നിക്ഷ്പക്ഷമല്ലാത്തത്, അസന്തുലിതം, അപ്രമാണിതം എന്നൊക്കെയുള്ള Tag-കൾ ഈ ലേഖനം അർഹിക്കുന്നില്ല

തിരുത്തുക

ഈ ലേഖനം അർഹിക്കുന്ന Tag-കൾ അല്ല നിഷ്പക്ഷമല്ലാത്തത്, അസന്തുലിതം എന്നതൊക്കെ. അതിനെ അങ്ങനെയൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത് എന്ത് അർഥത്തിലാണ് എന്നു മനസ്സിലാകുന്നില്ല. അത് ഒരുവട്ടമെങ്കിലും ശ്രദ്ധിച്ചു വായിക്കുന്നവർക്കു അങ്ങനെ തോന്നുകയില്ല. പരിഭാഷയെ വിലകുറച്ചുകാണിക്കുകയാണ് ലേഖനമെന്നാണോ ഉദ്ദേശിച്ചതെന്നറിയില്ല. പരിഭാഷയെക്കുറിച്ചുണ്ടായ വിമർശനങ്ങൾ ലേഖനത്തിൽ കൊടുത്തിട്ടുള്ളത്, പരിഭാഷകൻ തന്നെ അതിന്റെ രണ്ടാം പതിപ്പിന്റെ മുഖവുരയിൽ ആവർത്തിക്കുന്നവയാണ്. പരിഭാഷകന്റെ പ്രൗഢമായ മറുപടിയും ഞാൻ കൊടുത്തിട്ടുണ്ട്. ഇങ്ങനെയൊക്കെയല്ലേ നമ്മൾ നിഷ്പക്ഷതയും സന്തുലനവും പാലിക്കുന്നത്? പിന്നെ, അപ്രമാണിതം എന്ന Tag-നും നീതീകരണമില്ല. കാരണം, ക്രിസ്തുദേവാനുകരണം ഉണ്ടാക്കിയ വിവാദത്തിന്റെ ചരിത്രമത്രയും പുസ്തകത്തിന്റെ പുതിയ പതിപ്പിലുണ്ട്. ആ പതിപ്പ് തന്നെയാണ് പ്രമാണം.

Georgekutty 23:19, 23 ഡിസംബർ 2007 (UTC)Reply

ഇതിൽ അവലംബം ചോദിച്ചു എന്നത് ലേഖനം മോശമായതുകൊണ്ടല്ല. ഇത് ലേഖനം ഒന്നുകൂടി മെച്ചപ്പെടുത്താനുള്ള അവസരമാണ്‌. ഇവിടെ 4 കാര്യങ്ങൾക്കാണെല്ലോ ഇനി അവലംബം ചേർക്കാനുള്ളത്. ഇവ ഒന്നു ചേർക്കാമോ?
  1. ക്രിസ്തുദേവാനുകരണത്തിന്റെ ഭാഷാശൈലിയെക്കുറിച്ചുള്ള ഒരു നിരൂപണം. കാരണം ഇക്കാലത്ത് ക്രിസ്തുദേവൻ എന്നൊക്കെ ഇന്ന് ക്രിസ്ത്യാനികൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ്‌. അത് വിമർശനവിധേയമായി എന്നത് കുറച്ചുകാലം കഴിയുമ്പോൾ ഉപയോക്താക്കൾക്ക് അതിശയോക്തി ആയി തോന്നിയേക്കാം. ഒരു അവലംബം ഉപയോക്താക്കൾക്ക് വിജ്ഞാനദായകവുമാവും.
  2. ക്രിസ്താനുകരണം എന്നത് വ്യാകരണപരമായി വിമർശിക്കപ്പെട്ടത്. അവലംബം ഉണ്ടെങ്കിൽ നല്ലത്.
  3. ഐ.സി. ചാക്കോയുടെ നിരൂപണത്തിലേയ്ക്ക് ചൂണ്ടുന്ന ലേഖനമോ, പത്രവാർത്തയോ മറ്റോ..
  4. ക്രിസ്തുദേവാനുകരണം ആണ്‌ സ്വീകാര്യം എന്ന് നമുക്ക് എങ്ങനെ അനുമാനിക്കാനാവും? ഒരു നിരൂപണമോ പുസ്തകവിശകലനമോ അവലംബമായി ചേർക്കാമോ? (വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് മറ്റു വിവർത്തനങ്ങളെക്കുറിച്ച് യാതൊരു അറിവില്ല; ഇത്രയും ഉപയോഗപ്രദമായ വിവരങ്ങൾ ലഭിച്ചതുതന്നെ താങ്കളുടെ ഈ ലേഖനത്തിൽനിന്നാണ്‌.)
POV ഫലകം ആവശ്യമില്ല. ചള്ളിയാനുമായി ഞാൻ ചർച്ച ചെയ്തിരുന്നു. അതു നീക്കിയേക്കാം.
--ജേക്കബ് 16:25, 24 ഡിസംബർ 2007 (UTC)Reply

ഒന്നാന്തരം!

