അഗ്നിസാക്ഷി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ലളിതാംബിക അന്തർജ്ജനത്തിന്റെ പ്രശസ്തമായ അഗ്നിസാക്ഷി എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 1999ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് അഗ്നിസാക്ഷി. വി.വി. ബാബു നിർമിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ രജിത് കപൂർ, ശോഭന, ശ്രീവിദ്യ, മധുപാൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1] കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അഗ്നിസാക്ഷി
സി.ഡി. കവർ
സംവിധാനംശ്യാമപ്രസാദ്
നിർമ്മാണംവി.വി. ബാബു
തിരക്കഥശ്യാമപ്രസാദ്
ആസ്പദമാക്കിയത്അഗ്നിസാക്ഷി (ലളിതാംബിക അന്തർജ്ജനം)
അഭിനേതാക്കൾരജിത് കപൂർ
ശോഭന
മധുപാൽ
സംഗീതംകൈതപ്രം
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംബീന പോൾ
സ്റ്റുഡിയോസൃഷ്ടി ഫിലിംസ്
റിലീസിങ് തീയതി
  • 1999 (1999)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം100 മിനിട്ടുകൾ

അഭിനേതാക്കൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

ദേശീയ ചലച്ചിത്രപുരസ്കാരം
  • മികച്ച മലയാളം ഫീച്ചർ ഫിലിം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • മികച്ച ചലച്ചിത്രം
  • മികച്ച സംവിധായകൻ - ശ്യാമപ്രസാദ്
  • മികച്ച രണ്ടാമത്തെ നടി - പ്രവീണ
  • മികച്ച ഛായാഗ്രാഹകൻ - അഴകപ്പൻ
  • മികച്ച ശബ്ദലേഖനം - കൃഷ്ണനുണ്ണി, ഹുസൈൻ
  • മികച്ച മേയ്ക്കപ്പ് - പി. മണി, വിക്രം ഗെയ്ക്വാദ്
  • മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് - മുരളി മേനോൻ, വെണ്മണി വിഷ്ണു
  • മികച്ച പ്രോസസിങ് ലാബ് - ജെമിനി ലാബ്
കേരളസംസ്ഥാന ക്രിട്ടിക്സ് അവാർഡ്
  • മികച്ച ചലച്ചിത്രം
  • മികച്ച സംവിധായകൻ - ശ്യാമപ്രസാദ്
  • മികച്ച വരികൾ (ഗാനം)- കൈതപ്രം
  • മികച്ച നടി - ശോഭന
  • മികച്ച ഛായാഗ്രാഹകൻ - അഴകപ്പൻ
  • മികച്ച കലാസംവിധായകൻ - പ്രേമചന്ദ്രൻ
മറ്റ് പുരസ്കാരങ്ങൾ
  • ഫിലിംഫെയർ അവാർഡ് - മികച്ച ചലച്ചിത്രം
  • അരവിന്ദൻ പുരസ്കാരം (മികച്ച സംവിധായകൻ) - ശ്യാമപ്രസാദ്
  • ഗൊല്ലപുഡി ശ്രീനിവാസ് അവാർഡ് (മികച്ച സംവിധായകൻ) - ശ്യാമപ്രസാദ്

അവലംബം തിരുത്തുക

  1. അഗ്നിസാക്ഷി, സിനിമയെക്കുറിച്ച് മലയാളസംഗീതം.ഇൻഫോ യിൽനിന്ന്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക