ഇത്തിരി നേരം ഒത്തിരി കാര്യം

മലയാള ചലച്ചിത്രം

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് ഒ എം ജോൺ നിർമ്മിച്ച 1982 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഇത്തിരി നേരം ഒത്തിരി കാര്യം [1] . ചിത്രത്തിൽ സുകുമാരി, ശ്രീവിദ്യ, വേണു നാഗവള്ളി, ബാലചന്ദ്ര മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[2] . ചിത്രത്തിന് സംഗീത സ്കോർ ജോൺസണാണ് [3] .

ഇത്തിരി നേരം ഒത്തിരി കാര്യം
സംവിധാനംബാലചന്ദ്രമേനോൻ
നിർമ്മാണംഒ.എം ജോൺ
രചനബാലചന്ദ്രമേനോൻ
തിരക്കഥബാലചന്ദ്രമേനോൻ
സംഭാഷണംബാലചന്ദ്രമേനോൻ
അഭിനേതാക്കൾസുകുമാരി
ശ്രീവിദ്യ
വേണു നാഗവള്ളി
ബാലചന്ദ്രമേനോൻ
സംഗീതംജോൺസൺ
ഗാനരചനമധു ആലപ്പുഴ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസെന്റ് ജോൺ ഫിലിംസ്
ബാനർഗാന്ധിമതി
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി
  • 26 നവംബർ 1982 (1982-11-26)
രാജ്യംIndia
ഭാഷMalayalam

കഥാംശം തിരുത്തുക

ബുദ്ധിവികാസം വന്നിട്ടില്ലാത്ത ഒരു യുവാവിനെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ. ബുദ്ധിവികാസം കുറവായതിനാൽ ജിജോയെ (ബാലചന്ദ്രമേനോൻ) അതിഥികളിൽനിന്നും ചിറ്റമ്മ(സുകുമാരി) മാറ്റിനിർത്തുന്നു. അത് ജിജോക്ക് പ്രശ്നമുണ്ടാക്കുന്നു. ദേഷ്യം വന്നാൽ അവൻ എല്ലാം തച്ചുടക്കും. ഡോ. സുശീല (ശ്രീവിദ്യ) ഇത്തരം രോഗികളെ ശുശ്രൂഷിക്കുന്ന ഒരു ആശുപത്രി നടത്തുന്നു. അച്ഛൻ(പ്രതാപചന്ദ്രൻ) അവനെ അവിടെ കൊണ്ടുചെന്നാക്കി. അവിടെ പ്രേമനൈരാശ്യം ബാധിച്ച റീത്ത (ജലജ) ആത്മഹത്യ ചെയ്തതോടെ ജിജോ തിരികെ വരുന്നു. കല്യാണം നടന്നാൽ ജിജോയുടെ സ്വഭാവം പുരോഗമിക്കും എന്ന ചിന്തയിൽ ഒരു സാധുകുടുംബത്തിൽ നിന്നും വിമലയെ (പൂർണ്ണിമ ജയറാം) വിവാഹം ആലോചിക്കുന്നു. അവൾ ദൈവത്തെ (ലാലു അലക്സ്) (ജിജോയുടെ ഭാഷ്യം) സ്നേഹിക്കുകയും അയാളിൽ നിന്നും ഗർഭിണിയും ആണ്. ജിജോയുമായി ഇടപഴകിയതോടെ അയാളുടെ ശുദ്ധതയിൽ വിമല പരാധീനയാകുന്നു. ഹണിമൂണിനായി അച്ഛനിൽ നിന്നും വാങ്ങിയ കാശുമുഴുവൻ ജിജോ അവർക്ക് നൽകി അവരെ യാത്രയാക്കുന്നു.

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ബാലചന്ദ്രമേനോൻ ജീജോ
2 പൂർണ്ണിമ ജയറാം വിമല
3 ലിസ്സി ലത- ജിജോയുടെ സഹോദരി
4 ശ്രീവിദ്യ ഡോ. സുശീല ശേഖരൻ
5 ജലജ റീത്ത
6 വേണു നാഗവള്ളി വിജയൻ റീത്തയുടെ കാമുകൻ
7 ജോസ് പ്രകാശ് ഡോ. ഫിലിപ്പ്
8 മണിയൻപിള്ള രാജു രഘു
9 പ്രതാപചന്ദ്രൻ ജിജോയുടെ ഡാഡി
10 ശുഭ അന്നമ്മ- (അയൽക്കാരി)
11 ഭീമൻ രഘു ജേക്കബ്
12 ജനാർദ്ദനൻ ശേഖരൻ
13 ലാലു അലക്സ് ദൈവം (വിമലയുടെ കാമുകൻ)
14 സുകുമാരി ജിജോയുടെ ചിറ്റമ്മ
15 പി.കെ. എബ്രഹാം ഡോക്ടറുടെ അച്ഛൻ
16 ശാന്ത കുമാരി വിമലയുടെ അമ്മ

പാട്ടരങ്ങ്[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അക്കരെ ഇക്കരെ കെ ജെ യേശുദാസ് ,കോറസ്‌
2 ഇതളഴിഞ്ഞു വസന്തം കെ ജെ യേശുദാസ്,എം ഷൈലജ
3 ഇത്തിരി നേരം ആഹാ കെ ജെ യേശുദാസ് ,ലതിക ,കോറസ്‌
4 വള കിലുങ്ങി കാൽത്തള കിലുങ്ങി എസ് ജാനകി



പരാമർശങ്ങൾ തിരുത്തുക

  1. "ഇത്തിരി നേരം ഒത്തിരി കാര്യം (1982)". www.malayalachalachithram.com. ശേഖരിച്ചത് 2020-03-17.
  2. "ഇത്തിരി നേരം ഒത്തിരി കാര്യം (1982)". .malayalasangeetham.info. ശേഖരിച്ചത് 2020-03-17.
  3. "ഇത്തിരി നേരം ഒത്തിരി കാര്യം (1982)". spicyonion.com. ശേഖരിച്ചത് 2020-03-17.
  4. "ഇത്തിരി നേരം ഒത്തിരി കാര്യം (1982)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-03-17. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇത്തിരി നേരം ഒത്തിരി കാര്യം (1982)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-03-17.

പുറംകണ്ണികൾ തിരുത്തുക