പദം ഉപയോഗിക്കുന്നതിനു മുമ്പും ആപ്പിൾ താഴോട്ട് തന്നെയാണ് വീണുകൊണ്ടിരുന്നതും. അതുകൊണ്ട് ത്രിത്വം എന്ന പദപ്രയോഗത്തെക്കുറിച്ച് നിഖ്യാ സുന്നഹദോസുമായി ബന്ധപ്പെടുത്തി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. നിഖ്യാ സുന്നഹദോസിൽ വെച്ചാണ് ത്രിത്വം എന്ന ഉപദേശ വിഷയം ക്രൈസ്തവസഭയിൽ കടന്നുകൂടിയത് എന്ന് സ്ഥപിക്കാൻ ശ്രമിക്കുന്നത്, ഐസക്ക് ന്യൂട്ടൻ ഗുരുത്വാകർഷണബലം കണ്ടുപിടിക്കുന്നതുവരെ ആപ്പിൾ താഴേക്ക് വീണിരുന്നില്ല എന്ന് പറയുന്നതുപോലെയോ, കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിനുമുമ്പ് അമേരിക്ക ഇല്ലായിരുന്നു എന്ന് പറയുന്നതുപോലെയോ ശുദ്ധഅസംബന്ധം ആയിരിക്കും എന്നും ഓർക്കുക.
  • [ത്രിത്വത്തെപ്പറ്റി വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്?] എന്ന ലിങ്കിന്റെ വ്യാകരണം ഉൾപ്പെടെ ഇഴകീറി പരിശോദിക്കേണ്ട ആവശ്യവും ഉദിക്കുന്നില്ല, അത് മുഖ്യധാരാ ക്രൈസ്തവ വീക്ഷണം ഉൾക്കൊള്ളുന്നതും "ജോർജ്ജ് ഓർവെൽ" എന്ന വ്യക്തിയേക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത വായനക്കാർക്കും മനസ്സിലാകുന്ന രീതിയിൽതന്നെ എഴുതപ്പെട്ടിരിക്കുന്നതും ആയതിനാലാണ് ഞാൻ ആ ലിങ്ക് നൽകിയത്.
  • എന്റെ സംവാദം താളിൽ (ഉപയോക്താവിന്റെ സംവാദം:Sijocalicut)നടന്ന ത്രിയേകത്വത്തെക്കുറിച്ചുള്ള ചർച്ച താങ്കൾ മുൻകൈയ്യെടുത്ത് അവസാനിപ്പിച്ചിരുന്നില്ലെങ്കിൽ ഈ വിഷയത്തെക്കുറിച്ചുള്ള മുഖ്യധാരാ ക്രൈസ്തവ വീക്ഷണത്തെക്കുറിച്ച് വിശദമാക്കുവാൻ കൂടുതൽ അവസരം ലഭിക്കുമായിരുന്നു, അതിൽ നിന്നും തെളിയിക്കപ്പെടുന്ന അഭിപ്രായങ്ങൾ ചേർത്ത് വിവാദങ്ങൾ ഇല്ലാതെ ഈ ലേഖനം സന്തുലിതമാക്കുവാൻ കഴിയുകയും ചെയ്യുമായിരുന്നു. -- സിജോ വർഗ്ഗീസ്, മൈക്കാവ് 08:51, 29 ജനുവരി 2011 (UTC)Reply

ഇതേ വെബ് സൈറ്റിലെ തന്നെ ഒരു പഴയ കണ്ടെത്തൽ ഓർമ്മയുണ്ടല്ലോ: "ദൈവം മനുഷനായി ജനിച്ചു എന്ന അർത്ഥത്തിൽ മാത്രമാണ്‌ യേശു ദൈവപുത്രനായിരിക്കുന്നത്‌. മറിയയുടെ വയറ്റിൽ പരിശുദ്ധാത്മാവിനാൽ അവൻ ഉരുവാക്കപ്പെട്ടു എന്ന കാരണത്തിനാൽ അവൻ ദൈവപുത്രൻ എന്ന്‌ വിളിക്കപ്പെടുകയാണ്". ഈ അബദ്ധം ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ തന്ന വിശദീകരണമുണ്ടല്ലോ, അതു പോലെ തന്നെ ആർക്കും ബോദ്ധ്യം തരാത്ത വിശദീകരണങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നതും. ത്രിത്വത്തിലെ മാത്ര ദീർഘിപ്പിച്ചതിന് ആരും പറയാതെ രണ്ടര വർഷത്തിലധികം മുൻപ് ചൊല്ലിയ "ഞാൻ പിഴയാളി" ഈയുള്ളവൻ ആവർത്തിക്കുന്നു:) അനന്തകാലം മുതലുള്ള യേശുവിന്റെ ദൈവപുത്രസ്ഥാനത്തിൽ വെള്ളം ചേർത്ത് വെറും രണ്ടായിരം വർഷത്തിലൊതുക്കുന്നതിനേക്കാൾ എത്രയോ നിസ്സാരമായ തെറ്റാണത്:) സ്വന്തം ഓൺലൈൻ വേദാദ്ധ്യാപകരുടെ വ്യകരണത്തിനു സിജോ മുൻകൂർ ജാമ്യം എടുത്തതു നന്നായി. പക്ഷേ അവരുടെ അബദ്ധത്തെ സുബദ്ധമാക്കാൻ ബദ്ധപ്പെടുന്നയാൾ, "ത്രിത്വം എന്ന ഉപദേശം പഠിപ്പിക്കുവാൻ" എന്നൊക്കെ എഴുതുന്നതു കഷ്ടമാണ്. ഇതൊക്കെയാവാം ക്രൈസ്തവകൈരളിയുടെ വിളയാട്ടങ്ങൾ എന്നു കരുതുന്നു.Georgekutty 10:20, 29 ജനുവരി 2011 (UTC)Reply

ഈ വാദം കേൾക്കുമ്പോൾ 'ഇനി നമുക്ക് അന്റാർട്ടിക്കയെക്കുറിച്ച് സംസാരിക്കാം' എന്ന് പറയുന്നതുപോലെയുണ്ട്. ദൈവപുത്രൻ എന്ന ലേഖനത്തിലെ നമ്മുടെ മുൻ സംവാദം ഒന്നുകൂടി മനസ്സിരുത്തി വായിച്ചാൽ സംശയങ്ങൾ ദുരീകരിക്കപ്പെടും. സംവാദം:ദൈവപുത്രൻ "അതിനു ദൂതൻ: പരിശുദ്ധാത്മാവ്‌ നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്ന്‌ വിളിക്കപ്പെടും"; ഇതും ഒരു കാരണം തന്നെയാണ്. ഏതായാലും 'ചൂണ്ടയിൽ' കുടുങ്ങി ചർച്ച വഴിതെറ്റിക്കുന്നില്ല, "ഒരു കള്ളം വീണ്ടും വീണ്ടും ആവർത്തിച്ചാൽ ചിലനാളുകൾക്കൊണ്ട് ജനങ്ങൾ അത് സത്യമെന്ന് വിശ്വസിച്ചുകൊള്ളും" എന്ന ഹിറ്റ്ലറിന്റെ തത്വത്തിന്റെ ബലത്തിലാണ് പലരും ബൈബിളിനെതിരെ വിമർശനം അഴിച്ചുവിടുന്നതെന്ന് തോന്നുന്നു. അതേ തത്വം തന്നെ പ്രസ്തുത വെബ്സൈറ്റിനെ എതിർക്കുവാൻ ഉപയോഗിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. ഇതിലും ഉത്തമമായ ഒരു മലയാളം സൈറ്റ് നിർദ്ദേശിക്കണം എന്ന താങ്കളോടുള്ള എന്റെ അഭ്യർത്ഥന ഇപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു. ഇംഗ്ളീഷിൽ നിന്നും പരിഭാഷപ്പെടുത്തിയിരിക്കുന്ന പ്രസ്തുത വെബ്സൈറ്റിലെ മലയാളം ലേഖനങ്ങളുടെ ആശയവ്യക്തതയ്ക്കായി അതിൽ വരുത്തേണ്ട വ്യാകരണ വ്യത്യാസങ്ങൾ ഏതെല്ലാമാണെന്ന് അതിന്റെ ഉപജ്ഞാതാക്കളെ അറിയിക്കുക. വായനക്കാർക്ക് മുഖ്യധാരാ ക്രൈസ്തവ വീക്ഷണത്തെക്കുറിച്ച് പൊതുവായ അറിവ് നൽകുന്നതും മലയാളത്തിൽ ലഭ്യമായതിൽവെച്ച് ഏറ്റവും നല്ലതും എന്ന പരിഗണന മാത്രമാണ് ഞാൻ അതിന് നൽകുന്നത്. ഈ വെബ്സൈറ്റിനെക്കുറിച്ച് നമ്മൾ ഇതുവരെ നടത്തിയ സംവാദത്തിന് അതിനേക്കാൾ വലിപ്പം ആയിക്കാണും മാഷേ,. വിക്കിയിൽ ക്രൈസ്തവ ലേഖനങ്ങൾ എഴുതിക്കൂട്ടുവാൻ (അറിയാത്ത കാര്യങ്ങളെക്കുറിച്ചുപോലും) ഗംബീരപ്രയത്നം നടത്തുന്ന ഒരു വ്യക്തി എന്തുകൊണ്ടാണ് ക്രൈസ്തവ ഉപദേശത്തെക്കുറിച്ച് ബൈബിളിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് എഴുതപ്പെട്ടിരിക്കുന്നതായ കേവലം ഒരു പുറംകണ്ണിയോട് ഇത്രയേറെ അസഹിഷ്ണത കാണിക്കുന്നത് എന്ന ചോദ്യം വായനക്കാരുടെ മനസ്സിൽ എന്നും മുഴച്ചുനിൽക്കും... അത് ഒരു "വലിയ പിഴ" ആകുന്നതിനുമുമ്പ് വിഷയം അവസാനിപ്പിക്കുന്നതല്ലേ നല്ലത്. ത്രിത്വം എന്ന വിഷയത്തെക്കുറിച്ചുള്ള മൌനവും വാചാലമായി തോന്നുന്നു. -- സിജോ വർഗ്ഗീസ്, മൈക്കാവ് 08:11, 30 ജനുവരി 2011 (UTC)Reply

ഞാൻ അറിവില്ലാത്ത കാര്യങ്ങളെപ്പറ്റി എഴുതുന്നതു ക്ഷമിക്കുക. എന്നാൽ അറിവോടെ എഴുതുന്നയാളും അയാളുടെ ഓൻലൈൻ ഗുരുനാഥന്മാരും, "ദൈവം മനുഷനായി ജനിച്ചു എന്ന അർത്ഥത്തിൽ മാത്രമാണ്‌" എന്ന് ഒരിടത്തും "ഇതും ഒരു കാരണം തന്നെയാണ്" എന്നു മറ്റൊരിടത്തും പറയുന്നതു രസമായിരിക്കുന്നു. ഇതു നുണയുടെ ആവർത്തനമോ പരാവർത്തനമോ? 'ക്രൈസ്തവകൈരളി'യിലെ ഏറ്റവും നല്ല ദൈവശാസ്ത്ര വെബ്സൈറ്റ് എന്നു പറയാൻ, ഏതോ സായിപ്പ് എഴുതുന്ന അസംബന്ധങ്ങൾ, 'ഹാസ്യ'കൈരളിയിൽ പകർത്തിവയ്ക്കുന്ന ഈ ലിങ്ക് മാത്രമേ ഉള്ളെങ്കിൽ ലിങ്കു വേണ്ടെന്നു വയ്ക്കുക. എല്ലാ ലേഖനത്തിലും പുറം ലിങ്ക് വേണമെന്ന് നിർബന്ധമൊന്നുമില്ല. അതല്ല പരിശുദ്ധ ത്രിത്വവും കോഴിമുട്ടയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള സിജോയുടെ ലിങ്കിലെ ഉപന്യാസം പോലുള്ള തമാശകൾ മനുഷ്യർ വായിച്ചേ തീരൂ എന്നു തന്നെയാണെങ്കിൽ ഇരിക്കട്ടെ.Georgekutty 09:57, 30 ജനുവരി 2011 (UTC)Reply

നമ്മുടെ സ്വന്തം മുഖ്യമന്ത്രിയും ഇന്നലെ പറഞ്ഞ ഒരു വാചകം കടം എടുക്കുന്നു. "സത്യം എല്ലാക്കാലത്തേയ്ക്കും മൂടിവെയ്ക്കാൻ കഴിയില്ല, അത് എന്നെങ്കിലും മറനീക്കി പുറത്തുവരും - പാക്കിസ്ഥാനിൽ നിന്നും കണ്ടെയ്നർ കണക്കിന് കൊണ്ടുവന്ന ഇന്ത്യൻ കറൻസിയുൾപ്പെടെയുള്ള സത്യങ്ങൾ".
