ശ്രീവിദ്യ
മലയാളചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയായിരുന്നു ശ്രീവിദ്യ. മെലോഡ്രാമകളാൽ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്റെ പേര് എഴുതിച്ചേർത്തത്. റൗഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ സിനിമയിൽ തന്മയത്വമാർന്ന അഭിയന രീതി കാഴ്ചവച്ചു.[1]
ശ്രീവിദ്യ | |
---|---|
ജനനം | |
മരണം | ഒക്ടോബർ 19, 2006 | (പ്രായം 53)
സജീവ കാലം | 1966–2006 |
മാതാപിതാക്ക(ൾ) | കൃഷ്ണമൂർത്തി എം. എൽ. വസന്തകുമാരി |
ബാല്യം
തിരുത്തുകആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി തമിഴ്‌നാട്ടിലെ മദ്രാസിലാണ് (ചെന്നൈ) ശ്രീവിദ്യ ജനിച്ചത്. ചെറുപ്പം മുതൽക്കുതന്നെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13-ആം വയസ്സിൽ ‘തിരുവുൾ ചൊൽവർ’ എന്ന തമിഴ് സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ‘അമ്പലപ്രാവ്’ എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തു മാത്രം അവർ അഭിനയിച്ചിരുന്നു. മനോഹരമായ കണ്ണുകളുള്ള ഈ പെൺകുട്ടി പൊടുന്നനവേ പ്രേക്ഷകരുടെയിടയിൽ ശ്രദ്ധിക്കപ്പെട്ടു.
1969-ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല‘ എന്ന ചിത്രത്തിൽ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയുടെ മുഖ്യധാരയിലെത്തി. കുസൃതിനിറഞ്ഞ നോട്ടവും നിഷ്കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഈ ഒരു ചിത്രത്തിലൂടെ നടന്നുകയറി. പ്രശസ്തപുണ്യപുരാണചിത്രമായ ‘അംബ അംബിക അംബാലികയിലെ’ അവരുടെ വേഷവും ശ്രദ്ധേയമായി. ‘സൊല്ലത്താൻ നിനക്കിറേൻ’, ‘അപൂർവരാഗങ്ങൾ’ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും അവർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ‘ചെണ്ട’, ‘ഉത്സവം’, ‘തീക്കനൽ’, ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘വേനലിൽ ഒരു മഴ’, ‘ആദാമിന്റെ വാരിയെല്ല്’, ‘എന്റെ സൂര്യപുത്രിക്ക്’ എന്നിവ ശ്രീവിദ്യയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. മലയാളം,കന്നട, തമിഴ്, ഹിന്ദി എന്നിവ ഉൾപ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അഭിനയിച്ചതു് മലയാളത്തിലാണ് - പട്ടിക കാണുക [2]
മലയാളത്തിന്റെ വെള്ളിത്തിരയിലേക്കു പ്രവേശിച്ചതിന്റെ പത്താമത്തെയും പതിനാലാമത്തെയും ഇരുപത്തിമൂന്നാമത്തെയും വാർഷികങ്ങൾ സംസ്ഥാന അവാർഡ് നേടിയാണ് ശ്രീവിദ്യ ആഘോഷിച്ചത്. 1979-ൽ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1983-ൽ ‘രചന’, 1992-ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങൾക്ക് വീണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗായികയുമായി അവർ. പിന്നീട് ‘ഒരു പൈങ്കിളിക്കഥയിലെ’ “ആനകൊടുത്താലും കിളിയേ” എന്ന ചിത്രത്തിൽ ശ്രീവിദ്യ പാടിയ ഗാനം അവിസ്മരണീയമാണ്. ‘നക്ഷത്രത്താരാട്ട്’ എന്ന ചിത്രത്തിലും അവർ പിന്നണിഗായികയായി - മുഴുവൻ പട്ടിക ഇവിടെ കാണുക[3].
പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. 2004-ലെ ‘അവിചാരിതം’ എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് ശ്രീവിദ്യക്കു ലഭിച്ചു.
സ്വകാര്യജീവിതം
തിരുത്തുകമധുവിനോടൊത്ത് ‘തീക്കനൽ’ എന്ന ചിത്രത്തിൽ അഭിനയിക്കവേ ഇതിന്റെ നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലായി. 1979-ൽ ഇവർ വിവാഹിതരായി. ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ കുടുംബജീവിതം 1999 ഏപ്രിലിൽ വിവാഹമോചനത്തിൽ അവസാനിച്ചു.
മരണം
തിരുത്തുകകാൻസർ ബാധിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന ശ്രീവിദ്യ, 2006 ഒക്ടോബർ 19-ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. 53 വയസ്സായിരുന്നു അവർക്ക് അപ്പോൾ. അമ്മത്തമ്പുരാട്ടി എന്ന സീരിയലിൽ അഭിനയിക്കുകയായിരുന്നു ശ്രീവിദ്യ അവസാന കാലത്ത്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കരമന ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരൻ ശങ്കരരാമനാണ് ചിതയ്ക്ക് തീകൊളുത്തിയത്.
സിനിമകൾ
തിരുത്തുകമലയാളം
തിരുത്തുകവർഷം | സിനിമ | കഥാപാത്രം |
---|---|---|
2019 | ബ്രദേർസ് ഡേ | റോണിയുടേയും റൂബിയുടേയും അമ്മ (ഫോട്ടോ) (അപ്രധാനം) |
2019 | പൂവല്ലിയും കുഞ്ഞാടും | ഫോട്ടോ |
2018 | പരോൾ | അലക്സിന്റെ അമ്മ (ഫോട്ടോ) |
2015 | ടു കണ്ട്രീസ് | നടി (വേനലിൽ ഒരു മഴ എന്ന സിനിമയിലെ രംഗങ്ങൾ) |
2015 | ചിറകൊടിഞ്ഞ കിനാവുകൾ | തയ്യൽക്കാരന്റെ അമ്മ (ഫോട്ടോ) |
2013 | അഭിയും ഞാനും | അപ്രധാനം (ഫോട്ടോ) |
2012 | അർദ്ധനാരി | വിനയന്റെ അമ്മ (ഫോട്ടോ) (Uncredited) |
2011 | നായിക | ശ്രീവിദ്യയായി
Archive footage/Uncredited cameo |
2009 | ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബം | ഭാഗ്യലക്ഷ്മി (photo) (Uncredited) |
2008 | ട്വന്റി :20 | അഡ്വ. രമേശ് നമ്പ്യാരുടെ അമ്മ (Photo) (Uncredited) |
2007 | ഛോട്ടാ മുംബൈ | വാസ്കോയുടെ അമ്മ (Photo) (Uncredited) |
2006 | ചിന്താമണി കൊലക്കേസ് | ബാലാമണി വാരസ്യാർ (Photo) (Uncredited) |
2006 | ചാക്കോ രണ്ടാമൻ | |
2003 | സ്വപ്നം കൊണ്ടു തുലാഭാരം | പ്രഭാവതി |
2003 | മുല്ലവല്ലിയും തേൻമാവും | കനാകാംബാൾ |
2003 | മത്സരം | കണ്ണൻ ഭായിയുടെ അമ്മ |
2002 | മലയാളി മാമനു വണക്കം | ആനന്ദക്കുട്ടന്റെ അമ്മ |
2001 | രണ്ടാം ഭാവം | പാർവ്വതി |
2001 | നഗരവധു | അമൃത ത്രിപാഠി |
2001 | ജീവൻ മസായി | Mashayudha's wife |
2001 | പൊന്ന് | |
2001 | സ്പൈഡർ മാൻ | |
