കുറേ കാലം മറുനാട്ടിൽ ചിലവിട്ടതിനാലാകാം, ഒരു നാട്ടിൻപുറതുക്കാരൻ ആയതിൽ ഇപ്പോൾ തികഞ്ഞ അഭിമാനം. ബാല്യം വീട്ടിലെ പശുക്കൾകൊപ്പം ചിലവിട്ടതിനാൽ ക്രിക്കറ്റ് കളിക്കാൻ അറിയില്ല. കുറച്ച് നീളമുള്ളതിനാൽ കോളെജിൽ വച്ച് വോളിബോൾ പന്ത് അല്പം തട്ടാൻ പഠിക്കാൻ അവസരം സിദ്ധിച്ചു.
വായന ഇഷ്ടമാണ്. ചങ്ങമ്പുഴ, വൈലോപ്പിള്ളി കവിതകൾ ജീവനാണ്. ‘കാൽവിൻ & ഹോബ്സ്‘ വായിച്ച് പൊട്ടിച്ചിരിക്കാറുണ്ട്.
വീട്ടിനുള്ളിൽ ചടഞ്കൂടിയിരിക്കാൻ ഇഷ്ടമില്ല. ക്യഷി ഇഷ്ടമാണ്. പറമ്പിലും വയൽവക്കുകളിലും വെറുതേ പോയി നോക്കിനിൽക്കുവാൻ ഇഷ്ടമാണ്. തനിയെ നടക്കുന്നത് ഇഷ്ടപെടുന്നു. മഴ ഇഷ്ടമാണ്. മഴ നോക്കിയിരിക്കുന്നത് അതിലും ഇഷ്ടമാണ്. സമയം അനുവദിക്കുപോഴൊക്കെ അടുക്കളയിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു.
പക്ഷികളെ ഇഷ്ടപെടുന്നു. പക്ഷിനീരിക്ഷണം ഇഷ്ടമാണ്. തർക്കിക്കുന്നത് ഇഷ്ടമല്ല. സംഭവിക്കുന്നതെല്ലാം നല്ലതിനുവേണ്ടിയെന്ന് വിശ്വസിക്കുന്നു. സുഹ്യത്തുക്കളായി ഒരുപാട് പേരൊന്നുമില്ല, എന്നാൽ ഒരു പിടി നല്ല സുഹ്യത്തുക്കൾ ഉണ്ട്താനും. അത്യാവശ്യം ബ്ലോഗാറുണ്ട്, എന്നാൽ മിക്കപ്പോഴും അതൊരു സ്വകാര്യസുഖമായി ഒതുങ്ങാറേയുള്ളൂ.
കാശിനോട് ഭ്രമമില്ല. ഭൂമിയിൽ ഉള്ളടത്തോളം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുവാൻ ആഗ്രഹിക്കുന്നു.