എന്നെങ്കിലും യതാർത്ഥ ക്രൈസ്തവപ്രേമവും മറനീക്കി പുറത്തുവരികതന്നെ ചെയ്യും. ഏതായാലും ലിങ്ക് അവിടെ തന്നെ കിടക്കട്ടെ!! ഈ സായിപ്പുമാരുടെ സംഭാവനകൊണ്ടു തന്നെയല്ലേ മലയാളം ഇന്നത്തെ നിലയിൽ എത്തിയത് എന്നതും നിക്ഷേധിക്കാൻ സാധിക്കില്ലല്ലോ, ഈ വിക്കിപീഡിയയും, ഇന്റെർനെറ്റും,കംമ്പ്യൂട്ടറും അങ്ങനെ പലതും "ഏതോ സായിപ്പിന്റെ അസംബന്ധങ്ങൾ" ആണല്ലോ മാഷേ..., മെച്ചപ്പെട്ട മറ്റൊന്ന് കിട്ടുന്നതുവരെ നമുക്ക് സഹിക്കാം... വിക്കിപീഡിയയിലെ ഭൂരിഭാഗ ലേഖനങ്ങളും സായിപ്പിന്റെ അസംബന്ധങ്ങളിലേക്ക് ലിങ്ക് കൊടുക്കുന്നുണ്ട്, അതോ താങ്കൾ അവലംബം കൊടുക്കുന്ന സായിപ്പുമാർക്ക് മാത്രം "എന്താ, കൊമ്പുണ്ടോ?" (ഹാസ്യകൈരളിയിലെ ഒരു ഹാസ്യപരിപാടിയാണേ!!‏:) -- സിജോ വർഗ്ഗീസ്, മൈക്കാവ് 11:38, 30 ജനുവരി 2011 (UTC)Reply

എനിക്ക് സായിപ്പു വിരോധമോ പ്രേമമോ ഇല്ല. മനുഷ്യർ മനുഷ്യരാണ്. പക്ഷേ, ദൈവികത്രിത്വത്തെക്കുറിച്ച് പറയാൻ കോഴിമുട്ടയുടെ ഘടന വിവരിച്ച് ത്രിത്വം കോഴിമുട്ടയല്ലെന്ന് പറയുന്നത് സായിപ്പായാലും അസംബന്ധം തന്നെയാണ്. എന്റെ കുറിപ്പിലെ 'സായിപ്പ്' എന്ന് വാക്ക് ഏതായാലും സിജോയ്ക്ക് ഒരുപാടുപകരിച്ചല്ലോ. സായിപ്പന്മാരുടെ സേവനങ്ങളെക്കുറിച്ച് വികാരതീവ്രമായ ഒരു ഗദ്യകവിത എഴുതിയും പാക്കിസ്ഥാനിൽ നിന്നു വരുന്ന കണ്ടെയ്നറിൽ തൂങ്ങിയും വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞു. പിന്നെ, 'പാക്കിസ്ഥാൻ', 'പച്ച' ഇതൊക്കെ ഇഷ്ടപ്രമേയങ്ങളാണെന്നു തോന്നുന്നു.Georgekutty 13:24, 30 ജനുവരി 2011 (UTC)Reply

  • കോഴിമുട്ടയും കാടമുട്ടയുമൊന്നുമല്ല ഇവിടെ പ്രശ്നം, ത്രിത്വത്തെക്കുറിച്ച് വളരെ നിർണ്ണായകമായ വിവരങ്ങൾ വളരെ വിശദമായി വിക്കിപീഡിയയിൽ സംഭാവന നൽകുകയും, ചിലരെങ്കിലും ക്രൈസ്തവ പണ്ഡിതനുള്ള പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്യുന്ന ഒരു ലേഖകൻ എന്തുകൊണ്ട് പൂർണ്ണമായും മുഖ്യധാരാ ക്രൈസ്തവ വിശ്വാസത്തിന്റെ ചട്ടക്കൂടിൽ നിന്നും എഴുതപ്പെട്ടിരിക്കുന്ന ഒരു പുറംകണ്ണിയെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു എന്നതാണ്.
