കഥയറിയാതെ
1981ൽ ജോൺപോൾ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി മോഹൻ സംവിധാനം ചെയ്ത കഥയറിയാതെ എന്ന സിനിമ എ രഘുനാഥ് നിർമ്മിച്ച് പുറത്തിറക്കി.ശ്രീവിദ്യസുകുമാരൻ,സോമൻ, എന്നിവർ പ്രധാനവേഷങ്ങളണിഞ്ഞു, റാണിപത്മിനി ആദ്യമായി അഭിനയിച്ചത് ഈ സിനിമയിലാണ്. ഈ ചിത്രത്തിലെ സംഗീതം ദേവരാജന്റെതാണ്.[1][2][3]
കഥയറിയാതെ | |
---|---|
സംവിധാനം | മോഹൻ |
നിർമ്മാണം | എ. രഘുനാഥ് |
രചന | ജോൺപോൾ |
തിരക്കഥ | ജോൺപോൾ |
അഭിനേതാക്കൾ | ശ്രീവിദ്യ സുകുമാരൻ സോമൻ റാണിപത്മിനി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സഞ്ജയ് പ്രൊഡക്ഷൻസ് |
വിതരണം | സഞ്ജയ് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
കഥാസാരം
തിരുത്തുകനല്ലവളായ അമ്മയുടെ ചാരിത്ര്യം കഥയറിയാതെ സംശയിച്ച് ഒരു കൗമാരക്കാരി ജീവിതത്തിലേക്ക് വലിച്ചിഴക്കുന്ന അപകടം ആണ് ഈ സിനിമയുടെ ക്ഥാതന്തു. സുഖത്തോടെ ഭാര്യയും മക്കളുമൊത്ത് ഒരു ഫാക്റ്ററി മാനേജറായി ജോലിനോക്കുന്ന വിശ്വനാഥൻസോമൻ മറ്റൊരു വിഭാഗത്തിലെക്ക തന്റെ സുഹൃത്തും ഭാര്യ മരിച്ച ദുഃഖത്തിലിരിക്കുന്നവനുമയ വിഷ്ണുവിനെ സുകുമാരൻ കൊണ്ടുവരുന്നു. സ്ംതൃപ്തമായ അവരുടെ ജീവിത്ം വിഷ്ണുവിനും ആശ്വാസമാകുന്നു. വിഷ്ണുവിനെ ആശ്വസിപ്പിക്കാറുള്ള വിശ്വനാഥന്റെ ഭാര്യ് ഗീത ഒരിക്കൽ അയാളോട് അടുത്തിഴപഴകുന്നത് കുമാരിക്കാരിയായ മകൾ ഉഷ റാണി പത്മിനി കാണൂന്നു. അവൾ കണ്ടത് അവർക്കും ഞെട്ടലാകുന്നു. പാവമായ അച്ഛനെ അമ്മ വഞ്ചിക്കുകയാണെന്ന് കരുതി മകൾ വേവുന്നു. അമ്മ ആത്മഹത്യ് ചെയ്യുന്നു. വിഷ്ണുവും ഭ്രാന്താസ്പത്രിയിൽ ആകുന്നു.
നടീനടന്മാർ
തിരുത്തുക- ശ്രീവിദ്യ-ഗീത
- സുകുമാരൻ-വിഷ്ണു
- എം ജി സോമൻ-വിശ്വനാഥൻ
- റാണി പത്മിനി-ഉഷ
- സായി കുമാർ-ഷാജി
- രഘു- ഗോപി
- ബഹദൂർ-രാമൻ നായർ
- ശാന്തകുമാരി- പരിചയക്കാരി
പാട്ടരങ്ങ്
തിരുത്തുകഎം.ഡി. രാജേന്ദ്രൻ എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം നൽകിയിരിക്കുന്നു.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | നിറങ്ങൾ | ലതാ രാജു | എം.ഡി. രാജേന്ദ്രൻ | ജി. ദേവരാജൻ |
2 | പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളെ | ലതാ രാജു | എം.ഡി. രാജേന്ദ്രൻ | ജി. ദേവരാജൻ |
3 | താരണിക്കുന്നുകൾ | ഷെറിൻ പീറ്റർ | എം.ഡി. രാജേന്ദ്രൻ | ജി. ദേവരാജൻ |
അവലംബം
തിരുത്തുക- ↑ "Kadhayariyaathe". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "Kadhayariyaathe". malayalasangeetham.info. Retrieved 2014-10-17.
- ↑ "Kathayariyathe". spicyonion.com. Archived from the original on 2014-10-17. Retrieved 2014-10-17.
പുറം കണ്ണികൾ
തിരുത്തുകചിത്രം കാണുക
തിരുത്തുകകഥയറിയാതെ 1981