2001 | എന്നും സംഭവാമി യുഗേ യുഗേ | പ്രൊഫസർ |
2000 | ഇങ്ങനെ ഒരു നിലാപ്പക്ഷി | സുഭദ്ര തമ്പുരാട്ടി |
2000 | നാടൻ പെണ്ണും നാട്ടുപ്രമാണിയും | ഗോവിന്ദൻകുട്ടിയുടെ അമ്മ |
2000 | ഡ്രീംസ് | തങ്ക |
2000 | ഈ മഴ തേൻമഴ | രേഖയുടെ അമ്മ |
1999 | ഗാന്ധിയൻ | സൂസന്ന ജോൺ |
1999 | അഗ്നി സാക്ഷി | നേത്യാർഅമ്മ(നായർ സ്ത്രീ) |
1999 | വാഴുന്നോർ | കൊച്ചമ്മിണി |
1999 | ഉസ്താദ് | Dr.മാലതി മേനോൻ |
1998 | സിത്ഥാർത്ഥ | ശ്രീദേവി |
1998 | അയാൾ കഥ എഴുതുകയാണ് | പത്മിനി |
1998 | ആയുഷ്മാൻ ഭവ | Sunny's mother |
1998 | അച്ചാമ്മക്കുട്ടിയുടെ അച്ചായൻ | അച്ചാമ്മ |
1998 | കുസൃതി കുറുപ്പ് | ഡോ. ശ്യാമള |
1998 | സൂര്യപുത്രൻ | |
അമ്മയുടെ മകൻ (Short film) | - | |
1998 | നക്ഷത്ര താരാട്ട് | |
1997 | Innalakalillathe | റോസിലി തോമസ് |
1997 | കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | മിസിസ്. നായർ |
1997 | മാനസം | രാജലക്ഷ്മി |
1997 | പൂനിലാമഴ | |
1997 | ഒരു മുത്തം മണി മുത്തം | ലക്ഷ്മി |
1997 | മാസ്മരം | മരിയ |
1997 | ആറാം തമ്പുരാൻ | സുഭദ്ര തമ്പുരാട്ടി |
1997 | അനിയത്തി പ്രാവ് | ചന്ദ്രിക |
1996 | ദ പ്രിൻസ് | ജീവന്റെ അമ്മ |
1996 | ദില്ലീവാല രാജകുമാരൻ | പത്മിനി |
1996 | കാഞ്ചനം | അരുന്ധതി ദേവി |
1996 | കിംഗ് സോളമൻ | അംബിക നായർ |
1995 | രാജകീയം | കണ്ണമ്മ |
1995 | ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ് | Shivaprasad's mother |
1994 | ഗാണ്ഡീവം | |
1994 | സാരാംസം | |
1994 | Pavam Ia Ivachan | റോസി |
1994 | പവിത്രം | Devakiamma |
1994 | എഴുത്തച്ഛൻ | |
1994 | ദൈവത്തിന്റെ വികൃതികൾ | മാഗി |
1994 | ഭരണകൂടം | |
1994 | പാളയം | Susan Fernandez |
1994 | കാബൂളിവാല | ശ്രീദേവി |
1993 | ഓ' ഫാബി | സോഫി |
1993 | കുടുംബസ്നേഹം | |
1993 | ഗസൽ | Thangal's wife |
1992 | രാജശിൽപ്പി | Lakshibhai Thampuraatti |
1992 | ചെപ്പടിവിദ്യ | റേച്ചൽ മാത്യു |
1992 | കുടുംബസമേതം | രാധാലക്ഷ്മി |
1991 | നീലഗിരി | Radha Menon |
1991 | അദ്വൈതം | സരസ്വതി |
1991 | എന്റെ സൂര്യപുത്രിയ്ക്ക് | K.S. Vasundhara Devi |
1990 | സാമ്രാജ്യം | ലക്ഷ്മി |
1990 | വചനം | ആര്യാദേവി |
1990 | ഇന്നലെ | ഡോ. സന്ധ്യ |
1990 | ഗസ്റ്റ് ഹൌസ് | |
