സംവാദം:പാരഡൈസ് ലോസ്റ്റ്
തലക്കെട്ട്
തിരുത്തുകപറുദീസാ നഷ്ടം എന്നു വേണ്ടേ? Challiovsky Talkies ♫♫ 04:28, 16 ഓഗസ്റ്റ് 2010 (UTC)
- പറുദീസ സംസ്കൃതമല്ലല്ലോ. അതിന് ദീർഘത്തിന്റെ ആവശ്യമൊന്നുമില്ല. പ്രയോഗസാധുത നൽകാമെന്നുമാത്രം. പക്ഷേ ചേർത്തെഴുതണം. --തച്ചന്റെ മകൻ 08:19, 16 ഓഗസ്റ്റ് 2010 (UTC)
പറുദീസ കുഴപ്പമില്ലെന്നു തോന്നുന്നു. പിന്നെ സൺ ഓഫ് തച്ചൻ അഭിപ്രായപ്പെട്ടതനുസരിച്ച് ഇടയ്ക്കുള്ള സ്പേസ് മാറ്റിയിട്ടുണ്ട്. :)Georgekutty 14:26, 16 ഓഗസ്റ്റ് 2010 (UTC)
- തലക്കെട്ട് മലയാളം നിലനിർത്തണമെന്ന് അഭിപ്രായം--റോജി പാലാ 14:47, 2 ഏപ്രിൽ 2011 (UTC)
മറ്റൊരു പുസ്തകം
തിരുത്തുകഇതേ പേരിൽ സുഭാഷ് ചന്ദ്രന്റെ ഒരു കഥാ സമാഹാരവുമുണ്ടല്ലോ. --Anoopan| അനൂപൻ 06:40, 21 മാർച്ച് 2011 (UTC)
കഥാസമാഹാരത്തിന്റെ കാര്യം എനിക്കറിയില്ലായിരുന്നു. ഏതായാലും, പറുദീസനഷ്ടം എന്നു കേട്ടാൽ ലോകത്തെവിടെയും സാമാന്യജ്ഞാനമുള്ളവർക്ക് ഓർമ്മ വരുന്നത് മിൽട്ടന്റെ ഇതിഹാസമാവില്ലേ? സുഭാഷ് ചന്ദ്രൻ പോലും കഥാസാമാഹാരത്തിന് ഈ പേരു തെരഞ്ഞെടുത്തപ്പോൾ മിൽട്ടന്റെ കൃതിയുടെ ആശയലോകം മനസ്സിൽ കണ്ടിരിക്കണം. കഥാസമാഹാരത്തെക്കുറിച്ച് ലേഖനം എഴുതുകയാണെങ്കിൽ, വലയം ചേർത്ത് പേരു കൊടുത്താൽ മതി. ഈ ലേഖനത്തിന്റെ പേര് ഇങ്ങനെ തന്നെ തുടരുന്നതു കൊണ്ട് കുഴപ്പമില്ലെന്നു തോന്നുന്നു.Georgekutty 07:59, 23 മാർച്ച് 2011 (UTC)