തിരുത്തുക

ഇത്ര എന്സൈക്ലോപീഡിക് സെന്സോടുകൂടി എഴുതിയ വേറൊരു ലേഖനം അടുത്തിടെയൊന്നും ഇവിടെ കണ്ടിട്ടില്ല. വെറുതെയല്ല വിഡ്ഢികള് കുരയ്ക്കുന്നത്. മാപ്ലാര് ഇതു കണ്ടു പഠിക്കണം. calicuter "ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ ഈ പരിഭാഷ മയ്യനാട്ട് ജോൺ‍ നടത്തിയത് ..." പരിഭാഷ ഇംഗ്ലീഷ് ഭാഷ്യത്തെ ആസ്പദിച്ചാണെന്നാണ് വരുന്നത്. അതല്ലല്ലോ ശരി? kalikuter

പരിഭാഷകൻ ആശ്രയിച്ചത്,ഇംഗ്ലീഷ് ഭാഷ്യത്തെ തന്നെയാണ്. ലത്തീൻ മൂലത്തെയല്ല. അദ്ദേഹം അതു മുഖവുരയിൽ സമ്മതിച്ചിട്ടുണ്ട്.Georgekutty 12:20, 26 ഡിസംബർ 2007 (UTC)Reply


calicuter ഉം kalikuter um , നല്ല തമാശകളും... കാലികൂട്ടർക്ക് ഇവിടെയുള്ള എല്ലാവരും വിഡ്ഡികളാണ്‌. ഒരാളെങ്കിലും അല്ല എന്ന് തോന്നിയതിൽ സന്തോഷം.

മയനാട്ട് ജോണിന്റെ പരിഭാഷയാണ്‌ ഏറ്റവും സ്വീകാര്യം എന്നതിനുപോലും തേർഡ് പാർട്ടി റഫറൻസ് വേണമെന്നിരിക്കെ തമാശകൾ സൃഷ്ടിക്കാനും കുറേയേറെപേരെ വിഡ്ഡികൾ എന്നു വിളിക്കാനും ഐ.പി. യിൽ നിന്ന് വരുന്ന കാലികൂട്ടർക്ക് സാധിക്കും. ഇനി ഇത് യഥാർത്ഥ കാലിക്കൂട്ടരാണോ ആവോ. ഞാനും ഇനി 59. ഐ.പി യിൽ നിന്ന് വന്ന് എല്ലാവരേം വിഡ്ഡികൾ എന്ന് വിളിക്കാൻ പൊവുകയാ. കാലിക്കൂട്ടർ എന്ന വാൽ വച്ചാൽ പിന്നെ കുഴപ്പമില്ലല്ലോ. ഇനിയെങ്കിലും നിർത്തിക്കൂടെ മാഷേ ഈ അസഭ്യവിളി? --ചള്ളിയാൻ ♫ ♫ 05:42, 25 ഡിസംബർ 2007 (UTC)Reply

ക്രിസ്തുദേവാനുകരണം എന്ന ഗ്രന്ഥമാണ്‌ പ്രതിപാദ്യവിഷയമെങ്കിൽ അതിൽ വരേണ്ട ചില വിഷയങ്ങൾ പ്രാസാധന ചരിത്രം, അതിലെ ഉള്ളടക്കം. അതിൽ നിന്ന് ഒന്നോ രണ്ടോ ഉദാഹരണങ്ങൾ.

വിവാദം ഉണ്ടായത് ഗ്രന്ഥം പ്രസിദ്ധീകരിച്ച ശേഷം അല്ലേ.. അതിന്‌ റഫറൻസ് വേണം. വിവാദം ഉണ്ടായി എന്നതിനുംമറ്റും, പിന്നെ മയ്യനാട് ജോണിന്റെ പ്രതികരണം പ്രസിദ്ധീകരിച്ചത് എവിടെ? അത് ഗ്രന്ഥത്തിൽ തന്നെയാണെങ്കിൽ അതിന്റെ പുതിയ എഡീഷനിലായിരിക്കുമല്ലോ. അതും ചേർക്കണ്ടെ. ഏറ്റവും സ്വീകാര്യമാണ്‌ ഈ പരിഭാഷ്യം? അത് ആർക്കിടയിൽ എന്നൊക്കെ അറിയണം അതിനും റഫറൻസ് വേണം.. അല്ലാതെ ഈ ലേഖനം ഒന്നാന്തരമാവില്ല. --ചള്ളിയാൻ ♫ ♫ 05:42, 25 ഡിസംബർ 2007 (UTC)Reply


റെഫറൻസ് ടാഗ് നിലനിർത്തേണ്ടതു തന്നെയാണ്‌. പുസ്തകത്തെക്കുറിച്ച് മറ്റു പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള വാർത്തയോ മറ്റോ ആണ്‌ റെഫറൻസ് ആയി നൽകേണ്ടത്.

ഉദാഹരണം

ഇത് നൽകിയിട്ട് എങ്ങനെ അതേ പുസ്തകം തന്നെ റെഫറൻസ് ആയി നൽകും?? --Vssun 11:57, 26 ഡിസംബർ 2007 (UTC)Reply

റെഫറൻസ് നൽകിയിരിക്കുന്ന മറ്റു രണ്ടിടത്തും ഇത്തരം സംശയം തന്നെ നിലനിൽക്കുന്നു --Vssun 12:00, 26 ഡിസംബർ 2007 (UTC)Reply

പുസ്തകം സംബന്ധിച്ച വിവാദം ഉണ്ടായതു മുക്കാൽ നൂറ്റാണ്ട് മുൻപാണെന്നു ഓർക്കണം. വിവാദം അന്നു സാഹിത്യകുതുകികളുടെ ഇടയിലെങ്കിലും വലിയ വാർത്തയായിരുന്നു. പത്രവാർത്തകളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിനു, ഈ വിവാദത്തിന്റെ ചരിത്രം അത്രയും വിവരിച്ച് അക്കാലത്തെ മലയാളരാജ്യം പത്രത്തിൽ വി. ഏലിയാസ് എന്നൊരാൾ എഴുതിയ ലേഖന പരമ്പരയുടെ കാര്യം പരിഭാഷകൻ തന്നെ 1942-ൽ രണ്ടാം പതിപ്പിന് എഴുതിയ മുഖവുരയിൽ പറയുന്നുണ്ട്. ആ ലേഖന പരമ്പര പ്രസിദ്ധീകരിച്ചതു 1941 മാർച്ച് 19, 20, 21, 22, 23 തിയതികളിലാണെന്നും പറഞ്ഞിട്ടുണ്ട്. പക്ഷേ പഴയ പത്രവാർത്തയും മറ്റും തെളിവിനു തേടിപ്പോകാൻ പറ്റുന്ന സ്ഥിതിയിലല്ല ഞാൻ. കേരളത്തിലായിരുന്നെങ്കിൽ ശ്രമിച്ചേനെ. ഏതായാലും എനിക്കിനി പരാതിയൊന്നുമില്ല. നിഷ്പകഷതയെ ചോദ്യം ചെയ്യുന Tag-നെക്കുറിച്ചായിരുന്നു എന്റെ പരാതി പ്രധാനമായും. കൂടാതെ, ഇതിനെയെന്നല്ല ഒന്നിനെയും prestige issue ആക്കുന്നതു, വിനയം ഉപദേശിക്കുന്ന Imitation of Christ-ന്റെ ചൈതന്യത്തിനു നിരക്കുന്നതല്ല എന്നും എനിക്കു ഇപ്പോൾ തോന്നുന്നു. Georgekutty 12:48, 26 ഡിസംബർ 2007 (UTC)Reply

ഒരു സഹായാഭ്യർഥന

തിരുത്തുക

ഈ ലേഖനത്തിനു കല്പിച്ചു കൊടുത്തിരിക്കുന്ന ഭ്രഷ്ട് ഒന്നു മാറ്റിയെടുത്താൽ കൊള്ളാമെന്നു പിന്നെയും മോഹം. ആരെങ്കിലും ഒന്നു സഹായിക്കുമോ? മറ്റു പരിഭാഷകളിൽ നിന്ന് വേറിട്ടു നിൽക്കുന്നു എന്നു പറഞ്ഞിരിക്കുന്നിടത്ത് തെളിവിനായി അവയിലേതെങ്കിലും സംഘടിപ്പിക്കുകയാണ് വേണ്ടത്. മോൺ. തോമസ് മൂത്തേടന്റേതാണ് ഒരു പ്രധാന പരിഭാഷ. അതിന്റെ പുതിയ പതിപ്പുകൾ 1990-കളിൽപോലും ഇറങ്ങിയിട്ടുണ്ടെന്നാണ് എന്റെ അനുമാനം. ഏറെ പഴക്കം തോന്നിക്കാത്ത ഒരു പ്രതി ഒരു ബന്ധുവീട്ടിൽ, ഏതാണ്ട് പതിനഞ്ചു വർഷം മുൻപ് കണ്ടതായി ഓർമ്മയുണ്ട്. ഇപ്പോൾ അവിടെ തിരക്കിയിട്ട് കിട്ടിയില്ല. കവി ടി. ആർ. നായരുടെ പദ്യവിവർത്തനവുമുണ്ടെന്നു ക്രിസ്തുദേവാനുകരണത്തിന്റെ എന്റെ കയ്യിലുള്ള പ്രതിയുടെ അവതാരികയിൽ പറയുന്നു. ആ വിവർത്തനം ഞാൻ കൺടിട്ടില്ല. ഇവയോ മറ്റു വിവർത്തങ്ങളിൽ ഏതെങ്കിലുമോ കിട്ടിയാൽ, ഈ ലേഖനത്തെ രക്ഷപെടുത്താനാകും.

