തലക്കെട്ട്

തിരുത്തുക

ഹ്യൂഗോ ഷാവെസ് എന്നതല്ലേ ശരിയായ പ്രയോഗം?--Vssun 18:46, 1 ജനുവരി 2007 (UTC) ഇതിന് ആരും മറുപടി ചെയ്തില്ലേ ??, ഹ്യൂഗോ ഷാവെസ് ആണ് ശരി എന്ന് അനിയ്ക്കും തോന്നുന്നു. അങ്ങനെയാണ് കേട്ടിട്ടുള്ളത്. -ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:56, 1 ഏപ്രിൽ 2007 (UTC)Reply

Hugo Rafael Chávez Frías (IPA: ['uɰo rafa'el 'tʃaβes 'fɾias]) ഇതാണ് ആംഗലേയവും IPAയും -ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:59, 1 ഏപ്രിൽ 2007 (UTC)Reply


ഉച്ഛാരണം ശരിക്ക് നൊക്കിയാൽ ദിനപത്രക്കാർ നമ്മളെ തല്ലും യൂഗോ റഫായേൽ ത്സാബെസ് ഫ്രിയസ് എന്നാണ് വരുക. അത് വേണോ? --220.226.16.96 16:11, 1 ഏപ്രിൽ 2007 (UTC)Reply

ഷാവെസ് എന്നാക്കുന്നു.--Vssun 19:00, 1 ഏപ്രിൽ 2007 (UTC)Reply


ഇവിടെ അനുസരിച്ച് പേര് ഊഗോ ചാവെസ് ആണ്.ഊഗോ ഹ്യൂഗോ ആയാൽ പ്രശ്നമല്ലെങ്കിലും ചാവെസ് എന്നത് ഉപയോഗിക്കുന്നതല്ലേ ശരി.പത്രങ്ങളുടെ തെറ്റ് നമ്മൾ അനുകരിക്കേണ്ടതില്ലല്ലോ.നിജിൽ പറയൂ 03:33, 9 മാർച്ച് 2013 (UTC)Reply

മാതൃഭൂമിയും ചാവെസ് എന്നാണ് ഉപയോഗിക്കുന്നത്.നിജിൽ പറയൂ 07:34, 16 മാർച്ച് 2013 (UTC)Reply
http://www.forvo.com/word/hugo_ch%C3%A1vez/ http://inogolo.com/pronunciation/d573/Hugo_Ch%E1vez രണ്ടിടത്തും ഊഗോ ചാവെസ് തന്നെയാണ്. തലക്കെട്ട് അങ്ങനെ മാറ്റുന്നതാണ് നല്ലത്. --Vssun (സംവാദം) 08:28, 16 മാർച്ച് 2013 (UTC)Reply

  തലക്കെട്ട് മാറ്റി. --Vssun (സംവാദം) 08:36, 16 മാർച്ച് 2013 (UTC)Reply

പത്രങ്ങളിൽ മാധ്യമത്തിൽ തുടക്കം മുതൽ ഊഗോ ചാവേസ് എന്ന് തന്നെയാണ് കാണുന്നത്. എന്നാൽ ഹ്യൂഗോ എന്നാണ് ഇപ്പോഴും മറ്റ് പത്രങ്ങളെല്ലാം ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.--സുഹൈറലി 09:01, 18 മാർച്ച് 2013 (UTC)Reply

വെനസ്വേല എന്നല്ലേ വേണ്ടത്?ജോർജുകുട്ടി (സംവാദം) 12:38, 22 മാർച്ച് 2013 (UTC)Reply

തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി, തിരുത്തിക്കൊണ്ടിരിക്കുന്നു.ബിപിൻ (സംവാദം) 16:20, 22 മാർച്ച് 2013 (UTC)Reply
  ശരിയാക്കിയിട്ടുണ്ട് ബിപിൻ (സംവാദം) 17:19, 22 മാർച്ച് 2013 (UTC)Reply