  • ലിങ്കിലെ കോഴിമുട്ട താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ, അവിടെ കൊടുത്തിരിക്കുന്ന മറ്റൊരു ഉദാഹരണം സ്വീകരിക്കുക. അതിനോടും താൽപര്യമില്ലെങ്കിൽ വിക്കിയിലെ സാധാരണ വായനക്കാർക്കുവേണ്ടി ത്രിത്വത്തെക്കുറിച്ചുള്ള വിശദീകരണമായി ഒരു ഉദാഹരണം കൂടി താങ്കളുടെ വകയായി വിക്കിയിൽ സംഭാവന ചെയ്യുക (പ്രസ്തുത വെബ്സൈറ്റിന്റെ ഉപജ്ഞാതക്കൾക്കും നൽകുക, അവരും അത് പ്രസിദ്ധീകരിക്കട്ടെ). വിക്കിയിലെ ത്രിത്വം എന്ന വിഷയത്തിന്റെ പ്രധാന എഴുത്തുകാരൻ ആയതുകൊണ്ടാണ് താങ്കളോടു തന്നെ ചോദിക്കുന്നത്.
  • ഈ ലിങ്കുകളെ തുടക്കം മുതൽ എതിർക്കുന്നതുകൊണ്ട് ഒരു ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ട്. സ്വാഭാവികമായും ഈ ലിങ്കുകളെ എതിർക്കുന്നതിന് താങ്കളുടേതായ കാരണങ്ങൾ ഉണ്ടായിരിക്കാം, എന്നാൽ അതിൽ നൽകിയിരിക്കുന്ന ഉദാഹരണങ്ങളുടെയും ഉപമാനങ്ങളുടേയും (കോഴിമുട്ട, വെള്ളം, ഐസ്സ്, നീരാവി) എക്സ്റേ എടുത്ത് പരിശോദിച്ച് വൈകല്യം ആരോപിക്കുന്നത് പാണ്ഡിത്യമാണോ? അതോ സങ്കുചിത്വമാണോ? ഒരു ലിങ്കിലെ ഉദാഹരണങ്ങളെ പക്വതയോടെ സമീപിക്കുന്നതല്ലേ നല്ലത്. വിശദീകരിക്കുവാൻ വളരെ പ്രയാസമുള്ള ത്രിത്വത്തെക്കുറിച്ച് പൊതുവായ ഒരു ധാരണ വായനക്കാർക്കുണ്ടാകാൻ പല ഉദാഹരണങ്ങളും ക്രൈസ്തവസമൂഹം നൽകുന്നുണ്ടാകാം, എനിക്ക് ബോധിച്ചത് ഞാൻ സ്വീകരിക്കുക എന്നത് മാത്രമാണ് പരിഹാരം, എനിക്ക് ബോധിച്ചില്ല എന്ന ഒറ്റക്കാരണത്താൽ ഒരു വലിയ സമൂഹത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ എന്റെ താൽപര്യം അനുസരിച്ച് മാറ്റണം എന്ന് വാശിപിടിക്കുന്നതും ശരിയാണോ? അവർ അങ്ങനെ വിശ്വസിക്കുന്നു, അവരുടേതായ രീതികളിലും പരമിതികളിലും പഠിപ്പിക്കുന്നു, അത്രമാത്രം!!
  • യേശുക്രിസ്തുവിന്റെ പ്രസംഗങ്ങളിലും അനേകം ഉപമകളും സാദൃശ്യങ്ങളും ഉണ്ടായിരുന്നു. ഉദാ: 'നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇട്ടുകളയരുത്.' പന്നി എനിക്ക് വെറുപ്പുള്ള ഒരു ജീവിയാണ് എന്ന കാരണത്താൽ ബൈബിൾ തിരുത്തി എഴുതണം എന്ന് പറഞ്ഞാൽ ഞാൻ എന്തൊരു വിഡ്ഡിയായിരിക്കും. 'സ്വർഗ്ഗരാജ്യം കടുകുമണിയോട് സദൃശ്യം' എന്നും യേശു പറഞ്ഞിട്ടുണ്ട്, ഇത്രയും വലിയ 'ശുദ്ധതട്ടിപ്പും, അസംബന്ധവും' (താങ്കളുടെ ഭാഷയിൽ) പറഞ്ഞതുകൊണ്ടാണോ ഇനി യേശുവിനെ ക്രൂശിച്ചത് എന്നും * പരിശോദിക്കേണ്ടിയിരിക്കുന്നു. ഉപമകളെ ഉപമകളായി കാണുക (കുറഞ്ഞത് ലിങ്കുകളിലെ എങ്കിലും).