കുറച്ചുകൂടി ബുദ്ധിമുട്ടായ കാര്യം മുകളിൽ പറഞ്ഞിരിക്കുന്ന മലയാളരാജ്യം പത്രത്തിലെ ലേഖനപരമ്പരയാണ്. അക്കാലത്ത് മലയാളത്തിലെ സാഹിത്യസം‌വാദങ്ങളുടെ ഒരു പ്രധാന വേദിയായിരുന്നു ആ പത്രം. മലയാളസാഹിത്യത്തിന്റെ ചരിത്രത്തിൽ ഏറെ സ്ഥാനമുള്ളതുമാണ് അത്. ആ ലേഖനം വല്ല രൂപത്തിലും എവിടെയെങ്കിലും ഉണ്ടായിക്കൂടെന്നില്ല.Georgekutty 12:02, 11 ജനുവരി 2008 (UTC)Reply


ലേഖനത്തിനു പ്രത്യേകിച്ചു ഭ്രഷ്ട് ഒന്നും ആരും കല്പിച്ചിട്ടില്ലല്ലോ. പുസ്തകം വായിച്ചവരും ഈ വിഷയത്തിൽ അറിവുള്ളവരും ഇപ്പോൾ വിക്കിയിൽ കുറവാണ്‌. അതു കൊണ്ടാണ്‌ പലരും ഇതിൽ തൊടാത്തത്.

പിന്നെ തെളിവുകളുടെ കാര്യം. കേരളത്തിൽ ഉള്ളവർക്കാണ്‌ ഇതൊക്കെ ഈ തെളിവുകൾ ഒക്കെ കണ്ടെത്താൻ എളുപ്പം. മലയാളരാജ്യം പത്രത്തിന്റെ പഴയ പ്രതികൾ ഒക്കെ ഇനി തപ്പി പിടിക്കുവാൻ പറ്റുമോ? മോൺ. തോമസ് മൂത്തേടന്റേ പരിഭാഷ തപ്പിപിടിക്കാവുന്നതാണെന്നു തോന്നുന്നു. ശ്രമിക്കാം.--ഷിജു അലക്സ് 12:23, 11 ജനുവരി 2008 (UTC)Reply

ഇത് വൃത്തിയാക്കി എടുക്കണം അല്ലെങ്കിൽ ഒഴിവാക്കണം --മിയമിയ 17:35, 9 ഫെബ്രുവരി 2008 (UTC)Reply


ഈ ലേഖനത്തിന്റെ നിക്ഷ്പക്ഷതയെക്കുറിച്ചും വൃത്തിയാക്കലിനെക്കുറിച്ചും ആരോഗ്യകരമായ ചർച്ചകൾ നടന്നിട്ടുണ്ട്. അതിലെ തീരുമാനങ്ങൾ അനുസരിച്ചാണ്‌ പ്രസ്തുത ഫലകങ്ങൾ നീക്കിയതും. ആയതിനാൽ ഈ ഫലകങ്ങൾ വീണ്ടും ചേർക്കാൻ മതിയായ കാരണം ബോധിപ്പിക്കേണ്ടതാണ്‌. അല്ലാത്തപക്ഷം പ്രസ്തുത മാറ്റങ്ങൾ വാൻഡലിസമായി കണക്കാക്കി ഈ ഉപയോക്താവിനെ വിലക്കാൻ ഞാൻ നിർദേശിക്കുന്നു. --ജേക്കബ് 17:59, 9 ഫെബ്രുവരി 2008 (UTC)Reply

:ഇവിടെ ഞാൻ ബോധിപ്പിച്ച കാരണം നീക്കം ചെയ്തിരിക്കുന്നു. ഇത് ശരിയാണോ? --മിയമിയ 18:11, 9 ഫെബ്രുവരി 2008 (UTC)Reply

ലേഖനത്തിൽ അസന്തുലിത ഫലകം കൊടുക്കുന്നത് ലേഖനത്തെ മോശമാക്കാനല്ല.
താങ്കൾ ഇട്ട ഫലകത്തിൽ എഴുതിവച്ചിരിക്കുന്നതിൽനിന്ന് വ്യത്യസ്തമായി മതിയായ കാരണമൊന്നും ബോധിപ്പിച്ചുകണ്ടില്ല. വിശദീകരണം ആവശ്യമാണ്‌. അനാവശ്യ സംവാദങ്ങൾ നീക്കം ചെയ്യുന്നതിന്റെ കൂടെ താങ്കളുടെ ചില സം‌വാദങ്ങളും നീങ്ങിപ്പോയതു ശ്രദ്ധിച്ചു. റിസ്റ്റോർ ചെയ്തിട്ടുണ്ട്. --ജേക്കബ് 18:19, 9 ഫെബ്രുവരി 2008 (UTC)Reply

ഈ ഉപയോക്താവ് കഴിഞ്ഞ ഒരു ദിവസം നടത്തിയ എഡിറ്റിങ്ങുകളുടെ പേരിൽ തന്നെ വിലക്കപ്പെടേണ്ടതായിരുന്നു. ക്രിസ്തുമതസംബന്ധിയായ കുറേ ലേഖനങ്ങളിൽ ഒറ്റദിവസം കൊണ്ട് നടത്തിയ ആ മാറ്റങ്ങൾ വ്യക്തമായ വാൻഡലിസം ആയിരുന്നു. Georgekutty 18:18, 9 ഫെബ്രുവരി 2008 (UTC)Reply

