“
|
ഇതി പ്രാർത്ഥയതേ ദന്തോ- -ഹേ ജിഹ്വേ! ബഹു മാ വദ ത്വയാऽപരാധേ തു കൃതേ സ്ഥാനഭ്രംശോ ഭവേന്മമ.
|
”
|
പല്ല് ഇപ്രകാരം പ്രാർത്ഥിക്കുന്നു;അല്ലയോ നാക്കേ അധികം സംസാരിക്കരുതു്; നീ ചെയ്യുന്ന അപരാധത്തിന്;എനിക്കാണു സ്ഥാനഭ്രംശം വരുന്നതു്.
2006 ജനുവരി മുതൽ മലയാളം വിക്കിയിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. പ്രായത്തിന്റെ (15 മുതൽ) വിവരക്കേടുകളും എടുത്തുചാട്ടങ്ങളും ഒക്കെയുണ്ടായിരുന്ന ഒരു ഉപയോക്താവായിരിക്കുകയും ഒരു വിജ്ഞാനകോശത്തിന്റെ ഘടനക്കും രീതിക്കും ചേരാത്ത വിധമുള്ള എഴുത്തിൽ മുഴുകിയിരുന്നതിനാൽ ഇടയ്ക്ക് ഒരു നീണ്ട ഇടവേള എടുക്കുകയും ഇപ്പോൾ ഇടവിട്ടിടവിട്ട് എഴുതുകയും ചെയ്തുവരുന്നു.
പൌരസ്ത്യ ക്രിസ്തുമത ചരിത്രം, സംസ്കാരം, ദൈവശാസ്ത്രം, സാഹിത്യം, സെക്യുലർ സാഹിത്യം, പൊതു സാംസ്കാരിക ചരിത്രം, കൊളോണിയൽ കേരള ചരിത്രം, തുടങ്ങിയ വിഷയങ്ങൾ പഠിക്കുവാനും ഈവിധ വിഷയങ്ങളിൽ ലേഖനരചനയിൽ സഹകരിക്കുവാനും ആഗ്രഹിക്കുന്നു.
|