ആമുഖത്തിലെ അസന്തുലിതാവസ്ഥ

തിരുത്തുക

"സാമ്രാജ്യത്വ ഇടപെടലുകളെ ചങ്കുറപ്പോടെ നേരിട്ട് ഊഗോ ചാവെസ് വെനസ്വെലയെ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് എത്തിച്ചു" എന്നൊക്കെ ആമുഖത്തിൽ തന്നെ കാണുന്നു. "സോഷ്യലിസ്റ്റ് ഇടപെടലുകൾ" ഏത്, "സാമ്രാജ്യത്വ ഇടപെടലുകൾ" ഏത് എന്ന് ആരു നിശ്ചയിച്ചു? ചാവെസിന്റെ വെനസ്വെല ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലായിരുന്നു പോലും!! വാക്കുകളെ കൊല്ലുകയാണിവിടെ. അവയുടെ കരച്ചിൽ ഞാൻ കേൾക്കുന്നു. ഇതെങ്ങനെ വിജ്ഞാനകോശലേഖനമാകും? പ്രകൃതി കനിഞ്ഞു നൽകിയ എണ്ണയുടെ മിടുക്കിൽ, Bluff and Bluster ഉപയോഗിച്ചു കുറേക്കാലം അധികാരം കൈയ്യാളിയ വ്യക്തിയാണ് ഇങ്ങേര് എന്നു തുറന്നു പറയുന്നത് മര്യാദകേടായെന്നു വരാം. എന്നാലും, സത്യവുമായി ഇത്തിരിയെങ്കിലും ബന്ധമുള്ളതു വേണ്ടേ എഴുതാൻ?ജോർജുകുട്ടി (സംവാദം) 00:23, 23 മാർച്ച് 2013 (UTC)Reply

താങ്കളെപ്പോലൊരു പരിചയസമ്പന്നനെ തിരുത്തുന്നതൊന്നുമല്ല എങ്കിലും പറയട്ടെ. ഇത് പലയാളുകൾ എഴുതുന്നതാണല്ലോ !! ചില ഭാഗങ്ങൾ തിരുത്തി വൃത്തിയാക്കിയെടുക്കേണ്ടതുണ്ട്. Bluff and Bluster പ്രയോഗം എന്താണെന്ന് മനസ്സിലായില്ല, അദ്ദേഹത്തെ അധികാരത്തിലേക്ക് തിരഞ്ഞെടുത്തതാണ്, ഏകാധിപതി ഒന്നുമല്ലായിരുന്നു ചാവേസ്. പിന്നെ സത്യവുമായി തീരെ ബന്ധമില്ലാത്ത മറ്റു കാര്യങ്ങൾ കൂടി ചൂണ്ടികാണിച്ചു തന്നാൽ നന്നായിരുന്നു. ബിപിൻ (സംവാദം) 04:16, 23 മാർച്ച് 2013 (UTC)Reply

ലേഖനം മുഴുവൻ ഞാൻ ശ്രദ്ധിച്ചു വായിച്ചിട്ടില്ല. ആമുഖം പലവട്ടം വായിച്ചപ്പോൾ അതാകെ POV ആണെന്നു തോന്നി. മുഴുവൻ തിരുത്തിയെഴുതണം എന്നാണ് എനിക്കു തോന്നുന്നത്. 'സാമ്രാജ്യത്വം' തുടങ്ങിയ വാക്കുകൾ തന്നെ വിജ്ഞാനകോശലേഖനങ്ങളിൽ സൂക്ഷിച്ചു ഉപയോഗിക്കേണ്ടതാണ്.ജോർജുകുട്ടി (സംവാദം) 04:46, 23 മാർച്ച് 2013 (UTC)Reply

സാമ്രാജ്യത്വം അതെഴുതിയയാൾ അമേരിക്ക എന്ന രാജ്യത്തെ ഉദ്ദേശിച്ചെഴുതിയതാവാം എന്നു തോന്നുന്നു. ചാവേസിന്റെ മുഖ്യശത്രു അവരായിരുന്നുവല്ലോ. ആ ലേഖനം ഒന്നു വായിച്ചിട്ട് വേണ്ട അഭിപ്രായങ്ങൾ പറഞ്ഞാൽ നന്നായിരുന്നു. വേണ്ട തിരുത്തലുകൾ നടത്താം. ബിപിൻ (സംവാദം) 04:51, 23 മാർച്ച് 2013 (UTC)Reply