  • വിക്കിപീഡിയയിൽ തിരുത്തലുകൾ ഒരുപാട് നടത്തി തഴക്കം വരുമ്പോൾ കണ്ണിൽ കാണുന്നതൊക്കെ ഒന്ന് തിരുത്താൻ തോന്നുന്ന സ്ഥിതിയിലേക്ക് ഞാൻ എത്തിപ്പെട്ടാലും അത് അപകടരമായിരിക്കും. വിക്കിപോലെ ലിങ്കുകളും തിരുത്തുവാൻ എനിക്ക് സാധിക്കുന്നില്ല എന്ന തിരിച്ചറിവ് എന്നെ കടുത്ത നിരാശയിലേക്ക് നയിക്കാനും സാധ്യതയുണ്ട്. നൂറുശതമാനവും വിക്കിക്ക് യോജിച്ച ഒരു ലിങ്കും ഉണ്ടായിരിക്കില്ല എന്നതാണ് പ്രാരംഭമായി എനിക്കുണ്ടായിരിക്കേണ്ട തിരിച്ചറിവ്, അതുകൊണ്ട് നിക്ഷിപ്ത താത്പര്യക്കാരും വിക്കിയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താത്പര്യമുള്ളവർക്ക് മാത്രം റെഫെർ ചെയ്യാനായി ലേഖനവുമായി ബന്ധപ്പെട്ട ഉള്ളതിൽ മികച്ച ലിങ്കുകൾ നൽകുക എന്നതിലാണ് ഞാൻ ശ്രദ്ധിക്കുന്നതും.
  • പൌലോസ് അപ്പോസ്തലൻ എന്ന താങ്കളുടെ ലേഖനത്തിലെ പല ലിങ്കുകളും ഇന്ന് നിലനിൽക്കുന്നില്ല. അതിലെ ഒരു ലിങ്ക് തുറന്നാൽ അതിൽ നിന്നും ഒരു 'കൂട്ടിക്കൊടുപ്പ്' വെബ്സൈറ്റിലേക്ക് നയിക്കുന്ന തേർഡ്പാർട്ടി പരസ്യവും പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരം ഒരു 'പിമ്പിന്റെ' ഉത്തരവാദിത്വം ആ ലിങ്ക് നൽകിയ താങ്കളുടെ തലയിൽ കെട്ടിവെയ്ക്കാൻ ഞാൻ ശ്രമിച്ചാൽ സ്വയം 'ചീമുട്ട' എടുത്ത് സ്വന്തദേഹത്തേക്ക് എറിയുന്നതുപോലെ ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ലിങ്കുകളെ കേവലം ലിങ്കുകളായി പരിഗണിക്കുക എന്നത് മാത്രമേ പ്രായോഗികം. കൂടാതെ, പല ക്രൈസ്തവ ലേഖനങ്ങളിലേയും ലിങ്കുകളും (താങ്കൾ കൊടുത്തതുപോലും) വർഷങ്ങളായി പ്രവർത്തിക്കുന്നില്ല എന്നുകൂടി തിരിച്ചറിയുമ്പോഴാണ് ഈ വെബ്സൈറ്റിനെ വേട്ടയാടാൻ ഒരു ക്രൈസ്തവ പണ്ഡിതൻ കാണിക്കുന്ന പ്രത്യേക ഉത്സാഹം ശ്രദ്ധിക്കപ്പെടുന്നത്.