മതിയായ കാരണം തന്നെയാണ്‌ കൊടുത്തിരുന്നത്. സന്തുലിതമല്ല എന്ന ഫലകം എന്തിനു നീക്കി എന്ന് മനസ്സിലാവുന്നില്ലി. ഇതൊക്കെ ലേഖനം നല്ലരൂപത്തിലാക്കാണം എന്ന നല്ല ഉദ്ദേശത്തോടു കൂടി അല്ലെ--മിയമിയ 18:23, 9 ഫെബ്രുവരി 2008 (UTC)Reply
ചർച്ച ചെയ്ത് തീരുമാനമെടുക്കാതെ ഫലകം നീക്കിയത് വാഡലിസമല്ലെ. ആരോഗ്യകരമായ ചർച്ച പ്രതീക്ഷിക്കുന്നു --മിയമിയ 18:27, 9 ഫെബ്രുവരി 2008 (UTC)Reply


എന്തു കാരണം ആണു കൊടുത്തതു? ഒന്നും കൊടുത്തില്ല. വാൻഡലിസം മാത്രമാണു ലക്ഷ്യം.--ഷിജു അലക്സ് 18:28, 9 ഫെബ്രുവരി 2008 (UTC)Reply

ഷിജു അലെക്സ് ചെയ്യുന്നതാണ്‌ യഥാർത്ഥ വാഡലിസം. സന്തുലിതമല്ല ഒന്നാമത്തെ കാരണം --മിയമിയ 18:31, 9 ഫെബ്രുവരി 2008 (UTC)Reply
വ്യക്തമായ ചർച്ചകൾക്കു ശേഷം നീക്കിയ ഒരു ഫലകം യാതൊരു കാരണവും കൂടാതെ തിരിച്ചുകൊണ്ടുവരുന്നതാണ് വാൻഡലിസം. ഇത്രയും ചർച്ച നടന്നിട്ടും വ്യക്തമായ യാതൊരു കാരണവും ബോധിപ്പിക്കാനോ അതിനു ശ്രമിക്കാനോ സാധിക്കാതെ ചർച്ച വഴിതിരിച്ച് വിടാൻ ശ്രമിക്കുന്ന നിലയ്ക്ക് ലേഖനം മനസ്സിലാക്കാനോ അതിൽനിന്ന് അസന്തുലിതമെന്നതിന് ഒരു കാരണം പോലും കണ്ടുപിടിക്കാനോ ഈ ഉപയോക്താവ് ശ്രമിച്ചിട്ടില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഈ ഉപയോക്താവിന്റെ മറ്റു സംഭാവനകൾകൂടി പരിഗണിക്കുമ്പോൾ വ്യക്തമായ വാൻഡലിസമായി പരിഗണിക്കാം എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 18:33, 9 ഫെബ്രുവരി 2008 (UTC)Reply

എന്താണു സന്തുലിതമല്ലാത്തതു എന്നു ഇതുവരെ പറഞ്ഞില്ല.--ഷിജു അലക്സ് 18:42, 9 ഫെബ്രുവരി 2008 (UTC)Reply

  1. ഭാഷ ശരിയില്ല

ഇതു ശരിയാക്കുന്നതിനെക്കാൾ നല്ലത് . വിവാദം എന്ന ഭാഗം തീരെ സന്തുലിതമല്ല.

എങ്കിൽ പിന്നെ പുതിയതൊന്ന് എഴുതുമോ മിയമിയ; നല്ല ഭാഷയിൽ, സന്തുലനം പാലിച്ച്? Georgekutty 18:56, 9 ഫെബ്രുവരി 2008 (UTC)Reply

അതല്ലല്ലോ അതിന്റെ ശരി . സന്തുലിതമല്ലാത്ത ഭാഗം ഫലകമിടുക. കഴിയുന്നവർ എഴുതുക. ഇവിടെ സന്തുലിതമല്ല എന്ന് ഇട്ട പല താളുകളിലും പല യൂസേർസും എന്താണ്‌ സന്തുലിതമല്ലാത്തത് എന്ൻ പല തവണ ആവര്ത്തിച്ചിട്ടും അത് നീക്കം ചെയ്യുകയല്ലാതെ മറുപറിപറയാതെ മുങ്ങിയ ചരിത്രമുണ്ട്. പിന്നെ സന്തുലിതമല്ല എന്ന ഫലകം നീക്കിയതിനു ശേഷം പിന്നെ എഡിറ്റു വരുത്തിയാൽ സന്തുലിതമല്ലാതവില്ലെ?— ഈ തിരുത്തൽ നടത്തിയത് മിയമിയ (സംവാദംസംഭാവനകൾ)
എന്തുകോണ്ട് സന്തുലിതമല്ല എന്നുകൂടി പറയുക മിയമിയ.പുലി വരുന്നേ പുലി വരുന്നേ എന്ന കഥ കേട്ടിട്ടില്ലേ?അതു പോലെയാവും അവസാനം--അനൂപൻ 19:01, 9 ഫെബ്രുവരി 2008 (UTC)Reply
വിവാദം എന്ന ഭാഗം ശരിക്ക് വായിച്ച് നോക്കൂ --മിയമിയ 19:05, 9 ഫെബ്രുവരി 2008 (UTC)Reply
അതിലെന്താണ്‌ അസന്തുലിതമായിട്ടുള്ളത്? അതിന്റെ പേരിനെ ചൊല്ലിയുണ്ടായ വിവാദങ്ങളും,ആ ഗ്രന്ഥത്തിലെ ചില ഭാഗങ്ങളുമല്ലേ ഉള്ളൂ.എനിക്ക് അതിൽ അസന്തുലിതമായൊന്നും തോന്നിയില്ല.ഏതു വാചകമാണ്‌ സന്തുലിതമല്ലാത്തത്.ഒന്ന് ഇവിടെ ഉദ്ധരിച്ചാലും മിയമിയ?--അനൂപൻ 19:09, 9 ഫെബ്രുവരി 2008 (UTC)Reply