വാക്കുകളുടെ വിലാപം "ഈ ലേഖനത്തിൽ" കേൾക്കാൻ കഴിഞ്ഞ ജോർജ്ജുകുട്ടിമാഷ് അനുഗ്രഹീതൻ തന്നെ ! //ഭൂമിശാസ്ത്രപരമായ നേരിട്ടുള്ള അധിനിവേശത്തിലൂടെയോ, രാഷ്ട്രീയ - സാമ്പത്തിക അധിനിവേശത്തിലൂടെയോ, ഒരു രാജ്യത്തിന്റെ അധികാരവും നിയന്ത്രണവും മറ്റൊരു രാജ്യത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഭരണകൂട നയത്തെ സാമ്രാജ്യത്വം (Imperialism) എന്ന് വിശേഷിപ്പിക്കുന്നു// വെന്ന് സാമ്രാജ്യത്വം എന്ന ലേഖനം പറയുന്നു. പുരാതന ചൈനീസ് സാമ്രാജ്യം മുതൽ ആധുനികകാലത്തെ അമേരിക്ക വരെ അതിന് ഉദാഹരണവും പറയുന്നു. ഊഗോ ചാവേസിന്റെ സാമ്രാജ്യത്വനിരുദ്ധ നിലപാടിനെ മനസ്സിലാക്കാൻ പത്രം വായിക്കുന്ന അറിവ് മതിയല്ലോ ?!

പരോക്ഷമായോ പ്രത്യക്ഷമായോ അമേരിക്കയുടെ പിന്തുണയോടെ ലോകത്ത് നടക്കുന്ന ഭരകൂട അട്ടിമറി ശ്രമങ്ങളെല്ലാം ജനാധിപത്യ - സ്വാതന്ത്ര്യ സമര പോരാട്ടങ്ങളാകുന്നു. എന്നാൽ ഒരു രാജ്യത്തെ ജനങ്ങൾ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് അമേരിക്കയ്കും ആ രാജ്യത്തിന്റെ നയങ്ങൾക്കും എതിരുമായ വ്യക്തിയാകുന്നപക്ഷം അതെല്ലാം Bluff and Bluster ലൂടെ അധികാരം നിലനിർത്തലുമാകുന്നു. ഇതല്ലേ യഥാർത്ഥ POV ? --Adv.tksujith (സംവാദം) 11:28, 23 മാർച്ച് 2013 (UTC)Reply

Self-interest-നെക്കുറിച്ചുള്ള ബോദ്ധ്യങ്ങൾ മനസ്സക്ഷിക്കുത്തില്ലാതെ പിന്തുടരുകയാണ് Nation States എല്ലാം ചെയ്യുന്നത്. സുജിത്ത് മുകളിൽ കൊടുത്തിരിക്കുന്ന definition പിന്തുടർന്നാൽ കിഴക്കൻ യൂറോപ്പിനെ ഒന്നാകെ സൈനികമായി കൈയ്യടക്കി ഉരുക്കുമറയ്ക്കുള്ളിൽ വച്ചിരുന്ന സോവിയറ്റുയൂണിയനും ലക്ഷണമൊത്ത സാമ്രാജ്യത്വമായിരുന്നില്ലേ? അതുകൊണ്ട്, ഇങ്ങനെയൊന്നും തർക്കിച്ചാൽ ഒരിടത്തും എത്തുകയില്ല. സാമ്രാജ്യത്വം എന്നതൊക്കെ ഒത്തിരി subjectivity-യും ആപേക്ഷികതയും ഉള്ള പ്രയോഗങ്ങളാണ്. ഇഷ്ടമില്ലാത്തവരെയൊക്കെ അതു വിളിക്കുന്നത് ലഘുലേഖകളിൽ ആകാം വിജ്ഞാനകോശത്തിൽ അരുത്. അതു പോകട്ടെ, ചാവെസ് വെനസ്വേലയെ "ലോകരാഷ്ട്രങ്ങളുടെ മുൻനിരയിൽ എത്തിച്ചു" എന്ന പ്രസ്താവനക്ക് സുജിത്ത് ഇപ്പോൾ ബ്ലൂംബെർഗ്.കോമിൽ നിന്നു ചേർത്ത തെളിവൊന്നു പരിശോധിച്ചാൽ വേണ്ടില്ല. 187 രാഷ്ട്രങ്ങൾക്കിടയിൽ 7 point കയറി 73-ആമത് എത്തി എന്നാണു ബ്ലൂംബെർഗ് പറയുന്നത്. എൺപതാമതായിരുന്നത് 73-ആമതായി എന്നല്ലേ അതിനർത്ഥം? 187-ന്റെ പട്ടികയിൽ 73-ആം സ്ഥാനം മുൻനിരയാണോ? ആണെങ്കിൽ 80-ആം സ്ഥാനം പിൻനിരയാണോ? 'ജീവിതഗുണത' മെച്ചപ്പെട്ടു എന്നു വേണമെങ്കിൽ പറയാം. "മുൻനിരയിൽ എത്തി" എന്നെഴുതുന്നത് ആവേശം മാത്രമാണ്. നിരയുടെ കാര്യം പറഞ്ഞാൽ നിന്നിടത്തു നിന്നു എന്നേ പറായാനൊക്കൂ.ജോർജുകുട്ടി (സംവാദം) 13:04, 23 മാർച്ച് 2013 (UTC)Reply