1990 | മഞ്ഞു പെയ്യുന്ന രാത്രി | |
1989 | ഞങ്ങളുടെ കൊച്ചു ഡോക്ടർ | തങ്കം |
1989 | നക്ഷത്ര ദീപങ്ങൾ | |
1989 | ഞാറ്റുവേല | |
1989 | ഓർമ്മക്കുറിപ്പ് | |
1988 | Suprabhatha | |
1988 | Athirthikkal | റീത്ത |
1987 | ജാലകം | ലക്ഷ്മി |
1987 | സ്വാതി തിരുനാൾ | Gowri Parvati Bayi |
1987 | കണികാണും നേരം | |
1986 | Pranamam | |
1986 | ഗീതം | Aparna's mother |
1986 | ക്ഷമിച്ചു എന്നൊരു വാക്ക് | Sasikala |
1986 | എന്നെന്നും കണ്ണേട്ടന്റെ | Vasanthi |
1986 | പൂമുഖപ്പടിയിൽ നിന്നെയും കാത്ത് | Clara Issac |
1986 | സായം സന്ധ്യ | Uma |
1986 | വിവാഹിതരേ ഇതിലേ | Music Teacher |
1986 | Ashtabandham | Jameela |
1986 | ഒരു യുഗ സന്ധ്യ | Kathamma |
1986 | ഉദയം പടഞ്ഞാറ് | Seethalakshmi |
1985 | അഴിയാത്ത ബന്ധങ്ങൾ | Vasundhara Menon |
1985 | ജനകീയ കോടതി | സുമ |
1985 | തിങ്കളാഴ്ച്ച നല്ല ദിവസം | അംബിക |
1985 | ഒരിക്കൽ ഒരിടത്ത് | സുഭദ്ര |
1985 | ഇവിടെ ഈ തീരത്ത് | Madhaviyamma |
1985 | മുഖ്യ മന്ത്രി | ലക്ഷ്മി |
1985 | അയനം | സാറാമ്മ |
1985 | വെള്ളം | Deenamma |
1985 | ദൈവത്തേയോർത്ത് | രുഗ്മിണി |
1985 | കണ്ണാരം പൊത്തി പൊത്തി | ഭവാനി |
1985 | ഉപഹാരം | Sarojini Chandran |
1985 | ഓണത്തുമ്പിക്കൊരൂഞ്ഞാൽ | Adv. Saraswathi |
1985 | ഇരകൾ | ആന |
1985 | ചില്ലുകൊട്ടാരം | - |
1985 | ഒഴിവുകാലം | Chinnu's mother |
1984 | ആരാന്റെ മുല്ല കൊച്ചുമുല്ല | Thankamani Kunjamma |
1984 | ശപഥം | ശ്രീദേവി |
1984 | പഞ്ചവടിപ്പാലം | Mandodhari Amma |
1984 | രാജവെമ്പാല | |
1984 | ഒരു പൈങ്കിളിക്കഥ | രാജേശ്വരി |
1984 | നേതാവ് | - |
1984 | കുരിശുയുദ്ധം | റോസമ്മ |
1984 | അമ്മേ നാരായണാ | Aadhi Paraashakthi / Lakshmi / Saraswathi / Parvathi / Chottanikkara Amma |
1984 | അലകടലിനക്കരെ | |
1984 | ഒരു തെറ്റിന്റെ കഥ | |
1984 | കടമറ്റത്തച്ഛൻ | Kaliyankattu Neeli |
1984 | കൃഷ്ണാ ഗുരുവായൂരപ്പാ | Kururamma |
1984 | ചക്കരയുമ്മ | സീനത്ത് |
1984 | ഇടവേളയ്ക്കു ശേഷം | ലക്ഷ്മി |
1983 | ആദാമിന്റെ വാരിയെല്ല് | ആലീസ് |
1983 | ഭൂകമ്പം | അശ്വതി |
1983 | മോർച്ചറി | Justice Lakshmi Menon |
1983 | കാറ്റത്തെ കിളിക്കൂട് | Sarada |