  • എനിക്ക് പാക്കിസ്ഥാനോട് പ്രത്യേക വിരോധമില്ല, നമ്മുടെ അയൽ രാജ്യമെന്ന നിലയിൽ ആ രാജ്യത്തെ ഞാൻ ബഹുമാനിക്കുന്നു. ഒരു പരമാധികാര രാജ്യമെന്ന നിലയിൽ അവർ ഇന്ത്യക്കെതിരെ ഒരു 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചാൽപോലും പ്രതിപക്ഷ ബഹുമാനത്തോടെ തന്നെ കാണുകയും ചെയ്യും. എന്നാൽ ഇന്ത്യയുടെ നോട്ടുകൾ പാക്കിസ്ഥാനിൽ അച്ചടിച്ച് ഇന്ത്യൻ പാസ്പോർട്ട് ഉള്ള ഏജന്റുമാർ വഴി ഇന്ത്യയിൽ വിതരണം ചെയ്യുന്നതുപോലെയുള്ള ഹീനമായ 'ഒളിയുദ്ധ'ങ്ങളെ ഞാൻ വെറുക്കുകയും ചെയ്യുന്നു. അത്തരം നോട്ടുകൾക്ക് ഇന്ത്യയിലെ കമ്മട്ടത്തിൽ അടിക്കുന്നതിനേക്കാൾ ഗുണനിലവാരം ഉണ്ടായാലും 'കണ്ടെയ്നർ' കണക്കിന് കിട്ടിയാലും അത് കള്ളനോട്ട് തന്നെ ആയിരിക്കും എന്നതും സത്യമാണ്. കള്ളനോട്ടാണെന്ന് തിരിച്ചറിയാതെ പലരും അത് കൈമാറിക്കൊണ്ടിരിക്കുവാൻ സാധ്യതയുണ്ട് എന്നത് മാത്രമാണ് അപകടകരം, അതു തന്നെയാണ് കള്ളനോട്ടുകൾ അടിക്കുന്നവരുടെ ലക്ഷ്യവും എന്നും ഓർക്കേണ്ടതുണ്ട്.
  • ത്രിത്വത്തിന് പകരം ത്രീത്വം എന്നും Holy Ghost ന്പകരം Holi Ghost എന്നും എഴുതുന്നത് പാക്കിസ്ഥാനിൽ അടിക്കുന്ന ഇന്ത്യൻ നോട്ടിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം അറിയാതെ ജിന്നയുടെ ചിത്രം കൊടുത്തുപോയതുപോലെ ആർക്കെങ്കിലും തോന്നിപ്പോയാൽ അവരെ കുറ്റം പറയാൻ പറ്റുമോ? ക്രൈസ്തവ പണ്ഡിതപട്ടം നേടിയ പ്രഗത്ഭൻമാർ തുടർച്ചയായി അങ്ങനെ എഴുതിക്കൊണ്ടിരുന്നത് ഏതു പോലീസുകാരനും പറ്റുന്ന ഒരു കൈയ്യബദ്ധമായി തള്ളിക്കളയാനും സാധിക്കില്ലല്ലോ, പ്രത്യേകിച്ചും ഇത്തരം പുതിയ സാഹചര്യങ്ങളിൽ ഒരു പുനരന്വേഷണം നടത്തുമ്പോൾ.
  • ഏതായാലും ഒരു മുട്ടയുടെ മറവിനേക്കാൾ ഒരു കണ്ടെയ്നർ തന്നെയാണ് ഒളിച്ചിരിക്കാൻ ഉത്തമം എന്നും ഇപ്പോൾ തോന്നുണ്ടാകും. ഇത്തരത്തിൽ എഴുതപ്പെട്ട ക്രൈസ്തവലേഖനങ്ങൾ സന്തുലിതമാക്കുന്നതും തിരുത്തലുകൾ നടത്തുന്നതും എനിക്ക് സ്വയമായി ചെയ്യാവുന്നതിലും വളരെ അധികമായതുകൊണ്ടാണ് സംവാദങ്ങൾക്ക് വേണ്ടി ഇത്രയും സമയം ചെലവഴിക്കുന്നതും ഈ കാര്യം ചിലരെയെങ്കിലും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും എന്ന വീണ്ടും ഓർമ്മിപ്പിക്കുന്നു. -- സിജോ വർഗ്ഗീസ്, മൈക്കാവ് 17:33, 31 ജനുവരി 2011 (UTC)Reply

"ക്രൈസ്തവലേഖനങ്ങൾ സന്തുലിതമാക്കുന്നതും തിരുത്തലുകൾ നടത്തുന്നതും എനിക്ക് സ്വയമായി ചെയ്യാവുന്നതിലും വളരെ അധികമായതുകൊണ്ടാണ് സംവാദങ്ങൾക്ക് വേണ്ടി ഇത്രയും സമയം ചെലവഴിക്കുന്നതും എന്ന വീണ്ടും ഓർമ്മിപ്പിക്കുന്നു" :)Georgekutty 01:30, 1 ഫെബ്രുവരി 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ത്രിത്വം&oldid=903617" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ത്രിത്വം" താളിലേക്ക് മടങ്ങുക.