ലോകത്തെമ്പാടുമുള്ള ബോദ്ധ്യങ്ങൾ നൂറുശതമാനം ആളുകളും സ്വീകരിക്കണമെന്നില്ല എന്നത് ശരിതന്നെ. സാമ്രാജ്യത്വം എന്ന ആ ലേഖനം എല്ലാ ഭാഷകളിലെയും വിക്കിപീഡിയയിലെ അവശ്യലേഖനങ്ങളിലൊന്നായി ആഗോളവിക്കിപീഡിയയിൽ നിർദ്ദേശിക്കപ്പെട്ടിരുന്നതാണെന്നാണ് എന്റെ ഓർമ്മ. അവശ്യലേഖനങ്ങൾ എഴുതിച്ചേർക്കുന്ന പദ്ധതിയുടെ ഭാഗമായി ഞാൻ തന്നെയാണ് അതിന് തുടക്കമിട്ടതെന്നും ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഇച്ചായൻ ഈ ലോകം മുഴുവൻ കറങ്ങിയിട്ടും സാമ്രാജ്യത്വത്തെ കണ്ടുമുട്ടിയില്ലെങ്കിലും വിക്കിപീഡിയക്കാർ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു :)
ചാവേസിന്റെ ലേഖനത്തിന്റെ ആമുഖത്തിൽ സാരമായ മാറ്റം വരുത്തേണ്ടതുണ്ടെന്നത് സമ്മതിക്കുന്നു. അതിന് ശ്രമിക്കാം. എങ്കിലും അടിസ്ഥാനപരമായ കാര്യങ്ങളിൽ വലിയമാറ്റമൊന്നും അവശ്യമില്ലെന്ന് തോന്നുന്നു --Adv.tksujith (സംവാദം) 14:38, 23 മാർച്ച് 2013 (UTC)Reply


