സ്വപ്നം കൊണ്ട് തുലാഭാരം
മലയാള ചലച്ചിത്രം
രഘുനാഥ് പലേരിയുടെ തിരക്കഥയിൽ രാജസേനൻ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നം കൊണ്ട് തുലാഭാരം. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ശ്രുതിക, നന്ദന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സ്വപ്നം കൊണ്ട് തുലാഭാരം | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | ഖാദർ ഹസൻ |
കഥ | രവി ശേഖർ |
തിരക്കഥ | രഘുനാഥ് പലേരി |
അഭിനേതാക്കൾ |
|
സംഗീതം | ഔസേപ്പച്ചൻ സഞ്ജീവ് ലാൽ |
ഗാനരചന | എസ്. രമേശൻ നായർ ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | രാജ മുഹമ്മദ് |
സ്റ്റുഡിയോ | ഹാഷ് ബുഷ് ഫിലിം പ്രെസന്റ്സ് |
റിലീസിങ് തീയതി | 2003 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി – വിഷ്ണു
- കുഞ്ചാക്കോ ബോബൻ – അനിയൻകുട്ടൻ
- ശ്രുതിക – അമ്മു
- നന്ദന – കല്യാണി
- ജഗതി ശ്രീകുമാർ – ശിവൻകുട്ടി
- ജനാർദ്ദനൻ – മാധവൻ തമ്പി
- ശ്രീവിദ്യ – പ്രഭാവതി
- മിഥുൻ
- ബിന്ദു പണിക്കർ
- ആറന്മുള പൊന്നമ്മ
സംഗീതം
തിരുത്തുകഎസ്. രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി എന്നിവർ എഴുതിയ വരികൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തസംഗീതം ഒരുക്കിയതും ഔസേപ്പച്ചനാണ്. സഞ്ജീവ് ലാൽ ആണ് രാജസേനൻ പാടിയ "കാതോരം" എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "കസ്തൂരിക്കുറി തൊട്ടു" | ഗിരീഷ് പുത്തഞ്ചേരി | കെ.ജെ. യേശുദാസ് | 4:43 | ||||||
2. | "കിങ്ങിണിപ്പൂവേ" | എസ്. രമേശൻ നായർ | എം.ജി. ശ്രീകുമാർ, സുജാത മോഹൻ | 4:27 | ||||||
3. | "പറന്നുവന്നൊരു" | എസ്. രമേശൻ നായർ | സന്തോഷ് കേശവ്, വിധു പ്രതാപ് | 4:31 | ||||||
4. | "ഓർമ്മകളേ" | എസ്. രമേശൻ നായർ | നിഷാദ് | 4:46 | ||||||
5. | "തൊട്ടുവിളിച്ചാലോ" | ഗിരീഷ് പുത്തഞ്ചേരി | എം.ജി. ശ്രീകുമാർ, സുജാത മോഹൻ | 4:35 | ||||||
6. | "കസ്തൂരിക്കുറി തൊട്ടു" | ഗിരീഷ് പുത്തഞ്ചേരി | ജ്യോത്സ്ന | |||||||
7. | "വാർമേഘ" | എസ്. രമേശൻ നായർ | ഔസേപ്പച്ചൻ | |||||||
8. | "കാതോരം" (സംഗീതം: സഞ്ജീവ് ലാൽ) | എസ്. രമേശൻ നായർ | രാജസേനൻ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സ്വപ്നം കൊണ്ട് തുലാഭാരം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സ്വപ്നം കൊണ്ട് തുലാഭാരം – മലയാളസംഗീതം.ഇൻഫോ