1983 | പിൻനിലാവ് | Sreevidya |
1983 | ഒരു മുഖം പല മുഖം | Subadrama Thankachi |
1983 | പ്രതിജ്ഞ | ലക്ഷ്മി |
1983 | രചന | ശാരദ |
1983 | ഈ യുഗം | അപർണ്ണ |
1983 | നാണയം | Sumathi |
1983 | പാളം | ലക്ഷ്മി |
1983 | പങ്കായം | |
1983 | അറബിക്കടൽ | - |
1983 | യുദ്ധം | ആയിഷ |
1983 | രതിലയം | Nabisu |
1983 | കൈകേയി | - |
1983 | പ്രേം നസീറിനെ കാണ്മാനില്ല | Herself |
1983 | ആന | Umatha |
1983 | പാസ്പോർട്ട് | Saraswathi |
1983 | കൊടുങ്കാറ്റ് | സുജാത |
1983 | അങ്കം | Thresia |
1982 | ചിലന്തിവല | School teacher |
1982 | ശരം | Sreedevi |
1982 | ബിഡി കുഞ്ഞമ്മ | Kunjamma |
1982 | ധീര | Vimala Menon/Rani |
1982 | ഇവൻ ഒരു സിംഹം | Lakshmi |
1982 | ആരംബം | Saradha |
1982 | ആദർശം | Sulochana |
1982 | ഇടിയും മിന്നലും | - |
1982 | ശ്രീ അയ്യപ്പനും വാവരും | Safiya |
1982 | ആക്രോശം | Prabha Rajashekharan |
1982 | എതിരാളികൾ | Ammini |
1982 | ഇത്തിരി നേരം ഒത്തിരി കാര്യം | Dr. Susheela Shekharan |
1982 | ഞാൻ ഏകനാണ് | Dr.Seethalakshmi |
1981 | ആക്രമണം | ഗ്രേസി |
1981 | അട്ടിമറി | ഗീത |
1981 | ഇതിഹാസം | ലക്ഷ്മി |
1981 | കഥയറിയാതെ | ഗീത |
1981 | രക്തം | മാലതി |
1981 | ഇതാ ഒരു ധിക്കാരി | അമ്മിണി |
1981 | താരാട്ട് | ശ്രീദേവി |
1981 | എന്നെ സ്നേഹിക്കൂ എന്നെ മാത്രം | - |
1981 | സ്വരങ്ങൾ സ്വപ്നങ്ങൾ | രമണി |
1981 | ഗൃഹലക്ഷ്മി | ജാനകി |
1981 | താറാവ് | കാക്കമ്മ |
1981 | എല്ലാം നിനക്കുവേണ്ടി | ജയലക്ഷ്മി |
1981 | സംഘർഷം | പ്രിയദർശിനി |
1981 | ദന്ത ഗോപുരം | സതി |
1981 | പാതിരാസൂര്യൻ | ജോളി |
1981 | സംഭവം | - |
1981 | വിഷം | ശാരദ |
1981 | ശ്രീമാൻ ശ്രീമതി | കൌസല്ല്യ |
1981 | ധന്യ | - |
1981 | രജനി | |
1980 | വിൽക്കാനുണ്ട് സ്വപ്നങ്ങൾ | മാലതി |
1980 | ശക്തി | Dr. G. Malathi |
1980 | തീക്കടൽ | Sreedevi |
1980 | ദീപം | Padmini |
1980 | അശ്വരഥം | ജയന്തി ശങ്കർ |
1980 | മുത്തുച്ചിപ്പികൾ | വിജയലക്ഷ്മി |
1980 | അഗ്നിക്ഷേത്രം | ശ്രീദേവി |
1980 | മീൻ | ദേവൂട്ടി |
1980 | വൈകി വന്ന വസന്തം | വിമല |
1980 | ആഗമനം | തുളസി |
1980 | ചാകര | നിമ്മി |
1980 | പുഴ | - |
1980 | അഭിമന്യു | - |
1980 | രാഗം താനം പല്ലവി | നന്ദിനി |