ചാവെസിനെ സുജിത് സാമ്രാജ്യത്വവിരുദ്ധനായി കാണുന്നു. എന്റെ വീക്ഷണം അതല്ല. ഇത്തരം കാര്യങ്ങളിൽ പല അഭിപ്രായങ്ങൾ ആകാമല്ലോ. ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും വലിയ സാമ്രാജ്യത്വവിരോധി മോഹൻദാസ് കരംചന്ദ് ഗാന്ധി ആണ്. എന്നാൽ സ്റ്റാലിന്റെ കാലത്തെ "മഹത്തായ സോവിയറ്റ് വിജ്ഞാനകോശം" (ദ ഗ്രേറ്റ് സോവിയറ്റ് എൻസൈകോപ്പീടിയ) ഗാന്ധിയെ വിവരിച്ചത് ഇങ്ങനെ ആയിരുന്നു. "വാണിയ ജാതിയിൽ പിറന്ന ഈ പിന്തിരിപ്പൻ ജനങ്ങളെ വഞ്ചിക്കുകയും അവർക്കെതിരെ സാമ്രാജ്യവാദികളെ സഹായിക്കുകയും ചെയ്തു. പുണ്യാത്മാക്കളെ അനുകരിച്ചു. ജനപ്രീണനത്തിനായി ഇൻഡ്യയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവനും ബ്രിട്ടീഷുകാരുടെ ശത്രുവും ആയി അഭിനയിക്കുകയും, മതപരമായ അന്ധവിശ്വാസങ്ങളെ വൻ‌തോതിൽ ചൂഷണം ചെയ്യുകയും ചെയ്തു". ചാവെസിനെക്കുറിച്ച് ഞാൻ അത്രക്കൊന്നും കടത്തി പറയില്ല. അദ്ദേഹം ലത്തീൻ അമേരിക്കയിലെ ഒരു 'പോപ്പുലിസ്റ്റ്' Politician ആയിരുന്നു എന്നും പോപ്പുലിസത്തിന്റെ എല്ലാ അടവുകളും ഭംഗിയായി പ്രയോഗിച്ചു എന്നും പറയും. ചാവെസിന്റെ അമേരിക്കൻ വിരോധം അഭിനയമായിരുന്നു എന്ന മട്ടിലുള്ള നെറികേടൊന്നും ഏതായാലും ഞാൻ പറയില്ല.ജോർജുകുട്ടി (സംവാദം) 02:55, 24 മാർച്ച് 2013 (UTC)Reply

ചാവെസിന്റെ അമേരിക്കൻ വിരോധം അഭിനയമായിരുന്നു എന്ന മട്ടിലുള്ള നെറികേടൊന്നും ഏതായാലും ഞാൻ പറയില്ല (അതു പറയില്ലെങ്കിലും മനസ്സിലുണ്ടല്ലേ ?). ചാവേസ് സാമ്രാജ്യവിരുദ്ധൻ തന്നെയാണ്, ഐക്യരാഷ്ട്രസഭയിലെ പ്രസംഗം തന്നെ നോക്കുക. അത്ര ചങ്കുറപ്പോടെ വെല്ലുവിളിക്കാൻ വേറെയാരുണ്ട് ? ബിപിൻ (സംവാദം) 04:01, 24 മാർച്ച് 2013 (UTC)Reply
മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ലേഖനത്തിൽ അദ്ദേഹത്തിന്റെ അപദാനങ്ങൾ എഴുതിയാൽ അത് സന്തുലിതം, അവലംബം വേണ്ട... ചാവെസിനെക്കുറിച്ചെഴുതുമ്പോൾ അസന്തുലിതം, അവലംബമില്ല, POV... ഇതിനെയാണ് സുനിലിന്റെ താളിൽ സമൂഹത്തിൽ ആഴത്തിൽ പടർന്നിരിക്കുന്ന അധീശവർഗ്ഗപൊതുബോധമായി സൂചിപ്പിക്കാൻ ശ്രമിച്ചത്. പിന്നെ ബ്രിട്ടനുശേഷം സാമ്രാജ്യത്വം അസ്തമിച്ചെന്നും നാം മനസ്സിലാക്കണമല്ലോ ! --Adv.tksujith (സംവാദം) 16:48, 24 മാർച്ച് 2013 (UTC)Reply


@സുജിത്:

