വിക്കിപീഡിയ:സംശോധനാ യജ്ഞം/മാഹാത്മാഗാന്ധി

മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള ലേഖനങ്ങളിൽ വലുതും,ഏറെക്കുറെ സമ്പൂർണ്ണവുമായ മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി എന്ന ലേഖനത്തെ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനുള്ള സംശോധനാ യജ്ഞത്തിൽ എല്ലാ വിക്കി ഉപയോക്താക്കളും സഹകരിക്കുക--അനൂപൻ 15:06, 16 ജൂൺ 2008 (UTC)[മറുപടി]


1893-ൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ നറ്റാളിൽ എത്തി. എന്നാൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സ് വേറേ രീതിയിൽ ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തീവണ്ടിയിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാർക്കോ കറുത്ത വർഗ്ഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതു ടാപ്പുകളിൽ നിന്ന് വെള്ളം കുടിച്ചാൽ പോലും ഇത്തരക്കാർക്ക് കടുത്ത ശിക്ഷയായിരുന്നു നൽകപ്പെട്ടിരുന്നത്.

ഇത് തെരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണല്ലോ. നല്ല ലേഖനമാണ്. പക്ഷേ ഒരു ചെറിയ selection-ൽ തന്നെയുള്ള തെറ്റുകൾ നോക്കൂ. ആദ്യം ഇതൊക്കെ ഒന്നു തിരുത്തണം.
ബോയർ യുദ്ധത്തിനിടക്ക് 1899-1900(-ൽ?)ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കവുന്ന എ-ക്ലാസ് കൂപ്പയിൽ കയറിയിരുന്നതിന് അദ്ദേഹത്തെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. താഴ്ന്ന ക്ലാസിൽ (പ്ലാറ്റ്ഫോമിൽ ഇരുന്ന്?) (യാത്ര തുടർന്ന്?) അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലുകയും ചെയ്തു. ഈ സംഭവത്തിനുശേഷം ഗാന്ധിയുടെ മനസ്സ് ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസും(സിനും?) മറ്റുള്ള സമയങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്കായി(യും) അദ്ദേഹം നീക്കിവച്ചു.Georgekutty 14:58, 16 ജൂൺ 2008 (UTC)[മറുപടി]

ഗാന്ധി കേരളത്തിൽ

തിരുത്തുക

ഗാന്ധിയുടെ കേരളസന്ദർശനങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗത്ത് കുറേ Confusion ഉണ്ട്. 1920-ലെ സന്ദര്ശനം ഒന്നാമത്തേതും, 1924-ലേത് രണ്ടാമത്തേതും, 1925-ലേത് മൂന്നാമത്തേതും ആണെങ്കിൽ 1927-ലേത് നാലാമത്തേതല്ലേ ആകേണ്ടത്? അത് മൂന്നാമത്തേതാണ് എന്നാണ് കൊടുത്തിരിക്കുന്നത്. 1925-ലെ സന്ദര്ശനത്തിന്റെ സമയരേഖ ശരിയല്ല. ഇതുനോക്കൂ:-
"തുടർന്ന് 1925 മാർച്ച് 25-ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി. അദ്ദേഹം എറണാകുളം വഴി മാർച്ച് 10 ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാൾ, കൊച്ചി മ്യ്ന് മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് മാർച്ച് 19 ന് പാലക്കാടു വഴി മടങ്ങി. ഈ വരവിൽ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വർക്കല എന്നിവിടങ്ങളിൽ അദ്ദേഹം യോഗം നടത്തി. മാർച്ച് 12ന്‌ ശ്രീ നാരായണഗുരു, കെ. കേളപ്പൻ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദർശിച്ചു. ശ്രീ നാരായണഗുരു വിനെ സന്ദർശിച്ച ശേഷം ആണ് അദ്ദേഹം അവർണ്ണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങൾ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്."
ഇത്രയുമൊന്നും വിശദാംശങ്ങള് വേണ്ടിയിരുന്നില്ല. പക്ഷേ, കൊടുത്ത സ്ഥിതിക്ക്, അത് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.Georgekutty 00:17, 17 ജൂൺ 2008 (UTC)[മറുപടി]

ആരാധന മാത്രം മതിയോ?