1980 | ഓർമ്മകളേ വിട തരൂ | |
1980 | അമ്പലവിളക്ക് | സുമതി |
1980 | ദിഗ്വിജയം | സൌമിനി |
1980 | ദുരം അരികെ | ഗൌരി |
1980 | സ്വന്തം എന്ന പദം | ഉഷ |
1980 | പപ്പു | Herself |
1979 | ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച | രോഹിണി |
1979 | ജീവിതം ഒരു ഗാനം | ത്രേസ്യാമ്മ |
1979 | അനുപല്ലവി | രാധ |
1979 | വേനലിൽ ഒരു മഴ | കമലാക്ഷി |
1979 | പുതിയ വെളിച്ചം | ലക്ഷ്മി |
1979 | തേൻതുള്ളി | - |
1979 | അഗ്നിപർവ്വതം | ലക്ഷ്മി |
1979 | കൃഷ്ണപ്പരുന്ത് | |
1979 | Prabhaasandhya | ഉഷ |
1979 | ഇവിടെ കാറ്റിനു സുഗന്ധം | - |
1979 | അവൾ നിരപരാധി | - |
1979 | പുഷ്യരാഗം | |
1979 | ഒരു രാഗം പല താലം | |
1979 | ശുദ്ധികലശം | ശ്രീദേവി മേനോൻ |
1979 | ഇനി യാത്ര | |
1979 | വാർഡ് നം. 7 | |
1979 | സ്വപ്നങ്ങൾ സ്വന്തമല്ല | |
1978 | ഒട്ടകം | |
1977 | ശ്രീ കൃഷ്ണ ലീല (1977 ) തമിഴ് | രുഗ്മിണി |
1977 | ശ്രീമദ് ഭവഗത്ഗീത | |
1977 | മൂഹൂർത്തങ്ങൾ | - |
1977 | പരിവർത്തനം | ഗ്രേസി |
1976 | ഹൃദയം ഒരു ക്ഷേത്രം | പ്രേമ |
1976 | കാമധേനു | സതി |
1976 | അംബ അംബിക അംബാലിക | അംബ |
1976 | ചോറ്റാനിക്കര അമ്മ | ചോറ്റാനിക്കര ദേവി |
1976 | അമ്മ | സുഭദ്ര |
1976 | തീക്കനൽ | - |
1976 | സമസ്യ | - |
1976 | പുഷ്പശരം | |
1975 | സ്വാമി അയ്യപ്പൻ | പന്തളം മഹാറാണി |
1975 | ബാബുമോൻ | ശാരദ |
1975 | ഉത്സവം | സുമതി |
1975 | ആരണ്യകാണ്ഡം | - |
1975 | അക്കൽദാമ | - |
1975 | മാ നിഷാദ | സുമതി |
1974 | രാജഹംസം | സരസു |
1974 | അയലത്തെ സുന്ദരി | മാലിനി |
1974 | സപ്തസ്വരങ്ങൾ | സരസ്വതി |
1974 | അരക്കള്ളൻ മുക്കാൽക്കള്ളൻ | അല്ലി |
1974 | തുമ്പോലാർച്ച | കുഞ്ഞുനീലി |
1974 | തച്ചോളി മരുമകൻ ചന്തു | കന്നി |
1974 | വൃന്ദാവനം | - |
1973 | ചെണ്ട | സുമതി |
1973 | ധർമ്മയുദ്ധം | ശ്രീദേവി |
1970 | സ്വപ്നങ്ങൾ | രാധ |
1970 | അമ്പലപ്രാവ് | |
1969 | കുമാരസംഭവം | മേനക |
1969 | ചട്ടമ്പിക്കവല | സൂസി |
അവലംബം
തിരുത്തുക- ↑ "ശ്രീവിദ്യയുടെ ജീവിതരേഖ". മലയാളസംഗീതംഇൻഫോ.കോം. Retrieved 2014-07-19.
- ↑ "ശ്രീവിദ്യ അഭിനയിച്ച മലയാളചിത്രങ്ങൾ". Malayalasangeetham.info.
- ↑ "ശ്രീവിദ്യയുടെ മലയാളസിനിമാഗാനങ്ങൾ". Malayalasangeetham.info.