  • മോഹൻദാസ് കരംചന്ദ് ഗാന്ധി ലേഖനത്തിന്റെ സംവാദം വായിച്ചു നോക്കൂ. ലേഖനത്തിൽ വിമർശനം ഇല്ലെന്ന് ചൂണ്ടിക്കാണിച്ചതു ഞാനാണെന്നു മനസ്സിലാകും. അതിൽ വിമർശനം കുറെയൊക്കെ ചേർക്കാൻ ശ്രമിച്ചതു ഞാനാണെന്നും ലേഖനവും അതിന്റെ നാൾവഴിയും നോക്കിയാൽ മനസ്സിലാകും.
  • ആര് സാമ്രാജ്യവാദി, ആര് അതല്ല എന്നതൊന്നും വിക്കിപ്പീടിയയിൽ ചർച്ച ചെയ്തു തീരുമാനിക്കാവുന്ന കാര്യങ്ങളല്ലല്ലോ. ഒരു വ്യക്തിയേയോ രാജ്യത്തെയോ പ്രസ്ഥാനത്തെയോ സൂചിപ്പിക്കാൻ, പര്യായപദം എന്ന മട്ടിൽ ശകാരപദം ഉപയോഗിക്കുന്നത് വിജ്ഞാനകോശത്തിനു നിരക്കുന്ന കാര്യമാണോയെന്ന specific issue ആണ് ഞാൻ ഉന്നയിക്കുന്നത്. അതു ചർച്ച ചെയ്തു തീരുമാനിക്കാവുന്നതാണ്.

@ബിപിൻ:

  • ബുഷിനെ കഴുത എന്നു വിളിക്കുക വഴി അമേരിക്കൻ മാദ്ധ്യമങ്ങളുടെ കടുത്ത പ്രതിഷേധത്തിനിരയായി ചാവെസ് എന്നതിൽ കഴുത എന്ന വാക്കിനു ശേഷം ബ്രക്കറ്റിൽ '൧' എന്ന കുറിപ്പു-സംഖ്യ കൊടുത്തിട്ടുണ്ട്. എന്നാൽ ആ നമ്പരിനു നേരേ കൊടുത്തിരിക്കുന്ന കുറിപ്പിൽ 'കഴുത' ഇല്ല, "ചെകുത്താനും ഗന്ധകവും" മാത്രമേയുള്ളു!!
  • മറ്റു മാദ്ധ്യമങ്ങൾ ചാവെസിനെ പുരോഗമനവാദിയായ ഒരു ജനാധിപത്യവിശ്വാസി എന്നാണ് വിശേഷിപ്പിച്ചത് എന്ന് അടുത്ത വാക്യം. അതിനു തെളിവു കൊടുത്തിരിക്കുന്നത് ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ടും. പുരോഗമനവാദിയായ ജനാധപത്യവാദി എന്നാകാൻ "Progressive Democrat" എന്നോ മറ്റോ വേണ്ടേ? എന്നാൽ ന്യൂയോർക്ക് ടൈംസ് കൊടുത്തിരിക്കുന്നത്, "Left-wing Populist" എന്നാണ്. "Left-wing Populist", "പുരോഗമനവാദിയായ ജനാധപത്യവാദി" അല്ല. നിഘണ്ടു അർത്ഥം എന്തായാലും, ഇക്കാലത്ത് Political discourse-ൽ negative ആയ അർത്ഥത്തിൽ ഉപയോഗിക്കുന്ന വാക്കാണ് Polulist എന്ന് സാമാന്യവായനക്കാർക്കൊക്കെ അറിയാം. ആ പ്രയോഗത്തിൽ 'ജനപ്രീണനവാദി' എന്നാണ് അതിനർത്ഥം. ഇന്ത്യയിലെ തന്നെ ഏത് ഇംഗ്ലീഷ് പത്രത്തിലെ അതിന്റ് പതിവുപയോഗം പരിശോധിച്ചാൽ ഇതു മനസ്സിലാകും. ചുരുക്കത്തിൽ ന്യൂയോർക്ക് ടൈംസിന്റെ ചാവെസ് വിശേഷണം "ഇടതുപക്ഷക്കാരൻ ജനപ്രീണനവാദി" എന്നാണ്. ഒരു റിപ്പോർട്ട് ലിങ്കായി കൊടുത്തിട്ട് അതിലില്ലാത്ത കാര്യങ്ങൾ ഉണ്ടാക്കിയെഴുതുന്നതു അനുവദനീയമാണോയെന്നും ചർച്ച ചെയ്യാവുന്നതാണ്.
  • അത്ര ചങ്കുറപ്പോടെ വെല്ലുവിളിക്കാൻ വേറെയാരുണ്ട് എന്ന് ഊറ്റം കൊണ്ടിട്ടൊന്നും കാര്യമില്ല. ഐക്യരാഷ്ട്രസഭയിൽ പണ്ട് നികിതാ ക്രൂഷേവ് നടത്തിയ performance-നൊപ്പം വരില്ല ചാവെസിന്റെ പ്രകടനമെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തന്നെ പറയുന്നു. ക്രൂഷേവിനെയാകട്ടെ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർ പോലും ഓർക്കാറുമില്ല!!ജോർജുകുട്ടി (സംവാദം) 23:45, 24 മാർച്ച് 2013 (UTC)Reply
  • അവിടെ പിശാച് എന്നു തന്നെയായിരുന്നു ഞാൻ എഴുതിയത്, മറ്റാരോ കഴുത എന്നാക്കിയതാവാം, നേരെ പഴയതുപോലെ ആക്കുന്നുണ്ട്.
  • പുരോഗമനവാദിയായ ജനാധിപത്യവാദി എന്ന ഭാഗം തിരുത്താം,
  • ക്രൂഷ്ചേവിന്റെ പ്രസംഗം വായിച്ചിട്ടില്ല. എന്നാൽ ഇപ്പോ അങ്ങിനെ വിളിക്കാൻ ഒരു ചാവേസ് മാത്രമേ ഉള്ളു ബിപിൻ (സംവാദം) 03:00, 25 മാർച്ച് 2013 (UTC)Reply