തിരുത്തുക

ഞാൻ മൊത്തം വായിച്ച് ഉള്ളടക്കത്തിനെ ബാധിക്കാത്ത ചെറിയ തിരുത്തലുകള് വരുത്തിയിട്ടുണ്ട്. ഈ വലിയലേഖനം അടിമുടി വായിക്കുന്നത് ആദ്യമായാണ്. ഇതിൽ പൊതുവേയുള്ള ഭാവം ആരാധനയുടേതാണ്. ഗാന്ധിയെ ആരാധിക്കാതിരിക്കാൻ ബുദ്ധിമുട്ടാണ് എന്നറിയാം. എന്നാൽ വിജ്ഞാന‌കോശത്തിലെ ലേഖനത്തിൽ ആരാധനയെ ബാലൻസ് ചെയ്യാൻ കുറച്ചെങ്കിലും വിമര്ശനം വേണം, പ്രത്യേകിച്ച് ആരാധിക്കപ്പെട്ടതിനൊപ്പം ഒട്ടേറെ വിമറ്ശിക്കപ്പെടുകയും ചെയ്ത വ്യക്തിയാകുമ്പോൾ. വിമര്ശനത്തിന്റെ തുടക്കമാകാവുന്നത് ഗാന്ധിയുടെ ഹിന്ദ്-സ്വരാജ് എന്ന് പുസ്തകമാണ്. ഇന്ന് ആ പുസ്തകം വായിച്ചാൽ കടുത്ത ഗാന്ധിയന്മാർക്കുപോലും ഞെട്ടൽ തോന്നും. അത്രക്ക് അന്യായമായതാണ് അതിൽ എഴുതിയിരിക്കുന്നത് പലതും. ഗാന്ധി രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം ദാര്ശനികനായിരുന്നു എന്ന് ഈ ലേഖനത്തിൽ ഉണ്ടല്ലോ. ദാർശനികനായ ഗാന്ധിയുടെ ലക്ഷ്യപ്രഖ്യാപനമാണ് ആണ് ആ പുസ്തകം. എഴുതി വളരെ വർഷങ്ങൾക്കു ശേഷം പുന:പ്രസിദ്ധീകരിച്ചപ്പോഴും, അതിലെ ഒരു വാക്കുപോലും തനിക്ക് മാറ്റാനില്ല എന്നാണ് ഗാന്ധി പറഞ്ഞത്. ആധുനിക സംസ്കാരത്തെയും ശാസ്ത്രത്തെയും ഒക്കെ അതിൽ ഗാന്ധി തള്ളിപ്പറഞ്ഞിട്ടുണ്ട്. റെയില്വേയും, വൈദ്യശാസ്ത്രവും ഒക്കെ വേണ്ടാധീനങ്ങളാണെന്നും മറ്റും. ചില അഭിപ്രായങ്ങള് രസകരമാണ്. ഉദാഹരണത്തിന് ബ്രിട്ടീഷ് പാർലമെന്റ് നിയമനിർമ്മാണസഭകളുടെ അമ്മ(Mother of Parliaments) അല്ല, മച്ചിപ്പശുവും വേശ്യയുമാണെന്നും ഒക്കെയുണ്ട്. I am not picking holes. സമഗ്രമായ വിമർശനത്തിന്റെ ഒരു ഖണ്ഡം ചേർത്താലേ ഈ ലേഖനം സന്തുലിതവും വിജ്ഞാനകോശത്തിന് ചേരുന്നതും ആകൂ. അതിന് മുൻപ് തെരഞ്ഞെടുത്ത ലേഖനമാക്കുന്നതിനെപ്പറ്റി ചിന്തിക്കുകപോലും അരുത് എന്നാണ് എന്റെ പക്ഷം. ലേഖനം മുഴുവൻ ശ്രദ്ധിച്ച് വായിച്ച ശേഷമാണ് ഇത് എഴുതുന്നത്.Georgekutty 10:45, 17 ജൂൺ 2008 (UTC)[മറുപടി]


ലേഖനം തെരഞ്ഞെടുത്തു കഴിഞ്ഞ സ്ഥിതിക്ക് സംശോധനം സമാപിച്ചു എന്നു കരുതാമല്ലോ. പരിഗണിക്കപ്പെടുന്ന ലേഖനം ഗൗരവപൂർ‌വം വായിച്ച് വയ്ക്കുന്ന നിർദ്ദേശങ്ങൾ കണക്കിലെടുത്ത് നടപ്പാക്കുകയോ, സകാരണം തള്ളിക്കളയുകയോ ചെയ്യുന്നതിന് മുൻപ്, തെരഞ്ഞെടുക്കാൻ‍ നിർദ്ദേശിച്ചയാളിന്റേയും മറ്റൊരാളുടേയും മാത്രം പിന്തുണയോടെ അതിനെ തെരഞ്ഞെടുത്തതാക്കാനാണെങ്കിൽ പിന്നെ ആർക്കാണ് സംശോധനായജ്ഞത്തെ കാര്യമായെടുക്കാൻ തോന്നുക? 1925 മാർച്ച് 25-ന് ഗാന്ധി കേരളത്തിൽ എത്തിയ ഗാന്ധി മാർച്ച് 19-ന് പാലക്കാടു വഴി അത്ഭുതകരമായി മടങ്ങുന്നതും എങ്കിലും മാറ്റിയിട്ട് തെരഞ്ഞെടുക്കാമായിരുന്നു. അതിലെ ശരിയായ തിയതികളൊന്നും എനിക്ക് നിശ്ചയമില്ല. അല്ലെങ്കിൽ മാറ്റുമായിരുന്നു. ഈ തെരഞ്ഞെടുപ്പിന്റെ മെക്കാനിസം എനിക്ക് പണ്ടേ മിസ്റ്ററി ആയിരുന്നു. ഇപ്പോൾ അത് ഏറി.Georgekutty 10:29, 19 ജൂൺ 2008 (UTC)[മറുപടി]

ലേഖനം തിരഞ്ഞെടുത്തു എന്നതു കൊണ്ട് അത് പൂർണ്ണമാണ്‌ എന്ന് കരുതേണ്ട. ഇനിയും തിരുത്തലുകളും,കൂട്ടിച്ചേർക്കലുകളും ആവാം. മനുഷ്യസഹജമായ തെറ്റുകൾ എല്ലാ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളിലും എവിടെയെങ്കിലും കാണും. ജോർജ്‌കുട്ടി പറഞ്ഞ വിമർശനങ്ങൾ എന്ന ഭാഗത്തിനോട് എനിക്ക് പൂർണ്ണമായി യോജിപ്പാണ്‌. അത് അത്യാവശ്യം തന്നെ. ഗാന്ധിജി എന്ന വ്യക്തിയെ പറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ. ധൈര്യമായി എഴുതൂ ജോർജ്‌കുട്ടീ. ഇനി അവസാനം പറഞ്ഞ കാര്യം മാർച്ച് 25 നു വന്ന് 19-ന്‌ മടങ്ങുന്ന കാര്യം. അങ്ങനെയൊരു വസ്തുത വന്നത് അശ്രദ്ധ മൂലമാകാം. അത് ഷാജി തിരുത്തിയിട്ടുണ്ട്.--അനൂപൻ 19:54, 19 ജൂൺ 2008 (UTC)[മറുപടി]