അല്ലെങ്കിൽ, വിവാദം എന്ന ഭാഗമെങ്കിലും എങ്ങനെ മാറ്റി എഴുതാം എന്നു പറയൂ. അതിനു പകരം, ഞാൻ ഫലകം ഇടും, മറ്റാരെങ്കിലും പിന്നെ ലേഖനം നേരേയാക്കിക്കൊള്ളണം എന്നു മാത്രം പറയുന്നത് ശരിയല്ലല്ലോ.Georgekutty 19:15, 9 ഫെബ്രുവരി 2008 (UTC)Reply

ഇവിടെ സന്തുലിതമല്ല എന്ന ഫലകമിട്ടവരൊന്നുമല്ലല്ലോ അത് തിരുത്തി എഴുതാറ്. അതിനാൽ മേല്പറഞ്ഞ ഭാഗം ശരിയാക്കുന്നത് വരെ ഫലകം പുനർസ്ഥാപിക്കണമെന്ന് അഭ്യാർത്ഥിക്കുന്നു.ഞാനെഴുതണമെങ്കല് ഒരാഴച സമയം വേണം--77.64.82.20 19:17, 9 ഫെബ്രുവരി 2008 (UTC)Reply
ഡോ.പോക്കർ ഹാജി എന്ന ലേഖനം വായിച്ചപ്പോൾ ഈ വിഭാഗത്തിന്റെ അറിവും മനസ്സിലിരിപ്പും എന്താന്ന് മനസ്സിലാക്കാൻ സാധിച്ചു.പൊട്ടകിണറ്റിലെ തവളകൾ. ഈ പേജ് മൂലരൂപം കാണുക എന്നാക്കല്ലെ... — ഈ തിരുത്തൽ നടത്തിയത് മിയമിയ (സംവാദംസംഭാവനകൾ)

കഷ്ടം, ഷിജു മത പരിവർത്തകനോ?

തിരുത്തുക

മുകളിലത്തെ അഭിപ്രായം ആരെഴുതിയതാരായാലും ലിങ്ക് ഒന്ന് നോക്കുവാൻ അപേക്ഷ. പരിശുദ്ധ ഖുർ ആൻ ന്റെ യൂണിക്കോട് പതിപ്പാണത്. ഷിജു എന്നൊരാളിന്റെ പ്രയത്നം കൊണ്ട് മാത്രം സാധിച്ചത്! അപ്രസക്ത ലേഖനങ്ങളിൽ അപ്രസക്ത കമന്റുകൾ ഇട്ടവരാരും അതിൽ ഒരക്ഷരം പോലും ചേർക്കുകയോ (അതിന് ശ്രമിക്കുകയോ) ചെയ്തിട്ടില്ല! “ഒരു വാക്കു പറയുമ്പോൾ അഞ്ചുവട്ടം ചിന്തിച്ചു മാത്രം പറയുക” എന്നല്ലെ പരിശുദ്ധ വാക്യം? --Arayilpdas 15:31, 10 ഫെബ്രുവരി 2008 (UTC)Reply

അങ്ങാടീൽ തോറ്റാൻ.. അമ്മേന്റെ മാറ്വിൽ ... --ചള്ളിയാൻ ♫ ♫ 16:13, 10 ഫെബ്രുവരി 2008 (UTC)Reply


ഷിജു എന്നൊരാളിന്റെ പ്രയത്നം കൊണ്ട് മാത്രം സാധിച്ചത്! കണ്ട്രോൾ സി ,കണ്ട്രോൾ വി എന്നീ ഷോർട്ട് ക്കറ്റ് കീ അറിയുന്ന “ഏത് മഹാ പണ്ഡിതനും”ചെയ്യാവുന്ന കാര്യമാ ഷിജു എന്ന മ്ഹാൻ മ്ഹാ പ്രയത്നതിലൂടെ സാധിച്ചത് ... വിക്കി കങ്കാണി

വിവാദമല്ലാതെ പുസ്തകത്തിന്റെ ഉള്ളടക്കം ഇല്ല

തിരുത്തുക

ജോർജ്ജുകുട്ടി, ഷിജു (പുസ്തകം വായിച്ചിട്ടുള്ളവർ എന്ന് ഞാൻ കരുതുന്നവർ ആയതിനാൽ) എന്നിവർ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അല്പം ചേർത്താൽ ലേഖനം സന്തുലിതമാക്കാം. വിവാദം ഉണ്ടാക്കിയത് മാത്രം അറിയാനാവുന്നുള്ളൂ ലേഖനം കണ്ടാൽ. മയ്യനാട്ട് ജോണിനെ പറ്റിയും അല്പം എഴുതാം. --ചള്ളിയാൻ ♫ ♫ 16:20, 10 ഫെബ്രുവരി 2008 (UTC)Reply