"സാമ്രാജ്യത്വ ഇടപെടലുകളെ ചങ്കുറപ്പോടെ നേരിട്ട് വെനിസുലയെ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് എത്തിച്ച നേതാവാണ്‌ ഊഗോ ചാവെസ്......ലോകത്തിൻറെ മുന്നിൽ അദ്ദേഹത്തെ ആരാധ്യനായ വിപ്ലവകാരിയാക്കിയതും ഈ കരളുറപ്പായിരുന്നു". ചങ്കിനും കരളിനും ഒരു പോലെ ഉറപ്പുള്ള സുന്ദരൻ ചാവെസ്! നായകന്റെ അംഗപ്രത്യംഗവർണ്ണനയുടെ ഊ മണിപ്രവാളക്കൊഴുപ്പ് ഒന്നു മയപ്പെടുത്തിക്കൂടേ:)ജോർജുകുട്ടി (സംവാദം) 11:04, 25 മാർച്ച് 2013 (UTC)Reply

സംതുലിത ഫലകം ചാർത്തിയിരിക്കുന്നു കാരണം കൂടി വ്യക്തമാക്കാമോ ?? ബിപിൻ (സംവാദം) 10:21, 6 ഏപ്രിൽ 2013 (UTC)Reply

അടുത്തടുത്ത വാക്യങ്ങളിൽ ചങ്കുറപ്പും കരളുറപ്പും ഒരുമിച്ചു കണ്ടപ്പോൾ ചാർത്തിപ്പോയതാണ്. ഇപ്പോൾ അതിലൊന്നു നീക്കം ചെയ്തതായി കാണുന്നു. എങ്കിലും ആ ഭാഗത്തെ തേൻ കിനിയുന്ന ഗദ്യം, വിജ്ഞാനകോശത്തിനു നിർക്കുന്നതാണെന്നു ഇപ്പോഴും പറയാനൊക്കുമോ? ഏതായാലും കല്ലുകടി ഉണ്ടാക്കാനൊന്നും ഞാനില്ല. ഫലകം മാറ്റിയേക്കാം. പിന്നെ, Left wing Populist "പുരോഗമനവാദിയായ ജനാധിപത്യവിശ്വാസി" ആകുന്ന 'സൃഷ്ടിപരമായ' മൊഴിവാറ്റം ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. മാറ്റിയിട്ടില്ല.ജോർജുകുട്ടി (സംവാദം) 10:46, 6 ഏപ്രിൽ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഊഗോ_ചാവെസ്&oldid=1840937" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഊഗോ ചാവെസ്" താളിലേക്ക് മടങ്ങുക.