ലേഖനം വിവർത്തനത്തെക്കുറിച്ചാണ്

തിരുത്തുക

ഇത് തോമസ് അക്കെമ്പിസിന്ന്റെ പുസ്തകത്തെക്കുറിച്ചുള്ള ലേഖനമല്ല. അതിന്റെ ഒരു പ്രത്യേക മലയാളവിവർത്തനത്തെക്കുറിച്ചുള്ള ലേഖനമാണ്. മലയാളത്തിലെ ക്രൈസ്തവസാഹിത്യത്തിൽ വളരെ കൗതുകകരമായ ഒരു വിവാദം ഉണർത്തിയ വിവർത്തനം ആയതുകൊണ്ട് ആ വിവാദത്തിന്റെ കഥ ലേഖനത്തിന്റെ ദൈർഘ്യത്തിൽ ഗണ്യമായ ഭാഗം ഏടുത്തത് സ്വാഭാവികം. അപ്പസ്തോലൻ എന്നതിനു ധർമ്മദൂതൻ എന്നും, വചനമാകുന്ന ദൈവം എന്നതിന് ശബ്ദബ്രഹ്മം എന്നും 1940-കളിൽ എഴുതിയ ആ വിവർ‍ത്തനം, അന്ന് ഒരു വലിയ സംഭവം തന്നെയായിരുന്നു.


ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റിനെക്കുറിച്ചും തോമസ് അക്കമ്പിസിനെക്കുറിച്ചും വേറെ ലേഖനങ്ങൾ, അത്ര പൂർണത ഒന്നും അവകാശപ്പെടാനില്ല എങ്കിലും, ഞാൻ തന്നെ എഴുതിയത് മലയാളം വിക്കിയിലുണ്ട്. ഈ ലേഖനത്തിൽ, ഒരു വിവർത്തനം എന്ന നിലയിൽ ക്രിസ്തുദേവാനുകരണത്തിനുള്ള പ്രത്യേകതകളിൽ ഊന്നാനാണ് ഞാൻ ശ്രമിച്ചത്. അതിനായി ഞാൻ വിവർത്തനത്തിൽ നിന്നു quote ചെയത ഭാഗങ്ങൾ, വിവർത്തനത്തിന്റെയെന്നപോലെ മൂലകൃതിയുടേയും സ്വഭാവം പ്രതിഭലിപ്പിക്കുന്നുണ്ട്. അതിലപ്പുറം മൂലകൃതിയെക്കുറിച്ചു മാത്രമായി വിസ്തരിച്ച് എഴുതേണ്ട ആവശ്യമില്ല. ബൈബിളിന്റെ ഒരു പുതിയ മലയാളം പരിഭാഷയെക്കുറിച്ച് ലേഖനം എഴുതിയാൽ, അതിൽ പത്തുകല്പനകളുടേയും ഗിരിപ്രഭാഷണത്തിന്റേയും പ്രത്യേകതകൾ വിവരിക്കുകയല്ലല്ലോ ചെയ്യുക. ആ പരിഭാഷയുടെ പ്രത്യേകതകളാണ് അത്തരമൊരു ലേഖനത്തിൽ ഉണ്ടാകേണ്ടത്.


ലേഖനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് ഒരുവാക്കുകൂടി: പുസ്തകം ഇറങ്ങിയ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടത്, ഹൈന്ദവ മലയാളം, ക്രൈസ്തവമലയാളം എന്നിങ്ങനെ വ്യത്യസ്ഥ ഭാഷകൾ ഉണ്ടോ എന്നായിരുന്നു. പത്തറുപത് വർഷം കഴിഞ്ഞ് ഇപ്പോൾ അതൊരു settled issue ആണ്. മതം തിരിച്ചുള്ള മലയാളമൊന്നുമില്ല എന്ന് ഇന്ന് എല്ലാവരും സമ്മതിക്കും. ആ നിലക്ക്, അന്നുണ്ടായ തർക്കത്തെക്കുറിച്ച് എഴുതുമ്പോൾ, ലേഖനം പരിഭാഷകന്റെ നിലപാടിനോട് ചായ്‌വ് കാട്ടിയാലും അതിന്റെ പേരിൽ അസന്തലിതമെന്ന് അതിനെ വിളിക്കേണ്ടതില്ല.


ഈ ലേഖനത്തിൽ കുറേക്കൂടി വിവരങ്ങൾ ചേർക്കാനുണ്ട്. ഞാൻ ശ്രമിക്കുന്നുമുണ്ട്. അതിനുള്ള ബുദ്ധിമുട്ടുകൾ മുകളിലൊരിടത്ത് ഞാൻ എഴുതിയിട്ടുമുണ്ട്. മയ്യനാട്ട് ജോണിനെക്കുറിച്ചും ചേർക്കണം. അതും സൗകര്യം പോലെ ചെയ്യാം.Georgekutty 22:23, 10 ഫെബ്രുവരി 2008 (UTC)Reply

ഏതാണ്ടു് നിക്ഷ്പക്ഷമായോ?----എബി ജോൻ വൻനിലം 15:03, 21 ജൂൺ 2008 (UTC)Reply

എബി വരുത്തിയ മാറ്റങ്ങൾ

തിരുത്തുക

ഒരു ലേഖനവും എഡിറ്റ് ചെയ്യാൻ ആർക്കും ആരുടേയും അനുവാദം വേണ്ട എന്നറിയാം. എന്നാലും ഞാൻ പറഞ്ഞിട്ടാണ് എബി ഈ ലേഖനത്തിൽ കൈവച്ചത്. എബിക്ക് നന്ദി. എബിയുടെ അറിവും, താത്പര്യവും അതിനെ നന്നാക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചതും പ്രതീക്ഷിക്കുന്നതും. എന്നാൽ ഇപ്പോഴത്തെ നിലയിൽ അതിൽ ഒത്തിരെ ദൈവശാസ്ത്രവും സഭാചരിത്രവും ഒക്കെ കടന്നിരിക്കുന്നു. ഈ ഉദ്ധരിച്ചിരുക്കുന്നവ വേണ്ടിയിരുന്നോ എന്ന് ആലോചിക്കേണ്ടതാണ്. ഒരോന്നിനും താഴെ എന്റെ പ്രതികരണം കൊടുക്കുന്നുണ്ട്.

1)"കേരള ക്രൈസ്തവർ പൊതുവേ അവരുടെ ദൈവശാസ്ത്രവുമായി പൂർണമായി യോജിച്ചുപോകാത്തതാണെന്നു കരുതിയ ചില പദപ്രയോഗങ്ങൾ അന്നു് ക്രിസ്തുദേവാനുകരണത്തിൽ സമൃദ്ധമായി ഉപയോഗിച്ചതാണു് വിവാദങ്ങൾക്കിടയാക്കിയത്".

ഈ തർക്കത്തിൽ‍ ദൈവശാസ്ത്രം കാര്യമായി കടന്നു വന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. പഴയ നസ്രാണി aesthetics-ന് പരിഭാഷയുടെ ശൈലി പിടിക്കാതെ വരുകയാണുണ്ടായത്. അക്കെമ്പിസിന്റെ പുസ്തകം ദൈവശാസ്ത്രത്തിന്റെ ഭാരം ഏറെയില്ലാത്ത കൃതിയാണ്. അതാണ് അതിന്റെ ശക്തിയും.

2)"ക്രിസ്തുദേവൻ എന്ന പ്രയോഗത്തിലെ ദേവൻ എന്ന പരാമർശം മൂലകൃതിയുടെ പേരിന്റെ ഭാഗമായിരുന്നില്ല; ഒരുശൈലിയായാണതു് കൂട്ടിച്ചേർത്തതു് (പദാനുപദ വിവർത്തനശൈലിയല്ല മയ്യനാട് ജോൺ പരിഭാഷയിൽ സ്വീകരിച്ചതും). ക്രിസ്തുവിന്റെ മനുഷ്യ വ്യക്തിത്വത്തെ ചെറുതാക്കി കാണിയ്ക്കുന്നതായതിനാൽ ക്രിസ്തുദേവൻ എന്ന പ്രയോഗം ക്രിസ്തുശാസ്ത്രത്തിനു് നിരക്കുന്നതുമായിരുന്നില്ല".

ദേവൻ എന്നത് മൂലകൃതിയിൽ ഉണ്ടായിരുന്നില്ല എന്നത് ആവശ്യമില്ലാത്ത വിശദീകരണമാണ്. ദേവൻ എന്നു പറയുന്നത് മനുഷ്യവ്യക്തിത്വത്തെ ചെറുതാക്കുമെന്നെങ്ങനെ പറയാനാകും? കേരളീയർക്ക്, ശ്രീനാരായണഗുരു പോലും ദേവനാണ്. ഇവിടെ ദേവനെന്ന പദം ക്രിസ്തുവിന്റെ ദൈവസ്വഭാവത്തിലോ, മനുഷ്യസ്വഭാവത്തിലോ ഒന്നും ഊന്നിയതല്ല. മഹത്വം സൂചിപ്പിക്കാനും, ബഹുമാനം പ്രകടിപ്പിക്കാനും ഉള്ള പ്രയോഗമാണത്.

3)"ഈശ്വരൻ എന്ന പദം ക്രിസ്ത്യാനികൾ സാധാരണയായി ഉപയോഗിയ്ക്കാത്തതു് അതു് പുല്ലിംഗപദമായതുകൊണ്ടാണു്. ദൈവം എന്ന അലിംഗ പദമാണു് പകരം അവർ ഉപയോഗിയ്ക്കുന്നതു്".

ഇതാണ് ഏറ്റവും രസകരമായ വാദം. പിതാവും, പുത്രനും, കർത്താവും, നാഥനും ഒക്കെ ദൈവത്തിന്റേയും ദൈവപുത്രന്റേയും ഒക്കെ പേരുകളാകാമെങ്കിൽ, ഈശ്വരന് എന്താണ് കുഴപ്പം?Georgekutty 14:36, 23 ജൂൺ 2008 (UTC)Reply

"ക്രിസ്തുദേവാനുകരണം" താളിലേക്ക് മടങ്ങുക.